ജാനി – 8

ജോ പതിയെ തന്റെ ഷെൽഫ് തുറന്ന് അതിനുള്ളിൽ സൂക്ഷിച്ചു വച്ചിരുന്ന പൂകൂട പുറത്തേക്ക്‌ എടുത്തു കരിഞ്ഞ പൂക്കളുടെ അവശിഷ്‌ടങ്ങൾ അപ്പഴും അതിൽ ബാക്കി ഉണ്ടായിരുന്നു

“ഞാൻ എന്തിനാണ് ഇങ്ങനെ വേദനിക്കുന്നത് ഞാൻ എന്തിനാണ് ഇത് ഇപ്പൊപ്പോഴും സൂക്ഷിക്കുന്നത് അവളെ എനിക്ക് ഒരിക്കലും കിട്ടില്ല എന്നറിഞ്ഞിട്ടും എന്തിനാണ് എന്തിനാണ് ജോ.. ”

ജോ ദേഷ്യത്തിൽ കയ്യിലിരുന്ന പൂകൂട ദൂരേക്ക് വിളിച്ചെറിഞ്ഞു ശേഷം തന്റെ ബെഡിലേക്ക് ഇരുന്നു അവന്റ കണ്ണുകൾ നിറഞ്ഞോഴുകാൻ തുടങ്ങി

“ജാനി അവളെ മറക്കണമെങ്കിൽ എനിക്കൊരു മാറ്റം ആവശ്യമാണ് അവളെ കണ്ടുകൊണ്ടിരുന്നാൽ എനിക്ക് ചിലപ്പോൾ എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞേന്ന് വരില്ല അതെ നീ തീരുമാനം എടുക്കേണ്ട സമയമായിരിക്കുന്നു ജോ ”

രണ്ട് ആഴ്ച്ചകൾക്ക് ശേഷം ഡെവിൾസ് ഗ്യാങ്ങ് തങ്ങളുടെ ക്ലാസ്സ്‌ റൂമിൽ പെട്ടെന്നാണ് ക്ലാസ്സിലേക്ക്‌ ടീച്ചർ എത്തിയത്

ടീച്ചർ :ജോ നീ ട്രാൻസ്ഫറിനു അപേക്ഷിച്ചിരുന്നോ

ജോ :അതെ മിസ്സ്‌

ഇത് കേട്ട ക്ലാസ്സിലെ കുട്ടികൾ എല്ലാം ഞെട്ടി

ദേവ് :എന്താടാ ജോ ഇത്

മിസ്സ്‌ :എന്താ ജോ എവിടുന്ന് പോകാൻ മാത്രം എന്താ പ്രശ്നം

ജോ :പ്രശ്നം ഒന്നുമില്ല മിസ്സ്‌ ഇനി കൂടുതലും മ്യൂസിക്കിൽ ഫോക്കസ് ചെയ്യാനാണു താൽപ്പര്യം ഓസ്ട്രേലിയയിലുള്ള ഒരു മ്യൂസിക് അക്കാടമിയിൽ അഡ്മിഷൻ ശെരിയായിട്ടുണ്ട് അങ്ങോട്ടേക്ക് പോകാനാണു മാം
മിസ്സ്‌ :ജോ ഈ കോളേജിന് ഒരു വാഗ്ദാനമായിരുന്നു പക്ഷെ നിന്റെ നല്ല ഭാവിക്ക്‌ അതാണ് നല്ലതെങ്കിൽ അത് തന്നെ ചെയ്തോളു നിന്റെ ടിസിയും മറ്റും ഓഫീസിൽ റെഡിയായിട്ടുണ്ട്

ജോ :താങ്ക് യു മിസ്സ്‌

ജെയ്സനും കൂട്ടുകാരും വേഗം തന്നെ ജോയെയും കൊണ്ട് ക്ലാസ്സിന് പുറത്തേക്ക്‌ എത്തി

ജെയ്സൺ :എന്താടാ മൈരെ ഇത് മിസ്സ്‌ പറഞ്ഞതൊക്കെ സത്യമാണോ

ജോ :ടാ ഞാൻ നിങ്ങളോടു പറയാൻ ഇരിക്കുകയായിരുന്നു

ദേവ് :നീ ഇനി ഒന്നും ഉണ്ടാക്കണ്ട നീ എങ്ങോട്ടേക്കും പോകുന്നുമില്ല

ജോ :ടാ അവിടെ അഡ്മിഷനോക്കെ ശെരിയായി ഇരിക്കുകയാ എനിക്ക് പോയേ പറ്റു

കിരൺ :നിനക്ക് എന്താടാ ജോ ഇനി കുറച്ച് മാസങ്ങൾ കൂടിയല്ലേ നമുക്ക് ഈ കോളേജിൽ ഉള്ളു അതുവരെ നമുക്ക് ഒന്നിച്ച് പഠിച്ചു കൂടെ

ജോ :നിങ്ങൾക്കെന്താ പറഞ്ഞാൽ മനസ്സിലാകാത്തത് മ്യൂസിക് എന്റെ പാഷൺ ആണെന്ന് നിങ്ങൾക്കും അറിയാവുന്നതല്ലേ എനിക്കിത് നല്ലൊരു അവസരമാണ് ഇത് ഞാൻ എങ്ങനെ പാഴാക്കി കളയും

ജെയ്സൺ :ശെരി സമ്മതിച്ചു മ്യൂസിക് നിന്റെ പാഷൺ ആണ് എന്നുവച്ച് ഇത്ര ദൂരം പോയി പഠിക്കേണ്ടതുണ്ടോ ഇവിടെയും ഒരുപാട് അക്കാധമികൾ ഉണ്ടല്ലോ നമുക്ക് അവിടെ എവിടെയെങ്കിലും അഡ്മിഷൻ ശെരിയാക്കാം

ജോ :അതൊന്നും വേണ്ടടാ കൂടിപ്പോയാൽ രണ്ടോ മൂന്നോ വർഷം അതിനുള്ളിൽ ഞാൻ ഇങ്ങ് വരും

കിരൺ :എടാ നീ..

ദേവ് :മതിയാക്ക്‌ കിരണേ ഇനി അവനോട് കെഞ്ചണ്ട അവൻ എല്ലാം നേരത്തേ തീരുമാനിച്ചു കഴിഞ്ഞു അവൻ എവിടെയാന്നു വച്ചാൽ പോകട്ടെ

ഇത്രയും പറഞ്ഞു ദേവ് അവിടെ നിന്ന് നടന്നകന്നു

വൈകുന്നേരം ജാനിയും മെറിനും ഡെവിൾസ് ഗ്യാങ്ങിനടുത്ത്

മെറിൻ :എന്താ എല്ലാവരും മൂഡ് ഓഫ്‌ ആയി ഇരിക്കുന്നത് വല്ല പ്രശ്നവും ഉണ്ടോ

ജാനി :അതെ ജോയെയും കാണുന്നില്ലല്ലോ

ദേവ് :ജോ ആ മൈ.. അവൻ തന്നെയാ ഏറ്റവും വലിയ പ്രശ്നം

ജാനി :എന്താ ദേവ് എന്താ ഉണ്ടായത്

ജെയ്സൺ :ജാനി ജോ ഇവിടെ നിന്ന് പോകുകയാണെന്ന്

ജാനി :പോകുകയോ എങ്ങോട്ട്

ജെയ്സൺ :മ്യൂസിക് പഠിക്കാൻ ഓസ്ട്രേലിയയിലേക്ക് പോകുന്നു എന്നാ പറഞ്ഞത്

മെറിൻ :അതോക്കെ അവൻ നിങ്ങളെ കളിപ്പിക്കാൻ വേണ്ടി പറഞ്ഞതാകും

കിരൺ :അല്ല മെറിനെ അവന്റ ടിസി യും മറ്റും ശെരിയായിട്ടുണ്ട്

ജാനി :ഇങ്ങനെ പോകാൻ മാത്രം ഇപ്പോൾ എന്ത് പ്രശ്നമാ ഉണ്ടായത്

ദേവ് :ആർക്കറിയാം അല്ലെങ്കിൽ തന്നെ ഇതൊക്കെ നമ്മൾ എന്തിനാ അറിയുന്നത് നമ്മൾ അവന്റ ആരുമല്ലല്ലോ

ജാനി :ഞാൻ ജോയോട് ചോദിക്കാം എന്ത് വന്നാലും ജോയെ നമ്മൾ വിടരുത്
ഇത്രയും പറഞ്ഞു ജാനി വേഗം പഴയ റസ്റ്റ്‌ റൂമിലേക്ക്‌ എത്തി

ജോ :നീ വന്നോ ഞാൻ കുറേ നേരമായി കാത്തിരിക്കുകയായിരുന്നു

ജാനി :എന്താ ജോ ഞാൻ ഈ കേൾക്കുന്നത് നീ എന്തിനാ ഇവിടം വിട്ട് പോകുന്നത്

ജോ :നീ പറയുന്നത് കേട്ടാൽ ഞാൻ എന്നന്നേക്കുമായി ഇവിടം വിട്ട് പോകുകയാണെന്ന് തോന്നുമല്ലോ ഇത് കുറച്ചു നാളത്തെ കാര്യമേ ഉള്ളു ജാനി ഞാൻ വേഗം ഇങ്ങ് തിരിച്ചു വരും

ജാനി :വേണ്ട നീ പോകില്ല ജോ ഇവിടുത്തെ പടുത്തം കഴിഞ്ഞിട്ട് എവിടെ വേണമെങ്കിലും പൊക്കോ ജോ അതുവരെയെങ്കിലും

ജാനിയുടെ കണ്ണ് നിറയാൻ തുടങ്ങി ജോ പതിയെ അവളുടെ അടുത്തേക്ക് എത്തി അവളുടെ കണ്ണുകൾ തുടച്ചു

ജോ :എന്താ ജാനി ഇത് ഇത് സന്തോഷമുള്ള ഒരു കാര്യമല്ലേ അതിന് ഇങ്ങനെ സങ്കടപ്പെടാമോ

ജാനി :ഇതാണോ സന്തോഷമുള്ള കാര്യം

ജോ :പിന്നല്ലാതെ എത്രപേരാണെന്നറിയാമോ ആ അക്കാദമിയിൽ അഡ്മിഷൻ കിട്ടാനായി കാത്തിരിക്കുന്നത് നിന്റെ കൂട്ടുകാരൻ അത് എളുപ്പത്തിൽ നേടിയില്ലേ

ജാനി :ജോ പ്ലീസ് ഞാൻ കാരണമാണോ ഇതൊക്കെ

ജോ :ഹോ പിന്നെയും അത് തന്നെ ഇത് എങ്ങനെയാ നീ കാരണമാകുന്നത് ഇത് എന്റെ ഫ്യുച്ചറിനു വേണ്ടിയാ ജാനി

ജാനി :എന്റെ കൂടെ എപ്പോഴും ഉണ്ടാകും എന്ന് നീ പറഞ്ഞിട്ടുള്ളതല്ലേ

ഇത് കേട്ട് ജോ അല്പനേരം മൗനം പാലിച്ചു ശേഷം വീണ്ടും പറഞ്ഞു തുടങ്ങി

ജോ :അതിൽ മാറ്റമൊന്നും ഇല്ല ജാനി നിനക്ക് ആവശ്യമുള്ളപ്പോൾ ഞാൻ പറന്നിങ്ങ് വരില്ലേ പിന്നെ ഇപ്പോൾ നിന്റെ കാര്യങ്ങൾ നോക്കാൻ ജെയ്സനുണ്ടല്ലോ ജാനി അവൻ അത് നന്നായി തന്നെ ചെയ്യും പ്ലീസ് ജാനി നിങ്ങൾ എന്നെ കൂടുതൽ വിഷമിപ്പിക്കാതെ സന്തോഷമായി യാത്രയയക്കണം

ഇത് കേട്ട ജാനി കരഞ്ഞു കൊണ്ട് റസ്റ്റ്‌ റൂമിന് പുറത്തേക്കു നടന്നു

രണ്ട് ആഴ്ച്ചക്ക്‌ ശേഷം

ജാനി :ദേവ് ഒന്ന് വാ ജോയുടെ ഫ്ലൈറ്റിന് സമയമായി

ദേവ് :നിങ്ങളൊക്കെ കൂടി കൊണ്ട്പോയി വിട്ടാൽ മതി എനിക്കൊന്നും വയ്യ ആ മൈരനെ യാത്രയാക്കാൻ

ജാനി :ജോ പോകുന്നതിൽ നമുക്കൊന്നും വിഷമമില്ലെന്നാണോ ദേവ് നീ കരുതുന്നത് നിന്നെ പോലെ
തന്നെ മറ്റുള്ളർക്കും വിഷമമുണ്ട് പക്ഷേ എപ്പോൾ നമ്മൾ അത് കാണിക്കാൻ പാടില്ല നമ്മൾ എല്ലാവരും ചേർന്ന് സന്തോഷമായി വേണം അവനെ യാത്ര അയക്കാൻ നീ വന്നില്ലെങ്കിൽ അവനത് ഒത്തിരി വിഷമമാകും ഒന്ന് വാ ദേവ്

ദേവ് :ശെരി വാ ഇനി ഞാൻ കാരണം അവൻ വിഷമിക്കണ്ട അല്ലെങ്കിലും അവനു മാത്രമല്ലേ ഈ വിഷമമൊക്കെ ഉള്ളു

ജാനി ദേവിനേയും കൊണ്ട് വേഗം ജെയ്സന്റെ കാറിനടുത്തേക്ക്‌ എത്തി

ജെയ്സൺ :വേഗം കയറിക്കൊ സമയം പോകുന്നു

അവരെല്ലാവരും വേഗം തന്നെ കാറിനുള്ളിലേക്ക് കയറി ജെയ്സൺ കാർ മുൻപോട്ടേക്ക്‌ എടുത്തു എയർപോർട്ടിൽ എത്തുന്നത് വരെയും അവരാരും തമ്മിൽ തമ്മിൽ ഒരക്ഷരം പോലും മിണ്ടിയിരുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *