ജീവിതമാകുന്ന നൗക – 1

ജീവ: “അതറിയില്ല സർ. ബാങ്ക് അക്കൗണ്ടു ട്രാക്ക് ചെയുന്നുണ്ട്. പിന്നെ സിം ആക്ടിവേറ്റ് ചെയ്താൽ അതും. അതിൽ നിന്ന് തന്നെ മനസിലാക്കാൻ സാധിക്കും എന്നുറപ്പുണ്ട്.”

“ഫോൺ ലൊക്കേഷൻ ട്രാക്കിംഗന് മാത്രം ഉപയോഗിച്ചാൽ മതി, കാൾ മെസ്സേജ്, ഡാറ്റ ഒന്നും നിരീക്ഷിക്കേണ്ട. പിന്നെ കോളേജ് ഏതാണ് അറിഞ്ഞാൽ ഉടൻ 360 ഡിഗ്രി ത്രെറ്റ് അസെസ്മൻറ്റ് നടത്തണം. നമ്മുടെ രണ്ട് ഏജൻറ് മാരെ അവൻ അറിയാതെ നിരീക്ഷണത്തിനായി നിയമിക്കണം. ഡയറക്റ്റ് കോൺടാക്ട് ഒന്നും വേണ്ട. പിന്നെ ഒരു ടെക്‌നിക്കൽ ടീം ഉണ്ടാവണം. മെയിൻ ഓഫീസിൽ റെക്കോർസും ആളുകളും വേണ്ടാ. ലോക്കൽ ഓഫീസ് മതി. സ്റ്റാൻഡേർഡ് ഇവാക്യവേഷൻ പ്രോട്ടോകോൾ വേണം ബുള്ളറ്റ് പ്രൂഫ് കാർ ആയുധങ്ങൾ എല്ലാം. കേരളം ആണെന്ന് നോക്കേണ്ട. അവർ ആ അബു മുസ്തഫയും IEM ഉം എന്തായാലും തേടി വരും” “OK സർ, നാലു പേരുടെ കോബ്ര ടീമിനെ കൂടി ഉൾപെടുത്തിയേക്കാം അവർ എന്ധെങ്കിലും ത്രെറ്റ് ഉണ്ടെങ്കിൽ ഇരു ചെവി അറിയാതെ തീർത്തുകൊള്ളും” ത്രിശൂൽ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ആണ് കോബ്ര അംഗങ്ങൾ. മുതൽ അഞ്ചു പേരുടെ ചെറിയ ഗ്രൂപ്പ് ആയിട്ടാണ് അവർ പ്രവർത്തിക്കുക വിശ്വനാഥൻ ഒന്ന് ആലോചിച്ചതിനു ശേഷം “ഓക്കേ ലോക്കൽസുമായി യാതൊരു സംശയവും തോന്നാത്ത വിധം ഇഴുകി ചേരുന്നവരായിരിക്കണം. പിന്നെ ശിവയെ താനൊന്ന് നേരിട്ട് കാണണം. അഞ്ജലിയെ പറ്റി ചോദിച്ചാൽ ഒന്നും അറിയില്ല എന്ന് പറഞ്ഞാൽ മതി. അവനോട് കാര്യങ്ങൾ പറയണം. അവൻ്റെ ആഗ്രഹം ഉപേക്ഷിക്കാൻ പറയേണ്ട. അവൻ്റെ യഥാർത്ഥ ഐഡന്റ്റിറ്റി ആരും തന്നെ അറിയാതിരിക്കണം. അറിഞ്ഞാൽ പിന്നെ അവൻ പഠിത്തം നിർത്തേണ്ടി വരും. അത് അവനോട് വ്യക്തമാക്കിയേക്കണം.” “വേറെ എന്ധെങ്കിലും ഉണ്ടോ ജീവ?” ജീവ: “പിന്നെ ഇപ്പോൾ അവനെ ട്രാക്ക് ചെയുന്ന പോലെ ടോൾ പ്ലാസ ക്യാമെറകൾ വഴി അവൻ്റെ മൂവേമെൻ്റെ വാച്ച് ചെയുന്നുണ്ട്. പലപ്പോഴും അവൻ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ ട്രാക്കിങ് അത്ര എളുപ്പമല്ല. എന്നാലും ഇടയ്ക്കിടെ അപ്ഡേറ്റ് കിട്ടുന്നുണ്ട്. പിന്നെ എടിഎം ക്യാഷ് വിത്ഡ്രോവലും ട്രാക്ക് ചെയുന്നുണ്ട് പൂനെയിൽ നിന്ന് പോയതിൽ പിന്നെ മൊബൈൽ യൂസ് ചെയ്തിട്ടില്ല എന്നാലും മൊത്തത്തിൽ ഒരു ഐഡിയ ഉണ്ട് അത് കൊണ്ട് തിരിച്ചുള്ള യാത്രയും ഇത് പോലെ തന്നെ ട്രാക്ക് ചെയ്തോളാം”
“തിരിച്ചു എത്തിയാൽ പിന്നെ പഴയ കൂട്ടുകാരെ കോൺടാക്ട ചെയ്താൽ അത് പ്രശ്‍നം ആകാൻ സാദ്യത ഉണ്ട്. ബെംഗളൂരു ഉള്ള അവൻ്റെ ക്ലോസ് ഫ്രണ്ട് നിതിനെ കോൺടാക്ട ചെയ്യാൻ സാദ്യത കാണുന്നു.”

വിശ്വൻ: “അങ്ങനെ എങ്കിൽ അതിന് ഒരു പ്രോട്ടോകോൾ ഇപ്പോൾ തന്നെ പ്ലാൻ ചെയ്തേരെ.”

ജീവ: “പിന്നെ പഴയ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഫോട്ടോസ് ഡീറ്റെയിൽസ് ഒക്കെ കിടക്കുന്നുണ്ട്, അതിൽ ലോഗിൻ ചെയ്യരുത് എന്ന് നിർദേശിച്ചിട്ടുണ്ട്. പക്ഷെ ഡിലീറ്റ് ചെയ്യാൻ അവൻ സമ്മതിക്കുന്നില്ല. അതെല്ലാം അവൻ്റെ ഓർമ്മകൾ ആണ് ആണെന്നാണ് പറയുന്നത്. പിന്നെ നമ്മൾ ആയിട്ട് ഡിലീറ്റ് ചെയ്താൽ അത് അവൻ മനസിലാക്കും. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാം” “ISI എന്തായാലും സോഷ്യൽ മീഡിയ അക്കൗണ്ട് വാച്ച് ചെയുന്നുണ്ടാകും. പിന്നെ മുസ്തഫയുടെ LET സ്ലീപ്പർ ഏജൻറ്റ്സ് അവൻ്റെ പഴയ കൂട്ടുകാരെ ട്രാക്ക് ചെയ്യുന്നുണ്ടോ എന്നറിയില്ല” “പിന്നെ ഡൽഹിയിൽ ഇന്റലിജൻസ് ബ്യുറോ IB ഡയറക്ടറെ വിളിക്കണം. ഏതു സ്ഥലത്തു ആണെങ്കിലും നമ്മുടെ സ്വന്തം ആളെ അവിടെ IB ഓഫീസർ ആയി നിയമിക്കണം സ്റ്റേറ്റ് പോലീസുമായി ലൈസണിങ്ങിനായി. സ്റ്റേറ്റ് ഇന്റലിജൻസ് ADGP യെ വിളിച്ചു ഒരു ആൻഗോിങ് മിഷൻ ഉണ്ടെന്ന് അറിയിച്ചേരെ എന്താണ് സംഭവം എന്നൊന്നും പറയേണ്ട. എപ്പോൾ സഹായം ചോദിച്ചലും കിട്ടണം എന്ന് മാത്രം റിക്വസ്റ്റ് ചെയ്താൽ മതി പ്രധാന ലോക്കൽ ഗുണ്ടാ സംഘങ്ങളും പറ്റിയും പഠിക്കണം. അവരെ നിയന്ത്രിക്കുന്ന ആളുകളെയും.” ഞാൻ ദുബായിലേക്ക് പോകുകയാണ് അവിടെ കുറച്ചു കാര്യങ്ങൾ ഉണ്ട്. ശിവയുടെ എല്ലാ കാര്യങ്ങളും നീ വേണം നോക്കാൻ. ഇനി ഒരു തെറ്റ് പറ്റാൻ പാടില്ല. ദുബായ് : സമയം രാത്രി ഒമ്പതു മണി. മരുഭൂമിയുടെ നടിക്കുള്ള ഒയാസിസ്‌ പാം എന്ന റിസോർട്ടിൽ ഷെയ്ഖ് അൽ ഹമീദ് എന്ന ബിസിനസ്സമാൻ പാകിസ്ഥാനിൽ നിന്നുള്ള ജാവേദ് ഖാനും തമ്മിലുള്ള കൂടി കാഴ്ച്ച നടക്കുകയാണ്. ഷെയ്‌ഖിൻ്റെ കൂടെ എപ്പോഴും ആറോളം ബോഡിഗൗർഡസ് കാണും. ജാവേദഖാൻ എല്ലായിപ്പോഴും ഒറ്റക്കാണ് സഞ്ചാരം. ഷെയ്‌ഖിന് ലോകത്തിനു മുൻപിൽ ഹൈ സീ ട്രേഡിൽ കോടിക്കണക്കിനു ബാരൽ എണ്ണ കച്ചവടം ആണെങ്കിലും മെയിൻ പരിപാടി ഏഷ്യൻ രാജ്യങ്ങളിലെ തീവ്രവാദ പ്രവർത്തങ്ങൾക്ക് ഹവാല വഴി പണം എത്തിക്കൽ ആണ്. ഇതിന് വിപുലമായ നെറ്റ്‌വർക്ക് ഷെയ്ഖ് കെട്ടി പെടുത്തിയിട്ടുണ്ട്. ഷെയ്‌ഖിൻ്റെ ഇത്തരം പ്രവർത്തനങ്ങൾക്ക് പകരം അഫ്ഘാൻ പാക്കിസ്ഥാൻ വഴിയുള്ള മയക്കുമരുന്ന് കച്ചവടത്തിൻ്റെ പങ്ക് ISI ഷെയ്‌ഖിൻ്റെ ചില കമ്പനികളിൽ എത്തിക്കും. ജാവേദ് ഖാൻ അബു മുസ്തഫയുടെ ഒരു മെസ്സെൻജെർ ആണ്. അബു മുസ്തഫക്ക് മൊബൈൽ ഫോണുകളെ വിശ്വാസം പോരാ പുള്ളിയുടെ കയ്യൊപ്പുള്ള സുപ്രധാന ഓപ്പറേഷനുകൾക്ക് വിശ്വസ്തരായ മെസ്സെൻജെറുമാർ വഴി നേരിട്ടാണ് നിർദ്ദേശങ്ങൾ കൈമാറുന്നത്, ഇന്ത്യയിലെ ഓപ്പറേഷനുകൾക്ക് മാത്രമാണ് സാറ്റലൈറ്റ് ഫോണും ഇമെയിലും ഒക്കെ ഉപയോഗിക്കുക അതും അനുയായികൾ വഴി IEM ഓപ്പറേഷനുകൾക്ക് ആർക്ക് എവിടെ എത്ര പണം എന്നതിൻ്റെ ലിസ്റ്റുമായി എല്ലാ മാസവും ജാവേദ് ഖാൻ പാകിസ്ഥാനിൽ നിന്ന് ദുബായിലെത്തി ഷെയ്‌ഖിനെ നേരിട്ട് കണ്ട് നൽകും. എന്നാൽ ഇന്ന് അവരിരുവർക്കും അറിയാത്ത ഒരു കാര്യമുണ്ട്. അവർ രണ്ട് പേരും ചെന്ന് കയറുന്നത് ത്രിശൂൽ ഒരുക്കിയ കെണിയിലേക്കാണ്.
ഇരുവരും തമ്മിൽ ഉള്ള മീറ്റിംഗ് തുടങ്ങുന്നതിന് അല്പം മുൻപ് റിസോർട്ടിന് അഭിമുഖമായിട്ടുള്ള ഒരു മണൽ തിട്ടയിലേക്ക് ഒരു ലാൻഡ് ക്രൂയിസർ എത്തി. അതിൽ രണ്ടു പേർ മാത്രം. ത്രീശൂൽ ദുബായ് ഓപ്പറേഷൻസ് കൈകാര്യം ചെയുന്ന നാസർ എന്ന ഏജൻ്റെറും പിന്നെ വിശ്വനാഥനും. വിശ്വനാഥൻ ഒരു ബൈനോക്കുലർ എടുത്തു റിസോർട്ട് നീരിക്ഷിച്ചു. മരുഭൂമിക്ക് നടുക്ക് ഒരു ചെറിയ തടാകവും അതിനോട് ചേർന്ന് കുറച്ചു പാം മരങ്ങളും. അകെ 7 കൂടാരം. സാറ്റലൈറ്റ് ഫോട്ടോയിൽ കണ്ടത് പോലെ ഏതാനും സേവകരും ഷെയ്ക്കും അംഗരക്ഷകരും ജാവേദ് ഖാനുമല്ലാതെ വേറെ ആരും തന്നെ ആ റിസോർട്ടിൽ ഇല്ല. ഒരു ക്യാമ്പ് ഫയർ സെറ്റ് ചെയ്തിരിക്കുന്നതിന് അരികിലായി രണ്ടു പെണ്ണുങ്ങൾ ബെല്ലി ഡാൻസ് കളിക്കുന്നു. അതിൽ ശ്രദ്ധിക്കാതെ ഷെയ്ഖ് ഒരാളുമായി സംസാരിക്കുന്നുണ്ട്. ഷെയ്‌ഖിൻ്റെ പിന്നിലായി അങ്ങേരുടെ പേർസണൽ പ്രൊട്ടക്ഷൻ ഡീറ്റൈലിലെ നാലു പേർ നിലയുറപ്പിച്ചിട്ടുണ്ട്. ബാക്കി രണ്ട് പേർ അല്പ്പം മാറി റോന്തു ചുറ്റുന്നു. എല്ലാവരുടെ കയ്യിലും ജർമ്മൻ തോക്കായ ഹെക്കലെർ MP7 മെഷീൻ ഗൺ ഉണ്ട്. “സർ എല്ലാവരും റെഡി ആണ്. ജാവേദിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അൽപ്പ സമയം മാത്രമേ മീറ്റിംഗ് കാണുകയുള്ളു.“ നാസർ വിശ്വനാഥനോടു പറഞ്ഞു “കോബ്ര സ്‌നൈപ്പർ ടീമിനു സിഗ്നൽ കൊടുക്കൂ ഷെയ്‌ഖിനെ ജീവനോടെ വേണം.” റിസോർട്ടിൻ്റെ 400 മീറ്റർ അകലെ രണ്ടംഗ കോബ്ര സ്‌നൈപ്പർ ടീം അവരുടെ FN സ്കാർ 20 S സ്‌നൈപ്പർ റൈഫിലിൻ്റെ സ്കോപ്പിലൂടെ അവിടെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സാദാരണ ഒരാൾ സ്‌പോട്ടറും മറ്റയാൾ ഷൂട്ടറുമായാണ് പ്രവർത്തിക്കുക. എന്നാൽ ഇന്ന് രണ്ടു ടാർജറ്റിനെ ഒരേ സമയം തീർക്കേണ്ടത് കൊണ്ട് രണ്ടു പേരും ഷൂട്ടറായിട്ടാണ് പ്രവർത്തിക്കുന്നത്. അവർക്കുള്ള ഓപ്പറേഷനൽ ബ്രീഫ് നേരത്തെ തന്നെ ലഭിച്ചിരുന്നു. അതിൽ അവർ കുറച്ചു അത്ഭുതപെട്ടിരുന്നു 6 അംഗ ഷെയ്‌ഖിൻ്റെ സെക്യൂരിറ്റി ഡീറ്റൈലിലെ പെരിമീറ്റർ ഗാർഡ് ചെയുന്ന രണ്ടു പേരെ മാത്രം സനൈപ്പ് ചെയുക, ബാക്കി ഉള്ളവരെ ഒന്നും ചെയ്യേണ്ടേ. മിഷൻ ഗോ സന്ദേശം ലഭിച്ചതും. നേരത്തെ തീരുമാനിച്ച പോലെ റോന്തു ചുറ്റി നടന്നുകൊണ്ടിരുന്ന ഷെയ്ഖിൻ്റെ രണ്ടു ബോഡി ഗാർഡിനെയും ലക്‌ഷ്യം വെച്ച് ഇരുവരുടെയും സ്‌നൈപ്പർ റൈഫിലുകൾ ഒരേ സമയം ശബ്ദിച്ചു. രണ്ടും ഹെഡ് ഷോട്സ് രണ്ടു ബുള്ളറ്റുകൾ നിമിഷ നേരം കൊണ്ട് ഷെയ്ഖിൻ്റെ രണ്ടു ബോഡി ഗാർഡിനെയും തലയോട്ടി തുളച്ചു പോയി. വെടിയൊച്ച ശബ്ദം കേട്ടതും ഷെയ്‌ഖിൻ്റെ ബാക്കി ബോഡി ഗൗർഡസ് ഷെയ്‌ഖിന് ചുറ്റും പ്രൊട്ടക്ഷൻ വലയും തീർത്തു. ഓരോരുത്തരും ഓരോ വശം നിരീക്ഷിക്കുകയാണ്. എന്നാൽ അതിൽ അതിൽ ഒരാൾ പൊടുന്നെനെ പൊസിഷൻ മാറി കൈയിലുള്ള M7 ഉപയോഗിച്ചു ബാക്കി മുന്ന് പേരെയും നിമിഷ നേരം കൊണ്ട് വക വരുത്തി. അവനായിരുന്നു ത്രിശൂൽ ഡീപ് കവർ ഏജൻറ്റ് പോയ്സൺ. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയും മുൻപ് തന്നെ മൂന്നു പേരും മരിച്ചു വീണു ഇത് കണ്ട് ഷെയ്ഖ് മരവിച്ചിരിക്കുകയാണ്. ജാവേദ് ഖാൻ കൈയിൽ ഇരുന്ന് കടലാസ്സ് വീഴുങ്ങുവാൻ ശ്രമിച്ചതും പോയ്സണൻ്റെ തോക്ക് ഒന്ന് കൂടി ഗർജ്ജിച്ചു. അതോടെ ജാവേദ്ഖാനും മരണപെട്ടു. അടുത്ത വെടി ഷെയ്‌ഖിൻ്റെ കാൽ പാദത്തിൽ ലക്ഷ്യമാക്കി. അതിനു ശേഷം പോയ്സൺ അവിടന്ന് നടന്നകന്നു. മരുഭൂമിയിലൂടെ നാനൂറു മീറ്റർ കവർ ചെയ്‌ത്‌ കോബ്ര ടീം ഷെയ്‌ഖിൻ്റെ അടുത്ത് എത്തിയപ്പോളേക്കും പോയ്സൺ ഇരുട്ടിലേക്ക് മറഞ്ഞിരുന്നു. സർ ഒരാൾ ഇരുട്ടിലേക്ക് മറഞ്ഞിരിക്കുന്നു . അയാളെ പിന്തുടരട്ടെ ” കോബ്ര ഓപ്പറേറ്റർ നാസറിൻെറ അടുത്തു ചോദിച്ചു. നെഗറ്റീവ് കോബ്ര 1 നമ്മുടെ അസറ്റ് ആണ്, സ്റ്റാൻഡ് ഡൌൺ ഷെയ്‌ഖിനെ ബന്ധിക്കുക അതാണ് പോയ്സൺ എന്നറിയപ്പെടുന്നവൻ, മരണം തന്നയാണ് അവൻ. അവനെ തിരിച്ചറിയുന്നവർ വളരെ കുറച്ചേ ഉള്ളു. വിശ്വനാഥൻ എന്ന അവൻ്റെ ബോസ്സും ത്രിശൂൽ ഇസ്റ്റർനൽ ഓപ്പറേഷൻസ് കൈകാര്യം ചെയുന്ന വിക്രം സായിയും. ബാക്കി അവനെ തിരിച്ചറിയുന്നവർ ഇന്ന് ജീവിച്ചിരിപ്പില്ല. ആറു മാസത്തോളമായി പോയ്സൺ ഷെയ്‌ഖിൻ്റെ ബോഡി ഗാർഡ് ആയി കയറിയിട്ട്. അബു മുസ്തഫയെ ഷെയ്‌ഖിനെ കാണാൻ നേരിട്ട് വരും എന്ന പ്രതീക്ഷയിൽ ആണ് ഇത്രയും നാൾ ഷെയ്‌ഖിൻ്റെ ക്രിമിനൽ പ്രവർത്തികൾ സഹിച്ച അംഗ രക്ഷകനായി നിന്നത്. അൽപ്പ സമയത്തിനകം നാസറും വിശ്വനാഥനും അവിടെ എത്തി. അവിടെ റിസോർട്ട് ജീവനക്കാർ ബെല്ലി ഡാൻസുകാർ കുക്കുകൾ അടക്കം ഏഴെട്ടു പേരോളം കോബ്ര ടീം ബന്ദിയാക്കിയിട്ടുണ്ട് ഉണ്ട്. ഒന്ന് രണ്ടു പേർ മരുഭൂമിയിലേക്ക് ഓടി രക്ഷപ്പെട്ടിരുന്നു. അവരുടെ സാന്നിദ്യം ഉള്ളത് കൊണ്ട് വിശ്വനാഥൻ അടക്കമുള്ളവർ ഫേസ് മാസ്ക് വെച്ചിട്ടുണ്ട്. സർ, ഷെയ്‌ഖിൻ്റെ ലാപ്ടോപ്പ് കിട്ടിയിട്ടുണ്ട്. ബിയോമെട്രിക് ലോക്കഡ്‌ ആണ്. “അൺലോക്ക് ചെയ്‌ത്‌ പുതിയ പാസ്സ്‌വേർഡ് സെറ്റ് ചെയ്യൂ. എന്നിട്ട് ഷെയ്‌ഖിനെ വണ്ടിയിൽ കയറ്റി വേഗം തന്നെ ഫ്യൂജിയറയിലുള്ള സേഫ് ഹൗസിലേക്ക് മാറ്റിയെരെ ഷെയ്‌ഖിൻ്റെ അടുത്ത് നിന്ന് മാക്സിമം കാര്യങ്ങൾ അറിയണം. ടെക്ക് ടീം അവിടെ ഉണ്ടാകും ലാപ്ടോപ്പ് ഉടനെ അനലൈസ ചെയ്യണം. കിട്ടുന്ന ഇൻഫർമേഷനിൽ വേഗം തന്നെ ആക്ഷൻ ഉണ്ടാകണം. അടുത്ത 24 മണിക്കൂർ നിർണ്ണായകമാണ് അതിനുള്ളിൽ നെറ്റ്‌വർക്കിലെ മാക്സിമം ആൾക്കാരെയും കണ്ടത്തെണം” കാര്യങ്ങൾ പറഞ്ഞേൽപിച്ചിട്ടു നാസർ വിശ്വനാഥൻ്റെ കൂടെ അവിടെ നിന്ന് പോയി കുറച്ചു ദിവസങ്ങൾക്കു ശേഷം….. ബെംഗളൂരു സൺ സിസ്റ്റംസ് ടീം ഓഫീസ്: ജൂനിയർ സോഫ്റ്റ്‌വെയർ എഞ്ചിനീയർ നിതിൻ്റെ ഫോണിലേക്ക് ഒരു കാൾ. ഏതോ ഒരു ലോക്കൽ നമ്പർ. അവൻ എടുത്തതും പരിചിതമായ ഒരു ശബ്ദം “എടാ ഇത് ഞാൻ ആണ് ശിവ സെൻ്റെ മാർക്ക് സ്ട്രീറ്റിലെ കോർണർ ഹൗസ് ഇൽ ഇന്ന് 8 മീറ്റ് ചെയ്യണം” അത് പറഞ്ഞതും ഫോൺ കട്ടായി. “യെസ് യെസ്” നിതിൻ സന്തോഷത്തോടെ ഉറക്കെ പറഞ്ഞതും ആ ഓഫീസിൽ ഉള്ളവർ എല്ലാം അവനെ ഞെട്ടി തിരിഞ്ഞു നോക്കി. പെട്ടന്ന് സ്ഥലകാല ബോധം വന്ന അവൻ ചമ്മിയ ചിരിയും ചിരിച്ചു ഹാഫ് ഡേ ലീവ് പറയാനായി ബോസിൻ്റെ ക്യാബിനിലേക്ക് ഓടി. അതികം വൈകാതെ തന്നെ IEM എന്ന തീവ്രവാദ സംഘടനയുടെ ബാംഗളൂർ സെല്ലിലെ അൻവറിൻ്റെ സാറ്റലൈറ്റ് ഫോണിലേക്ക് പാകിസ്ഥാനിൽ നിന്ന് ഓപ്പറേഷൽ കമാൻഡർ പാഷയുടെ കാൾ “ഞാൻ രണ്ട് പേരുടെ ഫോട്ടോ ഇമെയിലിൽ അയക്കുന്നുണ്ട് കൂടെ ലൊക്കേഷനും സമയവും. ഫോട്ടോയിൽ കാണുന്ന രണ്ടു പേരയും തീർത്തേക്കണം. കംപ്ലീറ്റ് ഓപ്പറേഷൻ്റെ ലൈവ് സ്ട്രീം വേണം. അബു സാഹിബിൻ്റെ പ്രയോറിറ്റി ടാർഗറ്റ് ആണ്”
“ശരി കമാൻഡർ ഞങ്ങൾ തീർച്ചയായും ചെയ്തിരിക്കും”

Leave a Reply

Your email address will not be published. Required fields are marked *