നഗ്നസത്യം – 1 Like

ഞാൻ :(മനസ്സിൽ )തമ്പുരാനറിയാം ആരോടൊക്കെ എത്ര തവണ പറഞ്ഞിട്ടുണ്ട് എന്നു..

താങ്ക്സ് സർ…

ബോസ്സ് :എന്താ ചിരിക്കുന്നത്?

ഞാൻ :ഒന്നുമില്ല സർ, ഞാൻ എന്റെ ലീവിന് പോവാൻ excited ആണ് സർ ,

ബോസ്സ് :എപ്പോഴാണ് കല്യാണം?

ഞാൻ : ഈ വെള്ളിയാഴ്ച..

ബോസ്സ് :ഉം

ഞാൻ : എന്ത്‌ പറ്റി, സർ?

ബോസ്സ് : ഒന്നുമില്ലടോ, അതു താനിവിടെയുള്ളത് എനിക്കൊരു സപ്പോർട്ട് ആയിരുന്നു. എന്റെ ആയുസ്സ് കഴിയുന്നത് വരെയെങ്കിലും താൻ എന്റെ കൂടെ ഉണ്ടാവണമെന്നുള്ളത് എന്തെയൊരു …

ഞാൻ : സർ, ഞാനിവിടെ നിന്ന് റിസൈൻ ചെയ്യുന്നില്ല,

ബോസ്സ് : അറിയാമെടോ.. പക്ഷെ അവൾ പോയതിനു ശേഷം ഒന്നിലും മനസുറക്കുന്നില്ല.. അന്ന് ട്രാക്കിൽ വരാൻ കാരണം നീയും ഈ സ്ഥാപനവും ആണ്.അതുകൊണ്ടാ..നീയില്ലാത്തത് ഒരു കുറവ് തന്നെയാണ്..

ഞാൻ : യെസ്, സർ..

ബോസ്സ് : ഒന്നു കാറ്റു വിടടോ.. 😂

ഞാൻ :ശെരി മാധവേട്ടാ..

ബോസ്സ് : അപ്പൊ പൊള്ളിച്ചടുക്കിക്കോ.. 😁🥰

ഞാൻ ചിരിച്ചുകൊണ്ട് കേബിനിൽ നിന്നിറങ്ങി..

________________

ഓഹ്, ഞാനെന്നെ പരിചയപെടുത്താൻ മറന്നു.. ഞാൻ അരുൺ ജ്യോതിസ്.. പഠിച്ചത് jnu വിൽ ജേർണലിസം പഠിച്ചു . ഇപ്പോൾ പാസ്സ് ഔട്ടായി ഡൽഹിയിലെ ഒരു ചെറിയ കമ്പനിയിൽ ജോലി ചെയ്യുന്നു.ഞാൻ ഇപ്പോൾ സംസാരിച്ചത് മാധവ് ശേഷാദ്രി എന്ന എന്റെ ഗുരുവിനോടാണ്.. അദ്ദേഹം എന്റെ ബോസ്സിനെക്കാലുപരി പിതൃസ്ഥാനത്തുള്ള വ്യക്തിയാണ്.

എന്റെ മാതാപിതാക്കൾ ഓർമ വച്ച നാൾ തന്നെ ഏതോ ആക്‌സിഡന്റ് ൽ വിട്ടു പിരിഞ്ഞു.. പിന്നെ എന്നെ നോക്കിയത് ഈ മനുഷ്യസ്നേഹിയാണ്.. വീട്ടിൽ വളർത്താതെ എന്നെ ഒരു അനാഥാലയത്തി എത്തിച്ചു വളർത്തി .. വേറൊന്നും കൊണ്ടല്ല, അവരുടെ വീട്ടിൽ പല പ്രശ്നങ്ങളുമുണ്ടായിരുന്നു.അവിടെ എന്നിക്ക് പ്രശ്നമുണ്ടാവുമെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്..പക്ഷെ ഞാൻ വന്നതിന് ശേഷം അവരുടെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ടായി.. മക്കൾ കൈയൊഴിന്നു,6 മാസം മുന്നേ ഭാര്യ മരിച്ചു.. പിന്നെ ആരോഗ്യപ്രശ്നങ്ങൾ അങ്ങനെ പോകുന്നു..
ഞാൻ ശെരിക്കും ഒരു ഇൻവെസ്റ്റിഗറ്റീവ് ജേർണയലിസ്റ്റാണ്..എന്റെ ആവശ്യങ്ങൾക്കു വേണ്ടി ഞാൻ പല രഹസ്യങ്ങളും ചോർത്തി ഞാൻ ലേഖനങ്ങളെഴുതും, ഇടയ്ക് ഞാൻ ബിബിസി, CBN എന്നി ചാനലിൽ പാർട്ട്‌ ടൈം പോലെ വർക്ക്‌ ചെയ്തിട്ടുണ്ട്, എന്റെ ജോലി മികവ് കണ്ടിട്ടായിരിക്കണം, അവർ എനിക്ക് നല്ല ശമ്പളമുള്ള ജോലി ഓഫർ ചെയ്തു, പക്ഷെ ഞാൻ പോവാൻ വിചാരിച്ചില്ല..

ഞാൻ എന്റെ റൂമിൽ പോയി, ആവശ്യത്തിനുള്ള ഡ്രെസ്സെസെല്ലാം പാക്ക് ചെയ്തു. പിന്നെ എന്റെ ഒരു ഡയറിയും..

അതിനിടയിൽ ഒരു കാൾ വന്നു,

ഹലോ?

ബോസ്സ് : അരുണേ..

ഞാൻ : ആ പറ മാധവേട്ടാ..

ബോസ്സ് : താനെങ്ങോട്ടാ, പോവുന്നത് കൃത്യമായി ?

ഞാൻ : അതു മുംബൈയിലേക്കു അവിടെ ഒരു ചാൻദാസ് പോർട്ടിലേക്..

ബോസ്സ് : അവിടെ ഒരു 2 സമ്പനമായ കുടുംബങ്ങൾ താമസിക്കുന്നുണ്ട്..

ഞാൻ :അറിയാം, അവിടെയാ കല്യാണം..

ബോസ്സ് : ങേ, മനസിലായില്ല…

ഞാൻ : സാറേ, എന്റെ കൂട്ടുകാരിയുടെ കല്യാണം ആ കുടുംബത്തിലുള്ള ഒരാളുമായാണ് നടക്കാൻ പോവുന്നത്…

ബോസ്സ് :ഓ അങ്ങനെയാണോ കാര്യം.. ആ അത് പോട്ടെ.. നിന്നോടൊരു കാര്യം പറയാൻ വേണ്ടിട്ടാണ് വിളിച്ചത്..

ഞാൻ :എന്താ..

ബോസ്സ് : അത്, ആ മിഥിലാപുരിയിലെ രാഷ്ട്രിയ ഗുണ്ടായില്ലേ ഒരു അമർ?

ഞാൻ : എനിക്കറിയാം, ഒരാവശ്യത്തിനായിട്ട് ഞാനങ്ങോട്ട് പോയിരുന്നു..

ബോസ്സ് : അയാൾ കൊല്ലപ്പെട്ടു..

ഞാൻ ഞെട്ടി.. അയാളെ കൊല്ലുകാ എന്നോകെയുള്ളത് സാധാരണ കാര്യമല്ല,

ഞാൻ :അതെങ്ങനെ?

ബോസ്സ് : കൂടുതലൊന്നും എനിക്കുമറിയില്ല, അയാളെ കൊന്നു അവരുടെ പാർട്ടി കൊടിമരത്തിൽ തൂക്കിയ നിലയിലാണ് കണ്ടത്.. അയാളുടെ അച്ഛൻ വിശ്വനാഥൻ മിനിസ്റ്റർ..

ഞാൻ : അറിയാം സാറെ, പുള്ളിക്കാരന്റെ ചുറ്റികളിയെ കുറിച്ച്..

ബോസ്സ് : വൈകാതെ അയാളും അറസ്റ്റ് ചെയ്യപ്പെടും.. തീവ്രവാദബന്ധമുള്ളതിന്..

ഞാൻ : അത് നന്നായി..അവരെപുള്ളല്ലാവരും അവരുടെ വാല് തൂങ്ങി നടക്കുന്നവരും എല്ലാവരും ശിക്ഷിക്കപ്പെടണം..

Leave a Reply

Your email address will not be published. Required fields are marked *