ത്രീ റോസസ്സ് – 4 Like

“നിക്കെടീ അവിടെ”….

അത് കേട്ട ഭാവം പോലുമില്ലാതെ അവൾ സ്റ്റെയർ കേസിന്റെ പടികൾ ഓടിയിറങ്ങി….

“ഛെ.. വേണ്ടായിരുന്നു”…
“പാവം”…
ഒരു നിമിഷത്തെ എന്റെ രോഷത്തിൽ പ്രയോഗിച്ച വാക്കുകളുടെ പിഴ….

ഞാൻ പെട്ടെന്ന് എന്റെ വേഷം മാറി, ലുങ്കിയെടുത്തുടുത്തു…

രണ്ടു നിമിഷം കൊണ്ട് ഞാൻ ഓടി താഴേക്കിറങ്ങി.

സെന്റർ ഹാളിലെ കാലി സോഫയിൽ പുതപ്പ് പോലും വിരിക്കാതെ കമിഴ്ന്നു കിടന്ന് നിശബ്ദം ഏങ്ങലടിച്ചു കരയുന്ന എന്റെ കുഞ്ഞു പെങ്ങളെ കണ്ട് എനിക്ക് വല്ലാതെ വിഷമം തോന്നി…

എനിക്ക് അവളെ ഒരിക്കലും വേദനിപ്പിക്കാൻ സാധിക്കില്ല….
അതും മനപ്പൂർവം….!!!

അച്ഛന്റെ വേർപാടിന് ശേഷം എന്ത് കാര്യത്തിനും ഞാൻ വേണമായിരുന്നു… അവൾക്ക്..

അങ്ങനെയുള്ള ആ പൊട്ടി പെണ്ണിനെ ഞാൻ വഴക്ക് പറഞ്ഞാൽ അതിന്റെ പാപം എനിക്ക് തന്നെ കിട്ടും…

ഞാൻ അവൾ കിടന്ന സോഫയിൽ പോയി അരികത്തിരുന്നു…

“മോളെ… സ്മിതക്കുട്ടി”…

ഞാൻ പതുക്കെ പോയി… കമിഴ്ന്നു കിടക്കുന്ന അവളുടെ തോളിൽ പിടിച്ചു തട്ടി വിളിച്ചു…

ശക്തിയായി എന്റെ കൈ തട്ടിക്കളഞ്ഞിട്ട് അവൾ പറഞ്ഞു…

“തൊടേണ്ട എന്നെ… പൊയ്ക്കോ.”..

“എനിക്ക് ഇവിടെ കിടക്കാൻ ഏട്ടന്റെ അനുവാദം വേണ്ടല്ലോ”… !?

“എനിക്ക് പേടിയൊന്നുല്ല്യ”….

“ഏട്ടൻ പോയി സ്വസ്ഥമായി കിടന്നോ”….

“ഞാനായിട്ട് ബുദ്ധിമുട്ടിക്കില്ല.”..!!

“സോറിയെടാ കുട്ടാ”…

“വേണ്ട… എന്നോടിനി സോറിയൊന്നും പറയണ്ട”… അവൾ ഏങ്ങലടിച്ചു, കരഞ്ഞു…,
“വാ… ഏട്ടന്റെ പുന്നാര മോളല്ലേ,”

“ഏട്ടന്റെ മുത്തല്ലേ വാ”….

“ഏട്ടന്റെ മുറിയിലെ കിടക്കയിൽ ഏട്ടന്റെ കൂടെ തന്നെ കിടന്നോ… എന്താ”… ???

“വേണ്ട…. എനിക്കിനി അവിടെ കിടക്കേണ്ട, ഇവിടെ കിടന്നാമതി”….!! അവൾ മൂക്ക് പിഴിഞ്ഞ് കൊണ്ട് പറഞ്ഞു…

“അങ്ങനെ പറയല്ലടാ കുട്ടാ”… !!

“ഏട്ടന്റെ പൊന്നും കുടമല്ലേ.”… ?

“പുന്നാര മുത്തല്ലേ”… ?

“ഒറ്റക്ക് കിടക്കാൻ പേടിച്ചിട്ടല്ലേ ഏട്ടാ, ഞാൻ”…. അവൾ ഏങ്ങലടിച്ചുകൊണ്ട് വാക്കുകൾ മുഴുവിപ്പിക്കാൻ പാടുപെട്ടു….

“വേണ്ട.. ഏട്ടൻ പൊയ്ക്കൊള്ളൂ”…

“എനിക്കാരുടെയും കൂട്ട് വേണ്ട.”..

“സോറിയെടാ.. കുട്ടാ”…

കണ്ണീർ വീണു നനഞ്ഞ കവിളത്തു ഞാൻ രണ്ടു മുത്തങ്ങൾ കൊടുത്ത് സമാധാനിപ്പിച്ചു,

ഒരുവക ഞാൻ അവളുടെ കരച്ചിൽ അടക്കി, സമാധാനിപ്പിച്ചു കൂട്ടിക്കൊണ്ടു വന്നു എന്റെ മുറിയിൽ കട്ടിലിൽ കിടത്തി….

ഞാൻ അവൾക്കു വേണ്ടി കരുതിയ വലിയ “ക്യാഡ്ബെറിസ് ഡയറി മിൽക്ക് ചോക്ലേറ് ” കൂടി കൊടുത്തപ്പോൾ അവളൊന്നും ചിരിച്ചു….

“ഈ ഏട്ടന് ഈയിടെയായി എന്നോട് തീരെ ഇഷ്ടമില്ലാതായിട്ടുണ്ട്.”…. !?!
“ഒട്ടും സ്നേഹവുമില”്ല… കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു.

“എനിക്കറിയാം എന്താണെന്ന്…. !!! പറയട്ടെ”…??

“വേണ്ട മക്കളെ….വേണ്ട ” ഞാൻ വിലക്കി”…

വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയുന്ന ശീലമുള്ള ഇവളുടെ വായിൽ നിന്നും എന്തസംബന്ധം ആണോ വരിക എന്ന് ഒരു നിശ്ചയവുമില്ല എന്റെ കൃഷ്ണാ…

“അങ്ങനെയൊന്നുമില്ലെടീ മോളെ അത് നിനക്ക് തോന്നുന്നതാ”….

അവളെ കട്ടിലിൽ കയറ്റി കിടത്തിയിട്ട്,
ചെറിയ സീറോ വോൾട്ട് ബൾബ് ഇട്ട ശേഷം, ഞാൻ കട്ടിലിൽ കയറി കിടന്നു…..

ആ പുതപ്പും മൂടി അവളും കിടന്നു….

അവൾ എന്റെ അടുത്ത് വന്ന് ഒന്ന് വായ മണത്തു നോക്കീട്ടു ചോദിച്ചു….

“ഹ്മ്… ഏട്ടൻ ഇന്നും കുടിച്ചിട്ടുണ്ടല്ലേ”…. ???

“ഏയ്..”.

“മ്മ് മ്മ്മ്… പിന്നെ പിന്നെ…. എന്നെ പറ്റിക്കാൻ നോക്കണ്ട.”..
“യെടീ… അത് ഒരു ശകലം.”

ഞാൻ വിരലുകൾ അടുപ്പിച്ചു കൊണ്ട് അതിന്റെ അളവ് കാട്ടി…..

“എന്തോന്ന് ശകലം….. ആ ദേഷ്യം കണ്ടാലറിയാം ശകലമൊന്നുമല്ല കേറ്റിയതെന്ന്”….

“ഇല്ലടീ മോളെ ഞാൻ അധികം കഴിച്ചിട്ടില്ല”…..

“മ്മ്മ് മ്മ് മം….. മതി മതി പോകേ പോകേ… ചെന്നൈയിൽ പോയ ശേഷം മഹാ കുടിയനായിട്ടുണ്ട് ഏട്ടൻ”…

“ങ്‌ഹും… അതൊക്കെ വെറുതെ”…. !!

“ശരി നിനക്ക് ഇഷ്ടല്ലങ്കിൽ ഏട്ടൻ നാളെ മുതൽ കുടിക്കത്തില്ല പോരെ”…. !!

“എനിക്കിഷ്ടല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ”…. ??

“പിന്നെ എന്നതാടി പെണ്ണെ.”. ??

“കുടിക്കുന്നതൊക്കെ എനിക്കിഷ്ടമാണ്… പക്ഷെ കോപിക്കരുത് അത്രമാത്രം”…

Leave a Reply

Your email address will not be published. Required fields are marked *