” ശെരി ചാച്ചാ, പിള്ളേരെ തിരക്കിയെന്നു പറയണേ ”
” ഒ, പറയാം. നീ വല്ലപ്പോഴെങ്കിലും അങ്ങോട്ടേക്ക് ഇറങ്ങാടി ”
” ആഗ്രഹം ഉണ്ട്, പക്ഷെ അപ്പാപ്പൻ ഇങ്ങനെ കിടക്കുമ്പോൾ എങ്ങനാ ”
” ഒ, അത് ശെരിയാണല്ലോ, എന്നാൽ ഒക്കെ, അവനോടും പറഞ്ഞേരെ, bye ”
അവർ അവിടെ നിന്നും പോകുന്ന വരെയും നിഷ വീടിനു വെളിയിൽ തന്നെ നിന്നു. പിന്നീട് തിരികെ അകത്തേക്ക് പോയി അപ്പാപ്പനെ ഒന്ന് കണ്ടിട്ട് തിരികെ അവളുടെ റൂമിലേക്ക് പോയി ഡ്രെസ്സുകൾ അടുക്കി വെച്ചു കൊണ്ടിരുന്നപ്പോൾ ജ്യോതിടെ കാൾ വന്നു.
” ഹലോ മമ്മി, ഞാൻ നാളെ അങ്ങോട്ട് വരും, ഇവിടെ 4 ദിവസം ലീവ് കിട്ടിട്ടുണ്ട് ”
” നല്ല കാര്യം, ”
” നമ്മുടെ പഴയ വീട് എങ്ങനെയുണ്ട് ”
” കുറച്ചു അറ്റകുറ്റ പണികൾ ഉണ്ടെടി, കാടും പടലവും ഞാനും സനുവും ചേർന്ന് വൃത്തിയാക്കിട്ടുണ്ട്. ”
” ആണോ, ഉം ശെരി, നാളെ നേരിട്ട് കാണുമ്പോൾ ബാക്കി പറഞ്ഞാൽ മതി ”
” ആ ശെരിടി, നാളെ കാണാം ”
” bye ”
ഫോൺ cut ആയതിനു ശേഷം നിഷ സനുവിനെ നോക്കാനായി വെളിയിൽ ഇറങ്ങി. സനുവിനെ അവിടെയെങ്ങും കണ്ടില്ല, അവൾക്കപ്പോൾ മനസ്സിലായി അവൻ അവന്റെ റൂമിൽ ആണെന്ന്, അവൾ അങ്ങോട്ടേക്ക് നടന്നു. അവൻ അവിടെ കിടന്നു ഉറങ്ങുകയാണ്. അവനെ അവൾ ശല്യപ്പെടുത്തിയില്ല. രാത്രി ഒരു 7 മണിയായപ്പോൾ അവൻ റൂമിൽ നിന്നും ഇറങ്ങി വന്നു അവളിടെ അടുത്തേക്ക് ചെന്നു. അവനെ കണ്ടപ്പോൾ
” ഞാൻ നിന്നെ കാണാൻ വന്നിരിന്നു. പക്ഷെ നീ നല്ല ഉറക്കമായിരുന്നു, അതുകൊണ്ട് തിരിച്ചു പോരുന്നു ”
” നല്ല ക്ഷീണമായിരുന്നു അതാണ് ഉറങ്ങി പോയി ”
” ജ്യോതി വിളിച്ചിരുന്നു, ”
” ആ ചേച്ചി എന്ത് പറഞ്ഞു ”
” അവൾ നാളെ വരുമെന്ന് ”
” ഉം ”
അന്നത്തെ ദിവസം അവൻ വീണ്ടും അവൻ കിടന്നുറങ്ങി. പിറ്റേന്ന് പതിവ് പോലെ ജോലിചെയ്തോണ്ടിരിക്കുമ്പോൾ ജ്യോതി വന്നു.
” ടാ, നിനക്കെപ്പോഴും ജോലിചെയ്തോണ്ടേ ഇരിക്കണോ ”
” ആ ചേച്ചി വന്നോ ”
” ഉം, മമ്മി എന്തിയെ ”
“കിച്ചണിൽ കാണും ചേച്ചി ”
” ഒക്കെടാ, പിന്നെ കാണാം, ”
അവൾ വീടിന്റെ അകത്തേക്ക് കയറി മമ്മിയെ അവൾ പിറകിൽ നിന്നും കെട്ടി പിടിച്ചു
” മമ്മി, ”
” ഉം, നീ വന്നോ ”
” മമ്മി എനിക്ക് നല്ലോണം വിശക്കുന്നുണ്ട്, കഴിക്കാൻ എന്താ ഉള്ളത് ”
” പെണ്ണെ ഒന്ന് കുളിച്ചിട്ട് വാ ”
” നല്ല വിശപ്പ്, കഴിച്ചിട്ട് കുളിക്കാം ”
അവൾ തന്നൊരു പ്ലേറ്റ് എടുത്തു ചോറ് വിളമ്പി കഴിച്ചു,
കഴിച്ചു കഴിഞ്ഞ് അവളൊരു കുളിയൊക്കെ കഴിഞ്ഞു. ഒരു ഷോർട്സും t ഷർട്ടും ഇട്ടോണ്ട് അവളൊന്നു മയങ്ങി. നിർമലയും ആഹാരം സനുവിനും കൊടുത്തിട്ട് അവളുടെ കൂടെ കിടന്നോന്നു മയങ്ങി. വൈകുന്നേരം ജ്യോതി എണിറ്റു നോക്കിയപ്പോൾ നിർമല നല്ല ഉറക്കമായിരുന്നു. അവൾ പുറത്തേക്കിറങ്ങി. ചുമ്മാ പരിസരമൊക്ക ഒന്ന് വീക്ഷിച്ചു നോക്കി, നടന്നു തിരികെ വീട്ടിലേക്ക് വന്നപ്പോൾ നിർമല എണിറ്റു അവൾക്ക് ചായ ഉണ്ടാക്കി കൊടുത്തു. ചായ കുടിക്കുന്നതിനിടയിൽ ജ്യോതി നിർമലയോട്
” മമ്മി നാളെ ഞാൻ നമ്മുടെ പഴയ വീട്ടിലേക്ക് പോകും കേട്ടോ ”
” പൊയ്ക്കോ, പക്ഷെ ഒറ്റക്ക് പോകണ്ട, സനുവിനെയും കൂടി കൂട്ടിക്കോ ”
” ആ ശെരി, ഞാൻ അവനോടൊന്ന് പറഞ്ഞിട്ട് വരാം ”
അവൾ ചായ കുടിച്ചു കഴിഞ്ഞപ്പോൾ അവനെ കണ്ടു, അവൾ അവന്റെ അടുത്തേക്ക് പോയി അവനോടു
” ടാ, നാളെ ഞങ്ങളുടെ പഴയ വീട്ടിലേക്ക് പോകുവാ, നീയും വരണം ”
” നാളെ എപ്പോഴാ ചേച്ചി ”
” രാവിലെ പോകാം ”
” ഉം, ചേച്ചി വിളിച്ചാൽ മതി ”
അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു പിറ്റേന്ന് ജ്യോതിയും സനുവും കൂടി അങ്ങോട്ടേക്ക് യാത്ര ആരംഭിച്ചു. അവൾ കാറിൽ പോകുന്നത് കൊണ്ടുതന്നെ ഒരു ഷോർട്സും ഷർട്ടും ആണ് ഇട്ടിരുന്നത്. പോകുന്ന വഴിക്ക് ഓരോ കാര്യങ്ങൾ അവർ തമ്മിൽ സംസാരിച്ചു. അങ്ങനെ ആ വീടിന്റെ ഗേറ്റിന്റെ അടുത്തെത്തി. അവൻ ഇറങ്ങി ഗേറ്റ് തുറന്നു. കാർ ആ പഴയ മതിൽ കെട്ടിനുള്ളിലേക്ക് കയറി. അവൾ കാർ ഓഫാക്കിയതിനു ശേഷം കാറിൽ നിന്നും ഇറങ്ങി.
” ആഹാ, ഇവിടെല്ലാം വൃത്തിയാക്കിയല്ലേ,”
” ഞാനും ആന്റിയും വന്നു വൃത്തിയാക്കിയായിരുന്നു ”
