അവന്റെ കരച്ചിൽ ടീച്ചർക്കു ആകെ വിഷമം ഉണ്ടാക്കി മനസ്സിൽ. കരച്ചിലോടു കൂടി അവന്റെ അടുത്തേക്ക് ചെല്ലുമ്പോ ബോധം മറഞ്ഞ അവസ്ഥയിൽ അവൻ തളർന്നു വീണിരുന്നു.
അവന്റെ ഇരിപ്പ് കണ്ണുനീരും ടീച്ചറെയും ആകെ തളർത്തി. ഒരു പക്ഷെ താൻ ഇപ്പോ അവന്റെ കൂടെ ഇല്ലേൽ അവൻ പിന്നെ എന്തേലും ചെയ്യും എന്ന് തോന്നി. അവൾ അവനെ പിടിച്ചു പക്ഷെ അവൻ അച്ഛനെ വിടാൻ തയ്യാറല്ലായിരുന്നു ചേർത് പിടിച്ചു കരഞ്ഞു.
അവന്റെ കരച്ചിൽ നാട്ടുകാർക്കിടയിലും സങ്കടവും കരച്ചിലും ഉണ്ടാക്കി. ടീച്ചർ പോലും കരഞ്ഞു.
അവനെ പിടിച്ചു മാറ്റി ബോഡിയുമായി നാട്ടുകാർ പോകുമ്പോ ബോധം പോയ അവസ്ഥയിൽ ആയിരുന്നു ചടങ്ങുകൾ ഒക്കെ കഴിയുന്ന വരെ ടീച്ചർ അവനോടൊപ്പം ഉണ്ടായിരുന്നു രാത്രി അവനു കഴിക്കാനുള്ളത് ഉണ്ടാക്കി കൊടുത്തെങ്കിലും കഴിച്ചില്ല.
പിറ്റേന്ന് എന്ത് ചെയ്യാണം ക്ലാസിൽ പോകാൻ പറ്റുന്നില്ല. അവനെ തനിച്ചാക്കി പോകാനും കഴിയുന്നില്ല ആകെ വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു ഹസിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു.
ഹസ് അവനോടു കൂടെ ഇരുന്നോ എന്ന് പറഞ്ഞത്.
അങ്ങനെ ചെറിയൊരു മെഡിക്കൽ ലീവ് എടുത്തു ടീച്ചർ അവന്റെ കൂടെ ഇരുന്നു. പലപ്പോഴും അവന്റെ കരച്ചിൽ കാണാൻ ടീച്ചർക്കു കഴിയാതെ വന്നു. രണ്ടു മൊയ്‌ന്നഹ് നാൾ കഴിഞ്ഞു അവനു ആഹാരം കൊടുത്തു അവൻ കഴിച്ചു പക്ഷെ എല്ലാം കുറേശേ ആയിരുന്നു.
അങ്ങനെ അവന്റെ മൂഡ് മാറി പയ്യെ മിണ്ടാൻ തുടങ്ങി.
ടീച്ചറോട് പൊയ്ക്കോളൂ ഇനി നിൽക്കണ്ട തനിക്കു വേണ്ടി ക്ലാസിൽ പോലും പോകാതെ ഇരുന്നതല്ലേ. ഇനിയും എനിക്ക് വേണ്ടി ഇരിക്കണ്ട ഒരിക്കൽ ടീച്ചറോട് തെറ്റ് ചെയ്തവനാണ് ഞാൻ എന്നൊക്കെ പറഞ്ഞു അഭി ടീച്ചർ പയ്യെ ഒഴിവാക്കി.
പോകാൻ മനസ് വന്നില്ല എങ്കിലും അവൻ കുഴപ്പമില്ല എന്നൊക്കെ പറഞ്ഞു ഒഴിവാക്കി അങ്ങനെ ഒരാഴ്ച കഴിഞ്ഞു ടീച്ചർ ലീവ് ക്യാൻസൽ ആക്കി പിന്നെ ജോയിൻ ചെയ്തു വൈകിട്ട് അവന്റെ അടുത്ത് പോയെങ്കിലും അവനെ കാണാൻ സാധിച്ചില്ല വീട്ടിൽ ഉണ്ടാവില്ലായിരുന്നു.
ഒടുവിൽ ഒരു നാൾ ലീവ് എടുത്തു അവന്റെ വീട്ടിലേക്കു ചെന്നു ഡോർ അടഞ്ഞു കിടപ്പുണ്ട് തള്ളി നോക്കി
ഡോർ കുറ്റി ഇട്ടട്ടില്ലായിരുന്നു. അകത്തു ചെന്നു അവിടെ ആകെ അലങ്കോലം ആയി കിടക്കുന്നു.
ടീച്ചർ അതൊക്കെ അടുക്കി പെറുക്കി വച്ചു അവന്റെ അടുത്ത് ചെന്നപ്പോ കട്ടിലിൽ കമഴ്ന്നു കിടക്കുന്നു.
അടുത്തൊരു ബിയർ കുപ്പി ഉണ്ട് പിന്നെ കടല ബ്രെഡ് പാക്കറ്റ് ഒക്കെ.
ടീച്ചർ അവനെ തട്ടി വിളിച്ചു ഉറക്കത്തിൽ എന്നപോലെ അവൻ വിളി കേട്ടു ഉണർന്നു.
ടീച്ചർ അവനെ പിടിച്ചു എണീപ്പിച്ചു ഇരുത്തി
ടീച്ചർ : ഇതിനാണോ നിന്നെ ഞാൻ പഠിപ്പിച്ചത് കൂടെ താമസിപ്പിച്ചത് ഇങ്ങനെ ജീവിക്കാൻ ആണോ നിന്നെ ഞാൻ പഠിപ്പിച്ചത്.
അഭി : ടീച്ചർ എന്തിനാ വന്നേ എനിക്കാറുമില്ല എന്റെ കാര്യം ആരും നോക്കണ്ട ഞാൻ ആർക്കും ശല്യം ആവില്ല എന്നെ വിട്ടേക്ക്
ടീച്ചർ : ഓഹോ നിന്നെ കാണാൻ വന്നതും നിന്നെ നന്നാക്കാൻ നോക്കിയതും എന്റെ തെറ്റാ നിന്നോട് മിണ്ടാൻ പോലും വരരുതായിരുന്നു.
അഭി : ഞാൻ പറഞ്ഞോ വരാൻ എന്നെ വിട്ടേക്ക്
ഉറക്കപ്പിച്ചയിലും ഷീണത്തിലും അവൻ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
ടീച്ചർ : നീ കാണിച്ചത് തെറ്റാ അതിനാ നിന്നെ ഞാൻ തല്ലിയത് പക്ഷെ നിന്ക്കു ഒരു സങ്കടം വന്നപ്പോ ഞാൻ ഇല്ലായിരുന്നോ കൂടെ എന്നിട്ടും എന്തെ നീ ഇങ്ങനെ കാണിക്കുന്നു. എന്റെ അനിയനെ പോലെ ഞാൻ സ്നേഹിച്ചതല്ലേ നിന്നെ പക്ഷെ നീ
അഭി : ടീച്ചർ എന്നെ സ്നേഹികുകയും വേണ്ട കൂടെ കൂടുകയും വേണ്ട എന്റെ കാര്യത്തിൽ സങ്കടപെടണ്ട ടീച്ചർ പൊയ്ക്കോളൂ ഇനി ഞാൻ ഇങ്ങനെ ഒക്കെ നടന്നോളാ
