ജീവിതം നദി പോലെ – 6 5അടിപൊളി 

ഞാൻ പുള്ളിയെ നോക്കി പരിചയ ഭാവത്തിൽ ചിരിച്ചു. മുഖത്തെ മാംസ പേശികൾ ചലിപ്പിച്ചു ചിരി പോലെ എന്തോ ഒന്ന് ആ മുഖത്തുമുണ്ടായി.

 

ഞാൻ ഷോപ്പ് തുറന്നു മുകളിലത്തെ നിലയിലേക്ക് പോയി. ഏതാനും മിനിറ്റുകൾക്ക് ശേഷം പുള്ളിയും എത്തി. കൈയിൽ ഒരു കെട്ടുമുണ്ടായിരുന്നു.

 

“അഫ്സലിനെന്തു പറ്റി?” പരുക്കൻ സ്വരത്തിൽ അയാൾ ചോദിച്ചു.

 

“ആള് ഔട്ട്‌ ഓഫ് ടൗൺ ആണ്. ” ഞാൻ പറഞ്ഞു.

 

പുള്ളി പിന്നെ കൈയിൽ ഇരുന്ന കെട്ട് എടുത്തു കസേരയിൽ വച്ചു. ആ തുണിക്കെട്ടിൽ നിന്ന് ഒരു ബോക്സ് വലിച്ചൂരി മേശമേലേക്ക് വച്ചു. പിന്നെ അത് എന്റെ നേർക്ക് നീക്കി വച്ചു.

 

ഞാനത് തുറന്നു.

 

ഒരു ഗോൾഡൻ യെല്ലോ പ്രീമിയം സിൽക്ക് വെഡിങ് സാരീ. അതിന്റെ മടക്കുകൾ ഞാൻ നിവർത്തി. ആ മടക്കുകൾക്കുള്ളിൽ അടുക്കി വച്ചത് പോലെ ഒൻപതു പീസുകൾ. എന്റെ കൈയൊന്നു വിറച്ചു. ഒൻപതു പീസുകൾ, നാലര കിലോ… ഏതാണ്ട് ഒന്നരക്കോടിയുടെ മുതൽ..

 

“എങ്കിൽ ഞാൻ ഇറങ്ങുന്നു. അഫ്സൽ വിളിച്ചു പറഞ്ഞിട്ടുണ്ടല്ലോ..” അബ്ദുക്കയുടെ കനത്ത ശബ്ദം കാതിൽ വീണപ്പോൾ ആണ് ഞാൻ ഞെട്ടലിൽ നിന്നും പുറത്തു വന്നത്.

 

ഞാൻ ബോക്സ് അടച്ചു. പിന്നെ പുള്ളിയെ നോക്കി യന്ത്രികമായി ഒന്നു തലയാട്ടി.

 

“ഡെലിവറി ലൊക്കേഷൻ മെസ്സേജ് വരും.”

 

എന്നെ ഒന്ന് കൂടി നോക്കിയ ശേഷം പുള്ളി ഇറങ്ങിപ്പോയി.

 

ഞാൻ സാധനം ലോക്കറിലേക്ക് മാറ്റി. പിന്നെ ബാക്കി പുള്ളി കൊണ്ടുവന്ന ഐറ്റംസ് എല്ലാം സമീറയുടെ സെക്ഷനിലേക്ക് എടുത്തു വച്ചു. അതൊക്കെ അടുത്ത ദിവസം വന്നിട്ട്പുള്ളിക്കാരി നോക്കിക്കോളും.

 

ഇനിയിപ്പോൾ ഡെലിവറി ലൊക്കേഷൻ വരുന്ന വരെയും നോക്കിയിരിക്കണം. ഏതു പാതാളത്തിൽ ആണാവോ?.

 

————————————————————-

 

“ശരി.. ഇക്ക.” ഞാൻ ഫോൺ കട്ട്‌ ചെയ്തു. തിരുവനന്തപുരം ആണ് ലൊക്കേഷൻ. അവിടെ ആൾ വന്നു കൊണ്ടു പൊയ്ക്കോളും. പക്ഷേ അവിടെ വരെയും എങ്ങനെ എത്തിക്കും. മുടിഞ്ഞ ചെക്കിങ് ഉള്ള ഹൈവേ ആണ്.

 

 

ഞാൻ ആലോചിച്ചു പ്രാന്ത് പിടിച്ചിരുന്നപ്പോൾ ആണ് ഫോൺ ബെല്ലടിച്ചത്.

 

“ഹലോ ‘

“ആ ചേട്ടാ.. ഞങ്ങൾ കടയുടെ മുന്നിലുണ്ട്.”

“ഓക്കേ. ഞാൻ ദാ വരുന്നു.”

 

ഞാൻ താഴേക്ക് ഇറങ്ങി ചെന്നു. ഇന്നോവ റെന്റ് പോയേക്കുവായിരുന്നു. അത് തിരിച്ചു വന്നതാണ്. താഴെ അവരെ കണ്ടു വണ്ടി എല്ലാം നോക്കി ഉറപ്പു വരുത്തി, പെയ്മെന്റ് വാങ്ങി. ഇനി ഉച്ചക്ക് അടുത്ത ടീം വരും.

 

സ്റ്റേഷനിലെ റൈറ്റെർ രാമചന്ദ്രൻ സാർ ആണ് അടുത്ത ക്ലയന്റ്. പുള്ളിക്ക് എങ്ങോട്ടോ ഫാമിലി ആയി പോകാൻ ആണ്.

 

ഞാൻ പുള്ളിയുടെ നമ്പർ ഡയൽ ചെയ്തു.

“ഹലോ ‘

“ഹലോ, ആ സാറെ അജയ് ആണ്.”

“ആ അജയ്.. പറ..”

“സാറെ വണ്ടി റെഡി… എപ്പോ വരും..”

“ഞാൻ ഒരു രണ്ടു മണിക്കൂർ കഴിയുമ്പോഴേക്കും എത്താം. ഷോപ്പിലേക്ക് വന്നാൽ പോരേ?.”

“മതി. രണ്ടു മണിക്കൂർ ഉണ്ടെങ്കിൽ ഞാൻ വണ്ടിയൊന്നു വാഷിംഗിനു കൊടുത്തേക്കാം.”

“ഹാ… വല്യ ഉപകാരം അജയ്.. ഇനി അത് എങ്ങനെ കഴുകും എന്നോർത്തു ഞാൻ ഇരിക്കുകയായിരുന്നു. അങ്ങ് ആറ്റിങ്ങൽ വരെയും എത്തേണ്ടതാണ്.. ”

“സാറ് രണ്ടു മണിക്കൂർ കഴിയുമ്പോൾ ഇങ്ങ് പോര്… അപ്പോൾ ശരി..”

 

“ഓക്കേ.. അജയ്..”..

 

ഫോൺ കട്ട്‌ ചെയ്തു നേരെ വണ്ടിയെടുത്തു സർവീസ് സ്റ്റേഷനിലേക്ക് വിട്ടു. ചെന്നപ്പോൾ വേറെ വണ്ടിയൊന്നും ഇല്ലാത്തതിനാൽ പെട്ടെന്ന് തന്നെ വാഷിംഗ്‌ കഴിഞ്ഞു കിട്ടി.

 

തിരികെ വരുമ്പോഴും എന്റെ തലയിൽ നിറയെ ഗോൾഡ് എങ്ങനെ ട്രിവാൻഡ്രത്തു എത്തിക്കാം എന്നായിരുന്നു.

 

“ഡാ മണ്ടാ എന്തിനാ ഇത്രയും ആലോചിക്കുന്നത് ഈ വണ്ടി തിരുവനന്തപുരം പോകുകയല്ലേ.” എന്റെ തലയ്ക്കുള്ളിൽ ഒരു പുച്ഛം കലർന്നൊരു വെളിപാട്.

 

“ഓഹ്ഹ്ഹ്.. മനസാക്ഷി മൈരൻ. “…..

 

ആ വെളിപാട് പക്ഷേ ചിന്തിക്കാവുന്ന ഒന്നാണ്. പുള്ളി പോലീസ്കാരൻ ആയതിനാൽ വലിയ ചെക്കിങ് ഒന്നും വഴിയിൽ ഉണ്ടാവില്ല. അങ്ങിനെയെങ്കിൽ……

 

ഒരുപാട് നേരത്തെ ആത്മ സംഘർഷത്തിനൊടുവിൽ ഞാൻ മനസാക്ഷി മൈരന്റെ ആശയം പിന്തുടരാൻ തീരുമാനിച്ചു.

 

ആദ്യം ആലോചിച്ചത് പാക്ക് ചെയ്തു ഫ്രണ്ട്ന് കൊടുക്കാനുള്ള എന്തെങ്കിലും ആണെന്ന് പറഞ്ഞു പുള്ളിയെ ഏൽപ്പിക്കാം എന്നായിരുന്നു. പിന്നെ വേണ്ടെന്ന് വച്ചു. ചെറിയ പാക്കറ്റ്, നല്ല വെയിറ്റ് പോരാത്തതിന് പോലീസ്കാരൻ. ഡൌട്ട് അടിക്കാൻ നല്ല സാധ്യത ഉണ്ട്. അവസാനം ഞാനൊരു വഴി കണ്ടെത്തി.

 

നേരെ ഷോപ്പിലെത്തി. വണ്ടി ആരും ശ്രദ്ധിക്കാത്ത ഒരു മൂലയിൽ കൊണ്ടിട്ടു. ഉള്ളിൽ പോയി ഗോൾഡും, കുറച്ചു ഗം, ഡ്രസ്സ്‌ പൊതിഞ്ഞു വരുന്ന വളരെ കട്ടി കുറഞ്ഞ ഫോം എന്നിവയുമായി വണ്ടിയിൽ എത്തി.

 

ആരും നോക്കുന്നില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം ഞാൻ ഇന്നോവയുടെ ഡിക്കി തുറന്നുള്ളിൽ കയറി. ഡിക്കി അടച്ചു. ശേഷം ഞാൻ പിന്നിലെ രണ്ടു സ്റ്റീരിയോ സ്പീക്കറും അഴിച്ചു മാറ്റി. ഉള്ളിൽ നിന്ന് കണക്ഷൻ കട്ട്‌ ചെയ്തു. ആ ഗ്യാപ്പിൽ ഓരോ പീസ് ആയി ഫോമിൽ പൊതിഞ്ഞ ശേഷം ബിസ്കറ്റ്കൾ വണ്ടിയുടെ ബോഡിയിൽ ഒട്ടിച്ചു വച്ചു. അവ ഇളകില്ല എന്ന് ഉറപ്പാക്കിയതിനു ശേഷം സ്റ്റീരിയോയുടെ ഔട്ടർ മാത്രം അതിന് മുകളിൽ ഫിറ്റ് ചെയ്തു കവർ വച്ചു സ്ക്രൂ ചെയ്തു.

 

രണ്ടു സൈഡിലും കൂടി ഇങ്ങനെ റെഡിയാക്കി. അപ്പോഴേക്കും ഉള്ളിലെ ചൂടിലും, പിന്നെ ടെൻഷൻ കൊണ്ടും (പേടിയും 😂) ഞാൻ വിയർത്തു കുളിച്ചു പോയി. ഇപ്പോൾ നോക്കിയാൽ ആർക്കും ഒരു സംശയവും തോന്നില്ല.

————————————————————-

 

“ഹലോ..ആ സാറെ…എത്തിയോ?… ഞാൻ ദാ വരുന്നു…”

ഞാൻ താഴേക്കിറങ്ങി ചെന്നു.

“ആ.. അജയ് ” ഷോപ്പിന് പുറത്തു നിന്ന രാമചന്ദ്രൻ സാർ എന്നേ കണ്ടു കയ്യുയർത്തി. പുള്ളിയുടെ കൂടെ ഒരു ചെറുപ്പക്കാരനുമുണ്ട്.

 

“സാർ..” ഞാൻ ചിരിച്ചു കൊണ്ട് പുള്ളിയുടെ അടുത്തേക്ക് ചെന്നു.

“എന്തുണ്ട് വിശേഷം?”

“ഇങ്ങനെ ഒക്കെ പോകുന്നു.. ഇതാരാ? മകനാണോ?..”

“ആ മകൻ തന്നെ മരുമകൻ.. മുകേഷ്.. ”

“Hi.. ഹലോ ” ഞങ്ങൾ പരസ്പരം കൈ കൊടുത്തു.

“സാറേ… വണ്ടി ദാ അവിടുണ്ട്.. വന്നോളൂ.” ഞാൻ മുൻപിൽ നടന്നു.

 

അവരെ കൊണ്ടു പോയി വണ്ടി കാണിച്ചു കൊടുത്തു. കഴുകി നല്ല വൃത്തിയായി കിടക്കുന്ന വണ്ടി കണ്ടപ്പോൾ രണ്ടു പേരുടെയും മുഖം തെളിഞ്ഞു. അതിൽ നിന്നും അവരിത്രയും പ്രതീക്ഷിച്ചില്ല എന്ന് മനസ്സിലായി.

 

“ആ പിന്നെ സാറെ.. ഒരു കാര്യമുണ്ട്.”

“എന്താണ് അജയ്?”

“അത് ബാക്കിലെ രണ്ടു സ്പീക്കർ വർക്ക്‌ ചെയ്യില്ല. അത് മാറ്റി വയ്ക്കേണ്ടത് ആണ്.”

 

“അത് സാരമില്ല അജയ്. പിള്ളേരെ മുൻപിൽ ഇരുത്തി ഞങ്ങൾ പ്രായമായവർക്ക് പിന്നിൽ ഇരിക്കാലോ. ഇവരുടെ പാട്ടിന്റെ ബഹളവും കേൾക്കില്ല.”

Leave a Reply

Your email address will not be published. Required fields are marked *