പക്ഷേ രണ്ടാളുടെയും ഈ മാറ്റം ജയൻ ശ്രദ്ധിച്ചു. ഇന്നലെ രഹസ്യമായി ഇവർ എന്തോ കള്ളത്തരം ചെയ്തിട്ടുണ്ട്. അതാണ് രണ്ടാളെയും രാത്രി പുറത്തു കണ്ടത്. ഹ്മ്മ് എന്തായാലും റൂമിലെത്തിയിട്ട് ചോദിക്കാം.
അങ്ങനെ ഭക്ഷണം കഴിഞ്ഞു അവർ റൂമിലെത്തി.റൂമിലെത്തിയ ജയൻ ഒന്നും മിണ്ടാതെ എന്തൊക്കെയോ ആലോചിച്ചു കൊണ്ട് കട്ടിലിന്റെ ഒരറ്റത്തു ഇരിക്കുന്നു.
അത് കണ്ട സിമി
“ ജയേട്ടാ ചേട്ടൻ എന്താ ആലോചിച്ചിരിക്കുന്നത്?”
ജയൻ ഒന്നും പറഞ്ഞില്ല. മുഖഭാവത്തിൽ നിന്ന് എന്തോ പ്രശ്നം സിമി ഊഹിച്ചു.
ഒരല്പം പേടിയോടെ സിമി ചോദിച്ചു എന്താ പ്രശ്നം?
“സിമീ ഇവിടെ എന്താ നടക്കുന്നത്?”
സിമി ഒന്നും മനസ്സിലായില്ല എന്ന ഭാവത്തിൽ ജയനെ നോക്കി.
“നിനക്ക് ഒന്നും മനസ്സിലായില്ലേ? ഇന്നലെ രാത്രി ഇവിടെ എന്താ സംഭവിച്ചത്?”
“നീയും നയനയും കൂടി ഇന്ന് ഞങ്ങളുടെ മുന്നിൽ ഒളിച്ചു കളിക്കുന്നത് എന്താണെന്നാ ചോദിച്ചത്.”
ചോദ്യം കേട്ട സിമിയുടെ മുഖം ആകെ മാറി.
എന്താ പറയേണ്ടത് എന്ന് അറിയാതെ അവൾ കുഴഞ്ഞു.
“ഏട്ടാ ഞാൻ… ഞങ്ങൾ…..
“ഇന്നലെ രാത്രി അസമയത്ത് നീ റൂമിൽ നിന്ന് പുറത്ത് പോയില്ലേ? അത് എന്തിനായിരുന്നു??“
“അത്……പിന്നെ………ഞാൻ……..”
“നീ വെറുതെ ഇനി ഉരുളാൻ നോക്കേണ്ട എനിക്ക് മനസ്സിലാവുന്നുണ്ട് കാര്യം.”
“അത്…….”
“നയനയും ഉണ്ടായിരുന്നല്ലോ കൂടെ”
“അത് പിന്നെ…. ഞങ്ങൾ പൂളിൽ ഇറങ്ങാൻ വേണ്ടിയാ….”
“അതിനു നട്ടപ്പാതിരാക്ക് രഹസ്യമായി പോകേണ്ട കാര്യമുണ്ടോ”
ഇനി എന്താ പറയാ എന്ന് അറിയാതെ സിമി നിന്ന് വിയർത്തു.
“രാത്രി നിങ്ങൾ രണ്ടും പുറത്ത് ഇരുന്നു പരുങ്ങുന്നതും രഹസ്യം പറഞ്ഞതുമെല്ലാം ഞാൻ നേരിട്ട് കണ്ടതാണ്. അതു കൊണ്ട് ഇനിയും കള്ളം പറയാം എന്ന് കരുതേണ്ട. ഇപ്പൊ പ്രാതൽ സമയത്തെ നിങ്ങളുടെ രണ്ടിന്റെയും മുഖഭാവവും ഞാൻ ശ്രദ്ധിച്ചിരുന്നു. അപ്പൊ എനിക്ക് കാര്യങ്ങൾ ഏറെക്കുറെ വ്യക്തമായി.”
സിമി ശരിക്കും പെട്ടു. കരച്ചിലിന്റെ വക്കിലെത്തിയിട്ടുണ്ട്.
“നിങ്ങൾ തമ്മിൽ എത്ര കാലത്തെ പരിചയമുണ്ട്?”
“ആര് തമ്മിൽ”
“നീയും നയനയും”
“ഞങ്ങൾ ഡിഗ്രി മുതൽ ഒരുമിച്ചാണ്”
“എന്ന് വെച്ചാൽ ഇപ്പൊ 5 വർഷത്തെ സൗഹൃദം അല്ലേ”
“അതെ”
“ഈ 5 വർഷവും നിങ്ങൾ ഹോസ്റ്റലിൽ ഒരുമിച്ചായിരുന്നോ”
“മ്മ്”
“ഇനി ഞാൻ വളരെ ഓപ്പൺ ആയി ചോദിക്കട്ടെ?”
എന്താണെന്ന മുഖഭാവം സിമിക്ക്
“നിങ്ങൾ ലെസ്ബിയൻസ് ആണല്ലേ? നിങ്ങൾ തമ്മിലുള്ള അറ്റാച്ച്മെന്റ്റ് കണ്ടപ്പോൾ തന്നെ എനിക്ക് doubt തോന്നിയതാണ്. പിന്നെ ഇന്നലത്തെ സംഭവം ആണ് അത് ഉറപ്പിച്ചതു. സത്യത്തിൽ ഈ ട്രിപ്പ് പോലും നിങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്തതല്ലേ??”
സിമിയുടെ തലക്ക് അടികിട്ടിയ അവസ്ഥയാണ് ഇപ്പോൾ.
“രാജേഷിനു നിന്നെ വിവാഹത്തിന് മുൻപേ പരിചയം ഉള്ളതല്ലേ. നിങ്ങളുടെ ഈ റിലേഷൻ രാജേഷിനു അറിയുമോ?”
“ജയേട്ടാ എന്തൊക്കെയാ ഈ പറയുന്നത്? ഞാൻ മനസ്സാ വാചാ അറിയാത്ത കാര്യങ്ങൾ ഒക്കെയാണ് ജയേട്ടൻ ഇപ്പോൾ പറഞ്ഞു കൂട്ടുന്നത്.”
സിമി പൊട്ടിക്കരയുന്നു.
“അപ്പൊ പിന്നെ ഞാൻ കണ്ടതോ? നിങ്ങൾ രണ്ടാളും എന്തായാലും പൂളിൽ ചാടാൻ പോയതല്ല. പൂളിന്റെ അടുത്ത് പോയിരുന്നു സംസാരിക്കുകയായിരുന്നു നിങ്ങൾ. അതും നിങ്ങൾ രണ്ടാളുടെയും മുഖത്ത് എന്തോ ഒരു കള്ളത്തരം ഉണ്ടായിരുന്നു. ഞാനും രാജേഷും അറിയാൻ പാടില്ലാത്ത എന്തോ കാര്യം ആണ് അത്. അത് കൊണ്ടാണ് നിങ്ങൾ ഞങ്ങൾ ഇല്ലാതെ സംസാരിച്ചത്. വേറെ എന്തെങ്കിലും കാര്യമായിരുന്നെങ്കിൽ നിങ്ങൾ ആ രാത്രി തന്നെ കാണേണ്ട കാര്യമില്ലായിരുന്നല്ലോ. അപ്പൊ ഞാൻ പറഞ്ഞത് തന്നെ കാര്യം.”
ജയൻ സ്വന്തം ഊഹം ശരിയാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നു.
കരച്ചിലടക്കാനാവാതെ സിമി
“ഞാനും നയനയും കോളേജ് കാലം തൊട്ടേ ഉള്ള സുഹൃത്തുക്കൾ ആണ് കോളേജിലെ ബെസ്റ്റ് ഫ്രണ്ട്സ്. സത്യമായിട്ടും അതല്ലാതെ ഒരു ബന്ധം ഞങ്ങൾക്കിടയിൽ ഇല്ല.”
പൊട്ടിക്കരച്ചിലിനിടയിൽ സിമി പറഞ്ഞൊപ്പിച്ചു.
പിന്നെ നിർത്താതെ കരച്ചിലായി.
ജയൻ പിന്നെ ഒന്നും പറയാതെ പുറത്ത് പോയി.
