ജിജോ. ഓകെ
ജിജോ പെട്ടന്ന് കുളിച്ചു റെഡിയായി ഇനി ബാംഗ്ലൂർ പോയി വന്നിട്ട് ഓഫീസിൽ വന്നാൽ മതിയെന്ന് മുതലാളി പറഞ്ഞിട്ടുണ്ട് .
ബിന്റോയുടെ വീട്ടിൽ ഒന്ന് പോകാം എന്തിനാണ് വഴക്ക് എന്നറിയാം.
അവൻ പതിയെ വണ്ടി ഇറക്കി സമയം എട്ടര കഴിഞ്ഞു അവൻ വണ്ടി വിട്ടു ബിന്റോയുടെ വീട് കണ്ടു അവിടെ ആളുകൾ ഉണ്ട് . ജിജോ പതിയെ വണ്ടി അടുത്തുള്ള തോട്ടത്തിൽ ഇറക്കി അവിടെയുള്ള പാറയുടെ മറവിൽ വച്ചു. ഇവിടെ ഇരിക്കട്ടെ തന്റെ തോട്ടം അല്ലെ ആരോടു ചോദിക്കണം . അവിടെ നിന്ന് പതിയെ ബിന്റോയുടെ വീട് ലക്ഷ്യമാക്കി നീങ്ങി .വഴക്ക് കൂടുന്ന ശബ്ദം കേൾക്കാം അവന്റെ അമ്മച്ചി ആണ് കത്തി കയറുന്നെ അല്ലേലും ആ പെണ്ണുംപിള്ള വല്ലാതെ ടൈപ് സാധനം ആണ്. ആരെയും മൈൻഡ് ചെയ്യില്ല അസൂയയും കുശുമ്പ് തുടങ്ങിയാ പല പല ഗുണങ്ങളും ഒത്ത കൂടിയ ഒരു സാധനം . കൂടെയുള്ളത് മകൾ ആണ് ബിന്റോയുടെ ട്വിൻ സിസ്റ്റർ ആണ് എന്നാൽ അവന്റെ പോലെ അത്ര പരട്ട സ്വഭാവം അല്ല. പതിനെട്ടു വയസു ആയപ്പോൾ അവളുടെ കല്യാണം കഴിഞ്ഞു ഗൾഫൻ ആലോചന വന്നപ്പോൾ നടത്തി.കെട്ടിയവൻ ഗൾഫിൽ ആയിരുന്നു പക്ഷെ ഇപ്പോൾ വേറെ ഏതോ രാജ്യത്താണ്.അത്കൊണ്ട് കെട്ടിയവന്റെ വീട്ടിൽ നിലക്കാതെ ഭരണം ബിന്റോയുടെ തറവാട്ടിൽ ആണ്. അവിടെ ബിന്റോയുടെ അപ്പനും അനിയനും ഉണ്ട്. ഇവരെ ഭരിക്കൽ ആണ് മെയിൽ പണി. തന്നോട് ഒക്കെ അവൾക്കു പുച്ഛം ആണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വെളുത്ത വെള്ളലുവ പോലെ ഒരു പെണ്ണ് ആണ്. പേര് ബിൻസി നല്ലപോലെ അവളെ വായി നോക്കി നടന്നിട്ടുണ്ട്. ഒരു കുട്ടിയുണ്ട് അവൾക് രണ്ടു വയസ് ഉണ്ട് . കെട്ടിയവനെ ഇട്ട് വട്ട് കളിപ്പിക്കുന്നവൾ ആണ് എന്നാണ് പരക്കെ സംസാരം.അയാളുടെ ഭാഗ്യത്തിന് വർഷത്തിൽ ഒരു മാസം സഹിച്ചാൽ മതി അത്രക്ക് തങ്കപ്പെട്ട മുതൽ ആണ് എന്നാണ് ബന്ധുക്കൾ പറയുന്നത് ശരിയാണോ എന്തോ
നീ ഒരുത്തി കാരണം ആണ് എന്റെ മോന്റെ ജീവിതം നശിച്ചത് മറ്റവളെ
ആ തള്ള ആണ്
എന്നാ ഒരു സൗണ്ട് അവർക്ക് ഒരുമാതിരി ലൗഡ് സ്പീക്കറിൽ നിന്നും വരുന്ന പോലെ നാട്ടുകാർ മുഴുവൻ കേൾക്കും
ഇടക്ക് അന്നയുടെ ശബ്ദം കേൾക്കാം നിങ്ങളുടെ മോൻ കാരണം എന്റെ ജീവിതം ആണ് പോയത്
അപ്പോൾ ബിൻസി പറയുന്നത് കേട്ടു നിനക്ക് തപസ്സു ഇരുന്നാൽ നിന്റെ ഈ സൗന്ദര്യം വച്ചു എന്റെ ആങ്ങളയെ പോലത്തെ ഒരു അതി സുന്ദരനായ പയ്യനെ ഒക്കെ കിട്ടുമോ എന്നിട്ട് അവൾക് ജീവിതം പോയെന്ന്
അല്ലേലും ബിൻസിക്ക് അന്നയോട് അസൂയ ആണ് അവളെക്കാൾ സുന്ദരിയാണ് അന്ന. എന്ന് വച്ചു ബിൻസി യും സുന്ദരിയാണ് അവൾ തന്റെ സൗന്ദര്യത്തിൽ നല്ലപോലെ അഹങ്കരിക്കുന്നു.
അന്നയുടെ പിറു പിറുക്കൽ കേട്ടു ആ സൗന്ദര്യം മാത്രമേ ഉള്ളൂ വേറെ ഒരു തേങ്ങകൊലയും ഇല്ലാ
ബിന്റോ ഇടപെട്ട് തോന്നുന്നു അവന്റെ ഒച്ച കെട്ട് അമ്മച്ചി, ചേച്ചി വാ പോകാം നിങ്ങളെ വിട്ടിട്ട് വേണം എനിക്ക് ഒരു വെരിഫിക്കേഷൻ നടത്താൻ പോകണം കുറച്ചു ദൂരെയാണ്.
അമ്മച്ചി. അല്ലേലും ഞാൻ ഇവിടെ നിൽക്കാൻ വന്നതല്ല പള്ളിയിൽ വന്നതാ ഉടനെ പോകണം. ബിന്റോ ഞാൻ സീരിയസ് ആയി പറയുകയാ ഒരു ആറു മാസം അതിനകം നടന്നില്ല എങ്കിൽ ഇവളെ ഞാൻ ഇവിടെ നിന്ന് പറപ്പിക്കും ആ വാടാ വാ മോളെ നമുക്ക് പോകാം
പതിഞ്ഞ ശബ്ദത്തിൽ അന്നയുടെ ശബ്ദ കേൾക്കാം എന്റെ അപ്പൻ വാങ്ങി തന്ന വീട്ടിൽ നിന്നും പറമ്പിൽ നിന്നും എന്നെ പറപ്പിക്കുമെന്നോ കാണാം
അതിനു മറുപടി ഉണ്ടായില്ല ഉണ്ടാകേണ്ടത് ആണ് പക്ഷെ ഉണ്ടായില്ല അതിനു കാരണം എന്താണെന്ന് നോക്കിയ ജിജോ കണ്ടു അമ്മച്ചിയും മകളും മകനും മാരുതി 800 കാറിൽ കയറി യാത്രയായി കഴിഞ്ഞിരുന്നു. അല്ലെങ്കിൽ ആ തള്ള ലഹള ഉണ്ടാക്കിയേനെ അന്നയും അപ്പനെയും അപ്പാപ്പനെയും അവരുടെ നാലു തലമുറയെയും തള്ളക്ക് വിളിച്ചേനെ
ഹലോ മാഷേ എന്താണ് ഇവിടെ
ഈ സ്വരം കേട്ട് ജിജോ മുകളിൽ നോക്കി അന്ന പുഞ്ചിരിച്ചു കൊണ്ടു മുകളിൽ ആയി അവരുടെ സ്ഥലത്ത് നിൽക്കുന്നു
