തൂണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി!!

ഞാൻ എന്റെ പേഴ്സ് എടുക്കാൻ മറന്നു, തിരിച്ചു ഓട്ടോയിൽ വേണം പോവാൻ. ഓട്ടോക്കാരൻ ഗൂഗിൾ പേ/ഫോൺ പേ ചിലപ്പോ എടുക്കില്ല, ഒരു 100₹ കടം തരാൻ ഉണ്ടാവുമോ? ഞാൻ ഗൂഗിൾ പേ/ഫോൺ പേ വഴി ഇപ്പൊ തന്നെ ഇട്ടുതരാം, കാർഡ് ഇല്ലാത്തതു കൊണ്ട് atm ഇൽ പോയിട്ടും കാര്യമില്ല എന്ന് ഒറ്റശ്വാസത്തിൽ എങ്ങിനെയോ പറഞ്ഞൊപ്പിച്ചു. മറുപടി ഒന്നും തന്നെ പറയാതെ ഹാൻഡ്ബാഗ് തുറന്നു മോദിയുടെ ഡ്രെസ്സിന്റെ കളറിൽ ഉള്ള ഒരു പുതിയ 100ന്റെ നോട്ട് എടുത്തു എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങാതെ QR code ഒന്ന് കാണിക്കുകയോ നമ്പർ പറയുകയോ ചെയ്യാമോ എന്ന് ചോദിച്ചു.

ചേച്ചി ഞാൻ അത് യൂസ്‌ ചെയ്യുന്നില്ല എന്ന് പറഞ്ഞപ്പോഴാണ് മലയാളി അല്ലാത്ത ഒരാളുടെ മലയാളം ആണ് ഞാൻ ഇപ്പൊ കേട്ടതു എന്ന് മനസ്സിലാക്കിയത്. എന്നാൽ തനി മലയാളി ലുക്ക് തന്നെ! ഞാൻ എന്ത് പറയണം എന്ന് ആലോചിച്ചു ഒരു
നിമിഷം കിംഗ് ലയർ ലെ ദിലീപിനെ മനസ്സിൽ ആലോചിച്ചു, അപ്പോഴാണ് അവർ എന്നോട് ഇംഗ്ലീഷിൽ അത് കുഴപ്പം ഇല്ല നൂറുരൂപയല്ലേ, എടുത്തോളൂ എന്ന് പറഞ്ഞത്.
(സംസാരം അതിനു ശേഷം എല്ലാം ഇംഗ്ലീഷിൽ തന്നെ)

ഞാൻ: അത് ശെരിയാവില്ല, ente കയ്യിൽ പൈസ ഉണ്ട്, ഫ്രീ ആയിട്ട് എനിക്ക് വേണ്ട, ഞാൻ തിരികെ തരുന്നത് വാങ്ങും എന്നുണ്ടേൽ മാത്രം ഇ പണം എനിക്ക് മതി.
ചേച്ചി: അത് കുഴപ്പം ഇല്ല, നൂറു രൂപയുടെ കാര്യമല്ലേ, എടുത്തോളൂ.
ഞാൻ: അത് ശെരിയാവില്ല ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് പറഞ്ഞാൽ ഞാൻ ഇപ്പൊ തന്നെ ട്രാൻസ്ഫർ ചെയ്തേക്കാം.
(ബാങ്ക് ഡീറ്റെയിൽസ് പറഞ്ഞാൽ പേര് വെച്ചെങ്കിലും ഫേസ്ബുക്കിലോ ഇൻസ്റ്റയിലോ തപ്പി നോക്കാം എന്ന അവസാന പ്രതീക്ഷ)
ചേച്ചി: ഇനി നമ്മൾ എന്നെങ്കിലും കണ്ടാൽ അപ്പൊ എനിക്ക് തിരിച്ചു തന്നോളൂ, അത് പോരെ?
ഞാൻ: അയ്യോ എന്റെ വീട് ഇവിടെ അല്ലല്ലോ, ഞാൻ ചുമ്മാ കറങ്ങാൻ വന്നതാ, ഇങ്ങോട്ടു വരുന്നതേ കുറവാണു.
അവസാനം ഇനി നിന്നിട്ടു കാര്യമില്ല എന്ന് മനസ്സിലാക്കി പോവാൻ തുനിഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഇക്കാലത്തു ഗൂഗിൾ പേ യൂസ്‌ ചെയ്യാത്ത ആളുകളോ എന്ന്. ആ ചുണ്ടിൽ ഒരു ചിരി വരുത്തി എന്നോട് പറഞ്ഞു നമ്പർ നോട്ട് ചെയ്തോളു എന്ന്!!!
കേട്ടത് സത്യമാണോ എന്ന് ഉറപ്പിക്കാൻ അവരുടെ മുഖത്തേക്ക് നോക്കി നിന്നപ്പോൾ എന്താ വേണ്ടേ എന്നുള്ള ചോദ്യവും! ഞാൻ പിന്നെ ഒന്നും ആലോചിക്കാതെ രൂപയും, നമ്പറും വാങ്ങിക്കൊണ്ടു കാർ പാർക്കിലേക്ക് ഓടി, ഇടയിൽ ആരെയും നോക്കാൻ നിന്നില്ല, എനിക്കറിയാം ഞങ്ങളിലേക്ക് ഒരുപാട് പേരുടെ നോട്ടം ഇ സമയം കൊണ്ട് എത്തിക്കാണും എന്ന്!

ഓടി വന്നു കാറിൽ ഇരുന്നിട്ടും കുറച്ചധികം സമയം വേണ്ടി വന്നു ഇ ലോകത്തേക്ക് മടങ്ങി വരാൻ. അവിടിരുന്നു കൊണ്ട് തന്നെ ഞാൻ gapയിൽ ക്യാഷ് ട്രാൻസ്ഫർ ചെയ്തു ഒരു സ്ക്രീന്ഷോട് എടുത്തു അവരുടെ whatsapp ഇൽ ചെയ്തു തന്ന ഉപകാരത്തിനു ഒരുപാട് നീട്ടി ഒരു നന്ദിയോടെ അയച്ചു. 2ടിക്ക് കണ്ടു എന്നാൽ ഓൺലൈൻ ഇല്ല. കുറച്ചു സമയം നോക്കി, അനക്കം ഇല്ല, നമ്പർ സേവ് ചെയ്യാത്ത കാരണം dp യും കാണുന്നില്ല, ഞാൻ gpay യിൽ ക്യാഷ് അയക്കാൻ നേരം കണ്ട പേര് എടുത്തു ആദ്യം fb യിൽ ഒന്ന് തപ്പി, രക്ഷയില്ല. ഇൻസ്റ്റയിൽ ഒന്ന് നോക്കി, ദാ കിടക്കുന്നു, എന്നാൽ പ്രൈവറ്റ് അക്കൗണ്ട് ആണ്. നോക്കിക്കൊണ്ടിരിക്കുമ്പോൾ “welcome” എന്ന് മാത്രം ചേച്ചിടെ ഒരു റിപ്ലൈ വന്നു. ഉടനെ ഞാൻ മലയാളി അല്ലല്ലെ എന്ന് ചോദിച്ചു ഒരെണ്ണം കൂടെ അങ്ങോട്ടേക്ക് അയച്ചു, അപ്പൊ “no” എന്ന് മാത്രം ഒരു റിപ്ലൈ! വേറെ യാതൊരു വിധ അടുപ്പവും അവിടെ കാണിക്കുന്നില്ല, ചോദിക്കുന്നില്ല എന്ന് മാത്രമല്ല അതോടെ ഓഫ്‌ലൈൻ ആവുകയും ചെയ്തു.
പിന്നെന്തു ചോദിക്കണം എന്നറിയാതെ ഉള്ള കാര്യം തുറന്നു പറഞ്ഞാലോ എന്ന്
വരെ ആലോചിച്ചു, മലയാളി അല്ലെങ്കിൽ പിന്നെവിടുന്ന എന്ന് ചോദിച്ചു ഒരു msg കൂടെ അയച്ചപ്പോൾ ഇങ്ങോട്ടു ഒരു ചോദ്യം!

“നിനക്ക് ശെരിക്കും കാശിനു ആവശ്യം ഉണ്ടായിട്ടാണോ അതോ എന്റെ നമ്പർ കിട്ടാൻ വേണ്ടി ചെയ്തതോ?”

അക്ഷരാർഥത്തിൽ ഒന്ന് ഞെട്ടി ഒപ്പം നല്ല ചമ്മലും തോന്നി, എന്നാലും ഞാൻ അങ്ങോട്ട് പറഞ്ഞാലോ എന്നാലോചിച്ചു ഇരുന്ന കാര്യം ഇങ്ങോട്ടു ചോദിക്കുന്നത് കണ്ടപ്പോൾ പിന്നെ ഒന്നും നോക്കാതെ ഉള്ള കാര്യം തുറന്നു പറഞ്ഞു. പൊട്ടിച്ചിരിക്കുന്ന കുറച്ചു സ്മൈലി ആണ് എനിക്ക് റിപ്ലൈ ആയി വന്നത്, കണ്ടപ്പോൾ വല്ലാത്തൊരു സമാധാനം തോന്നി.

ഞാൻ: വീടെത്തിയോ? കൊച്ചിയിൽ എത്ര നാളായി ?
ചേച്ചി: വന്നിട്ട് രണ്ടു നാൾ ആയിട്ടുള്ളു, ഹോട്ടലിൽ ആണ്.
ഞാൻ: ഏതു ഹോട്ടൽ?
ചേച്ചി: crown plaza
കേട്ടപ്പോൾ കിളി പോയി, വേറെ ആരാ ഉള്ളത് എന്ന് ചോദിച്ചപ്പോൾ ഒറ്റക്കാണ് എന്നും പറഞ്ഞു. എന്നാൽ എന്താ യാത്രയുടെ ഉദ്ദേശം എന്ന് മാത്രം പറയുന്നുണ്ടായിരുന്നില്ല. അതിനിടയിൽ ഞാൻ ഫുഡ് കോർട്ട് മുതൽ പുറകെ ഉണ്ടായിരുന്നത് മുതൽ ഉള്ള എല്ലാ കാര്യവും ഞാൻ സംസാരിച്ചു, കൊള്ളാം ധൈര്യവും വെത്യസ്ഥതയും ഉണ്ടായി എന്നൊക്കെ പറഞ്ഞപ്പോൾ എന്തോ ഒരു ധൈര്യത്തിൽ എന്ന ഒരു നൈറ്റ് ഡ്രൈവ് പോയാലോ എന്ന് ചോദിച്ചു. കുറെ നേരത്തേക്ക് അനക്കം ഒന്നും കാണാതെ ഇരുന്നപ്പോൾ ചോദിക്കേണ്ടിയിരുന്നില്ല എന്നൊക്കെ കരുതി, എന്നാൽ അൽപ സമയത്തിന് ശേഷം ഒരു അപരിചിതനോടൊപ്പം ഇ സമയത്തു വരാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു. എന്നാൽ കിട്ടിയ സമയം ഭാഗ്യം പരീക്ഷിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു

ഞാൻ: ചേച്ചിടെ റൂമിൽ ബാൽക്കണി ഉണ്ടോ? റോഡ് കാണാൻ പറ്റുമോ?
ചേച്ചി: റൈറ്റ് സൈഡ് ഹൈവേ കാണാം.
ഞാൻ: 5min കൊണ്ട് ഞാൻ അതിനു മുന്നിൽ ഉള്ള ഫ്‌ളൈഓവറിൽ എത്തും ഇറങ്ങി നിന്ന് mob ഫ്ലാഷ് ഓൺ ചെയ്താൽ എന്നെയും അത് പോലെ ഒന്ന് വേവ് ചെയ്യാമോ?
ചേച്ചി: ഞാൻ കുറച്ചു മുകളിൽ ആണ്, നീ വാ നോക്കാം!

ഞാൻ ആക്‌സിലേറ്ററിൽ കാൽ അമർത്തി എത്രയും വേഗം അവിടെത്തി, രത്രി കുറച്ചു വൈകിയത് കൊണ്ട് കാര്യമായ തിരക്ക് ഉണ്ടായിരുന്നില്ല. ഞാൻ വിളിച്ചും പറഞ്ഞുമൊക്കെ അവിടെ നിന്ന് കുറെ കോപ്രായം കാണാനിച്ചപ്പോൾ അവരുടെ നിഴൽ പോലെ എനിക്കും കാണാൻ പറ്റി, എന്നാൽ മറ്റാരോ ഒരാൾ കൂടെ ഉള്ളത് പോലെ എനിക്ക് തോന്നി ചോദിച്ചപ്പോൾ പ്രേതമായിരിക്കും, നിനക്ക് അതിനെ ഒക്കെ കാണാൻ പറ്റുന്നത് കൊണ്ടാവും എന്നൊക്കെ പറഞ്ഞു. എനിക്കാണെങ്കിൽ വല്ലാതെ ടെൻഷനും ആയി, ഇനി കെട്ടിയോൻ എങ്ങാനും ആണെങ്കിൽ തല്ലു
കിട്ടുമോ എന്നൊക്കെ ഉള്ള ഒരു പേടിയും!
എങ്കിലും കുറെ പഞ്ചാര വർത്താനം പറഞ്ഞു എങ്ങിനെ എങ്കിലും ചേച്ചിയെ ഒരു നൈറ്റ് ഡ്രൈവ് കൊണ്ടുപോവാൻ ഞാൻ ചെറുതായി ഒരു ശ്രമം നടത്തി, പകൽ സമയം കറക്കം കൊണ്ട് നല്ല ക്ഷീണം ഉണ്ടെന്നും അതി രാവിലെ എവിടെയോ അത്യാവശ്യമായി പോവാൻ ഉണ്ടെന്നും ഒക്കെ പറഞ്ഞു ചേച്ചി വീണ്ടും തടി ഊരി. എന്തോ പോയ അണ്ണാനെ പോലെ ഞാനും കിടന്നുറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *