ജീവിതം നദി പോലെ – 8 2അടിപൊളി 

ജീവിതം നദി പോലെ 8

Jeevitham Nadipole Part 8 | Author : Dr.Wanderlust

[ Previous Part ] [ www.kambi.pw ]


 

ഏതാണ്ട് രണ്ടു വർഷത്തോളം ഇങ്ങനെയൊക്കെ കടന്നു പോയി… ഞാൻ കാശിനോടുള്ള ആക്രാന്തം കാരണം വീണ്ടും പല തവണ ഗോൾഡ് കടത്താൻ പോയി.. ഇക്കയുടെ മാത്രമല്ല, ഇക്ക പറയുന്ന ആളുകൾക്ക് വേണ്ടിയും ഞാൻ അബ്ദുക്ക വഴി ഓർഡർ എടുത്തു ഡെലിവറി നടത്തി കൊടുത്തു. അതിനൊക്കെ അവർ കമ്മിഷൻ എടുത്തിരുന്നു എന്നറിയാൻ ഞാൻ കുറച്ചു വൈകിപ്പോയി.

 

പലപ്പോളും ജീവൻ കൈയിൽ പിടിച്ചു കൊണ്ടാണ് ഇത്തരം ഡെലിവറികൾ നടത്തിയിരുന്നത്. കാരണം പോലീസിനെ മാത്രം പേടിച്ചാൽ പോരാ, ഇത്തരം സ്വർണ്ണം തട്ടാൻ നടക്കുന്ന ഗുണ്ടാ ഗ്യാങ്ങുകൾ ഇഷ്ടം പോലുണ്ട്, അവന്മാരുടെ കൈയിൽ പെട്ടാൽ പിന്നെ ജീവനോടെ ബാക്കിയുണ്ടാവില്ല,

വെട്ടി കീറി കളയും. അതിനാൽ ഒരിക്കൽ പോലും ഞാൻ ആളുകളുടെ മുന്നിൽ നേരിട്ട് എത്താതെ ആണ് ഡെലിവറി നടത്തിയിരുന്നത്. അബ്ദുക്ക ഓർഡർ പിടിക്കും, ഇക്ക വഴി ഡെലിവറി. ഞാൻ ഉള്ള കാര്യം ഇവരല്ലാതെ മറ്റൊരാൾ അറിയാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. ഭയം തന്നെയായിരുന്നു കാരണം.

 

ചിലപ്പോൾ ഒക്കെ അച്ചുവിനെയും, ആഷിക്കിനെയും കൂട്ടും. ആഷിക്കിന് ഇക്കയോട് വൈരാഗ്യമുണ്ടെങ്കിലും എന്നോടുള്ള ബന്ധത്തിന് പുറത്ത് അവന്റെ ചരക്കിന്റെയൊപ്പം ഇക്കയുടെ സാധനം കൂടി കടത്തി തരുമായിരുന്നു. അച്ചു പിന്നെ കിട്ടുന്ന കാശ് കുറച്ചു സേവ് ചെയ്യും ബാക്കിയൊക്കെ നല്ല ഒന്നാതരം സെറ്റപ്പ്കളിൽ വെടികൾക്കായി ചിലവാക്കും. സ്വന്തമായി വളച്ചു കളിക്കാൻ കൊണ്ട് പോകുന്നത് കൂടാതെ അവൻ കാശു മുടക്കി പോകാറുമുണ്ട്. വല്ലാത്ത കഴപ്പാണ് ചെക്കന്…

 

കടയിൽ നിന്നുള്ള വരുമാനവും, സ്പെഷ്യൽ സ്റ്റോക്ക് വരുമാനം കൂടി ആയതോടെ ഞാൻ സാമ്പത്തികമായി കുറച്ചു നല്ല നിലയിൽ ആയി. പഴയ ചെറിയ ഫ്ലാറ്റ് വിറ്റ് ഞാൻ കുറച്ചു കൂടി ഭേദപ്പെട്ട ഒരു 2 bhk ഫ്ലാറ്റ് സ്വന്തമാക്കി. 1000 സ്‌ക്വയർ ഫീറ്റ് വരുന്നൊരു സാമാന്യം ഭേദപ്പെട്ടൊരു ഫ്ലാറ്റ്.

 

ഫ്ലാറ്റ് വാങ്ങാൻ കനപ്പെട്ടൊരു തുക തന്നെ സമയ്യ സംഭാവന ചെയ്തിരുന്നു. പിന്നെ ഇക്കയുടെ സഹായത്തോടെ ഒരു ബാങ്ക് ലോൺ കൂടി തരപ്പെടുത്തി. റെഡി ക്യാഷ്ആക്കിയാൽ പല തരം സംശയങ്ങളും, അന്വേഷണങ്ങളും ഉണ്ടാകുമെന്ന് എനിക്ക് അറിയാമായിരുന്നു. റെന്റ് ഓടാൻ ആയി ഇന്നോവ ഒന്ന് കൂടിയെടുത്തു. സ്വിഫ്റ്റ് എന്റെ സ്വന്തം ആവശ്യത്തിനായി മാത്രം ഉപയോഗിക്കാൻ തുടങ്ങി.

 

പുതിയ ഫ്ലാറ്റ് വാങ്ങി, കേറി താമസം നടത്തണമെന്ന് തന്തപ്പടിയോട് പറഞ്ഞപ്പോൾ അത് വാങ്ങാൻ കിട്ടിയ കാശിന്റെ കണക്ക് ബോധിപ്പിച്ചാൽ വരണോ വേണ്ടയോ എന്നാലോചിക്കാമെന്നു മറുപടി കിട്ടിയതിനാൽ ഞാൻ പിന്നെ വീട്ടിലേക്ക് പോയിരുന്നില്ല. അവരും വന്നില്ല. പേരിന് അനുജനൊന്ന് വന്നു പോയി.

 

രണ്ടു വർഷത്തിൽ ആകെ രണ്ടു പ്രാവശ്യം മാത്രമാണ് വീട്ടിൽ പോയത്. അതൊക്കെ പതിവ് പോലെ ഞങ്ങൾക്കിടയിൽ അകൽച്ച കൂട്ടാൻ മാത്രമേ ഉപകരിച്ചുള്ളൂ. പിന്നെ അറിയേണ്ട എന്തെങ്കിലും ഉണ്ടെങ്കിൽ അമ്മ ചടങ്ങ് പോലെ ഒന്ന്‌ ഫോൺ വിളിച്ചറിയിക്കും. മൂത്ത മോനോട് അമ്മമാർക്ക് സ്നേഹം കൂടുതൽ ആയിരിക്കും എന്ന് പറഞ്ഞവനെ കണ്ടാൽ കുനിച്ചു നിർത്തി കൂമ്പിനിടിക്കണം 😡. കള്ളപ്പന്നി 😡¥€€%$#@

 

രണ്ടു വർഷം കൊണ്ട് സമയ്യ ഏറെക്കുറെ എന്റെ അടിമയെ പോലെ ആയി മാറിയിരുന്നു. എന്ന് വച്ചാൽ ഞങ്ങൾ മാത്രമുള്ളപ്പോൾ… അല്ലാത്ത സമയങ്ങളിൽ അവൾ അറക്കൽ തറവാട്ടിലെ അഹങ്കാരി തന്നെയായിരുന്നു😂. രണ്ട് വയസ്സ് കൂടി എന്ന് പറയാൻ പറ്റില്ല, സമയ്യ ഇപ്പോഴും ആ നാല്പത് കാരി ആന്റി തന്നെ.

 

അവളുടെ ഒരു വിധം എല്ലാ ഫാന്റസികളും ഞാൻ സാധിപ്പിച്ചു കൊടുത്തു. പക്ഷേ ഓരോ തവണ കാണുമ്പോഴും അവൾക്ക് പുതിയൊരു കാര്യം പറയാനുണ്ടാവും. ഈ രണ്ടു കൊല്ലത്തിനിടയിൽ നാലു പ്രാവശ്യം അക്കച്ചിയുടെ ഭർത്താവ് വന്നു പോയി. ഒരിക്കൽ അയാളെ ഉറക്കി കിടത്തി രാത്രിയിൽ ആ വീടിന്റെ ടെറസ്സിനെ ബെഡ് റൂമാക്കി വെറും തറയിൽ ഞങ്ങൾ ബന്ധപ്പെട്ടു. അതും അക്കച്ചിയുടെ ആഗ്രഹ പൂർത്തീകരണമായിരുന്നു.

 

എന്റെ വേസ്റ്റ് തിന്നാൻ പറഞ്ഞാൽ പോലും മടിയില്ലാതെ അത് ചെയ്യുമായിരുന്നു സമയ്യ. എന്ന് കരുതി ഒരിക്കൽ പോലും ഞാനവളെ അങ്ങനെ ഒന്നും ചെയ്യിച്ചില്ല.

 

സമീറയുമായി പിന്നെയും പല തവണ ഞാൻ മധുവിധു ആഘോഷം നടത്തി. മറ്റുള്ളവരുടെ മുന്നിൽ നിന്നും ഇതൊക്കെ മറച്ചു വയ്ക്കാനും ഞങ്ങൾ പരമാവധി ശ്രദ്ധിച്ചിരുന്നു.

 

സമീറയെകുറിച്ചു ചിന്തിക്കുമ്പോൾ എന്തോ മറ്റൊരു വികാരം പോലെയാണ്. സമയ്യയെ കുറിച്ചു ചിന്തിച്ചാൽ ആ നെയ് മുറ്റിയ ദേഹത്തോട് തോന്നുന്ന കാമം അവളെക്കാൾ സുന്ദരിയായ സമീറയോട് തോന്നുന്നില്ല. എന്നാൽ പ്രേമമെന്നു വിളിക്കാനുള്ള ദിവ്യത്വവും എനിക്കവളോടുള്ള ഫീലിംഗ്സ്ന് ഇല്ല അല്ലെങ്കിൽ എന്റെ ഈഗോ സമ്മതിക്കുന്നില്ല . സമീറയോടും കാമം തന്നെയാണ് എന്നിൽ നിറയുന്നത്, പക്ഷേ അതിൽ ഒരു മൃദുലതയുണ്ട്.. അതാണ് എനിക്ക് മനസ്സിലാവാത്തത്.. 🥵

 

സമീറയുടെ മുഖം മനസ്സിൽ വന്നപ്പോൾ ഉള്ളിൽ മഞ്ഞു വീണ സുഖം. അവൾ സമയ്യയെ പോലെയല്ല, ആ ഇരുനിറമാർന്ന മേനിയും, സദാ പുഞ്ചിരി വിടർന്ന മുഖവും, കരിംകൂവള മിഴികളും …. ആർക്കായാലും ഒന്ന് പ്രേമിക്കാൻ തോന്നിപ്പോകും.. ആ അഴകിനെ താലോലിക്കാതിരിക്കാൻ ആർക്കുമാവില്ല..

 

പിന്നെ ഇക്കയുടെ ഭാര്യ അസീനയുമായി നല്ലൊരു കമ്പനി ഞാൻ ഉണ്ടാക്കിയെടുത്തു. പുതിയ പരിപാടി തുടങ്ങിയ ശേഷം സ്ഥിരമായി ഇക്കയുടെ വീട്ടിൽ പോകേണ്ടി വന്നിട്ടുണ്ട് അങ്ങനെ സെറ്റാക്കിയതാണ്. ആൾ ഭയങ്കര പാവമാണ്, എന്നാൽ എവിടെയൊക്കെയൊ ശകലം മേൽകൈ ഉള്ള പോലെ തോന്നിയിട്ടുണ്ട്. സമയ്യയോടുള്ള അടുപ്പം വച്ചു ഞാൻ പുള്ളിക്കാരിയെ ഒന്ന്‌ വളക്കാൻ ഒക്കെ നോക്കിയതാ പക്ഷേ എന്തോ ആളങ്ങു തെന്നി മാറുവാ. അവൾക്കു കാര്യം മനസ്സിലായി പക്ഷേ പിടി തരുന്നില്ല. എന്നാൽ സംസാരിക്കുമ്പോഴും, കാണുമ്പോഴും ഒന്നും അത് മനസ്സിലാക്കി അകലം കാണിക്കുന്നുമില്ല. പിന്നെ അവളെ വളക്കാൻ നോക്കാൻ ഒരു കാരണവുമുണ്ട്.

————————————————————-

 

ഒരു കൊല്ലം മുൻപൊരു പകൽ…

ഞാൻ ഓഫീസിൽ തിരക്കിട്ടു പഴയ പേപ്പറുകൾ നോക്കുന്നു, കഴിഞ്ഞ ദിവസത്തെ എൻട്രിയിൽ എവിടെയോ മിസ്സിംഗ്‌ ഉണ്ട്. രൂപ നാല് ലക്ഷം ഷോർട് കാണിക്കുന്നു.

 

ഇക്ക അത് വച്ചു എന്നെയൊന്നു കുത്തിയിട്ടാണ് പോയത്. മൈരന്റെ വർത്താനം കേട്ടാൽ തോന്നും പൈസ ഞാൻ മുക്കിയെന്ന്, അതാണ് ഈ ധൃതിയിൽ ഫയൽ ഒക്കെ നോക്കുന്നത്.

 

“കോപ്പ്.. ഒന്നും കിട്ടുന്നില്ലല്ലോ…” ഞാൻ തലയിൽ കൈ വച്ചു പോയി.

Leave a Reply

Your email address will not be published. Required fields are marked *