ട്വിൻസ് – 24

ഞാനും അനുവും അമ്മയെ കെട്ടിപിടിച്ചങ്ങനെ കിടന്നു. പിന്നെ സംസാരം ഒന്നും ഉണ്ടായില്ല. അങ്ങനെ ഞങ്ങൾ ഉറങ്ങി പോയി.

കാലത്ത് എൻ്റെ ഫോൺ റിംഗ് ചെയുന്നത് കേട്ടാണ് എണീറ്റത്. നോക്കുമ്പോൾ അമ്മയും അനുവും കെട്ടിപിടിച്ചു കിടക്കുന്നു. അവരും എണീറ്റിരുന്നു. ഞാൻ ഫോൺ എടുത്ത് സംസാരിച്ചു വെച്ചു.

അനു: ആരാ കിച്ചു?

ഞാൻ: ബിൻസിയാ…. അവിടെ നല്ല ബോർ അടി…

അമ്മ: മ്മ്… വേറെ എന്ത് പറഞ്ഞു?

ഞാൻ: അവൾ പറയാ എല്ലാവരോടും അങ്ങോട്ട് വരാൻ. അല്ലേൽ അവർ ഇങ്ങോട്ട് വരട്ടെ എന്ന്.

അനു: മ്മ്… നമുക്ക് ഒരു കാര്യം ചെയ്താലോ?

അമ്മ: എന്താ…..

അനു: നമുക്ക് എല്ലാവർക്കും കൂടി ഒരു ടൂർ പോയാലോ?

ഞാൻ: അത് നല്ല ഐഡിയ….

അമ്മ: അതെ…. എവിടെ പോകും?

ഞാൻ: നമുക്ക് മൂന്നാർ പോകാം. അവിടെ ഫോറെസ്റ്റ് സ്റ്റേ ഒക്കെയുണ്ട്.

അനു: അത് കൊള്ളാം.

അമ്മ: എന്നാൽ അനു ഒരു കാര്യം ചെയ്യൂ….ബിൻസിയെ വിളിച്ചു പറ, ഇന്ന് തന്നെ പോകാം.

ഞാൻ: അത് കലക്കി.

അനു: എന്നാൽ ഞാൻ അവരോടു റെഡിയാകാൻ പറയാം.

അമ്മ: മ്മ്…

അങ്ങനെ ഞങ്ങൾ വേഗം റെഡിയായി. കാർ എടുത്തു ബിൻസിയുടെ വീട്ടിൽ ചെന്ന് അവരെയും കൂട്ടി മൂന്നാർക്ക് തിരിച്ചു….

(തുടരും)

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കുക.