ദേവാൻഷ് – 1 7

 

 

 

 

 

 

 

ഫ്രണ്ട് ബെഞ്ചിൽ ഇരിക്കുന്ന ദേവാൻഷിനെ ദക്ഷായണി നോക്കിയിരുന്നു….

“ചെക്കൻ കൊള്ളാം….”

അവൾ ചിരിയോടെ ബാഗിൽ നിന്നും എടുത്ത സെന്റർ ഫ്രഷിന്റെ ഒരു ച്വീയിങ് ഗം കവർ പൊട്ടിച്ച് വായിലേക്ക് ഇട്ടു

 

 

 

“അവനെ ഒന്ന് പരിജയപ്പെടണ്ടേടി…..”

മുന്നിലെ ഡെസ്കിൽ കൈ അമർത്തി ദക്ഷ എഴുന്നേറ്റു….

 

 

 

 

“പിന്നെ വേണ്ടേ….”

 

 

അവൾക്ക് പിന്നാലെ അഭിരാമി എഴുന്നേൽക്കാൻ തുടങ്ങിയതും ബയോളജി ടീച്ചർ ക്ലാസ്സിലേക്ക് കയറിയതും ഒന്നിച്ചായിരുന്നു….

 

 

“Shit…..”

ദേഷ്യത്തോടെ ദക്ഷ വീണ്ടും സീറ്റിലേക്ക് ഇരുന്നു…എല്ലാം കണ്ടുകൊണ്ട് ആൺകുട്ടികളുടെ ഭാഗത്തെ രണ്ടാമത്തെ ബെഞ്ചിൽ ഏറ്റവും അറ്റത്തിരുന്ന ഒരുത്തൻ എഴുന്നേറ്റു, മുന്നിലെ ബെഞ്ചിൽ അൻഷിന്റെ അടുത്തായി ഇരുന്നു….

 

ആൽവിൻ എന്നായിരുന്നു അവന്റെ പേര്…. അല്പം മെലിഞ്ഞ ശരീരപ്രകൃതി ഉള്ള ഒരുവൻ….ഇരുവരും പരസ്പരം പരിജയപ്പെട്ടു…

“മച്ചാന്റെ എവിടാ താമസം….”

ബയോളജി ക്ലാസ്സിനിടയിൽ ആൽവിൻ ശബ്ദം താഴ്ത്തി പതിയെ ചോദിച്ചു

 

 

 

 

“എന്റെ നാടങ്ങ് ഡൽഹിയിൽ ആണ്…. തത്കാലത്തേക്ക് ഇപ്പൊ ഇവിടെ അടുത്തൊരു ലോഡ്ജിൽ റൂമെടുത്തിട്ടുണ്ട്….”

എഴുതിക്കൊണ്ടിരുന്ന പെൻ വിരലുകൾക്കിടയിലിട്ട് സ്പിൻ ചെയ്തുകൊണ്ട് ദേവാൻഷ് പറഞ്ഞു

 

 

 

“ലോഡ്ജിൽ ഒക്കെ താമസിക്കാൻ ടാസ്ക് അല്ലെ….”

 

 

 

 

“ഒരു വീട് അന്വേഷിക്കുന്നുണ്ട്….”

നുണകുഴികൾ കാട്ടി അന്ഷ് ചിരിച്ചു

 

.

.

.

പെൻ സ്പിൻ ചെയ്തുകൊണ്ട് അടുത്തിരിക്കുന്നവനോട് സംസാരിക്കുന്ന ദേവാൻഷിനെ ദക്ഷായണി നോക്കി….ബയോളജി പീരിയഡ് കഴിഞ്ഞതും അവൾ എഴുന്നേറ്റു…

 

“വാടി….”

ദക്ഷ അഭിരാമിയെയും കൂട്ടി അൻഷിന്റെ അടുത്തേക്കു ചെന്നു…. അവളെ കണ്ട് ആൽവിൻ ചാടി എഴുന്നേറ്റു പിന്നിലെ ബെഞ്ചിലേക്ക് വലിഞ്ഞു… ക്ലാസ്സ്‌ മുറിയിലെ മുഴുവൻ വിദ്യാർത്ഥികളുടെ ശ്രദ്ധയും അവരുടെ മേലെ ആയിരുന്നു…

 

ദേവാൻഷിന്റെ അടുത്തേക്ക് വന്ന ദക്ഷ അവന്റെ മുന്നിലെ ഡസ്ക് ചവിട്ടി ഒരല്പം മുന്നിലേക്ക് നീക്കിയിട്ടു, അതിനുമുകളിൽ കയറിയിരുന്നു, അവനിരുന്ന ബെഞ്ചിൽ ബൂട്ട് അണിഞ്ഞ തന്റെ കാലുകൾ കയറ്റി വച്ചു, ധരിച്ചിരുന്നത് ഇറക്കം കുറഞ്ഞ സ്കേർട്ട് ആയിരുന്നതുകൊണ്ട് അവളുടെ വെണ്ണപോലെയുള്ള കാൽമുട്ട് അതിനു താഴെ കാലുകളും അവനുമുന്നിൽ അനാവൃതമായി

 

അഭിരാമി അവളുടെ അരികിൽ കൈകെട്ടി നിന്നു…

എന്താണ് കാര്യമെന്ന് അറിയാതെ അൻഷ് ഇരുവരെയും നോക്കി…

 

“ഒന്ന് പരിജയപ്പെടാൻ വന്നതാ….”

വായിലെ chewing gum ചവച്ചുകൊണ്ട് ദക്ഷ പറഞ്ഞു…

 

 

 

“ഓഹ്… പരിചയപ്പെടാൻ….”

ദേവാൻഷ് പിന്നിലെ ഡെസ്കിലേക്ക് ചാരി കിടന്നുകൊണ്ട് കണ്ണുകൾ ഉയർത്തി ദക്ഷായണിയെ നോക്കി…..

കാതിൽ പൊട്ടുപോലെയുള്ള കമ്മലും, കഴുത്തിൽ നേർത്തൊരു ചെയിനും, അവളുടെ മൂക്കുത്തിയിൽ അൻഷിന്റെ കണ്ണുകൾ കോർത്തു…

 

 

“ഡാ….”

തന്നിലേക്കുള്ള അവന്റെ നോട്ടം കണ്ട് ദക്ഷ ദേഷ്യത്തോടെ അലറി….അൻഷ് ഒന്ന് ഞെട്ടി… അവളുടെ മൂക്കുത്തിയിൽ താൻ സോൺ ഔട്ട്‌ ആയെന്നോർത്ത് അവൻ സ്വയം ആശ്ചര്യപ്പെട്ടു….

 

 

“Hey….ahm so പരിചയപ്പെടാം….എന്റെ പേര് ദേവാൻഷ്….”

 

അവൻ ചിരിയോടെ തന്റെ വലതുകൈ ദക്ഷക്കുനേരെ നീട്ടി…. അവന്റെ വെളുത്ത കൈയിൽ ചുറ്റി പിണഞ്ഞ രീതിയിൽ തെളിഞ്ഞു കാണുന്ന ഞരമ്പുകളിലേക്ക് ദക്ഷ നോക്കി… veiny hands…. അവൾ അവന്റെ കൈയിലേക്കും മുഖത്തേക്കും മാറി മാറി നോക്കി…. കട്ടി പുരികങ്ങൾക്കിടയിൽ തുറന്നിരിക്കുന്ന കഥകളിൽ മാത്രം കേട്ടുപരിചയമുള്ള വേട്ടയാടുന്നവന്റെ കണ്ണുകൾ

 

“ദക്ഷ….”

സ്വയമറിയാതെ അവൾ അവന്റെ കൈയിൽ തന്റെകൈ ചേർത്തുകൊണ്ട് പറഞ്ഞു….

 

 

 

“ബ്യൂട്ടി….”

ദേവാൻഷ് ചിരിച്ചു….അവന്റെ നുണക്കുഴികൾ തെളിഞ്ഞതും ദക്ഷയുടെ വായിലെ ഗം തൊണ്ടയിലൂടെ ഇറങ്ങിപോയി….അവൾ വേഗം ഡെസ്കിൽ നിന്നും ചാടി ഇറങ്ങി തന്റെ സീറ്റിലേക്ക് പാഞ്ഞു….

Updated: June 7, 2025 — 8:33 pm

Leave a Reply

Your email address will not be published. Required fields are marked *