കൃപ ബന്ധുക്കളോട് എല്ലാം നല്ല രീതിയിൽ സംസാരിക്കയും വിനുവിനെയും സ്നേഹയെയും ഹണിയെയും കൂട്ടി തന്റെ റൂം കാണിക്കാൻ കൊണ്ട് പോവുകയും ചെയ്തു. മുന്നേ നടക്കുന്ന കൃപയെ ഇടതു വശത്തു വിനുവും വലതു വശത്തു നടക്കുന്ന ലൂക്ക എന്ന നായയെയും നോക്കി ഹണി മനസ്സിൽ ഉള്ളാലെ ചിരിച്ചുകൊണ്ട് കുറച്ചു അകലം പാലിച്ചു കൊണ്ട് പുറകെ നടന്നു. തമ്പിമുതലാളി കല്യാണം എത്രയും പെട്ടെന്ന് നടത്താം എന്ന് പറഞ്ഞ
സന്തോഷത്തിൽ സ്വപ്ന മധുരം എടുക്കാൻ ആയി അടുക്കളയിലേക്കു പോയി. മിനിയും സ്വപ്നയുടെ കൂടെ അടുക്കളയിലേക്കു നടന്നു. ഉടുത്തിരിക്കുന്ന സാരിയുടെ പ്രൗഢിയിലും അണിഞ്ഞിരിക്കുന്ന സ്വർണത്തിന്റെ നിറവിലും മിനിതമ്പിയെ എല്ലാപേരും കണ്ണെടുക്കാതെ നോക്കുന്നുണ്ടായിരുന്നു. അടുക്കളയിൽ പ്ലേറ്റുകൾ എടുത്തതു വെയ്ക്കുന്ന സ്വപ്നയുടെ മറുപടിക്കു വേണ്ടി മിനി ഒരു ചോദ്യം എറിഞ്ഞിട്ടു.
ഇവിടെ ഒരു ജോലിക്കാരിയെ വെച്ച് കൂടെഎന്ന്. മറുപടി കേട്ട് മിനിക്ക് കുറച്ചു കൂടെ സന്തോഷം ആയി. കൃപ വീട്ടുകാര്യങ്ങൾ എല്ലാം ചെയ്യും പഠിക്കുന്നു എങ്കിലും അവൾ കണ്ടു അറിഞ്ഞു എന്നെ സഹായിക്കും അതുകൊണ്ടു ഇതുവരെ ഒരു ജോലികാരിയുടെ ആവശ്യം ഉണ്ടായിട്ടില്ല എന്നും സ്വപ്ന പറഞ്ഞു.
കുറച്ചു കൂടെ നല്ല സാരീ ചേച്ചിക്ക് ഉടുത്തു കൂടെ എന്ന മിനിയുടെ ചോദ്യം അത്ര സുഖകരം ആയിട്ടു സ്വപ്നക്കു തോന്നിയില്ല അതുമാത്രമല്ല തന്നെക്കാൾ പ്രായം കൂടുതൽ ഉള്ള മിനി തന്നെ ചേച്ചി എന്നുവിളിച്ചതു തന്റെ മറുപടി എന്താകും എന്ന് പ്രതീക്ഷിച്ചു കൊണ്ടാണ് എന്ന് മനസിലാക്കിയ സ്വപ്ന മറുപടി ഒരു ചിരിയിൽ ഒതുക്കി.
ചടങ്ങു കഴിഞ്ഞു എല്ലാപേരും പോയി കഴിഞ്ഞു. കൃപ ഹാപ്പി ആണെന്ന് കണ്ടു സ്വപ്നക്കും മനസ്സിലായി. ഒരുഅൾട്രാ ഫെമിനിസ്റ്റ് ചിന്താഗതികാരിയായ കൃപ ആദ്യമായാണ് ഒരു ചെക്കനോട് ഇഷ്ടം കാണിക്കുന്നേ അത് തന്നെ കല്യാണത്തിലേക്കു എത്തിയതും സ്വപ്നക്കു വിശ്വസിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല .
മനോജ് മരിക്കുന്നതിനു മുന്നേ തന്നെ അവളുടെ കയ്യിൽ ഏൽപിക്കുകയായിരുന്നു. അവൾ തന്റെ മകൾ അല്ലെന്നും മനോജിന്റെ ആദ്യ വിവാഹത്തിൽ ഉള്ളതാണെന്നുമുള്ള രഹസ്യം മറ്റുള്ളവർ അറിയരുതെന്നും സ്വപ്നക്കു നിർബന്ധമുണ്ട്. സ്പെഷ്യൽ ഫോഴ്സിൽ കമാൻഡർ ആയിരുന്ന മനോജ് കൃപയെ അങ്ങനെ ആണ് വളർത്തിയെ. jiu-jitsu വിൽ ബ്രൗൺ ബെൽറ്റ് ഉള്ള കൃപ കൂടെയുള്ളത് ഒരു ആണ് കൂടെ ഉള്ളതിനേക്കാളും സുരക്ഷിതത്വം തനിക്കു നൽകിയിരുന്നു എന്ന് അവൾക്കു അറിയാം.
അതുകൊണ്ടു തന്നെ മനോജിന്റെ പ്രതിരൂപമായി ആണ് സ്വപ്ന കൃപയെ കണ്ടിട്ടുള്ളത്. അമ്മെ അമ്മെ എന്ന് വിളിച്ചു കൂടെ നടക്കുന്ന അവൾ ചെറിയ തെറ്റിന് പോലും എടി അമ്മു എന്ന് വിളിച്ചു തന്നെ വഴക്കു പറയുകയും അതുകൊണ്ടു തന്നെ മനോജിന്റെ പ്രതിരൂപമായി ആണ് സ്വപ്ന കൃപയെ കണ്ടിട്ടുള്ളത്. അമ്മെ അമ്മെ എന്ന് വിളിച്ചു കൂടെ നടക്കുന്ന അവൾ ചെറിയ തെറ്റിന് പോലും എടി അമ്മു എന്ന് വിളിച്ചു തന്നെ വഴക്കു പറയുകയും ചിലപ്പോൾ ഒക്കെ ചട്ടുകം വെച്ച് കുണ്ടിയിൽ അടിക്കുകയും പിന്നെ കുറച്ചു കഴിഞ്ഞു
എന്റെ സുന്ദരി ‘അമ്മ പെണ്ണെ എന്ന് പറഞ്ഞു കൊണ്ട് കെട്ടിപിടിക്കയും ഉമ്മ വെയ്കയും ചെയുമ്പോൾ മനോജ് തന്നെ വിട്ടുപ്പോയി എന്നുള്ള തോന്നൽ പോലും തനിക്കു ഇതുവരെ ഉണ്ടായിട്ടില്ല എന്ന് അവൾ ഓർത്തു. എന്തേലും ഒക്കെ ചെയ്തു അവളുടെ കയ്യിൽ നിന്നു വഴക്കു കിട്ടിയില്ലെങ്കിൽ ആണ് തനിക്കു ഇപ്പോൾ സ്വസ്ഥത പോകുന്നത് എന്ന് അവൾ അറിയാതെ അറിഞ്ഞു.
എടീ.. അമ്മു നീ എവിടെയാണ് എന്നുള്ള വിളിയാണ് സ്വപ്നയെ ചിന്തകളിൽ നിന്ന് ഉണർത്തിയത്. എനിക്ക് കിടക്കണം ഇവിടെ വാടി എന്ന് കൃപ വിളിച്ചു പറഞ്ഞയുടൻ മുകളിലേക്ക് ഓടുക ആയിരുന്നു സ്വപ്ന. തിരക്കിനിടയിൽ എന്തേലും കാര്യം പറയാൻ വിട്ടുപോയാൽ തന്റെ കുണ്ടി അവൾ അടിച്ചു പൊളിക്കും എന്ന് അറിയാവുന്ന സ്വപ്ന അറിയാതെ തന്റെ പിൻഭാഗം തടവി പോയി.
വാതിൽ തുറന്നു അകത്തു കയറിയ സ്വപ്ന കണ്ടത് ഇരുണ്ട വെളിച്ചത്തിൽ കണ്ടത് പൈജാമയും ഷോർട്സും ഇട്ടുകൊണ്ട് ലൂക്കയുടെ തലയിൽ നിന്ന് കോളർ ബെൽറ്റ് ഊരുന്ന കൃപയെ ആണ്. കല്യാണപെണ്ണ് ദേഷ്യത്തിലാണോ എന്ന ചോദ്യത്തിന് മറുപടിയില്ല എങ്കിലും മുരണ്ടു കൊണ്ട് ലൂക്കയെ അവൻറെ ബെഡിലോട്ടു കയറ്റി വിട്ടു കൃപ. അവളുടെ ഒരു മുരൾച്ചയിൽ ലൂക്ക വാലും താഴ്ത്തി ബെഡിലേക്ക് ചുരുണ്ടു കൂടുന്നത് സ്വപ്ന കണ്ടു നിന്നു്.ബെൽറ്റു കട്ടിലിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് കൃപ ബെഡിലേക്കു കയറി. നീ എന്നെ വിൽക്കാൻ പോവുകയാണോ?
