നജിയ – 2 45അടിപൊളി  

‘വേണ്ടായിരുന്നു.’
‘അയ്യടാ’
‘പിന്നെ പറ’
‘എന്താണ് ഇങ്ങനെല്ലാം നടന്നാൽ മതിയോ?’
‘പിന്നെ?’
‘അല്ലാ, ഒരു യാത്രയെല്ലാം പോകണ്ടേ?’
‘ശരിയാണ്, ഞാനും ആലോചിക്കുന്നുണ്ട്. കുറച്ചായി ഞാൻ എവിടേക്കെങ്കിലും ഒന്ന് പോയിട്ട്. മലക്കപ്പാറ പോകണം എന്നുണ്ട്’
‘ഒറ്റക്കോ?’
‘എന്താ പോരുന്നോ കൂടെ?’
‘പോകാലോ, ഞാൻ ഇതുവരെ പോയിട്ടില്ല. റീൽസിൽ ആന ഇറങ്ങിയതെല്ലാം കണ്ടിട്ടുണ്ട്’
‘ഞാൻ ലീവ് നോക്കിട്ടു പറയാം. പിന്നെ വർകൗട് എങ്ങനെ പോണു?’
‘അതിനു ഒരു കുറവുമില്ല മാഷേ’
‘അപ്പോൾ കിടക്കാം? ഞാൻ ടൂർ പ്ലാൻ ചെയ്യട്ടെ.’
‘എന്റെ മോൻ പ്ലാൻ ചെയ്തു കിടക്കു, ഞാൻ എന്റെ തലയണ കെട്ടിപിടിച്ചു കിടക്കട്ടെ.’
‘പാവം ഞാൻ’
‘ഞാനും… എനിക്ക് രണ്ടു ചിറകുണ്ടായിരുന്നെങ്കിൽ ഞാൻ അവിടേക്ക് പറന്നു വന്നേനെ.’
‘നമ്മുടെ സ്വപ്നങ്ങൾക്കുണ്ടല്ലോ… ‘
‘പെരുമാളേ’
‘എന്താടോ?’
‘ഉമ്മ’
‘ഉമ്മ’

അവൾ ഫോൺ കട്ട് ചെയ്യുമ്പോൾ എനിക്ക് വക്കാൻ തോന്നുണ്ടായിരുന്നില്ല. എന്റെ മനസ്സ് ഒരുപാടു എക്‌സൈറ്റഡ് ആയിരുന്നു. ദിവസങ്ങൾ മൂന്ന് നാല് കഴിഞ്ഞു.ഞാൻ മലക്കപ്പാറ പോകാനായി വെള്ളിയാഴ്ച ഹാഫ് ഡേ ലീവ് എടുത്തു. നജിയയോട് തലേദിവസം തന്നെ പോകുന്ന കാര്യം പറഞ്ഞിരുന്നു. കണ്ണൂർ നിന്നും അവൾ പുലർച്ചെ യാത്ര പുറപ്പെട്ടതാണ്, ചാലക്കുടി ബസ് സ്റ്റാൻഡിൽ അവളോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു. ഞാൻ ഒരു രണ്ടു മണി ആയപ്പോൾ ചാലക്കുടി ബസ് സ്റ്റാൻഡിൽ എത്തി. നജിയയെ കാണാതായപ്പോൾ ഞാൻ വിളിച്ചു,
‘നജി, എത്തിയില്ല?’
‘ഒരു ഫൈവ് മിനിറ്റ്’
‘ഞാൻ ഇവിടെ അടുത്തുള്ള ഹോട്ടലിൽ ഉണ്ട്. ഫുഡ് പാർസൽ വാങ്ങാൻ വന്നതാ.’
‘വേഗം വായോ, ബസ്സ് വരാൻ സമയമായി.’
‘ദേ വന്നു’
രണ്ടേകാലിനാണ് ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്കുള്ള ബസ്സ്. നജിയ അന്നത്തെ റെഡ് ട്രാവെല്ലിങ് ബാഗ് ഒന്നു സൈഡ് ഇട്ടുകൊണ്ട് ഓടി വരുന്നുണ്ട്. അവൾ പർദ്ദയാണ് ഇട്ടിരിക്കുന്നത്. അത് ഫുൾ കവർ ആയോണ്ട് ആ മുഖത്തെ രണ്ടു കണ്ണുകൾ അല്ലാതെ വേറെ ഒന്നും കാണാൻ പറ്റില്ലായിരുന്നു. അവൾ ആൾകൂട്ടത്തിൽ എന്നെ തിരയുന്നതായി കണ്ടു. എന്നെ കണ്ടപ്പോൾ അവൾ എന്റെ ഇടതുഭാഗത്തേക്ക് വന്നു നിന്നു. എന്റെ മുഖത്തേക്ക് നോക്കാനും എന്റെ കൈപിടിക്കാനും നിന്നില്ല. ബസ്സ് വന്നു. അതികം തിരക്കുണ്ടായിരുന്നില്ല. അവൾ ഇരുന്ന സീറ്റിന്റെ തൊട്ടു പുറകിലെ സീറ്റിൽ ഞാൻ ഇരുന്നു. എനിക്ക് മെസ്സേജ് വന്നു,
‘അതെ എന്റെ അപ്പുറത്തു വന്നു ഇരിക്കോ?’
‘മലക്കപ്പാറ എത്താറാവട്ടെ, ഇവിടെ എന്നെ അറിയുന്നവരു ഉണ്ടാവാൻ ചാൻസ് ഉണ്ട്.’
‘ഓഹ്… വേണ്ട എന്നാൽ… ഇഷ്ടംകൊണ്ടു ചോദിച്ചതാണേ!’
‘എന്റെ മോള് ഇത്തിരികൂടി ഒന്ന് ക്ഷെമി!’
‘ആയിക്കോട്ടെ’

ഒരു ആറുമണി ആകാറായിക്കാണും, ബസ്സ് ഒരു ടീ ഷോപ്പിനു മുമ്പിൽ എത്തി നിർത്തിയിട്ടു. ആറുമണി ആയെങ്കിലും ഏഴുമണിയോടെ ഇട്ടാണ്. തണുപ്പ് വീഴാൻ തുടങ്ങിയിരുന്നു. ചായ കുടിക്കാനായി ഞങ്ങൾ ഇറങ്ങി. ഞാൻ നജിയക്ക് ഒരു കപ്പ് ചായ വാങ്ങി നടന്നു.

‘നജി, ചായ കുടിക്ക്’
‘അയ്യോ വേണ്ട, എന്നെ അറിയുന്നവർ ആരെങ്കിലും ഉണ്ടാവും.’
‘പകപോക്കാണല്ലേ’
‘പിന്നല്ലാതെ, ആ കൊണ്ട് വന്നതല്ലേ ഇങ്ങു തന്നേക്കു’
ചായ വാങ്ങി അവൾ കുടിക്കുമ്പോൾ മുന്നിലേക്ക് നോക്കി നിന്ന എന്നെ അവൾ ഇടതുകൈകൊണ്ട് ഒന്ന് തട്ടി. എന്നെ നോക്കി അവൾ ഒരു നാണത്തോടെ ചിരിച്ചു, ഞാനും.
ബസ്സ് എടുക്കാനായി ബെൽ അടിച്ചു. ബസ്സിലെ തിരക്ക് കുറഞ്ഞിരുന്നു. ഞങ്ങൾ ഇരുവരും ഇരുന്നിരുന്ന സ്ഥലത്തു തന്നെ ഇരുന്നു. നജി എന്നെ തിരിഞ്ഞു നോക്കി, എന്റെ അപ്പുറത്തെ സീറ്റ് ഒഴിഞ്ഞു കിടക്കുന്നതുകണ്ടു പെട്ടന്ന് തന്നെ എഴുനേറ്റു എന്റെ അപ്പുറത്തു വന്നിരുന്നു. ഞാൻ എന്തെങ്കിലും പറയുംമുമ്പ് നജി കയ്യിലെ മാസ്ക് എടുത്തു എനിക്ക് നേരെ നീട്ടി.

ഞാൻ ചിരിച്ചുകൊണ്ട് മാസ്ക് എടുത്തു വച്ചു. നജി അവളുടെ ഇടതുകൈ എന്റെ കയ്യിലേക്ക് ചുറ്റിപിടിച്ചു എന്റെ തോളിൽ തല വച്ചു കിടന്നു. എനിക്ക് അവളുടെ നെറുകയിൽ ഉമ്മ വക്കണം എന്ന് ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *