ജീവിതം നദി പോലെ – 8 2അടിപൊളി 

 

ഉച്ചക്ക് ഭക്ഷണം പോലും കഴിക്കാതെ അക്കൗണ്ട്‌ നോക്കുന്ന എന്നെ ഉപദേശിക്കാൻ വന്ന സമീറയോട് ഞാൻ ചൂടായി. പാവം കണ്ണ് നിറച്ചു കൊണ്ടാണ് ഇറങ്ങി പോയത്. ഇനി കുറച്ചു ദിവസത്തേക്ക് അതിന്റെ പിറകെ നടക്കണം.. മൈര്….

 

അവസാനം ഞാൻ മിസ്റ്റേക്ക് കണ്ടെത്തി. 9 ലക്ഷത്തിന്റെ ഒരു പേയ്‌മെന്റ് രണ്ടായാണ് കൊടുത്തിരിക്കുന്നത് 5 ക്യാഷും ബാക്കി ചെക്കും,ആ ചെക്കിന്റെ എൻട്രിയാണ് മിസ്സ്‌ ആയത്. കൊടുത്തിരിക്കുന്നത് ഇക്കയാണ്, 😡.

ഞാനില്ലാത്ത ദിവസം പുള്ളി അക്കൗണ്ട്സ് നോക്കി ഇടയ്ക്കു ഇങ്ങനെ ഓരോന്ന് ഒപ്പിക്കും. കള്ള ചെറ്റ…

 

ഞാൻ മേശപ്പുറത്തിരുന്ന കോഡഡ് ലാൻഡ് ഫോണിൽ നിന്ന് ഇക്കയെ വിളിച്ചു.

 

“ഹലോ ”

“ഇക്ക 😡.. ഞാനാ..”

“പറ അജൂ…”

“ആ നാല് ലക്ഷം കിട്ടി..”

“കിട്ടിയോ? എങ്ങനെ?” ഉദ്വെഗത്തോടെയുള്ള അന്വേഷണം കണ്ടപ്പോൾ മൈരനെ വെട്ടി കീറാനാണ് തോന്നിയത്.

 

“ആരാണ് ആ j&j ഏജൻസിക്ക് പേയ്‌മെന്റ് നടത്തിയത്?”

“അത്….. ഞാനാണോ?”

“അപ്പോൾ അതും ഓർമ്മയില്ല… നിങ്ങൾക്ക് ഒരു ഉത്തരവാദിത്തവും ഇല്ലേ… ഇങ്ങനെ ആയാൽ വേറെ ആരെങ്കിലും നോക്കിക്കോ.. ഞാൻ എന്റെ പാട് നോക്കി പോകും 😡😡😡.”

“ഓഹ്ഹ്ഹ് സോറി…. അജു… ഞാനതു മറന്നു… സോറി സോറി..”

 

“ഇപ്പോൾ ഞാൻ അത് കാണുന്നത് വരെയും കള്ളനായില്ലേ.. 😡”

 

“പോട്ടെ.. അജു.. ഇനി ഉണ്ടാവില്ല സോറി.. സോറി.. ”

 

പുള്ളി സോറി പറഞ്ഞപ്പോൾ എന്റെ ദേഷ്യം കുറേ മാറി..

“ശരി.. എന്നാൽ..”

“ഓക്കേ.. ശരി..”

 

ഞാൻ ഫോൺ സ്റ്റാൻഡിലേക്ക് വയ്ക്കാൻ ശ്രമിച്ചതും കൈ തെന്നി റിസിവർ ഫോണിലെക്ക് വീണു. കൃത്യം സ്പീക്കർ ഓണായി..

 

ഞാൻ റെസിവർ എടുത്തു വയ്ക്കാൻ തുടങ്ങവേ, സ്പീക്ക്കെറിലൂടെ ഒരു സംഭാഷണ ശകലം കേട്ടു..

 

“ആരാടാ വിളിച്ചത്?” ഇക്കയുടെ മമ്മിയാണ്. ഞാൻ ആ ശബ്ദം തിരിച്ചറിഞ്ഞു.

പതിവ് പോലെ ഇക്ക ഫോൺ കട്ട്‌ ചെയ്യാതെ പോക്കെറ്റിൽ ഇട്ടിരിക്കുന്നു.

 

അത് പുള്ളിയുടെ ശീലമാണ്, കോൾ ഇങ്ങോട്ട് വന്നത് ആണെങ്കിൽ കട്ട്‌ ആയോന്ന് നോക്കാതെ വെറുതെ പവർ ബട്ടൺ ഞെക്കിയിട്ട് പോക്കെറ്റിൽ ഇടും.

 

ഞാൻ മ്യുട് ബട്ടൺ പ്രെസ്സ് ചെയ്ത ശേഷം, റിസിവർ ടേബിളിൽ തന്നെയിട്ടു അവരുടെ സംഭാഷണം കേൾക്കാൻ തീരുമാനിച്ചു.

 

“അത് അജയ് ആണ്..”

“നീയെന്തിനാ അവരോടൊക്കെ സോറി പറയുന്നത്?.”

“അത് ഒരു നാല് ലക്ഷ്തിന്റെ പേമെന്റ് ഞാൻ എന്റർ ചെയ്തില്ല.. അതാണ് ”

 

“ഡാ അതിന് നിന്നോട് ചൂടാകാൻ അവൻ ആരാ? നിന്റെ ശമ്പളക്കാരൻ തെണ്ടി അല്ലേ. അല്ലാതെ ഷോപ്പ്അവന്റെ തന്തയുടെ വകയും നീയവിടുത്തെ ജോലിക്കാരനും അല്ലല്ലോ..?”

 

മമ്മിയുടെ ഡയലോഗ് കേട്ട് ഞാൻ തരിച്ചിരുന്നു പോയി. പരട്ട തള്ള കാണുമ്പോൾ ഭയങ്കര ഒലിപ്പീര് ആണ്.

 

“അതൊക്കെ അതേ.. പക്ഷെ ഇങ്ങനെ കുറച്ചൊക്കെ നമ്മൾ താണു കൊടുത്താലേ ഇവനൊക്കെ നിൽക്കൂ…”

 

“അതെന്ത് വേറെ പിള്ളേരെ കിട്ടില്ലേ?”

 

“ഓഹ് അതല്ല മമ്മി.. നമ്മുടെ no 2 ഇടപാടിന് ഇവനെ പോലെയുള്ള വിശ്വസിക്കാൻ കൊള്ളാവുന്ന പൊട്ടന്മാരെ കിട്ടാൻ പാടാണ്. ഇങ്ങനെ കുറച്ചു ഉടായിപ്പ് സ്നേഹം, വിശ്വാസമൊക്കെ കാണിച്ചാൽ മാത്രമേ എന്തേലും പ്രശ്നം വരുമ്പോൾ ഈ കിഴങ്ങാമാരെ ഇട്ടു കൊടുത്തു നമുക്ക് ഊരാൻ പറ്റൂ…”

 

“അത് അവൻ പറഞ്ഞത് ശരിയാടി…. ഒരു പ്രശ്നം വരുമ്പോൾ ഇമോഷണൽ ബ്ലാക്ക് മെയിലിങ് വഴി ഇത്തരം ചെക്കന്മാരെയെ നമുക്കു വീഴിക്കാൻ പറ്റൂ… അതിന് നമ്മളും കുറച്ചു അഭിനയിക്കണം..” ഇക്കയുടെ ഡാഡിയുടെ ശബ്ദം.

 

“അതേ അത് തന്നെ ഡാഡി. അല്ലാതെ ഈ കടയിൽ നക്കപ്പിച്ചക്ക് നിൽക്കുന്ന നാറിയുടെ തോളിൽ കൈയിട്ടു അനിയൻ ആണെന്ന് പറയാൻ എനിക്ക് വട്ടുണ്ടോ? മമ്മി അങ്ങനെയാണോ കരുതിയത്?…” ഇക്കയുടെ ചിരി ഫോണിലൂടെ ഞാൻ കേട്ടത് വേറെയെതോ ഗൃഹത്തിൽ നിന്നെന്നപോലെ ആയിരുന്നു.. എന്റെ തലയിൽ ആരോ കൂടം കൊണ്ടടിച്ച പോലെ… കണ്ണിൽ ഇരുട്ട് കയറുന്നു.. തൊണ്ട വരണ്ടു പൊട്ടുന്നു… ആകെ ഒരു തളർച്ച..

 

“ഇപ്പോൾ നോക്കിക്കേ ഞാൻ വരുത്തിയ മിസ്റ്റേക്ക് അവൻ അവിടെ ഇരുന്നു കണ്ടെത്തി ഭക്ഷണം പോലും കഴിക്കാൻ പോകാതെ.. ഞാനോ ഇവിടെയിരുന്നു ഫുഡ്‌ കഴിക്കുന്നു… ഹ ഹ ഹാ…” എല്ലാവരും ഒപ്പം ചിരിക്കുന്നു…

 

എനിക്ക് ഇരുന്നിടം കുഴിഞ്ഞു താഴേക്ക് പോകുന്ന പോലെ തോന്നി. ഇക്ക പറയുന്ന വാക്കിൽ വല്യ ആത്മാർത്ഥത ഒന്നുമുണ്ടാകില്ല എന്ന് എനിക്കറിയാമായിരുന്നു, പക്ഷേ ഒരു സൗഹൃദം അത് ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇത്, ഇപ്പോൾ കേട്ടത് എന്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല…

 

ഞാൻ പകയോടെ, വെറുപ്പോടെ റിസീവറിലേക്ക് നോക്കിയിരുന്നു.

 

“അപ്പോൾ കുറച്ചു കഴിഞ്ഞാൽ ഇവനും ആ സിറാജിനെ പോലെ ആവും അല്ലേ….” മമ്മി പൂറിയാണ്.

“അല്ല പിന്നെ.. അപ്പോഴേക്കും ഇത് പോലെ വേറൊരുത്തനെ കിട്ടിയാൽ മതിയായിരുന്നു. ഇവന് പിന്നെ കുറച്ചു ബുദ്ധിയുണ്ട് അത് കൊണ്ട് പെട്ടെന്ന് എങ്ങും പെട്ട് പോകാൻ സാധ്യതയില്ല…പി..” ഇക്കയുടെ സംഭാഷണം തീരും മുമ്പേ ഞാൻ ഫോൺ കട്ട്‌ ചെയ്തു.

 

“തായോളി ” കൈ ചുരുട്ടി ഞാൻ മേശയിൽ ആഞ്ഞിടിച്ചു.. എന്റെ വിഷമങ്ങൾക്ക് പിന്നെ ഈയാം പാറ്റയുടെ ആയുസ്സെ ഉണ്ടാവൂ… പകരം അവിടെ ആനപ്പക നിറഞ്ഞു.. ഇനിയീ ഭൂമിയിൽ ആരോടും അജയ് നേരും നെറിയും കാട്ടില്ല…

“ആരോടും…?” മനസാക്ഷി മൈരൻ…

“ഇല്ല.. ഒരു കുഞ്ഞിനോടും പോലും…” ഞാൻ മുരണ്ടു..

“അപ്പോൾ സമീറയോടോ?”…

പെട്ടെന്ന് ഒരു നിമിഷം എന്റെ ഹൃദയം ആർദ്രമായി… ആ മുഖം എന്റെ മനസ്സിലൂടെ കടന്നു പോയപ്പോൾ ഒരു തരം നിസ്സഹായത പോലെ…

 

“ഇല്ല… തളരരുത്… അവളും നാളെ ചിലപ്പോൾ കടന്നു പോകും… മനസ്സ് കല്ലാക്കാൻ ശീലിക്കണം… സ്വന്തം കാര്യം മാത്രം നോക്കുക… അത് മാത്രം മതി… ”

 

ഞാൻ പുറത്തേക്ക് നടന്നു, സ്റ്റെപ് ഇറങ്ങിയപ്പോൾ സമീറ കേറി വരുന്നു… എന്നെ കണ്ടപ്പോൾ പിണക്കം കൊണ്ട് ആ മുഖം വീർപ്പിച്ചു വച്ചു പെണ്ണ് …പിന്നെ സ്റ്റേയർ കേസിന്റെ താഴേക്കു ഇറങ്ങി മാറി നിന്നു.

 

“ഇവളിൽ നിന്നും തുടങ്ങാം… ഇവളോട് കളവു ചെയ്യാനുള്ള മനസ്സ് കാണിച്ചാൽ പിന്നെ ആരോടും പറ്റും… ” ഞാൻ പതുക്കെ തിരികെ മുകളിലേക്കു കയറി…

 

കുറച്ചു നേരം കാത്തിരിക്കേണ്ടി വന്നു, ഞാൻ താഴേക്കു ഇറങ്ങി ചെലില്ലെന്ന് ഉറപ്പായപ്പോൾ മനസ്സില്ല മനസ്സോടെ സമീറ കേറി വന്നു.

 

എന്നെ നോക്കാതെ അവൾ അവളുടെ ടേബിളിൽ ഇരുന്നു സ്റ്റോക്ക് അപ്ഡേറ്റ് ചെയ്ത് തുടങ്ങി.ഞാൻ പതിയെ കസേരയിൽ നിന്നെഴുന്നേറ്റ് അവളുടെ ടേബിൾ സൈഡിലെത്തി…

 

“എന്താ പൊന്നേ പിണക്കമാണോ?” ഞാൻ സൗമ്യമായി അവളോട് ചോദിച്ചു. കേട്ട ഭാവമില്ല.

Leave a Reply

Your email address will not be published. Required fields are marked *