ടീച്ചർ എന്റെ രാജകുമാരി – 6

ടീച്ചർ എന്റെ രാജകുമാരി 6

Teacher Ente Raajakumaari Part 6 | Author : Kamukan

[ Previous Part ]

 


 

കഥ ഇത്ര ലേറ്റ് ആയതിനാൽ നിങ്ങൾക് കഥ മറന്നിട്ടുണ്ടാവും അതുപോലെ തന്നെ പഴയ ഭാഗങ്ങളുടെ തുടർച്ചയായതിനാൽ കഥയുടെ ഫ്ലോ കിട്ടുന്നതിന് മുൻഭാഗങ്ങൾ വായിച്ചതിനുശേഷം ഈ ഭാഗം വായിക്കാൻ ശ്രമിക്കുക.

അവസാനം ബോധം മറയുന്ന സെക്കൻഡിൽ അവൻ ഉരുവിട്ടു ദേവയാനി ദേവയാനി…….

തുടർന്നു വായിക്കുക,

പിന്നെ അവിടെ നിന്നും അവന്റെ പ്രയാണം ആയിരുന്നു. ഒരു പുല്ല് മൈതാനം അതിലൂടെ കളകളം പാടുന്ന നദി ഒപ്പം കിളികൾയുടെ സന്തോഷം നിറഞ്ഞ സംഗീതം കൊണ്ട് സ്വർഗ്ഗതുല്യമായ ഒരിടം.

പെട്ടന്ന് കാർമേഘം മാറിമറിഞ്ഞു എങ്ങും അന്ധകാരം ഭൂമിയിൽ അന്ധകാരത്തിലേക്ക് പോകുന്നു. അവിടെ നിന്നും ഘോരമായ ശബ്ദത്തോടുകൂടി ഒരു വേട്ടക്കാരൻ തന്റെ സ്വർണ്ണ അമ്പിനാൽ അവിടെ മര കൊമ്പിൽ ഉണ്ടായിരുന്ന രണ്ട് ഇണ കിളികളിൽ ഒന്നിനെ അമ്പെയ്തു വീഴ്ത്തി.

തന്റെ പ്രാണസഖി ജീവനൊറ്റ കിടക്കുന്നത് കണ്ടുകൊണ്ട് ആ ഇണക്കിളി ആകാശത്തിലേക്ക് നോക്കി തേങ്ങി കരഞ്ഞു.

ഞാൻ അ കിളികളുടെ അടുത്തേക് ഓടി ചെന്ന് നോക്കിപ്പോൾ അ കിളിയുടെ സ്ഥാനത്തിലൊരു സ്ത്രീ.

ആ സ്ത്രീയെ ആരാണെന്ന് നോക്കിയപ്പോൾ ഞാൻ ഞട്ടി പോയി.

വാസുകി ആയിരുന്നു. പെട്ടന്ന് എന്റെ ശരീരം തണുത്ത് വിറയ്ക്കാൻ തുടങ്ങി.

പെട്ടന്ന് ഭൂമി രണ്ടായി പിളർന്നു അതിൽ ലേക്ക് ഞാൻ വരുത്തി വീണു ഞാൻ അ കുഴിയിലേക് പതിച്ചു.

അതിന്റെ താഴ്ചയിലേക്ക് പോകുംതോറും ഓരോ കാര്യങ്ങൾ എന്നിൽ മിന്നി മറഞ്ഞു കൊണ്ടിരുന്നു.

ആ കുഴിയുടെ കറക്കത്തിൽ നിന്നും ഞാൻ വീണ്ടും വീണ്ടും അകന്നു പോകുന്തോറും ഓരോ മുഖങ്ങൾ എന്നിൽലേക്ക് വന്ന് കൊണ്ട്യിരുന്നു.

ഒരു ചിത്രകാരന്റെ ക്യാൻവാസിൽ വിരിയാൻ കാത്തുനിൽക്കുന്നു ചിത്രം പോലെ അ മുഖകൾ എന്നിൽ അവ്യക്തമായിക്കൊണ്ടിരിക്കുന്നു.

പിന്നെയും ഞാൻ അവിടുന്ന് സഞ്ചരിച്ചു കൊണ്ട് നേരെ മയിൽപീലി കൊണ്ടു നിറഞ്ഞ പൂന്തോട്ടത്തിലേക്ക് ഞാൻ എത്തിപ്പെട്ടു.

എവിടെ നിന്നോ ഒരു ഓടക്കുഴലിന്റെ നാദം എന്റെ ചെവിയിലേക്ക് തുളഞ്ഞു കയറി.

അ ഓടക്കുഴൽ നാദത്തിൽ ഞാൻ ഏതോ ഒരു ലോകത്തിൽലേക്ക് പോയി.

അവിടെ തികച്ചും ശൂന്യമായ ഒരു പ്രതലം അവിടെ ഒരു കണ്ണാടി ഉണ്ടാരുന്നു അതിന്റെ അടുത്തേക് ചെല്ലുമ്പോൾ അവിടെത്തെ പ്രകാശം എന്നെ വന്നു മൂടി.

ഞാൻ അ കണ്ണാടിയുടെ അടുത്തേക് ചെന്നപ്പോൾ അ കണ്ണാടിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ ഒരു അവസ്ഥയിൽ എത്തിച്ചു.

എന്നെ പോലെ ഉള്ള വേറെ ഒരു ആൾയെ ആണ് ഞാൻ അ കണ്ണാടിയിൽ കണ്ടത് തന്നെ.

അ കണ്ണാടി എന്നോട് എന്തോ പറയുന്നത് പോലെ എനിക്ക് തോന്നി.

ഞാൻ വീണ്ടും നോക്കിപ്പോൾ കാണുന്നത് എന്റെ പുനർജന്മ രഹസ്യം തന്നെ ആയിരുന്നു.

പെട്ടന്ന് ഒരു മുഴക്കം അ ശബ്ദം കൂടി കൂടി വന്നു എന്നെ മൂടി.

അവസാനം എന്തോ വന്ന് എന്റെ തലയിൽ വീണപ്പോൾ. എന്റെ കണ്ണിൽ നിന്നും എന്ത് എല്ലാമോ മറയുന്നതു പോലെ തോന്നി.

പെട്ടന്ന് ഞാൻ ഞട്ടി എഴുനേറ്റു ചുറ്റിനും ഞാൻ നോക്കി.ഒറ്റ നോട്ടത്തിൽ നിന്നും എനിക്ക് ഒരു കാര്യം മനസ്സിൽ ആയി ഞാനിപ്പോൾ ഉള്ളത് ഒരു ഹോസ്പിറ്റലിലാണ്.

എന്നിലേക്കു നോക്കിപ്പോൾ വല്ലാത്ത മാറ്റം എനിക്ക് ഉള്ളത് പോലെ തോന്നി. എന്റെ ഡ്രെസ്സ് ഇപ്പോൾ പച്ച കളർ ആണ്.

എന്റെ ഓർമയിൽ എന്ത് എല്ലാമോ തെളിഞ്ഞു തെളിഞ്ഞു വരുന്നു. അപ്പോൾ തല നല്ലത് പോലെ വേദനിക്കുന്നുണ്ടായിരുന്നു.പ്കഷെ നേരെത്തെ കാണാൻ പറ്റാത്ത മുഖങ്ങൾ എനിക്കിപ്പോൾ ഓരോന്നായി തെളിഞ്ഞു വരാൻ തുടങ്ങി.

കുറച്ച് കഴിഞ്ഞ് ഡോക്ടർ വന്നു.

: മഹേഷ്‌ ഇപ്പോൾ എങ്ങനെ ഉണ്ട്‌ താൻ ഒക്കെ അന്നോ.

: യെസ് ഡോക്ടർ.

: ഇന്ന് ഒബ്സെർവഷനിയിൽ ഇരുന്നതിന് ശേഷം നാളെ പോകാം.

:ഒക്കെ ഡോക്ടർ പിന്നെ ഞാൻ ഇവിടെ വന്നിട്ട് ഒത്തിരി ദിവസം ആയോ.

: ഇല്ലെടോ തന്നെ കുറച്ച് മുൻപ് ആണ് കൊണ്ട് വന്നത്. റോഡിയിൽ ബോധം ഇല്ലാതെ കിടന്നപ്പോൾ അത് വഴി പോയ പോലീസ്കാരൻ ആണ് തന്നെ ഇവിടെ കൊണ്ട് വന്നത്.

: ഞാൻ കരുതി സിനിമയിൽ എല്ലാം പറയുന്ന പോലെ എന്നെ കൊണ്ട് വന്നിട്ട് 6 മാസം ആയി എന്ന് പറയും എന്ന് കരുതി പോയി. ഇപ്പോൾ എനിക്ക് വേറെ കൊഴപ്പം ഒന്നും ഇല്ലല്ലോ ഡോക്ടർ.

: ഒരു കൊഴപ്പും ഇല്ലാ. ചെറിയ ഒരു മുറിവ് മാത്രമേ ഉള്ളു. പിന്നെ തല ചെന്ന് ഇടിച്ചതിന്റെ പെയിൻ കാണും അതാ ഒബ്സെർവഷനിയിൽ ഇരിക്കാൻ പറഞ്ഞത് തന്നെ.

: ഒക്കെ ഡോക്ടർ പിന്നെ എന്റെ അച്ഛൻയും അമ്മയും വന്നിട്ട് ഉണ്ടോ ഡോക്ടർ.

:യെസ് യെസ് അവർ പുറത്ത് ഉണ്ട്‌. വിളിക്കണമോ.

: ഒന്ന് വിളിക്കാമോ ഡോക്ടർ.

: അതിനു മുൻപ് ഇ ആക്‌സിഡന്റ് എങ്ങനെ ആണ് നടന്നത് എന്ന് ഓർമ്മയുണ്ടോ.

: ഒന്നും ഓർക്കാൻ പറ്റുന്നില്ലാ. എന്താ നടന്നത് എന്ന് പോലും എനിക്ക് അറിയത്തില്ലാ.

:ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ എല്ലാം റെഡിയാകും. എന്നാൽ ശെരി ഞാൻ അവരോടു പറയാം. എന്നും പറഞ്ഞു ഡോക്ടർ പോയി.

കുറച്ച് കഴിഞ്ഞ് ഡോർ തുറന്ന് അച്ഛനും അമ്മയും വന്നു. എന്നാൽ അവരെ ഞാൻ മുൻപ് ഇവിടെയോ വെച്ച് കണ്ട ഓർമ്മ.

അതെ അവർ തന്നെ ദേവയാനിയുടെ അച്ഛൻയും അമ്മയും. മാനവേന്ദ്ര വർമ്മയുടെയും തമ്പുരാട്ടിയുടെയും പുനർജന്മം ആണ് എന്റെ അച്ഛനും അമ്മയും.

എന്ന് സത്യം ഞാൻ ഞെട്ടലോടു കൂടിയാണ് മനസ്സിൽ ആക്കിയത്.

എന്നെ കണ്ട ഉടനെ അമ്മ എന്റെ അടുത്തേക് വന്നു. അമ്മ കണ്ണ് വല്ലാതെ കലങ്ങി ഇരിപ്പുണ്ട്. അപ്പോൾ തന്നെ മനസ്സിൽ ആയി ഒത്തിരി കരഞ്ഞിട്ടുണ്ട് എന്ന്.

അത് പോലെ തന്നെ അച്ഛൻ അവിടെ നിർവികാരൻ ആയി നിൽപ്പുണ്ടാരുന്നു.

ഞാൻ ആദ്യമായിട്ടാണ് അച്ഛന് ഈ രൂപത്തിൽ കാണുന്നത്.

:മോനെ ഇപ്പോൾ നിനക്ക് എങ്ങനെയുണ്ട് എന്ന് അച്ഛൻ എന്നോട് ചോദിച്ചു.

: കൊഴപ്പം ഒന്നും ഇല്ലാ അച്ഛാ.

: നിന്നോട് അന്നേ പറഞ്ഞത് അല്ലേ ബൈക്ക് പയ്യെ ഓടിക്കണം എന്ന് ഞാൻ പറഞ്ഞിട്ട് ഇല്ലേ എന്നിട്ട് നീ കേട്ടോ ഡാ.

: പെട്ടന്ന് എന്റെ കണ്ട്രോൾ പോയത് കൊണ്ടാ അല്ലതെ ഞാൻ സ്പീഡിൽ പോയി ഓടിച്ചത് ഒന്നുമല്ലാ.

: എടിയേ പോട്ടെ അവൻ ഒന്നും പറ്റില്ലല്ലോ. അവൻ എന്ത് പറ്റി എന്നും പറഞ്ഞു കരഞ്ഞു കൊണ്ട്യിരുന്നത് അല്ലേ എന്നിട്ട് ഇപ്പോൾ അവനെ കുറ്റം പറയുന്നോ.

: നിങ്ങൾ ആണ് ഇവനെ വഷളാക്കുന്നത്.

: ശെരി സമ്മതിച്ചു നീ വാ നമ്മക് പുറത്ത് ഇരിക്കാം. അവൻ കുറച്ച് നേരം കിടക്കട്ടെ.

എന്നും പറഞ്ഞു അച്ഛൻ അമ്മയെയും പുറത്തേക് പോയി.

: അച്ഛാ നമ്മക് ഇന്ന് തന്നെ പോകൻ പറ്റുമോ.

: രാവിലെ പോകാം എന്ന് ആണ് ഡോക്ടർ പറഞ്ഞത്. എന്നും പറഞ്ഞ് അച്ഛൻ പോയി.

അച്ഛൻ പോയി കഴിഞ്ഞപ്പോൾ ആണ് ഞാൻ എന്റെ ദേവയാനിയെ കുറച്ച് ഓർത്തതു തന്നെ. അയ്യോ ദേവയാനി അല്ലേലോ വാസുകി അല്ലേ.

എന്റെ ഫോൺ എവിടെ എന്ന് നോക്കിപ്പോൾ ആണ് എന്റെ അടുത്ത് ഉള്ള മേശയിൽ ഉണ്ട്‌ ആയിരുന്നു എന്റെ ഫോൺ.

Leave a Reply

Your email address will not be published. Required fields are marked *