ജീവിതം നദി പോലെ – 6 8അടിപൊളി 

 

“സാർ..” ഞാൻ ചിരിച്ചു കൊണ്ട് പുള്ളിയുടെ അടുത്തേക്ക് ചെന്നു.

“എന്തുണ്ട് വിശേഷം?”

“ഇങ്ങനെ ഒക്കെ പോകുന്നു.. ഇതാരാ? മകനാണോ?..”

“ആ മകൻ തന്നെ മരുമകൻ.. മുകേഷ്.. ”

“Hi.. ഹലോ ” ഞങ്ങൾ പരസ്പരം കൈ കൊടുത്തു.

“സാറേ… വണ്ടി ദാ അവിടുണ്ട്.. വന്നോളൂ.” ഞാൻ മുൻപിൽ നടന്നു.

 

അവരെ കൊണ്ടു പോയി വണ്ടി കാണിച്ചു കൊടുത്തു. കഴുകി നല്ല വൃത്തിയായി കിടക്കുന്ന വണ്ടി കണ്ടപ്പോൾ രണ്ടു പേരുടെയും മുഖം തെളിഞ്ഞു. അതിൽ നിന്നും അവരിത്രയും പ്രതീക്ഷിച്ചില്ല എന്ന് മനസ്സിലായി.

 

“ആ പിന്നെ സാറെ.. ഒരു കാര്യമുണ്ട്.”

“എന്താണ് അജയ്?”

“അത് ബാക്കിലെ രണ്ടു സ്പീക്കർ വർക്ക്‌ ചെയ്യില്ല. അത് മാറ്റി വയ്ക്കേണ്ടത് ആണ്.”

 

“അത് സാരമില്ല അജയ്. പിള്ളേരെ മുൻപിൽ ഇരുത്തി ഞങ്ങൾ പ്രായമായവർക്ക് പിന്നിൽ ഇരിക്കാലോ. ഇവരുടെ പാട്ടിന്റെ ബഹളവും കേൾക്കില്ല.”

 

“ഹാ അതും ശരിയാ..” ഞാൻ ചിരിച്ചു തലയാട്ടി.

“പിന്നെ സാറിന് ബുദ്ധിമുട്ട് ആകില്ലെങ്കിൽ ഒരു സഹായം ചെയ്യുമോ.?”

 

“എന്താണ് പറഞ്ഞോളൂ..”

“അല്ല ആ സ്റ്റീരിയോ… സ്പീക്കർ അവിടെയുള്ള എന്റെ ഫ്രണ്ട്ന്റെ ഷോപ്പിൽ ഉണ്ട്. സാർ ഒന്ന് ഫ്രീ ആകുമ്പോൾ പറഞ്ഞാൽ മതി. അവൻ വന്നു വണ്ടി എടുത്തു കൊണ്ടുപോയി ശരിയാക്കി സാറിനെ തിരിച്ചേൽപ്പിച്ചോളും. സാറിന് ബുദ്ധിമുട്ട് ആകില്ലെങ്കിൽ മാത്രം മതി..”

 

“എന്ത്‌ ബുദ്ധിമുട്ട്.. ഞങ്ങൾ ഒരു ഫാമിലി ഫങ്ക്ഷന് വേണ്ടി പോകുകയാണ്. വണ്ടി അവിടെ എത്തുന്ന വരെയേ ആവശ്യമുള്ളു. പിന്നെ അവിടുത്തെ വീട്ടിൽ വെറുതെ ഇട്ടേക്കുകയായിരിക്കും. ഞാൻ അജയ്‌നെ വിളിക്കാം കൂട്ടുകാരനോട് അപ്പോൾ വന്നു വണ്ടി എടുത്തോളാൻ പറഞ്ഞോളൂ. ”

 

“ഓഹ്ഹ്.. വലിയ ഉപകാരം.. സാറെ…”

“എന്നാ.. ശരി ഞങ്ങളങ്ങോട്ട്..

ഞാൻ ഇന്നോവ പോകുന്നത് നോക്കി നിന്നു. എന്റെ ചങ്കിൽ പെരുമ്പറ കൊട്ടുകയായിരുന്നു.

————————————————————-

 

ഏതാണ്ട് അഞ്ചുമണിയായപ്പോഴേക്കും രാമചന്ദ്രന്റെ സാറിന്റെ കോളേത്തി. അപ്പോൾ തന്നെ ഇക്കയുടെ ആളുകൾ പോയി വണ്ടിയെടുത്തു. ഏതാണ്ട് തിരികെ എട്ടുമണി ആയപ്പോൾ വണ്ടി കിട്ടിയെന്ന് പറഞ്ഞു പുള്ളി വീണ്ടും വിളിച്ചു.

 

പത്തു മണിയായപ്പോഴേക്കും ഞാൻ തിരികെ ഫ്ലാറ്റിൽ എത്തി. ചെന്നപാടെ രണ്ടെണ്ണം അടിച്ചു. എന്നിട്ടും ടെൻഷൻ മാറിയില്ല. ഫ്രഷ് ആയി ബെഡ്ഡിൽ കേറി കിടന്നു. നെഞ്ചിൽ ഒരു കല്ല് കേറ്റി വച്ച ഫീൽ. തിരിഞ്ഞും, മറിഞ്ഞും കിടന്നു.

 

ഫോൺ റിങ് ചെയ്യുന്നു. ആരാണെന്ന് നോക്കേണ്ട ആവശ്യമില്ല. സമീറയാണ്. ഈ സമയം അവളുടേതാണ്. അവളത് അധികാരത്തോടെ സ്വന്തമാക്കിയിരിക്കുന്നു.

 

“അജൂ….” ഇയർ ഫോണിലൂടെ ആ സ്വരം ഒഴുകിയെത്തി… മറ്റാരും കേൾക്കാതെയിരിക്കാൻ പതിഞ്ഞ സ്വരത്തിലാണവൾ സംസാരിക്കുന്നത്, എപ്പോളും.

 

അത് കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്.

 

“മ് ഹും “…ഞാൻ മൂളി.

“എന്ത് പറ്റിയെന്റെ ചെക്കന്… സുഖമില്ലേ?”

“ഏയ്‌ കുഴപ്പമൊന്നുമില്ല പൊന്നു… ”

“ഹേയ്.. അല്ല എന്തോ ഉണ്ട്. എനിക്കറിയില്ലേ എന്റെ പൊന്നിന്റെ സൗണ്ട് മാറിയാൽ…”

“ഒന്നുമില്ല സാം.. ”

“ദെയ് അജൂ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നേ ഈ സാം എന്ന് വിളിക്കരുതെന്ന്.” അവൾ ചിണുങ്ങി.

 

എനിക്ക് ഉള്ളിൽ ചിരി പൊട്ടി. പെണ്ണിന്റെ ചിണുങ്ങൽ കേൾക്കാൻ നല്ല രസമുണ്ട്. എന്റെ ടെൻഷൻ പതിയെ കുറഞ്ഞു വരുന്നുണ്ട്.

 

“അല്ല സമീ.. ഇങ്ങനെ ഷോർട് ആയി വിളിച്ചാൽ എന്താണ് കുഴപ്പം..?”

 

“അങ്ങനെയിപ്പം നീ ഷോർട് ആക്കണ്ട… മ് ഹും ഒരു ഷോർട് കട് കാരൻ വന്നിരിക്കുന്നു… 😏”

 

“ആ നീയി രാത്രി അടിയുണ്ടാക്കാൻ വന്നതാ..”

“ഹാ.. ഞാൻ അടിയുണ്ടാക്കും, പിച്ചും, മാന്തും, കടിക്കും ഒക്കെ ചെയ്യും. നീ എന്ത് ചെയ്യും? മ്മ്എം ”

കുട്ടികളുടെ വില്ലൻ ശബ്ദം അനുകരിച്ചവൾ ചോദിച്ചു. ആ നേരത്തെ അവളുടെ മുഖ ഭാവം ആലോചിച്ചപ്പോൾ എനിക്ക് ചിരി വന്നു.

 

“അയ്യോ… എന്നെ നീ ബാക്കി വയ്ക്കുമോ?..”

“ഇല്ല.. മുഴുവൻ കടിച്ചു തിന്നും…”

Leave a Reply

Your email address will not be published. Required fields are marked *