ദേവാൻഷ് കൈലിരുന്ന രണ്ടുബാഗും ആൺകുട്ടികളുടെ ഭാഗത്ത് ഏറ്റവും പിന്നിൽ കിടന്ന ഡെസ്കിൽ വച്ചു… അവിടെ നേരത്തെ ഇരുന്നിരുന്ന നാലു പയ്യന്മാർ ദേവാൻഷിനെ സംശയത്തോടെ നോക്കി
“എന്താടാ….”
അതിൽ മനു എന്ന് പേരുള്ളൊരു തടിയൻ എഴുന്നേറ്റു….
“ഫ്രണ്ടിൽ ഇരുന്നിട്ട് ഒരു സുഖമില്ല….നീയൊക്കെ ഒന്നിറങ്ങി അപ്പുറത്ത് ഇരുന്നേ….”
അൻഷ് സൗമ്യതയോടെ പറഞ്ഞു…അവന്റെ സംസാരം കേട്ട് തടിയന് ചൊറിഞ്ഞുകയറി
“നീ സുഖിക്കാൻ ആണോടാ ഡൽഹിയിലെന്ന് ഇങ്ങോട്ട് കെട്ടിയെടുത്ത്….”
“സുഖിക്കാൻ ആണോ സുഖിപ്പിക്കാൻ ആണോന്ന് ഞാൻ വഴിയേ പറയാം…. ചേട്ടനിപ്പൊ എഴുന്നേറ്റ് ഫ്രണ്ടിൽ എവിടെയെങ്കിലും ഇരിക്ക്…..”
“പ്ഫാ തായോളി…..എണീക്കാൻ പറയാൻ നിന്റെ അമ്മേടെ മടിയിലാണോടാ ഞാൻ….”
“First of all… ഞാൻ ചീത്ത വിളിക്കാറില്ല…secondly ചീത്ത വിളി കേൾക്കുന്നത് എനിക്കിഷ്ടമല്ല….. Thirdly and ഫൈനലി സംസാരിക്കുമ്പോ ചത്തുപോയ തള്ളയെ വലിച്ചിടരുത്.”
“നീയെന്താടാ ചൊറിയാൻ വന്നതാണോ”
മനു വെളിയിലേക്ക് ഇറങ്ങി ദേവാൻഷിന്റെ മുമ്പിൽ വന്നുനിന്നു….ആൽവിൻ പതിയെ അവിടെനിന്നും വലിഞ്ഞു…. ക്ലാസ്സിലെ കുട്ടികളുടെയെല്ലാം കണ്ണുകൾ അവരുടെമേലെയായി
“മനു ഇന്നവനെ ഇടിച്ച് പൊളിക്കും….”
കൈയിലെ നഖങ്ങൾ കൂട്ടി ഉരച്ചുകൊണ്ട് അഭിരാമി ഇരുവരെയും നോക്കി….
മനുവിനെ നോക്കി ദേവാൻഷ് ചിരിയോടെ പിന്നിലേക്ക് ചുവടുവച്ചു….പൊടുന്നനെ ഒരുവട്ടം കറങ്ങി, ഉയർന്നു ചാടി പുറംകാൽ കൊണ്ട് അവന്റെ കരണത്ത് തൊഴിച്ചു….ഒരുവശത്തേക്ക് ചാഞ്ഞു പോയ മനുവിന്റെ മുഖം അഭിരാമിയുടെയും ദക്ഷായണിയുടെയും മുന്നിലെ ഡെസ്കിൽ വന്നിടിച്ചു…
തുടരും….
