ജീവിത സൗഭാഗ്യം – 19 27അടിപൊളി  

ജോ: പക്ഷെ എത്ര നല്ല സ്വഭാവം ആണ് കണ്ടാൽ.

ശില്പ: അയ്യേ… സ്വഭാവത്തിന് ഒന്നും ഒരു പ്രശ്നവും ഇല്ല… പക്ഷെ അടിക്ക് അടി എന്നുള്ള രീതി ആയിരിക്കും. നീ എന്താ വിചാരിച്ചേ വൃത്തികെട്ട സ്വഭാവം ആണ് സിദ്ധു നു എന്നോ?

ജോ: അല്ല ഗുണ്ടായിസം എന്നൊക്കെ പറയുമ്പോ?

ശില്പ: പോടീ അവിടുന്ന്. അവൻ അടിപൊളി ആണ്.

ജോ: അവനെ കെട്ടികൂടായിരുന്നോ നിനക്കു?

ശില്പ: സത്യം പറഞ്ഞാൽ അങ്ങനെ ഒരു ഫീൽ തോന്നിയിട്ടില്ല, ഒരു പക്ഷെ ഞങ്ങൾ അത്രക്ക് കൂട്ട് ആയിരുന്നു, അതുകൊണ്ട് ആവും അങ്ങനത്തെ ഒരു ഫീൽ വരാതിരുന്നത്.

പക്ഷെ പിന്നീട് എപ്പോളോ ഞാൻ ഓർത്തിട്ടുണ്ട് അവനെ, പക്ഷെ അപ്പോളും വല്യ സീരിയസ് ആയിട്ടല്ല, അവൻ വേറെ എവിടെയോ പോയി പഠിക്കാൻ ഒക്കെ, സ്കൂൾ കഴിഞ്ഞിട്ട്. അവൻ്റെ കല്യാണം ആണ് ആദ്യം നടന്നത്. അമ്മ പറഞ്ഞു ആണ് ഞാൻ അറിയുന്നത് അവൻ്റെ കല്യാണം ഒക്കെ. അപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു സിദ്ധു ആയിട്ട് പഴയ സൗഹൃദം തുടർന്ന് പോയിരുന്നു എങ്കിൽ ചിലപ്പോ കെട്ടുമായിരുന്നേനെ അല്ലെ എന്ന്.

അന്ന് അമ്മ പറഞ്ഞു, അവൻ്റെ തറവാടിലേക്ക് കയറിച്ചെല്ലുക ഒക്കെ അത്ര ഈസി ആയിരിക്കില്ല എന്നൊക്കെ. പിന്നെ അപ്പോൾ ഞാൻ വിശാൽ ആയിട്ട് അടുത്തിരുന്നു. അതുകൊണ്ട് സിദ്ധു ൻ്റെ കാര്യം ഒകെ ഇങ്ങനെ പറഞ്ഞു പോയതേ ഉള്ളു.

ജോ: ഹ്മ്മ്….

ശില്പ: പക്ഷെ അവനെ കണ്ടപ്പോൾ എനിക്ക് പണ്ട് കളഞ്ഞുപോയ, നമ്മുക്ക് പ്രിയപ്പെട്ട എന്തോ ഒരു വല്യ വിലപിടിപ്പുള്ള സാധനം കിട്ടിയ ഒരു ഫീൽ ഉണ്ട്.

ജോ: അതെനിക്ക് മനസിലായി.

ശില്പ: അമ്മയോട് വിളിച്ചു പറയണം, സിദ്ധു നെ കിട്ടി എന്ന്.

ജോ: ഓ….

ശില്പ: ഹ്മ്മ്… അമ്മേടെ പ്രിയപ്പെട്ട student ആയിരുന്നു അവൻ.

അപ്പോൾ ജോവിറ്റ യുടെ ഫോൺ റിങ് ചെയ്തു. അലൻ ആയിരുന്നു.

ജോ: അല്ലു….

അലൻ: എവിടെയാ?

ജോ: സ്റ്റോർ ൽ

അലൻ: ഹാ…

ജോ: എന്താ അല്ലു?

അലൻ: ഞാൻ ഫ്ലാറ്റ് ൽ ഉണ്ട്, കിടന്നു ഉറങ്ങി പോയി… നീ വരാറായോ എന്ന് അറിയാൻ വിളിച്ചതാ…

ജോ: ഞാൻ കുറച്ചു കഴിഞ്ഞു ഇറങ്ങുള്ളൂ. ശില്പ ഉണ്ട് ഇവിടെ. സിദ്ധു വന്നിരുന്നു, ഞങ്ങൾ മൂന്ന് പേരും കൂടി ഒരു ചെറിയ പ്ലാനിംഗ് മീറ്റിംഗ് ഉണ്ടായിരുന്നു.

അലൻ: ഹ്മ്മ്… ഓക്കേ… നീ ഇറങ്ങുമ്പോ പറ.

ജോ: ശരി അല്ലു. ശില്പ യും ഞാനും ഒരുമിച്ചു ഇറങ്ങുള്ളൂ.

അലൻ: ഓക്കേ.

ശില്പ: എന്ത് പറ്റി?

ജോ: ആവോ? എന്ത് പറ്റിയോ? ഫ്ലാറ്റ് ൽ ഉണ്ടെന്നു. കിടന്നുറങ്ങി എന്ന്. ഷോപ് ലേക്ക് പോയില്ല ഇതുവരെ.

ശില്പ: എന്ന നീ പൊയ്‌ക്കോ…

ജോ: ഏയ്.. വേണ്ട ഡീ….

ശില്പ: നിൻ്റെ കെട്ടിയോൻ അല്ലെ, എന്തെങ്കിലും തരികിട ഒപ്പിച്ചിട്ടുണ്ടാവും.

ജോ: പോടീ… ഉണ്ടെങ്കിൽ കൂട്ട് വിശാലും കാണും.

ശില്പ: അത് അതെ….

ജോ: കുറെ ആയല്ലോ രണ്ടും കൂടി ട്രിപ്പ് എന്നും പറഞ്ഞു പോയിട്ട്? ഇത്ര ഒരു ഗാപ് കാണുന്നതല്ലല്ലോ.

ശില്പ: ഹാ… ട്രിപ്പ്… കണ്ട പെണ്ണുങ്ങളുടെ അടുത്ത് പോവുന്നതല്ലേ രണ്ടും. ട്രിപ്പ് പോലും…

ജോ: കള്ളും പെണ്ണും ആണല്ലോ രണ്ടുപേരുടെയും ഉദ്ദേശ്യം. അല്ലാതെ എന്ത് ട്രിപ്പ്? എന്നാലും രണ്ടും കൂടി എവിടെ എങ്കിലും പോവേണ്ട സമയം കഴിഞ്ഞു.

ശില്പ: ഏതോ ഒരു പുതിയ പെണ്ണിനെ കിട്ടിയിട്ടുണ്ട് നിൻ്റെ അല്ലു നു. ആരാണെന്നു കറക്റ്റ് അറിഞ്ഞിട്ടില്ല വിശാൽ.

ജോ: ആർക്കറിയാം, ഞാൻ ഇപ്പോ ഇതിൻ്റെ പിന്നാലെ പോക്ക് നിർത്തി. ഒരു കാര്യവും ഇല്ല.

ശില്പ: അവൻ മാത്രം അല്ല, വിശാൽ ഉം ഉണ്ട്. ഇത് എന്തോ കക്ഷിക്ക് അറിയില്ല ആളെ. അറിഞ്ഞിരുന്നു എങ്കിൽ എന്നോട് ഇത്രയും പോലും പറയില്ലല്ലോ.

ജോ: ഹഹ…..

ശില്പ: ആ…. സത്യം…. ചിരിക്കാൻ പറഞ്ഞതല്ല. രണ്ടും ഭൂലോക പെണ്ണ് പിടിയന്മാർ ആണ്.

ജോ: എന്തായാലും ആവട്ടെ.

ശില്പ: നീ പൊയ്‌ക്കോ. ഞാൻ സ്റ്റോക്ക് രജിസ്റ്റർ തീർത്തിട്ട് ഇറങ്ങാം.

ജോ: ഉറപ്പാണോ?

ശില്പ: ആ ഡീ നീ പൊയ്‌ക്കോ. നിൻ്റെ അല്ലു നു എന്താ ക്ഷീണം എന്ന് നോക്ക്. ഹഹഹ….

ജോ: ഉവ്വ…

ജോവിറ്റ അതും പറഞ്ഞു ബാഗ് എടുത്തു ഇറങ്ങി, അവളുടെ ഫ്ലാറ്റ് ലേക്ക്.

ശില്പ കുറച്ചു നേരം കൂടി സ്റ്റോർ ൽ ഇരുന്നു. സ്റ്റോക്ജ് രജിസ്റ്റർ എല്ലാം ക്രോസ്സ് ചെക്ക് ചെയ്തു പണിക്കാർ എല്ലാരും പോയതിനു ശേഷം അവൾ സ്റ്റോർ ലോക്ക് ചെയ്തു ഇറങ്ങി. അവൾ ഡ്രൈവ് ചെയ്യുമ്പോ വിശാൽ നെ വിളിച്ചു. സിദ്ധു നെ കണ്ടതും എല്ലാം പറഞ്ഞു, അതിനു ശേഷം അമ്മയെയും.

Leave a Reply

Your email address will not be published. Required fields are marked *