ടീച്ചർ എന്റെ രാജകുമാരി – 6 1

: ഞാൻ കരുതി സിനിമയിൽ എല്ലാം പറയുന്ന പോലെ എന്നെ കൊണ്ട് വന്നിട്ട് 6 മാസം ആയി എന്ന് പറയും എന്ന് കരുതി പോയി. ഇപ്പോൾ എനിക്ക് വേറെ കൊഴപ്പം ഒന്നും ഇല്ലല്ലോ ഡോക്ടർ.

: ഒരു കൊഴപ്പും ഇല്ലാ. ചെറിയ ഒരു മുറിവ് മാത്രമേ ഉള്ളു. പിന്നെ തല ചെന്ന് ഇടിച്ചതിന്റെ പെയിൻ കാണും അതാ ഒബ്സെർവഷനിയിൽ ഇരിക്കാൻ പറഞ്ഞത് തന്നെ.

: ഒക്കെ ഡോക്ടർ പിന്നെ എന്റെ അച്ഛൻയും അമ്മയും വന്നിട്ട് ഉണ്ടോ ഡോക്ടർ.

:യെസ് യെസ് അവർ പുറത്ത് ഉണ്ട്‌. വിളിക്കണമോ.

: ഒന്ന് വിളിക്കാമോ ഡോക്ടർ.

: അതിനു മുൻപ് ഇ ആക്‌സിഡന്റ് എങ്ങനെ ആണ് നടന്നത് എന്ന് ഓർമ്മയുണ്ടോ.

: ഒന്നും ഓർക്കാൻ പറ്റുന്നില്ലാ. എന്താ നടന്നത് എന്ന് പോലും എനിക്ക് അറിയത്തില്ലാ.

:ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ എല്ലാം റെഡിയാകും. എന്നാൽ ശെരി ഞാൻ അവരോടു പറയാം. എന്നും പറഞ്ഞു ഡോക്ടർ പോയി.

കുറച്ച് കഴിഞ്ഞ് ഡോർ തുറന്ന് അച്ഛനും അമ്മയും വന്നു. എന്നാൽ അവരെ ഞാൻ മുൻപ് ഇവിടെയോ വെച്ച് കണ്ട ഓർമ്മ.

അതെ അവർ തന്നെ ദേവയാനിയുടെ അച്ഛൻയും അമ്മയും. മാനവേന്ദ്ര വർമ്മയുടെയും തമ്പുരാട്ടിയുടെയും പുനർജന്മം ആണ് എന്റെ അച്ഛനും അമ്മയും.

എന്ന് സത്യം ഞാൻ ഞെട്ടലോടു കൂടിയാണ് മനസ്സിൽ ആക്കിയത്.

എന്നെ കണ്ട ഉടനെ അമ്മ എന്റെ അടുത്തേക് വന്നു. അമ്മ കണ്ണ് വല്ലാതെ കലങ്ങി ഇരിപ്പുണ്ട്. അപ്പോൾ തന്നെ മനസ്സിൽ ആയി ഒത്തിരി കരഞ്ഞിട്ടുണ്ട് എന്ന്.

അത് പോലെ തന്നെ അച്ഛൻ അവിടെ നിർവികാരൻ ആയി നിൽപ്പുണ്ടാരുന്നു.

ഞാൻ ആദ്യമായിട്ടാണ് അച്ഛന് ഈ രൂപത്തിൽ കാണുന്നത്.

:മോനെ ഇപ്പോൾ നിനക്ക് എങ്ങനെയുണ്ട് എന്ന് അച്ഛൻ എന്നോട് ചോദിച്ചു.

: കൊഴപ്പം ഒന്നും ഇല്ലാ അച്ഛാ.

: നിന്നോട് അന്നേ പറഞ്ഞത് അല്ലേ ബൈക്ക് പയ്യെ ഓടിക്കണം എന്ന് ഞാൻ പറഞ്ഞിട്ട് ഇല്ലേ എന്നിട്ട് നീ കേട്ടോ ഡാ.

: പെട്ടന്ന് എന്റെ കണ്ട്രോൾ പോയത് കൊണ്ടാ അല്ലതെ ഞാൻ സ്പീഡിൽ പോയി ഓടിച്ചത് ഒന്നുമല്ലാ.

: എടിയേ പോട്ടെ അവൻ ഒന്നും പറ്റില്ലല്ലോ. അവൻ എന്ത് പറ്റി എന്നും പറഞ്ഞു കരഞ്ഞു കൊണ്ട്യിരുന്നത് അല്ലേ എന്നിട്ട് ഇപ്പോൾ അവനെ കുറ്റം പറയുന്നോ.

: നിങ്ങൾ ആണ് ഇവനെ വഷളാക്കുന്നത്.

: ശെരി സമ്മതിച്ചു നീ വാ നമ്മക് പുറത്ത് ഇരിക്കാം. അവൻ കുറച്ച് നേരം കിടക്കട്ടെ.

എന്നും പറഞ്ഞു അച്ഛൻ അമ്മയെയും പുറത്തേക് പോയി.

: അച്ഛാ നമ്മക് ഇന്ന് തന്നെ പോകൻ പറ്റുമോ.

: രാവിലെ പോകാം എന്ന് ആണ് ഡോക്ടർ പറഞ്ഞത്. എന്നും പറഞ്ഞ് അച്ഛൻ പോയി.

അച്ഛൻ പോയി കഴിഞ്ഞപ്പോൾ ആണ് ഞാൻ എന്റെ ദേവയാനിയെ കുറച്ച് ഓർത്തതു തന്നെ. അയ്യോ ദേവയാനി അല്ലേലോ വാസുകി അല്ലേ.

എന്റെ ഫോൺ എവിടെ എന്ന് നോക്കിപ്പോൾ ആണ് എന്റെ അടുത്ത് ഉള്ള മേശയിൽ ഉണ്ട്‌ ആയിരുന്നു എന്റെ ഫോൺ.

ചിലന്തിവല പോലെ ഫോൺ പൊട്ടിയിട്ടുണ്ടായിരുന്നു അ ആക്‌സിഡന്റിൽ പറ്റിയത് ആണ്.

എന്നാലും ടച്ച്‌ നെ വലിയ കൊഴപ്പം ഒന്നും ഇല്ലാരുന്നു എന്ന് തന്നെ പറയാം.

അപ്പോൾ നോക്കുമ്പോൾ ആണ് വാസുകിയുടെ ഒത്തിരി മിസ്സ്ഡ് കാൾ കിടക്കുന്നത് കാണുന്നത് തന്നെ.

സമയം നോക്കിപ്പോൾ രാത്രി 1:30 കഴിഞ്ഞു. പിന്നെ ഞാൻ ഓർത്തു നാളെ വിളികാം എന്നും കരുതി ഞാൻ പതിയെ ഉറക്കത്തിൽലേക്ക് പോയി.

*************

ഒത്തിരി നാൾ കൂടി ഞാൻ ഇന്ന് സന്തോഷം എന്ത് ആണ് എന്ന് അറിഞ്ഞു അതിനു കാരണം അവൻ തന്നെ ആണ് എന്റെ മഹേഷ്‌.

ഒരു ടീച്ചർയും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് സ്വന്തം സ്റ്റുഡന്റ് നെ സ്നേഹിക്കുന്നത്.

എന്നാൽ പ്രണയത്തിനു മുന്നിൽ ഒരു ടീച്ചർയും സ്റ്റുഡന്റയും എന്ന അതിർവരമ്പുകൾ ഇല്ല. അവിടെ ഉള്ളത് പ്രണയം മാത്രം ആണ്.

അവനെ വീട്ടിൽ നിന്നും യാത്ര ആകുമ്പോൾ വല്ലാതെ ഒരു വേദന തന്നെ ആയിരുന്നു.

എന്നിൽ നിന്നും എന്തോ ആകുന്ന ആകുന്നു പോകുന്നത് പോലെ ആണ് എനിക്ക് തോന്നിയത് തന്നെ.

അത് എല്ലാം ഓർത്തുകൊണ്ട് അവൾ നിദ്രയിൽ ആണ്ടു.

കൊറച്ചേ ഒള്ളു എന്ന് അറിയാം എന്നാലും അടുത്ത പാർട്ട്‌ ക്ലൈമാക്സ്‌ ആക്കി ഇ കഥ കംപ്ലീറ്റ് ചെയ്യാം.

എന്ന് kamukan❤

Leave a Reply

Your email address will not be published. Required fields are marked *