അതിന് മുൻപിൽ ഞാൻ പതറി. തിരിച്ച് എയ്യാൻ അസ്ത്രങ്ങൾ ഉണ്ടായിട്ടും വേണ്ടെന്ന് വെച്ചു. ഒന്നില്ലെങ്കിലും എൻ്റെ മിസ്സല്ലെ. അൽപ്പം താണ് കൊടുക്കുന്നത് നല്ലതാണ്.
സംസാരിച്ചിരുന്നു സമയം വളരെ വേഗത്തിൽ കടന്ന് പോയി. അമ്മയെ വിളിക്കാൻ ഫോൺ എടുത്തപ്പോഴാണ് സമയം എട്ട് ആയി എന്ന് അറിയുന്നത്. അമ്മയും രാധാമ്മയും എല്ലാം കഴിഞ്ഞ് നാളെ തിരിക്കും എന്ന് പറഞ്ഞു. മിസ്സിനും എനിക്കും ഇനി ഈ ഒരു രാത്രിയും ഒരു പകലും കൂടി മാത്രം സമയം. ചെറുതായിട്ട് നിരാശ തോന്നി. മിസ്സിൻ്റെ മുഖത്തും അത് കാണാനുണ്ട്.അൽപം നേരം ആരും ഒന്നും മിണ്ടിയില്ല. ഞാൻ: മിസ്സേ… മിസ്സ് : എന്താ.. ഞാൻ: നാളെ സോന വരുമോ..? മിസ്സ്: അറിയില്ല, വന്നാൽ സ്പെഷ്യൽ ആയിട്ട് എന്തെങ്കിലും ഫുഡ് ഉണ്ടാക്കണ്ടേ. ഞാൻ: അവള വരല്ലേ എന്ന ഞാൻ പ്രാർത്ഥിക്കുന്നത്.. എപ്പോഴാ മിസ്സ് അവൾക് എന്ത് പുഴുങ്ങി കൊടുക്കണം എന്ന് .. മിസ്സ്: ആദീ… എനിക്ക് നിൻ്റെ അവസ്ഥ മനസ്സിലാകും. നിനക്ക് അവളെ ഫേസ് ചെയ്യാൻ പേടിയായിട്ടല്ലെ?..ഹ ഹ ഹ ഞാൻ ; എനിക്കെന്തിനാ പേടി.? മിസ്സ്: മോനേ.. അവൾടെ കാര്യം എല്ലാം നീ തന്നല്ലെ എന്നോട് പറഞ്ഞത്. അപ്പോ എന്നോട് എന്തിനാ ആക്ടിംഗ്.? അവൾടെ സൗന്ദര്യത്തിൽ നീ വീണുപോകും എന്നുള്ള പേടിയല്ലെ നിനക്ക്. ഞാൻ: ദേ ജെസ്സീ.. അനാവശ്യം പറയല്ലേ.. എനിക്ക് തീരെ സുഖിക്കുന്നില്ല കേട്ടോ. മിസ്സ്: നിനക്ക് പേടി തന്നാ .. അതല്ലേ നേരത്തെ അവളെ വിളിക്കാൻ പറഞ്ഞപ്പോ നീ വിഷയം മാറ്റിയത്.. എനിക്ക് മനസ്സിലായില്ലെന്ന് നീ വിചാരിച്ചോ. ഒന്നില്ലേലും നിന്നെക്കാൾ കൊറച്ച് കൂടുതൽ ഉണ്ടിട്ടുള്ളതാ ഞാൻ .. കെട്ടോടാ ” കെഴങ്ങാ..” ഞാൻ: കെഴങ്ങാന്നോ.. അത്രക്ക് അണെ ഞാൻ അവളെ വിളിച്ച് കാണിച്ച് തരാം. അപ്പോ തീരുമല്ലോ… മിസ്സ്: ok .. നീ വിളിച്ച് കാണിക്ക്.. അപ്പോ നോക്കാം.. ഞാൻ: കോപ്പ്..എന്തെങ്കിലും ആവട്ടെ.. പോക്കറ്റിൽ നിന്നും പുറത്തേക്ക് എടുത്ത് അൺലോക്ക് ആക്കി. പെട്ടന്ന് ഒരു ഭയം മനസ്സിൽ പിടിപെട്ടു. വിരലുകൾ സ്ക്രീനിലൂടെ പതിയെ ഇഴഞ്ഞ് കളിച്ചു. വിളിക്കാതിരുന്നാൽ മിസ്സിൻ്റെ വക പരിഹാസം ഉറപ്പാ. വിളിച്ചാൽ അവളോട് എന്ത് സംസാരിക്കും. ഒരു ആവേശത്തിൽ പറഞ്ഞും പോയി. പുല്ല് വേണ്ടാരുന്ന്…
മിസ്സ്: നീ നോക്കിനിൽക്കാതെ വിളിക്കെടാ…
ഞാൻ ഒള്ള ധൈര്യം മുഴുവൻ സംഭരിച്ച് അവൾടെ നമ്പറിലേക്ക് വിളിച്ചു ഫോൺ സ്പീക്കർ മോടിലിട്ടു. ഓരോ ബെൽ അടിക്കുമ്പോഴും കോൾ കട്ട് ചെയ്യാൻ എൻ്റെ കൈ തരിച്ചു. പക്ഷേ പെട്ടന്ന് കോൾ കണക്‌ട് ആയി. “ഹലോ.. ” അവളുടെ മനോഹര ശബ്ദം ഫോണിലൂടെ മുഴങ്ങി. ഞാൻ :” ഹ…ഹലോ സോനയല്ലെ ,? ഞാൻ അദ്വൈദാണ്”
എൻ്റെ ശബ്ദം ഇടറിയപ്പോഴെ മിസ്സ് ചിരിക്കാൻ തുടങ്ങി. അവളുടെ ശബ്ദത്തിന് മറുപടി കൊടുക്കാൻ എന്തോ എനിക്ക് പറ്റുന്നില്ല. ഒരു deep breath എടുത്ത് ധൈര്യം ഒന്നുകൂടി പെറുക്കി കൂട്ടിവെച്ചു.
സോന : ” ഹാ.. മനസ്സിലായി. എന്താ അദ്വൈദ്..ഇപ്പൊ വിളിച്ചത്.”
ഞാൻ : ” അത് താൻ നാളെ വരുമോ എന്നറിയാൻ വിളിച്ചതാ..”
സോന : “ഇത് ചോദിക്കാനാണോ ഇപ്പൊ വിളിച്ചത്?. ”
ഞാൻ : “അതെ .. disturbing ആയെങ്കിൽ sorry..”
സോന : ” ഹേയ് അങ്ങനൊന്നുമില്ല… എനിക്കെന്ത് disturbance..”
ഞാൻ : ” Ok .. അപ്പോ നാളെ വരുമോ ? ”
സോന : ” മിസ്സ് പറഞ്ഞപ്പോ ഞാൻ കാര്യമായിട്ട് എടുത്തില്ല. ഒരു formality ക്ക് വേണ്ടി പറഞ്ഞതാണെന്ന് വിചാരിച്ചു. ഉറപ്പ് പറയുന്നില്ല. But വരാൻ നോക്കാം…”
ഞാൻ : ” അങ്ങനെയൊന്നും വിചാരിക്കേണ്ട. പറ്റുവാണേൽ നാളെ വാ. വേണമെങ്കിൽ ദാ, ഞാനും വിളിച്ചിരിക്കുന്നു.. ”
സോന : ” മതി മതി.. നാളെ വരാം. But എനിക്ക് തൻ്റെ വീട് അറിയില്ല. ”
ഞാൻ : ” അതൊക്കെ സെറ്റ് ആക്കാം, don’t worry ”
സോന : ” Then ok.. Good night”
ഞാൻ : ” Good night, നാളെ കാണാം ”
കോൾ കട്ട് ആയി. ഞാൻ ഒന്ന് ശ്വാസം ഉള്ളിലേക്ക് വലിച്ചു. എന്നിട്ട് മിസ്സിനെ നോക്കി പുറത്തേക്ക് ശക്തിയായി ഊതി.
