ത്രേസ്യക്കുട്ടിയുടെ വിലാപങ്ങൾ

“ഇനി മോള്‍ പൊക്കോ…പപ്പ ഉറങ്ങട്ടെ…”
“ഇല്ല … ഇന്ന് ത്രേസ്യക്കുട്ടി പപ്പയോടോപ്പമാ ഉറങ്ങുന്നെ..നാളെ ക്രിസ്തുമസ്സല്ലേ…നമുക്ക് പള്ളീല്‍ പോണ്ടേ??… പിന്നെ രാത്രി പപ്പക്ക് ഇനിയും വേദന വന്നാലോ..”
അവള്‍ അവിടെത്തന്നെ കിടക്കാന്‍ വാശി പിടിച്ചു…
പിന്നെ അവള്‍ പപ്പയോട് ചോദിക്കാതെ കട്ടിലില്‍ കിടന്ന്‍ ഉറക്കമായി……
അയാല്‍ ത്രേസ്യക്കുട്ടിയെ നോക്കി..
അവള്‍ മയക്കത്തിലാണ്…
നാളെ ക്രിസ്തുമസ്സാണ്.. അത് കൊണ്ട് ഇന്ന്‍ പുലരും വരെയും കുടിക്കണം എന്ന തീരുമാനത്തിലായിരുന്നു അയാള്‍…
അതുകൊണ്ട് തന്നെ ഷെല്‍ഫില്‍ ഇരിക്കുന്ന വിദേശമദ്യക്കുപ്പികളില്‍ ഒന്ന്‍ എടുത്ത് അയാള്‍ ഗ്ലാസ്സിലേക്ക്‌ പകര്‍ന്നു…

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *