നോക്കുമ്പോ മിസ്സാണ് മുന്നിൽ . ചുറ്റും നോക്കിയപ്പോ അഞ്ചാം ക്ലാസ് കുട്ടികൾ എന്നെ ഒരു അത്ഭുത ജീവിയെ പോലെ നോക്കുക ആയിരുന്നു…. ഷെബി എപ്പോഴ എന്റെടുത്ത് നിന്ന് എഴുന്നേറ്റ് പോയത് …’ ഒന്നും അറിഞ്ഞില്ല ബെല്ലടിക്കുന്ന ശബ്ദം എന്റെ ഹാർട്ട്ബീറ്റ് ആണെന്ന കരുതിയെ ….! മിസ്സ് പരിഹാസ രൂപത്തിൽ എന്നോട് ചോദിച്ചു ..
എന്താ അൻവർ പ്ലസ് വണ്ണിൽ നിന്ന് അഞ്ചാം ക്ലാസിലേക്ക് തോറ്റ് പോയോ ,, അത് കേട്ട് ആ പീക്കിരി കുട്ടികൾ ചിരിച്ചു .മിസ്സിന്റെ ഒരു ഓഞ്ഞകോമഡി എന്ന് മനസ്സിലോർത്ത് ഞാൻ എന്റെ ക്ലാസ്സിലേക്ക് നടന്നു…. ഷെബി എന്റെ ആത്മാർത്ഥകൂട്ടുകാരിൽ ഒരാൾ ആണ് … അവന്റെ മനസ്സ് ഞാൻ അറിഞ്ഞ നിലയ്ക്ക് അവനോട് പറയാൻ വയ്യ ,, കഴിഞ്ഞ 2 വർഷമായി നിശബ്ദമായി ഞാൻ നെഞ്ചിൽ കൊണ്ട് നടക്കുന്ന പെണ്ണാണ് റിനീഷ എന്ന് …
എത്രയോ വട്ടം അവളോട് ഇഷ്ട്ടം പറയാൻ പോയതാ ..
അവസാനം പട്ടി ചന്തക്ക് പോയ പോലെ തിരിച്ചു വരും…
അവളൊരു പ്രത്യേക ക്യാരക്റ്റർ ആണ് , ഇഷ്ടമല്ലന്ന് മുഖത്തു നോക്കി പറയുന്നത് മാത്രമല്ല .,, ഫ്രണ്ട്സിന്റെ മുന്നിലിട്ട് തൊലി ഉരിക്കും…,
അങ്ങനെ ഒരുത്തന് എട്ടിന്റെ പണി കിട്ടിയതാ ,, അവളോട് ഇഷ്ട്ടം പറയാൻ പോയിട്ട്…..
ക്ലാസ്സിലേക്ക് കയറുന്നതിന് പകരം ഞാൻ പോയത് , ഗ്രൗണ്ടിലെ മരച്ചുവട്ടിലാണ് പ്ലാനും പ്ലാനിംങ്ങും ഒറ്റയ്ക്കിരുന്ന് കണക്ക് കൂട്ടി
..അങ്ങനെ ഒരു തീരുമാനം എടുത്തു ഞാൻ … ഷെബിന്റെ ഇഷ്ടവും എന്റെ ഇഷ്ട്ടവും റിനിയെ അറിയിക്കുക,,
എന്നിട്ട് അവള് തീരുമാനിക്കട്ടെ ഞങ്ങളിൽ ആരെ വേണമെന്ന് ,
പടച്ചോനെ എന്നെ മതിന്ന് അവള് പറയണേ …
അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു ….
പിറ്റേന്ന് റിനീഷയോട് ഇത് പറയുവാനുള്ള അവസാരത്തിനായി ഞാൻ കാത്തു നിന്നു ഉച്ച ആയപ്പോൾ എനിക്ക് അവളെ കിണറ്റിൻ കരയിൽ വെച്ച് കൂട്ടുകാരികൾ ഇല്ലാതെ കിട്ടി …,
ചെറിയ കുട്ടികൾക്ക് ചോറ് തിന്ന പ്ലെറ്റ് കഴുകാനായി കിണറ്റിൽ നിന്നും വെള്ളം കോരി കൊടുക്കുക ആയിരുന്നു ,,,,
റിനീ…
ഇവളെന്ത കേട്ട മൈന്റ് ഇല്ലല്ലോ , ശബ്ദം പുറത്തു വന്നലല്ലെ കേൾക്കു എന്ന് എന്റെ ഹൃദയത്തിൽ നിന്ന് ആരോ പരിഹസിച്ച പോലെ ,,,
രണ്ടും കല്പിച്ചുകൊണ്ട് ഞാൻ വിളിച്ചു
റിനീ……
അവളെന്നെ നോക്കി ,
പിന്നൊന്നും പറയാൻ കിട്ടുന്നില്ല എനിക്ക്.
ഉറുമ്പ് കടിച്ച പോലുള്ള എന്റെ നിൽപ്പ് കണ്ടിട്ടാവണം അവളെന്റെ അടുത്തേക്ക് നടന്നു വന്നു …
എന്താ അൻവർക്കാ ?.. പുഞ്ചിരിയോടെ അവൾ ചോദിച്ചു..,
ഹേയ്… ഒന്നുല്ല… വെറു…തെ…
തൊണ്ട വരളും പോലെ പടച്ചോനെ കയ്യിന്ന് പോവാണല്ലോ ,, എപ്പോഴത്തേയും പോലെ ആവാൻ പാടില്ല ഇന്ന് ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു …. ,
തിരികെ നടക്കുന്ന അവളെ ഞാൻ വിളിച്ചു ,
എന്ത ,, വെറുതെ വിളിച്ചതാണോ ?.. അവളെന്നോട് ചോദിച്ചു …
എനിക്ക് റിനീയോട് ഒരു കാര്യം…. , വീണ്ടും തൊണ്ട വരളും പോലെ ഒരു പെണ്ണിനോട് സംസാരിക്കുമ്പോ ഉമിനീരിന് ഇത്രയ്ക്ക് വരൾച്ച ആണോ ഞാൻ ചിന്തിച്ചു. ….,
വെള്ളം വേണോ ?.. റിനീഷയുടെ ചോദ്യത്തിൽ കുറച്ചൊന്നുമല്ല ചമ്മിയത് ഞാൻ….
അതെ അൻവർക്ക .. ഇത് പോലുള്ള കുറെ പേർ മുന്നിൽ വന്ന് നിന്നിട്ടുള്ളത് കൊണ്ട് ഈ കാള വാല് പൊക്കുന്നത് എന്തിനാണെന്ന് അറിയാം,,,
എനിക്ക് വേറെ ഒരാളെ ഇഷ്ടമാണ് .. ആള് എന്നോട് ഇഷ്ട്ടം തുറന്നു പറഞ്ഞു……,,
എനിക്കും ഇഷ്ടമായി ആ തുറന്നു പറച്ചിലും പ്രൊപ്പോസലും തന്റേടമുള്ള ചെറുപ്പക്കാരനെ ഏത് പെണ്ണാ ഇഷ്ട്ടപ്പെടാത്തെ ….
അവളുടെ ആ പുഞ്ചിരി കൊല ചിരിയായാണ് എനിക്ക് തോന്നിയത് ,,
എന്ന ശരി അൻവർക്ക ഞാൻ പോവാ…
അതും പറഞ്ഞവൾ നടന്നകന്നു……
കണ്ണ് നിറയുന്നത് ആരും കാണാതിരിക്കാൻ ഞാൻ കിണറ്റിൻ കരയിലേക്കും…,
എന്റെ സ്വപനങ്ങൾ കത്തി കരിഞ്ഞു എന്ന് പറയേണ്ടിതില്ലല്ലോ ,,
