നന്ദന – 1

ആദ്യ കഥയാണ് എന്താവുമെന്നു ദൈവതിനാറിയാം…
ടാ….അച്ചൂ. എണീറ്റെ ടാ
ഞാൻ കണ്ണ് തുറക്കാൻ നിന്നില്ല
അച്ചൂ..ടാ
അവൾ നിർത്തുന്ന മട്ടില്ല
ടാ തെണ്ടീ എണീറ്റെ..
ചെരിഞ്ഞു കിടക്കുന്നത്കൊണ്ട് തോളിൽ പിടിച്ചു കുലുകിയാണ് വിളി
ടാ നീ എണീക്കുന്നുണ്ടോ ഇല്ലയോ..
ഞാൻ അത് വകവെക്കാതെ പുതപ്പെടുത്തുമൂടി കമിഴ്ന്നു കിടന്നതോടെ തോളിൽ നിന്ന് കയ്യെടുത്തത് എനികാശ്വാസമായി പോയ ഉറക്കത്തെ തിരിച് പിടിക്കാൻ ശ്രമിച്ചു കൊണ്ട് ഒന്നൂടെ പുതപ്പ് വലിച്ചിട്ടു കിടന്നു
അപ്പോഴതാ വീണ്ടും “അച്ചൂ ഞാൻ സത്യമായും വെള്ളം കോരി ഒഴിക്കുവേ ടാ”
ഞാൻ അനങ്ങാതെ കിടന്നു പിന്നെ ഒരു രണ്ടു സെക്കന്റ് അനകമൊന്നുണ്ടായില്ല പിന്നെ ചവിട്ടി കുലുക്കിഎങ്ങോട്ടോ പോയി..ഞാൻ ഒന്ന് സമാധാനിച്ചു.. പെട്ടന്നാണ് ബാത്റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടതും പുതപ്പ് മാറ്റി ചാടി എണീറ്റുപോയി അവളുടെ ഇടത്തേ കൈ പിടിച്ചുകൊണ്ട് ഉറക്കച്ചടവോടെ മെല്ലെ പറഞ്ഞു..
വേണ്ട നന്ദൂ ഞാൻ എണീറ്റു…. എന്നിട്ട് ധയനീയമായി അവളെ ഒന്ന് നോക്കി
മ്മ്…..ഒന്ന് മൂളി ആമൂളലിൽ ഭദ്രകാളി ഒന്ന് അയഞ്ഞിട്ടുണ്ട്
അവളുടെ കൈ വിട്ടു പതിയെ ബെഡിൽ തന്നെ ഇരുന്നു..കണ്ണ് മുഴുവനായി തുറക്കാൻ കഴിയുന്നില്ല നേരം വൈകിയാണ് ഇന്നലെ കിടന്നത് പ്രത്യേകിച്ച് പരിപാടിയൊന്നുമുണ്ടായിട്ടല്ല വെറുതെ മൊബൈലും നോക്കി സമയം കളഞ്ഞതാണ്. കണ്ണൊന്നു തിരുമ്മി നിലത്തേക് നോക്കി ഇരുന്നു..ഉറക്കമിപ്പോഴുമുണ്ട് ഉറങ്ങിയാൽ ഇവൾ എന്നെ പച്ചയ്ക്ക് കത്തിക്കും അതാണ് സാധനം …ഇത്തിരി പേടിയും ഉണ്ടെന്നു കൂട്ടിക്കോ..
അച്ചൂ.. നീട്ടി വിളിച്ചു
ഹാ.. ഞാൻ താല്പര്യമില്ലാതെ വിളി കേട്ടു
എണീറ്റെ എന്നിട്ട് വേഗം പോയി റെഡിയായെ… അവൾ ഒന്ന് കടുപ്പിച്ചുപറഞ്ഞു
നിനക്കിത് എന്നാത്തിന്റെ സൂക്കേടാ നിനക്കു ഉറകമില്ലെന്നു കരുതി ബാക്കിയുള്ളവർകിവിടെ ഉറങ്ങേണ്ടേ…അവളുറങ്ങേമില്ല എന്നാൽ മനുഷ്യമാരെ ഒന്നുറങ്ങാൻ സമ്മതികുവോ അതുമില്ല ഇത് എന്ത് പടപ്പാണെന്നു അള്ളാഹ്കറിയാം…ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു നിർത്തി..
അത്രയും പറഞ്ഞു നിർത്തിയിട്ടും അവടെന്നു മറുപടി ഒന്നും വാരാത്തത്തിൽ ഞാൻ സംശയിച്ചൊന്നു നോക്കി അപ്പോഴാണ് അവളുടെ വേഷം ഞാൻ ശ്രദ്ധിക്കുന്നത് കുളിച്ചിട്ടില്ലാന്നു ഒറ്റനോട്ടത്തിൽ മനസ്സിലായി കാരണം ഇന്നലെ വൈകീട്ട് കണ്ടപ്പോൾ ധരിച്ചിരുന്ന അതെ ട്ടീഷർട്ടും പാവാടേം തന്നെയാണ് റെഡ് കളർ ട്ടീഷർട്ടും ഒരു ഹാഷ് കളർ പാവാടെയും…
കണം കാലിൽ സിൽവർ നിറമുള്ള പാദസരം തിളങ്ങി നികുന്നുണ്ട് പിന്നെ മെല്ലെ മുഖത്തേക് നോക്കി ചെറിയ ചുവപുള്ള കവിൾ തടങ്ങളിൽ വിയർപ്പുകണങ്ങൾ കാണുന്നുണ്ട് അപ്പോ എന്തോ പണിയിലായിരുന്നെന്നു സാരം മുടി ഇന്നലെ ചീകിമുടഞ്ഞിട്ടതാണ് ചിലമുടികൾ മാത്രം അങ്ങിങ്ങായി പറന്ന് നടക്കുന്നുണ്ട് ഞാൻ ഒന്നൂടെ അടിമുടി നോക്കി വെറുതെ ഒരു നോട്ടം മാത്രം പ്രത്യേകിച്ച് ഭാവങ്ങളൊന്നുമില്ലാതെ…പാറികളിക്കുന്ന മുടി ചെവിക്കുപിന്നിലേക്ക് ഒതുക്കി എന്റെ മുഖത്തേക് നോക്കി
മ്മ്..എന്നതാ ഈ നോക്കണേ…അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു
ആ ചിരി കാണാനൊക്കെ ചന്തമുണ്ടെങ്കിലും ഞാൻ കുറച്ചു ഗൗരവത്തിൽ മറുപടി കൊടുത്തു
മ്‌ച്ചും.. ഞാൻ ഒന്നുമില്ലെന്ന്‌ തോൾ കുലുക്കി
പിന്നെ… മുഖത്തവൾ ചോദ്യഭാവമാണിഞ്ഞു അവൾ വിടാനുള്ള ഭാവമില്ല
എന്റെ പൊന്നു നന്ദൂ എന്നന്താ നിന്റെ പ്രശനം എന്നതാ..
വീണ്ടും ചിരി
ഡീ നിന്നോടാ ചോദിച്ചേ… ഈ വെളുപ്പാങ്കാലത് തന്നെ എന്തിനാ നീ എന്റെ മെക്കിട്ടു കേറണേ
അത് പറഞ്ഞപ്പോ ചിരിച്ചു കൊണ്ട് കട്ടിലിനടുത്തേക് നടന്നുവന്നു സൈഡിലായി നോട്ട്സ് എഴുതാനിട്ടിരുന്ന ടാബിളിൽ കയ്യിലുള്ള മൊബൈൽ പതിയെവെചു എന്റെ അടുത്തേക്കായി വന്നിരുന്നുപറഞ്ഞു
മതി പോയി പല്ല് തേക്കടാ ചെക്കാ…
നീ പോടീ..ഞാൻ അതികേട്ടപാതിയിൽ തിരിച്ചടിച്ചു
ഇല്ല പോവുന്നില്ല…അവൾ ഉറപ്പിച്ചുപറഞ്ഞു
നന്ദൂസേ പ്ലീസ് ഞാനൊന്നു ഇച്ചിരി നേരം കിടക്കട്ടെ…അത് പറഞ്ഞപ്പോഴേക്കും വീണ്ടും അവൾ് കലികയറികൊണ്ട് പറഞ്ഞു
ദേ എന്നെകൊണ്ടൊന്നും പറയിപ്പിക്കണ്ട ഞാൻ ഇന്നലെ എന്ത് പറഞ്ഞാ നിന്നെ ഞാൻ പറഞ്ഞയച്ചേ.. അവന്റെ ഒരു ഉറക്കംഇപ്പോ സമായമെത്രയായിന്നറിയോ?.. എന്റെ മുഖത്തേക് കലിപിച്ചൊന്ന്നോക്കികൊണ്ട് കൈ നീട്ടി മൊബൈൽ എടുത്ത് ഓണാക്കി സമയം കാണിച്ചുതന്നു
ഏഴര അയല്ലേ ഉള്ളോ…ഞാൻ സമാധാനമായി പറഞ്ഞു
ഏഴരയോ..ഏഴര ഇനി വൈകീട്ട്‌ …ഹമ്..ഏഴര കഴിഞ്ഞു പത്തുമിനിറ്റായി
ആ ഒരു പത്തുമിനിട്റ്റല്ലേ… ഞാൻ വീണ്ടും നിസാരമാക്കി…
ഞാൻ ഇന്നലെ എന്ത് പറഞ്ഞിട്ടാടാ നിന്നെ ഞാൻ വിട്ടത്..അലാറം എവിടെടാ…ഇന്നു ക്ലാസ് സ്റ്റാർട്ട് ചെയ്യുന്നു നിനകറിയില്ലേ നീ അർക് വേണ്ടിയാ ഈ ജീവിക്കണേ…ഒന്ന് പുച്ഛിച്ചു നിർത്തി..
ഞാൻ മറുപടിയായി അവളെ വെറുതെ ഒന്നുനോക്കി പിന്നെ വീണ്ടും നിലത്തേക് നോക്കിയിരുന്നു
അച്ചൂ നിന്നോടാ ചോദിച്ചേ..ടാ അവൾ ചെവിട്ടിൽ വന്നലറി
ഹോ ഇത് വല്ല്യ ശല്യമായല്ലോ ഞാൻ മനാസ്സിൽ പറഞ്ഞു കൊണ്ട് മെല്ലെ മറുപടി കൊടുത്തു
അത്….ഞാൻ ഇന്നലെ മറന്നുപോയി ഞാൻ ചെറിയ ചമ്മലോടെ പറഞ്ഞു
മ്മ്.. ഒന്നിരുത്തി മൂളി എന്റെ മുഖം അവളുടെ സൈഡിലേക് ചിരിച്ചുകൊണ്ട് ചോദിച്ചു…
നാണമില്ലല്ലോടാ ഓരോ വൃത്തികെട്ട വീഡിയോസും ഫോട്ടോസും കണ്ടുകിടന്നിട്ടവൻ മണന്ന് പോയെത്രെ….പുച്ഛവും ചിരിയും കലർന്ന ഭാവമാണ്..

സംഭവം സത്യമാണെങ്കിലും ഞാൻ എതിർത്തു
ഏയ്..അതൊന്നുമല്ല ഞാൻ ഇന്നലെ ഫിലിം കണ്ടു ഉറങ്ങിപോയതാ മുഖത്തൊരു പാവത്താനിസം വരുത്തിക്കൊണ്ട് പറഞ്ഞു മെല്ലെ നോക്കി
ഏത് ഫിലിം..മ്മ്..പെട്ടന്നൊരു ചോദ്യം ഞാൻ പ്രദീക്ഷിചില്ല…
ഞാനൊന്നു പതറി എന്തെങ്കിലും നുണ പറഞ്ഞാൽ അപോത്തന്നെ ഫോൺ എടുത്ത് ചെക്ക് ചെയ്യും അതാണ് ഐറ്റം

അത് …നിനക്കെന്തൊക്കെ അറിയണം മനുഷ്യന്റെ ഉറക്കോം കളഞ്ഞു…ഞാൻ വിഷയമാറ്റാൻ ഷ്രമിച്ചുകൊണ്ട് കലിപ്പിൽ പറഞ്ഞൊപ്പിച്ചു.. അവളെ നോക്കിയപ്പോ അവൾ എന്നെ ഒരുമാതിരി ആക്കികൊണ്ടുള്ള കിളി

നീയൊന്നു പോയിത്തരോ ..എനിക്ക് ശരിക്കും ദേഷ്യം വന്നു തുടങ്ങിയിരുന്നു..
അതോടെ അവൾ ഒന്നടങ്ങി എണീറ്റുനിന്നു കട്ടിലിൽ ഇരിക്കുന്ന എന്റെ കവിളിൽ പിടിച്ചുകൊണ്ട് കളിയായി പറഞ്ഞു
അച്ചോടാ എന്റെ ചെക്കന് നേരം വെളുത്തില്ലേ…
നന്ദൂ..!
ഞാൻ അവളുടെ കൈപിടിച്ചു നിലത്തിട്ടുകൊണ്ട ദേഷ്യത്തിൽ അലറി ഞങ്ങളുടെ ബഹളമൊക്കെ താഴെ അടുകളയിലേക്ക് കേൾക്കുന്നുണ്ടായിരുന്നു
ടീ അവൻ ഇതുവരെ എണീറ്റില്ലേ…ഉമ്മീടെ ശബ്ദം
ആ എണീറ്റു ഉമ്മീ..
അവൾ തന്നെയാണ് മറുപടി പറഞ്ഞത്.
എന്നാലവനോട് വന്നു ചായ‌കുടിച്ചോളാൻ പറാ..
അതിന് ഞാനാണ് മറുപടി പറഞ്ഞത്
ആ ഞാൻ വരാം…..ഞാൻ ഈർഷ്യയോടെ പറഞ്ഞു
അതിനു മറുപടിയായി നേർത്ത ചിരിയാണ് കേട്ടത്
പിന്നെ പെട്ടന്നവൾ എന്തോ മറന്ന പോലെ മൊബൈൽ എടുത്ത് സമയം നോക്കി
അയ്യോ സമയം വൈകി….ആരോടോ പറഞ്ഞു.
നീ പൊക്കോ ഞാൻ റെഡിയായികൊളാം.
അയ്യട നീ എണീറ്റെ എന്നിട്ടുപോയിപല്ലുതേക് നേരം പോയത് സാരമാകാതെ പറഞ്ഞു
മ്മ്..ഞാൻ മനസ്സിലാമനസോടെ എണീറ്റു ബാത്റൂമിലേക്ക് പോയി അങ്ങനെ പ്രഭാത കൃത്യങ്ങൾ ഓരോന്നായി ചെയ്തുകൊണ്ടിരിന്നപ്പോഴാണ് വീണ്ടും വിളി ഈ കുരിപ്പ് പോയില്ലേ എന്നോർത്ത് വായിൽ നിന്നും ബ്രഷ് മാറ്റാതെ വാതിൽ തുറന്നു നോക്കി
ടാ..
എന്നതാ..വീണ്ടും പോയില്ലേ
അതല്ലടാ..
ഏതല്ലടാ.. ഞാൻ മുഖം കഴുകി പുറത്തിറങ്ങി കട്ടിലിന്റെ ക്രാസയിൽ കിടന്നിരുന്ന ട്ടർക്കി എടുത്ത് മുഖം തോർത്തികൊണ്ടു ചോദിച്ചു
നിന്റെ യൂണിഫോമിന്റെ ഷർട്ടവിടെ? പാന്റ് കയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചു
നിനക്കെന്തിനാ ഇപ്പോ എന്റെ ഷർട്ട്..സംശയത്തോടെ നോക്കികൊണ്ട് ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *