ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 1 2

ദേവു….

മ്മ് എന്താ പൊന്നു…

നീ ഇപ്പോഴും പഴയ കാര്യങ്ങൾ ഒക്കെ പിന്നെയും ഓർത്ത് സങ്കടപ്പെടുന്നുണ്ടോ?എന്നോട് അന്ന് അങ്ങനെയൊക്കെ പെരുമാറിയില്ലെ അതൊക്കെ ഓർത്ത്‌

ഞാൻ മറക്കാൻ ശ്രമിക്കുന്നതാണ് അജിക്കുട്ടാ

പക്ഷെ അജിക്കുട്ടന് എന്നോടുള്ള സ്നേഹവും വാത്സല്യവുമൊക്കെ കാണുമ്പോൾ എനിക്ക് എന്തോ അന്നങ്ങനെയൊക്കെ പെരുമാറിയതിൽ ഒരു പാട് വിഷമം തോന്നും

സത്യമറിയാതെ
ഞാൻ എൻ്റെ പൊന്നൂട്ടനെ ഒരു പാട് വിഷമിപ്പിച്ചില്ലേ

ദേവു വിങ്ങിപ്പൊട്ടിയാണ് ഇത്രയും പറഞ്ഞത്

ദേവൂ…
മ്മ്….

നീ എന്തിനാ കരയുന്നത്

അതൊന്നും ഇനി നമ്മുടെ ജീവിതത്തിൽ ഓർക്കാനേ പാടില്ലാന്ന് ഞാൻ എൻ്റെ മുത്തിനോട് പറഞ്ഞിട്ടുള്ളതല്ലെ

അതൊന്നും ഓർത്തിനി വിഷമിക്കരുത് ഇപ്പോൾ ഞാൻ നിന്നെയും നീ എന്നെയും ജീവന് തുല്യം സ്നേഹിക്കുന്നുണ്ട് അതു മതി എന്നും നമുക്ക്

അജിയേട്ടാ……

മ്മ് എന്താ മോളൂ…..

ഞാൻ എന്നും രാവിലെ കുളി കഴിഞ്ഞ് വന്ന് പൊന്നൂട്ടൻ്റെ കാല് തൊട്ട് വന്ദിച്ചിട്ട് എൻ്റെ അമ്മയോടും സിന്ധൂട്ടിയോടും നന്ദി പറയും ഇവരു രണ്ടു പേരും ഇല്ലായിരുന്നെങ്കിൽ നമുക്ക് ഇങ്ങനെ ഈ മുറിയിൽ ഒരുമിച്ച് കഴിയാൻ പറ്റുമായിരുന്നോ?…

അതേ മോളെ
ഞാനും സിന്ധൂട്ടിയോടും ലക്ഷ്മി അമ്മയോടും (ലക്ഷ്മിദേവൂട്ടിയുടെ അമ്മയാണ്) നന്ദി പറയും

അജിക്കുട്ടാ…..

മ്മ്……

സോറി

എന്തിനാ ദേവൂട്ടി സോറി പറഞ്ഞേ

സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഈ പൊന്നുങ്കുടത്തെ ഞാൻ ഒത്തിരി വേദനിപ്പിച്ചില്ലേ അതിന്

ദേ.. ദേവു എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ ഞാൻ പറഞ്ഞില്ലേ കഴിഞ്ഞത് കഴിഞ്ഞു എനിക്ക് നീയും നിനക്ക് ഞാനും എന്നും ഉണ്ടാവും താങ്ങും തണലുമായ്
പിന്നെ നമ്മുടെ സിന്ധൂട്ടിയും അമ്മൂസും ഇതാണ് നമ്മുടെ ലോകം എന്ന് പറഞ്ഞ് കൊണ്ട് ഞാൻ എൻ്റെ മാറിലേയ്ക്ക് അവളെ ചേർത്ത് പിടിച്ചു.

മോളേ……ദേവൂട്ടി…..
ദേവൂട്ടി…… പൊന്നൂട്ടാ…..
വാതിൽ തുറക്ക് മോനെ പെട്ടെന്ന് സിന്ധൂട്ടിയുടെ ശബ്ദം കേട്ടാണ് ഞങ്ങൾ പരസ്പരം വിട്ടുമാറിയത്…

കഥ എല്ലാർക്കും ഇഷ്ടമായാൽ തുടരും

Leave a Reply

Your email address will not be published. Required fields are marked *