നന്ദന – 1 2

സംഭവം സത്യമാണെങ്കിലും ഞാൻ എതിർത്തു
ഏയ്..അതൊന്നുമല്ല ഞാൻ ഇന്നലെ ഫിലിം കണ്ടു ഉറങ്ങിപോയതാ മുഖത്തൊരു പാവത്താനിസം വരുത്തിക്കൊണ്ട് പറഞ്ഞു മെല്ലെ നോക്കി
ഏത് ഫിലിം..മ്മ്..പെട്ടന്നൊരു ചോദ്യം ഞാൻ പ്രദീക്ഷിചില്ല…
ഞാനൊന്നു പതറി എന്തെങ്കിലും നുണ പറഞ്ഞാൽ അപോത്തന്നെ ഫോൺ എടുത്ത് ചെക്ക് ചെയ്യും അതാണ് ഐറ്റം

അത് …നിനക്കെന്തൊക്കെ അറിയണം മനുഷ്യന്റെ ഉറക്കോം കളഞ്ഞു…ഞാൻ വിഷയമാറ്റാൻ ഷ്രമിച്ചുകൊണ്ട് കലിപ്പിൽ പറഞ്ഞൊപ്പിച്ചു.. അവളെ നോക്കിയപ്പോ അവൾ എന്നെ ഒരുമാതിരി ആക്കികൊണ്ടുള്ള കിളി

നീയൊന്നു പോയിത്തരോ ..എനിക്ക് ശരിക്കും ദേഷ്യം വന്നു തുടങ്ങിയിരുന്നു..
അതോടെ അവൾ ഒന്നടങ്ങി എണീറ്റുനിന്നു കട്ടിലിൽ ഇരിക്കുന്ന എന്റെ കവിളിൽ പിടിച്ചുകൊണ്ട് കളിയായി പറഞ്ഞു
അച്ചോടാ എന്റെ ചെക്കന് നേരം വെളുത്തില്ലേ…
നന്ദൂ..!
ഞാൻ അവളുടെ കൈപിടിച്ചു നിലത്തിട്ടുകൊണ്ട ദേഷ്യത്തിൽ അലറി ഞങ്ങളുടെ ബഹളമൊക്കെ താഴെ അടുകളയിലേക്ക് കേൾക്കുന്നുണ്ടായിരുന്നു
ടീ അവൻ ഇതുവരെ എണീറ്റില്ലേ…ഉമ്മീടെ ശബ്ദം
ആ എണീറ്റു ഉമ്മീ..
അവൾ തന്നെയാണ് മറുപടി പറഞ്ഞത്.
എന്നാലവനോട് വന്നു ചായ‌കുടിച്ചോളാൻ പറാ..
അതിന് ഞാനാണ് മറുപടി പറഞ്ഞത്
ആ ഞാൻ വരാം…..ഞാൻ ഈർഷ്യയോടെ പറഞ്ഞു
അതിനു മറുപടിയായി നേർത്ത ചിരിയാണ് കേട്ടത്
പിന്നെ പെട്ടന്നവൾ എന്തോ മറന്ന പോലെ മൊബൈൽ എടുത്ത് സമയം നോക്കി
അയ്യോ സമയം വൈകി….ആരോടോ പറഞ്ഞു.
നീ പൊക്കോ ഞാൻ റെഡിയായികൊളാം.
അയ്യട നീ എണീറ്റെ എന്നിട്ടുപോയിപല്ലുതേക് നേരം പോയത് സാരമാകാതെ പറഞ്ഞു
മ്മ്..ഞാൻ മനസ്സിലാമനസോടെ എണീറ്റു ബാത്റൂമിലേക്ക് പോയി അങ്ങനെ പ്രഭാത കൃത്യങ്ങൾ ഓരോന്നായി ചെയ്തുകൊണ്ടിരിന്നപ്പോഴാണ് വീണ്ടും വിളി ഈ കുരിപ്പ് പോയില്ലേ എന്നോർത്ത് വായിൽ നിന്നും ബ്രഷ് മാറ്റാതെ വാതിൽ തുറന്നു നോക്കി
ടാ..
എന്നതാ..വീണ്ടും പോയില്ലേ
അതല്ലടാ..
ഏതല്ലടാ.. ഞാൻ മുഖം കഴുകി പുറത്തിറങ്ങി കട്ടിലിന്റെ ക്രാസയിൽ കിടന്നിരുന്ന ട്ടർക്കി എടുത്ത് മുഖം തോർത്തികൊണ്ടു ചോദിച്ചു
നിന്റെ യൂണിഫോമിന്റെ ഷർട്ടവിടെ? പാന്റ് കയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചു
നിനക്കെന്തിനാ ഇപ്പോ എന്റെ ഷർട്ട്..സംശയത്തോടെ നോക്കികൊണ്ട് ചോദിച്ചു

പിന്നെ അയൺ ചെയ്യേണ്ടേ..ചിരിച്ചുകൊണ്ട് ചോദിച്ചു…
അതിനു ഞാൻ ഇന്ന് യൂണിഫോമിലല്ലല്ലോ ക്ലാസ്സിൽ പോകുന്നത് ഞാൻ കൂളായിപറഞ്ഞുകൊണ്ട് അവളുടെ കയ്യിലിരുന്ന പാന്റ് വാങ്ങിച്ചു തിരിച് കബോഡിലേക്ക് വലിച്ചിറിഞ്ഞു
പിന്നെ…അവളുടെ മുഖത് ആശ്ചര്യഭാവം
ഇന്ന് ഫസ്റ്റ് ഡേ അല്ലെ അപ്പോ ഒന്ന് കളറായി പോണ്ടേ.. കള്ളചിരി ചിരിച്ചുകൊണ്ട്കവിളിൽ മെല്ലെ തട്ടികൊണ്ട് പറഞ്ഞു
അപ്പോ ഞാനോ..വീണ്ടും ഞെട്ടികൊണ്ടാണ് ചോദിക്കുന്നത്
നീയെന്തെങ്കിലും ചെയ്യടീ..എന്നോടാണോ ചോദിക്കുന്നെ
ഞാൻ കൈയ്യൊഴിഞ്ഞുപറഞ്ഞു ഞാൻ അവൾ കാണാതെ ചിരിച്ചുകൊണ്ട് റൂമിനു വെളിയിലേകിറങ്ങി അവളുടെ മുഖത്തെ ഞെട്ടൽ എനിക്ക് ഊഹികാമായിരുന്നു ഞാൻ മെല്ലെ ഗോവണി ഇറങ്ങി നടക്കവേ വന്നു കയ്യിൽ പിടിച്ചു എന്നെ ദയനീയമായി നോക്കി എനിക്കത് കണ്ടപ്പോൾ ഒന്നൂടെ വട്ടുപിടിപ്പിക്കാനാണ് തോന്നിയത്..
അപ്പോ ഞാൻ ഇന്നലെ വൈകുന്നേരം പറഞ്ഞതോ..?
ആദ്യത്തെ ആ പവർ ഇല്ല പെണ്ണിന് തികച്ചും സൗമ്യമായാണ് ഇപ്പോഴത്തെ ചോദ്യം..സംഭവം ഒന്നുമല്ല ഇന്നലെ വൈകീട്ട് പറഞ്ഞൊറപ്പിച്ചതായിരുന്നു യൂണിഫോമിൽ പോകാമെന്ന് ഞാൻ വാകുമാറ്റി പറഞ്ഞതിന്റെ ഷോക്കിൽ ആണ് പുള്ളി. എന്നെ കൊറേ വാരി യതല്ലേ എന്തെങ്കിലും ഒന്ന് തിരിച്ചു കൊടുകണ്ടേ
അത് ഇന്നലെ പറഞ്ഞതല്ലേ..യൂണിഫോം എപ്പോഴും ഇടാലോ..ഞാൻ ഇന്ന് കളർ ആണ് …ഞാൻ തറപ്പിച്ചു പറഞ്ഞു

നീ കൈ വിട്ടേ! എന്നുംപറഞ്ഞുകൊണ്ടു ഞാൻ അടിയിലേക്കിറങ്ങി സെറ്റിയിൽ ചെന്നിരുന്നു
ഉമ്മീ ചായ തന്നേ ..അടുക്കളയിലേക്ക് നോക്കികൊണ്ട് പറഞ്ഞു
ആ ഇപ്പോതരാടാ.. നിനകൊന്ന് വന്നു എടുത്ത് കുടിച്ചൂടെ ഉമ്മി ഇങ്ങോട്ടും ഒരു ചോദ്യമെറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *