ജിൻസി :അത് ആ ടോം ഇല്ലേ അവൻ നാളെ എന്നെ പുറത്തു പോകാൻ വിളിച്ചി
ജാനി :ഏത് നിന്റെ പുറകേ നടക്കുന്ന ആ പണചാക്കൊ
ജിൻസി :അതെ ജാനി
ജാനി :നിനക്ക് അവനെ ഇഷ്ടമല്ല എന്നല്ലേ പറഞ്ഞത്
ജിൻസി :അതെ ജാനി പക്ഷെ ഇപ്പോൾ പാവം തോന്നുന്നു എത്ര നാളായി പുറകേ നടക്കുവാ അവൻ അവന്റെ വീട്ടിൽ എന്നെ പറ്റി പറഞ്ഞെന്ന് അവൻ കുറച്ചു തരികിടയൊക്കെ തന്നെയാ പക്ഷെ ഇന്നലെ എന്റെ അടുത്ത് വന്നു വീണ്ടും കെഞ്ചി അവൻ കരഞ്ഞില്ലാ എന്നേ യുള്ളു
ജാനി :ആപ്പോൾ നീ പോകാൻ തന്നെ തീരുമാനിച്ചോ
ജിൻസി :അതേടി അവനു എന്നെ അത്രക്ക് ഇഷ്ടമാണെങ്കിൽ ഞാൻ പിന്നെ എന്തിനാടി അവനെ ഒഴിവാക്കുന്നത്
ജാനി :ശെരി നിന്റെ ഇഷ്ടം പോലെ നടക്കട്ടെ പിന്നെ ആൾ ദ ബെസ്റ്റ്
പിറ്റേന്ന് ഉച്ചക്ക് ജാനി ബേക്കറിയിൽ പെട്ടെന്നാണ് ഫോൺ ബെൽ അടിച്ചത് ജാനി വേഗം ഫോൺ കയ്യിലെടുത്തു
“ഹലോ ആനിസ് ബേക്കറി നിങ്ങൾക്ക് എന്താണ് വേണ്ടത് ”
“ലാൻഡ്രി ഇത് ഞാനാ ജെയ്സൺ ”
ജാനി :നീയോ നിനക്കെങ്ങനെ കടയിലെ നമ്പർ കിട്ടി
ജെയ്സൺ :അതൊക്കെ കിട്ടി
ജാനി :എന്താ വിളിച്ചത്
ജെയ്സൺ :ഇന്ന് ശനിയാഴച്ചയല്ലേ നമുക്ക് വൈകുന്നേരം ഒന്ന് പുറത്തേക്കു പോയാലോ
ജാനി :പറ്റില്ല ജൈസാ കടയിൽ ആളില്ല
ജെയ്സൺ :ആ ജിൻസി ഉണ്ടാകുമല്ലോ നീ ഇന്ന് ലീവ് എടുക്ക്
ജാനി :അവൾ ഇല്ല ജൈസാ അവൾ ഒരു ഫ്രണ്ടിന്റെ കൂടെ പുറത്തു പോയി
ജെയ്സൺ :ഫ്രണ്ടോ
ജാനി :അതേ ജൈസാ അവളുടെ ബോയ് ഫ്രണ്ട്
ജെയ്സൺ :കണ്ട് പടിക്ക് ജാനി അവൾ പോയത് കണ്ടോ നമ്മൾ മാത്രം
ജാനി :മതി മതി മോൻ ഫോൺ വെക്കാൻ നോക്ക് കടയിൽ ആള് വന്നു
ജാനി വേഗം ഫോൺ കട്ട് ചെയ്തു
ഇതേ സമയം ജെയ്സൺ കൂട്ടുകാർക്കൊപ്പം
ജെയ്സൺ :ശേ..അവൾക്ക് നല്ലൊരു ട്രീറ്റ് കൊടുക്കാം എന്ന് കരുതിയതാ എല്ലാം കുളമായി
കിരൺ :എന്താടാ ജൈസാ
ജെയ്സൺ :കടയിൽ ആളില്ല അതുകൊണ്ട് അവൾക്ക് വരാൻ പറ്റില്ലെന്ന്
ദേവ് :അവിടെ ജിൻസി കാണുമല്ലോ പിന്നെന്താ
ജെയ്സൺ :അവൾ അവളുടെ ബോയ് ഫ്രണ്ടിന്റെ കൂടെ പുറത്തു പോയെന്ന് അവൾക്ക് പോകാൻ കണ്ട സമയം
ദേവ് :ബോയ് ഫ്രണ്ടോ
കിരൺ :അതിനെന്തിനാടാ നീ ഞെട്ടുന്നത് നീ ബോയ് ഫ്രണ്ട് എന്ന് കേട്ടിട്ടില്ലേ
ദേവ് :ആര് ഞെട്ടി അവളായി അവളുടെ പാടായി പിന്നെ അവളെ ഗേൾ ഫ്രണ്ട് ആക്കാൻ മാത്രം ആർക്കാടാ ഇത്ര ദാരിദ്ര്യം
ജോ :എന്തൊക്കെയടാ ഈ പറയുന്നേ അവൾ നല്ല കുട്ടിയാ
ദേവ് :ഓഹ് പിന്നെ കണ്ടവൻമാരുടെ കൂടെ കറങ്ങുന്നത് വലിയ നല്ലത് തന്നെയാ
കിരൺ :എന്താ ദേവ് ഒരു ദേഷ്യം
ദേവ് :ആർക്ക് ദേഷ്യം ഒന്ന് പോടാ വെറുതേ ഓരോന്ന് പറയാതെ
ജെയ്സൺ :നീയൊക്കെ എന്തിനാ അവളുടെ കാര്യം ചർച്ച ചെയ്യുന്നത് ജാനിയെ പറ്റി പറ
കിരൺ :അവനും അവന്റ ഒരു ജാനിയും ഒന്ന് പോയി തരുമോ ജൈസാ
ദേവ് :എടാ ശെരി ഞാൻ എന്നാ ഇറങ്ങുവാ പിന്നെ കാണാം
ഇത്രയും പറഞ്ഞു ദേവ് അവിടെ നിന്നിറങ്ങി
വൈകുന്നേരം ദേവ് കാറുമായി തന്റെ വീട്ടിലേക്ക്
“”ഹോ ഈ നശിച്ച ബ്ലോക്ക് ഇനി എപ്പോ വീട് എത്താനാണു ”
പെട്ടെന്നാണ് റോഡിനരികിൽ ഇരിക്കുന്ന ജിൻസിയെ ദേവ് കണ്ടത്
“ഇവൾ എന്താ അവിടെ ഇരിക്കുന്നത് ഓഹ് ഞാൻ എന്തിനാ ഇതൊക്കെ നോക്കുന്നത് എനിക്ക് എന്റെ കാര്യം മാത്രം നോക്കിയാൽ പോരെ ”
എന്നാൽ ദേവ് വീണ്ടും അവളെ നോക്കി
“എന്തൊ പ്രശ്നമുണ്ടെന്നു തോന്നുന്നു ഒന്ന് പോയി ചോദിച്ചാലോ ”
ദേവ് വേഗം കാറിൽ നിന്നിറങ്ങി ജിൻസിയുടെ അടുത്തേക്ക് എത്തി അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അവൻ ശ്രദ്ധിച്ചു
ദേവ് :ജിൻസി എന്താ ഇവിടെ ഇരിക്കുന്നത് എന്താ പ്രശ്നം
പെട്ടെന്നാണ് ജിൻസി ദേവിനെ ശ്രദ്ധിച്ചത് അതോടു കൂടി അവൾ അടക്കി വച്ചിരുന്ന കണ്ണീർ പുറത്തേക്കു വന്നു
ദേവ് :ജിൻസി എന്താ ഇത് ആളുകൾ ശ്രദ്ധിക്കുന്നു നീ വന്നേ
ദേവ് ജിൻസിയുമായി കാറിനുള്ളിലേക്ക് കയറി
ദേവ് :എന്താ ജിൻസി പ്രശ്നം എന്താണെങ്കിലും പറ
എന്നാൽ ജിൻസി ഒന്നും മിണ്ടാതെ കരച്ചിൽ തുടർന്നു
ദേവ് :എടീ കോപ്പേ കരയാതെ കാര്യം പറയ്
ജിൻസി :ആ ടോം അവൻ..
ദേവ് :അവൻ നിന്നെ എന്തെങ്കിലും ചെയ്തോ
ജിൻസി :അവൻ എന്നെ ഒരു പാർട്ടിക്ക് കൊണ്ടുപോയി അവന്റെ കൂട്ടുകാരും അവരുടെ ഗേൾ ഫ്രെണ്ട്സുമെല്ലാം അവിടെയുണ്ട് അവർക്ക് എന്നെ പരിചയപ്പെടണം എന്നാ എന്നോട് പറഞ്ഞത് അവിടെ പോയ ശേഷമാണ് എന്നെ ഒരു കോമാളിയായാണ് അവിടെ കൊണ്ട് പോയത് എന്നെനിക്ക് മനസ്സിലായത് അവിടെയുള്ളവരെല്ലാം ചേർന്ന് എന്നെ ഒരുപാട് അപമാനിച്ചു എന്നെ കൊണ്ട് മദ്യം കുടിപ്പിക്കാൻ ശ്രമിച്ചു ഞാൻ സമ്മതിക്കാതെ വന്നപ്പോൾ ബലം പ്രയോഗിച്ചു പിന്നെ അവന്റ ചില കൂട്ടുകാർ അവരോടൊപ്പം പോയാൽ…
