ഒറ്റനോട്ടത്തിൽ തന്നെ എനിക്ക് ഇഷ്ടമായി..
ഞാൻ :കൊള്ളാം. ഞാൻ അഡ്വാൻസ് ആൾറെഡി അടച്ചതാണെല്ലോ.
കാത് : അതേ, അത് കൊണ്ട് വേറെ പണമൊന്നും വേണ്ട..
ഞാൻ :അപ്പോൾ ശെരി, മിസ്..
കാത് : ചേച്ചീന് വിളിച്ചാൽ മതി?
ഞാൻ : അപ്പോൾ ശെരി ചേച്ചി..
കാത് : പിന്നെ 10 മണിക്ക് മുൻപേ വീട്ടിൽ കയറാൻ നോക്കണം കേട്ടോ.. കാരണം 9 :30ന് ഞാൻ ഫ്രണ്ട് ഡോർ അടയ്ക്കും..
ഞാൻ :ശ്രമിക്കാം..
കാത് : നിങ്ങൾ ആരുടെ ഫങ്ക്ഷന്നാണ് ഇവിടെ വന്നത്?
ഞാൻ : എന്റെ പഴയ കൂട്ടുകാരിയുടെ കല്യാണമാണ്, പേര് നിത്യ വരന്റെ പേര്…ഉമ് …
ആ..
അർമാൻ സാഹ..
അത് കേട്ടപ്പോൾ അവരൊന്നു ഞെട്ടി..
കാത് :അവരുടെ കല്യാണത്തിനാണോ നിങ്ങൾ?
ഞാൻ :അതേ, എന്താ കാര്യം?🤔
കാത്: രാജാകന്മാരുടെ കല്യാണത്തിന് വരുന്നയാളെ ആദ്യമായി കാണുകയാണ്..
അവർ ചിരിച്ചു കൊണ്ട് പോയി..
അവർ പറയുന്നത് കാര്യം തന്നെയാണ്..
സാഹ കുടുംബം രാജാകന്മാരുടെ കാലം മുതൽകെയുള്ള കുടുംബം ആയിരുന്നു.. വ്യാപാരത്തിൽ തുടങ്ങി സമ്പന്നരായ അവർ രാജാകന്മാരുമായി അടുപ്പത്തിലായി, പിന്നെ ബ്രിട്ടീഷ് കാരുടെ കൂടെ അടുപ്പം സ്ഥാപിച്ചു.. അത് സ്വാതന്ത്ര്യം വരെ എത്തി.. പിന്നെ അവരവിടുന്നു മാറി ഇവിടെ അവരുടെ സാമ്രാജ്യം പടുത്തുയർത്തി.. പക്ഷെ 80-90 കാലഘട്ടത്തിൽ അവർ സാമ്പത്തികമായി വളരെ നഷ്ടത്തിൽ പോവാൻ തുടങ്ങി.. പക്ഷെ പിന്നീട് ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുനെറ്റു.. ഇപ്പോൾ അവരുടെ കുടുംബത്തിൽ 4പേരാണുള്ളത്
ധർമൻ സാഹ 70 വയസ്സ് 👨🦳
റൂഹാനി സാഹ 60 വയസ്സ്🧓
അർമാൻ സാഹ 30 വയസ്സ്🧒
അനുരാഗ് സാഹ 25 വയസ്സ്👦
വൈകാതെ നിത്യ സാഹ 22 വയസ്സ് 🥰👧
അങ്ങനെ അവൾ ആഗ്രഹിച്ച സ്വപ്നം സാക്ഷത്കരിക്കാൻ പോവുകയാണ് ..
പക്ഷെ…
അതു അവൾക്കു നല്ല ഭാവിയായിരിക്കുമോ നൽകുക? 😟
എനി വേ, നാളെ അവളെ പോയി കണ്ടിട്ട് തന്നെ ബാക്കി കാര്യം…ഇന്ന് ബുധനാഴ്ച.. മറ്റന്നാൾ കല്യാണം.. നാളെ ഒന്നു പോയി മുഖം കാണിക്കണം..
നല്ല യാത്ര ക്ഷീണമുണ്ട്.. കുളിച്ചിട്ട് ഉറങ്ങാം.. അങ്ങനെ വൈകുന്നേരം കുളിച്ചിട്ടു ഞാനുറങ്ങി..നല്ലൊരു നാളെ സ്വപ്നം കണ്ട് കൊണ്ട്..
________________
പിറ്റേന്ന് ഞാൻ എഴുന്നേറ്റു പ്രഭാതകൃത്യങ്ങൾ ചെയ്തു.. കല്യാണവീട്ടിലേക്ക് പോവാൻ തയാറെടുത്തു.. ഞാൻ റൂമിൽ നിന്ന് ഇറങ്ങാൻ നിൽകുമ്പോൾ കതെറിൻ ചേച്ചിയെ കണ്ടു..
ചേച്ചി : ആഹാ കാണാൻ നല്ല ഭംഗിയുണ്ടല്ലോ..
ഞാൻ : ഹഹ, താങ്ക്സ് ചേച്ചി..
ചേച്ചി : അപ്പോൾ എന്താണ് ഇന്നത്തെ പരിപാടികൾ?
ഞാൻ : ഇവിടെ പൂക്കളുടെ കടയുണ്ടോ?
ചേച്ചി : ആ ഉണ്ടല്ലോ, ഈ സ്ട്രീറ്റ് ന്നു ഇടതു നടന്നു 2nd ഷോപ്പ്. ഹാവ് എ ഗുഡ് ഡേ..
ഞാൻ : താങ്ക് യൂ ചേച്ചി.
ഞാൻ മെല്ലെ പൂക്കടയിലേക്ക് നടന്നു, ചുറ്റുമുള്ള ആളുകളെയും കടകളെയും വീക്ഷിച്ചു, സത്യം പറഞ്ഞാൽ വിദേശത്ത് എത്തിയ ഫീൽ… ഞാൻ ഇത് വരെ കണ്ട സ്ഥലത്തു നിന്ന് വളരെ വിഭിന്നമായ കാഴ്ചകൾ.. ക്യാമെറയിൽ ഓരോ ഫ്രെയിംകളെടുത്താൽ നല്ല വാൾപ്പെപെറായി ഉപയോഗിക്കാം.. അതിനെല്ലാം ഭംഗി കൂട്ടുന്ന തെളിഞ്ഞ സൂര്യനും.. അങ്ങനെ എല്ലാ ആസ്വദിച്ചു കൊണ്ട് ഞാൻ പൂക്കടയിലേക്ക് നടന്നു..
അങ്ങനെ ഞാൻ അവിടെ എത്തിയപ്പോൾ..
കടക്കാരൻ : സാർ എന്താണ് വേണ്ടത്?
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
ഞാൻ : ഒരു ബോക്വസ്റ്റ്..
കടക്കാരൻ : സർ, നിങ്ങൾക്കിഷ്ടമുള്ള പൂക്കൾ എടുത്തു ഒന്നു ഉണ്ടാക്കിക്കൊള്ളൂ. റേറ്റ് പിന്നെ പറയാം..
ആദ്യം കേട്ടപ്പോൾ ഒരത്ഭുതമുണ്ടായി.. നല്ല ക്രീയേറ്റീവ് വില്പന…🥰😅ഞാൻ ഒന്നു ചിരിച്ചു.. ഞാൻ വേഗം ഒരു സൂര്യകാന്തിയും.daffodillum, റോസും ,ഗെർബിരയും, ഓർക്കിടും ചേർത്ത് ഒരു മനോഹരമായ ബോക്കെ ഉണ്ടാക്കി.. അത് കണ്ടു കടക്കാരൻ ചിരിച്ചു കൊണ്ട് പറഞ്ഞു
കൊള്ളാം സർ,
ഞാൻ : എത്രയായി?
അയാൾ :500 സർ,
ഞാൻ പണവും നൽകി പുറപ്പെട്ടു..
കല്യാണവീട്ടിലേക്ക്..
________________
ഞാൻ അങ്ങനെ ആ സ്ഥലത്തെത്തി…ആ സ്ഥലം കണ്ടു ഞാൻ അന്തം വിട്ടു പോയി..
ഒരു വീടെന്നു പറയുന്നതിലുപരി, ഒരു ബാംഗ്ലാവ് എന്ന് പറയുന്നതായിരിക്കണം ശെരി..
