തിരിച്ചറിഞ്ഞ പ്രണയം [ Full ] 1

അതും പറഞ്ഞ് ഞാൻ പറമ്പിലേക്ക് ഇറങ്ങി അവിടെ വാഴക്കും മറ്റുള്ളതിനും വെള്ളവും ഒഴിച്ച് എന്തെങ്കിലും കീടങ്ങളോ പ്രാണിയോ കേറിയോ എന്ന് നോക്കി വീട്ടിലേക്ക് നടന്നു

ആ ബിജുവേ ഇന്നു നേരത്ത തീർന്നോ

ആ തീർന്നു ബഷീർക്കാ
എന്നാ പരിപാടി ബഷിർക്കാ

കൊച്ചിൻ്റെ തുണി അലക്കുവാ അവൻ ഇന്നലെ വൈകിട്ട് ഒരു തരി ഉറങ്ങിട്ടില്ല

അപ്പോൾ ഇത്ത എഴുന്നേറ്റില്ലേ

ഇല്ല ബിജു എഴുന്നേറ്റില്ല അവള് മടുത്തു അവനെക്കൊണ്ട്

എന്നാ ഇക്കാ ഞാൻ മാറിക്കോട്ടേ ഇച്ചിരിപ്പണിയുണ്ട്

ആ ശരി

ഞാൻ അവിടുന്ന് മുറ്റത്തേക്ക് നടന്നു എനിക്ക് ഒരു ബൈക്ക് ഉണ്ട് സുസുക്കി സമുറായ് അവനെ തള്ളി പൈപ്പിൻ ചോട്ടിൽ വെച്ച് ഒന്നു കഴുകി അത് കഴിഞ്ഞ് അകത്തേക്ക് കയറി എണ്ണ വെച്ച് കുളിക്കാൻ ഉള്ള പരിപാടി നോക്കി

അമ്മുട്ടിയെ അമ്മ എഴുന്നേറ്റില്ലേ

ഇല്ല ചേട്ടായി ഇന്നലെ വൈകിട്ട് കാലിന് വേദന ആയിട്ട് താമസിച്ചാ കിടന്നത്

അമ്മക്ക് മേലാഞ്ഞിട്ട് എന്നെ എന്നാ വിളിക്കാഞ്ഞത്

അത് അമ്മ പറഞ്ഞിട്ടാ ചേട്ടായി രാത്രി പിന്നെ ചൂട് പിടിച്ചപ്പോൾ കുറഞ്ഞു എന്നിട്ടാ അമ്മ കിടന്നത്

അമ്മേടെ കുഴമ്പ് തീർന്നിട്ടല്ലല്ലോ

അത് ഇരിപ്പുണ്ട് ചേട്ടായി

ഉം ശരി

പിന്നെ ചേട്ടായി വിജയൻ ചേട്ടൻ വിളിച്ചാരുന്നു ഇന്ന് ടൗണിലാ പണിന്ന് പറഞ്ഞു

അടുക്കളയിലോട്ട് വല്ലതും മേടിക്കാനുണ്ടോ

എണ്ണ മേടിക്കണം മുളക് പൊടിയും പഞ്ചസാരയും തീർന്നു വൈകിട്ട് മേടിക്കണം

ശരി അതും പറഞ്ഞ് ഞൻ ഫോണെടുത്ത് വിജയൻ ചേട്ടനെ വിളിച്ചു ആ വിജയൻ ചേട്ടാ വിളിച്ചാരുന്നല്ലേ

ആ ടൗണിലാ പണിന്ന് പറയാൻ വിളിച്ചതാ

വേറെ ആരെക്കെയുണ്ട് ചേട്ടാ കൂട്ടത്തിൽ

അത് ഷൈമോൻ ഉണ്ട് സുരേഷ് ഉണ്ട് ഷാജി ഉണ്ട് പിന്നെ അത് ഒരാഴ്ചക്ക് ഉള്ളിൽ തീർക്കണം

അത് നമ്മുക്ക് ശരിയാക്കാം എന്നാ ശരി ചേട്ടാ

ഉം ശരിടാ

അമ്മുട്ടിയെ ആ തോർത്ത് എന്തിയേ

ചേട്ടായി വാതിൽക്കൽ വിരിച്ചിട്ടുണ്ട് പിന്നെ ചേട്ടായി പോകുമ്പം ഞാനും വരുന്നുണ്ട് കൂട്ടത്തിൽ

അമ്മു ബാലൻ ചേട്ടൻ്റെ അവിടെ ആരും ഇല്ലേ

അത് ഏട്ടാ രേഖേചേച്ചിക്ക് ഇന്ന് മുതൽ നെറ്റാ അതാരിക്കും പുറത്താരെയും കാണാത്തത്

ശരി ഞാൻ കുളിച്ചിട്ട് വരട്ടെ ഞാൻ പെട്ടന്ന് പോയി കുളിച്ചിട്ട് വന്ന് അകത്തെ മുറിയിൽ പോയി ഡ്രസ്സ് മാറി വന്നപ്പോൾ

എട്ടാ കഴിക്കാൻ എടുത്ത് വെച്ചിട്ടുണ്ട് ഏട്ടായി കഴിക്കുമ്പോൾ ഞാൻ കുളിച്ചിട്ട് വരാം ഞാൻ ഭക്ഷണം കഴിച് പാത്രം കൊണ്ട് അടുക്കളയിൽ കൊണ്ട് വെച്ചിട്ട് കൈ കഴുകി വരുമ്പോൾ മേരിയമ്മ എഴുന്നേറ്റു വരുന്നുണ്ട്
ആഹാ എൻ്റെ സുന്ദരിക്കുട്ടി എഴുന്നേറ്റോ

പോടാ രാവിലെ പെറ്റ തള്ളയെ കളിയാക്കതെ

ആ ഞാൻ കളിയാക്കിയതാണോ എൻ്റെ സുന്ദരിയെ എന്നും പറഞ്ഞ് ഞാൻ ആ കവിളു രണ്ടും പിടിച്ച് വലിച്ച്

ആ അതെക്കെ പോട്ടെ കാലിന് വൈകട്ട് വേദന വന്നട്ട് എന്താ പറയാതിരുന്നത്

ഓ അത് എപ്പഴും ഉള്ളതല്ലേ വാതത്തിൻ്റെയാ അത് തണുപ്പ് കൊണ്ടാ അത് ഇച്ചിരി കഴിഞ്ഞ് മാറിക്കൊള്ളും

മാറിക്കൊള്ളും, മാറിക്കൊള്ളും എന്നെ വൈകിട്ട് ഉറക്കാതിരിക്കാൻ ഉള്ള പണിയാ ഇത്

ആ പറഞ്ഞത് അമ്മുട്ടിയ

എട്ടാ ഇനി ഇത് വെച്ചോണ്ടിരിക്കാൻ പറ്റത്തില്ല നമ്മക്ക് ഏതേലും ഡോക്ടടറെ കാണിക്കണം ഉടനെ തന്നെ

ആ ഈ ആഴ്ച തന്നെ കാണിച്ചേക്കാം

അമ്മേ ഞാൻ ഡ്രസ്സിടുമ്പോഴുത്തേക്കൂ എനിക്കും ഏട്ടനും ഉള്ള ചോറ് എടുത്തേക്കാവോ

അത് ഞാൻ എടുത്തേക്കാം

നീ പോയി പെട്ടന്ന് ഒരുങ്ങ് സമയം 7.30. ആയി പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അമ്മുട്ടി ഇറങ്ങാം എട്ടാ

അമ്മുട്ടി ഈ ചോർ ബാഗിൽ എടുത്ത് വെച്ചെ

ഓഅമ്മ വിളമ്പി വെച്ചാ മതിയന്ന് ഞാൻ പറഞ്ഞതല്ലെ

അമ്മുട്ടി പെട്ടന്ന് അടുക്കളയിലേക്ക് പോയി ഞാൻ ബൈക്കിൻ്റെ ചാവിയുമെടുത്ത് മിറ്റത്തേക്ക് ഇറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്യാൻ നോക്കി താക്കോൽ ഓൺ ചെയ്യ്ത് ഒറ്റ കിക്കറ് അടിച്ചപ്പോഴെ ആശാൻ സ്റ്റാർട്ടായ

അന്നേരത്തേക്കും അമ്മു ഓടി വന്ന് വണ്ടിയിൽക്കേറി

പോകാം ചേട്ടായി

ഞാൻ അവിടുന്ന് വണ്ടി എടുത്ത് കവലയിലേക്ക് വിട്ടു കവലയിൽ എത്തി ബസ്സ് സ്റ്റോപ്പിൽ എത്തിയപ്പോൾ എൻ്റെ കൂട പണിക്ക് വരുന്നവർ നിക്കുന്നു ഞാൻ അവരെ കണ്ട് ബൈക്ക് നിർത്തി

Leave a Reply

Your email address will not be published. Required fields are marked *