ഞാൻ ഒരു വീട്ടമ്മ – 5

“വേണ്ടാത്ത പണിക്കൊന്നും നിക്കേണ്ട ..അവൻ ഒരു ഡീസെൻറ് പയ്യനാ ..എത്ര മാന്യമായാണ് അവൻ ഇഷ്ടപ്പെട്ട പെണ്ണിനെ വന്നു പ്രൊപ്പോസ് ചെയ്തത്..വിട്ടുകള”…ഞാൻ പറഞ്ഞു
“ഉത്സവ പറമ്പിലെ അന്തരീക്ഷം എന്നെയും ഉത്സവ തിമിർപ്പിലെത്തിച്ചിരിക്കുന്നു ..അവന്റെയൊരു മെയ് വഴക്കം അപാരം തന്നെ ..നടപ്പിലും ഉണ്ട് നല്ലൊരു ഒത്ത പുരുഷ ലക്ഷണം …പക്ഷെ എന്റെ ഒറ്റ നോട്ടത്തിൽ വീണുപോയി ലേഖാ
“എന്നും പറഞ്ഞു വിസിറ്റിംഗ് കാർഡ് അവൾ കൈക്കലാക്കി ..സുഹറ പറഞ്ഞത് ശരിയാണ് ..ഉത്സവപ്പറമ്പിലെ അന്തരീക്ഷം മനസ്സിനെ വല്ലാതെ തണുപ്പിച്ചു ..പക്ഷെ അപ്പോളും അകാരണമായി ഷാഫിയെ വഴക്കു പറഞ്ഞതിലും, പറഞ്ഞു വിട്ടതിലും ഉള്ള സങ്കടം പോയിട്ടുണ്ടായിരുന്നില്ല .ഉത്സവപ്പറമ്പിൽ നിന്നും ഇറങ്ങി വരുമ്പോൾ വിഫലമെങ്കിലും വെറുതെ എന്റെ കണ്ണുകൾ ആരെയോ തിരഞ്ഞു ..ആരെയോ അല്ല, ഷാഫിയെ …സ്‌കൂട്ടർ നിർത്തിയതിനടുത്തു തന്നെ ഒരു തട്ടുകട ഉണ്ടായിരുന്നു .. അവിടെ നിന്നുകൊണ്ട് ചായ കുടിക്കുകയായിരുന്നു കറുപ്പൻ ചേട്ടൻ ..
ഞങ്ങളെ കണ്ടതും ഒന്ന് ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു
“നല്ല ചൂടുള്ള പഴംപൊരിയുണ്ട് ..കഴിക്കുന്നോ ..
” ഞാൻ ചെറുതായി പുഞ്ചിരിച്ചതേയുള്ളൂ ..
സുഹറ കാർക്കിച്ചു ഒന്ന് തുപ്പി ..കടുപ്പിച്ചൊരു നോട്ടവും നോക്കി .”വേണ്ടായിരുന്നു സുഹറ ..
അയാൾ എന്നെ പരിചയമുള്ളതുകൊണ്ടു വിളിച്ചതാവും “..”ഹും അയാളുടെ ഒരു ഡബിൾ മീനിംഗാണ്‌ മോളെ അത് “..
ഞാൻ കൂടുതൽ തർക്കിക്കാൻ പോയില്ല ..രാത്രി വീട്ടിലെത്തിയപ്പോളേക്കും കുറച്ചു വൈകിയിരുന്നു …ഭക്ഷണം കഴിച്ചു സുഹറ മുകളിലെ റൂമിലേക്ക് പോയി ..ബെഡിൽ കിടന്നിട്ടും ഉറക്കം വരുന്നില്ല ..
തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി ..പിന്നെ അലമാര തുറന്ന് ആ ചുവപ്പു അടിപ്പാവാട ഒന്ന് എടുത്തു നോക്കി …മനസ്സിൽ എല്ലാം ഒരു ചിത്രം പോലെ മിന്നി മറഞ്ഞു ..നാളെ പതിവ് പോലെ ഷാഫി ജോലിക്കു വരേണമേ എന്ന് ആഗ്രഹിച്ചു പോയി ..
നിദ്രയ്ക്ക് കീഴടങ്ങുമ്പോളെക്കും മൃദുല വികാരങ്ങൾ നെഞ്ചിൽ ചെണ്ട കൊട്ടി…

പിറ്റേ ദിവസം അവൾ ജിഷ്ണുവിൻറെ നമ്പറിലേക്ക് മിസ്കാൾ അടിച്ചു …അവൻ തിരിച്ചു വിളിച്ചപ്പോൾ നമ്പര് മാറിപ്പോയതാണ് സോറി എന്ന് പറഞ്ഞു …പിന്നെ ഒരു ദിവസം കൊണ്ട് തന്നെ അതൊരു സുഹൃദ് ബന്ധമായി മാറി ..പിന്നെ അന്ന് അവളുടെ ദിവസമായിരുന്നു ..
അവൻ അറിഞ്ഞില്ല ഉത്സവപ്പറമ്പിൽ വച്ച് കണ്ട കുട്ടിയോടാണ് സംസാരിക്കുന്നതെന്ന് ..

മീന്കാരന്റെ ഹോണടി കേട്ടപ്പോൾ ഞാൻ കരുതി ഷാഫി ആയിരിക്കുമെന്ന് .പുതിയ ഒരാളായിരുന്നു അത് ..അതോടെ ഞാനുറപ്പിച്ചു ഷാഫി ഈ റൂട്ടിലുള്ള വരവ് പൂർണമായി നിർത്തി എന്ന് …

ഉച്ച സമയമായപ്പോൾ ഞാൻ കാത്തിരുന്നു .. ഷാഫി വരുമെന്ന് …പക്ഷെ വന്നില്ല ..”നിനക്ക് നാളെ രാത്രികൂടി കഴിഞ്ഞിട്ട് പോയാൽ പോരെ ..”ഞാൻ സുഹറയോട് ചോദിച്ചു ..

“ഇല്ലെടീ നാളെ രാവിലെ തന്നെ പോകണം..പറഞ്ഞ സമയത്തു തിരിച്ചെത്തിയാലേ എനിക്ക് വീണ്ടും വരാൻ അവര് സമ്മതിക്കൂ “.. അന്ന് രാത്രിയും കഴിഞ്ഞു
..പിറ്റേന്ന് രാവിലെ തന്നെ സുഹറ പോവാനുള്ള ഒരുക്കത്തിലായി .അവളു പർദ്ധയെടുത്തണിഞ്ഞു .ഞാൻ ചുരിദാർ ആയിരുന്നു വേഷം …

“ഇന്ന് ഒരു ദിവസമെങ്കിലും നീ ഇവിടെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് നിൽക്ക് ..കുറച്ചു ധൈര്യമൊക്കെ വരട്ടെ ..അടുത്ത ദിവസം തന്നെ ഞാൻ വീണ്ടും വരാമെന്നേ ..ഇവിടെ താമസിക്കുമ്പോൾ ഒരു ഫ്രീഡം ഫീല് ചെയ്യുന്നു ..” അവൾ ബസ്റ്റോപ്പിലേക്കു നടന്നു ..
ഞാൻ വീണ്ടും കാത്തിരിപ്പിലായി …മകളെ ..അവൾ നാളെ രാവിലെയേ ടൂറ് കഴിഞ്ഞു തിരിച്ചെത്തൂ ..അതു വരെ എങ്ങനെ സമയം തള്ളി നീക്കാനാ ..വീട്ടു ജോലികൾ ഇഴഞ്ഞു നീങ്ങുന്നു ..കഴിഞ്ഞ ദിവസങ്ങളിലെ പ്രസരിപ്പ് നഷ്ടപ്പെട്ടിരിക്കുന്നു ..അടുക്കളയിൽ പാത്രം കഴുകിക്കൊണ്ടിരിക്കുമ്പോൾ ആണ് ..കാളിങ് ബെൽ ശബ്‌ദിച്ചത് ..ആരായിരിക്കുമെന്ന ആകാംക്ഷയിൽ വാതിൽ തുറന്നപ്പോളാണ് ,,

മുന്നിൽ ഷാഫി …”അകത്തേക്ക് വാ ഷാഫി “… അകത്തേക്ക് വന്നുകൊണ്ടു ..പോക്കറ്റിൽ നിന്നും ഇരുന്നൂറു രൂപയെടുത്തുകൊണ്ട് അവൻ പറഞ്ഞു “ഞാൻ ഇത് തിരിച്ചു തരാൻ വന്നതാണ് ..ഞാനിവിടെ ജോലിയൊന്നും ചെയ്തില്ലല്ലോ”…വിഷാദ ഭാവത്തോടെയുള്ള അവൻറെ നിൽപ്പ് കണ്ടപ്പോൾ മാറോടു ചേർത്ത് ആശ്വസിപ്പിക്കാനാണ് തോന്നിയത് ..ഞാൻ സ്വയം നിയന്ത്രിച്ചു .. (തുടരും)

Leave a Reply

Your email address will not be published. Required fields are marked *