നാലുമണിപ്പൂക്കൾ – 3

“സംഗീതേച്ച്യേ ഷാനിബ പറഞ്ഞത് ചേച്ചി വിശ്വൈക്ക്ണ്ടാ?”

“ഇല്ല്യ ഓൾക്ക് സ്നേഹല്ലാണ്ടാ വിശ്വോസല്ലാത്തെ” അതുതന്നെ.,അംജദിന് പിടിച്ച് കയറാനൊരു തുരുമ്പ് കിട്ടി!

“അപ്പോ ചേച്ചിക്ക്ണ്ടാ?” അവൻ രണ്ട് ദിവസം കൊണ്ടുതന്നെ പലതും പഠിച്ചിരുന്നു. സംഗീതയ്ക്കറിയാത്ത പലതും..

“നിക്ക്ണ്ടായ്ട്ടെന്താ കാര്യം അനക്ക്ല്ലല്ലോ?”

“ഇണ്ട്! ചേച്ചി പറഞ്ഞിലേ? എല്ലോം വെലിച്ചെറിയാന്ന്? ഞാന്പ്പോ എന്തിനും റെഡ്യാ.‌.എന്തിനും”

അത് കേട്ട് സംഗീതയ്ക്കുള്ളിൽ കുളിര് കോരി. കാത്തിരുന്ന നിമിഷങ്ങൾ വന്നിരിക്കുന്നു. എന്തെങ്കിലും പറയണമെന്നുണ്ട് ശബ്ദം പുറത്ത് വരുന്നില്ല! അവനോട് ചായ്ഞ്ഞിരിക്കണമെന്നുണ്ട്..,കഴിയുന്നില്ല.

അവൾ ഒന്ന് മൂളി തലകുനിച്ച് അവനെ നോക്കാതെ പതിഞ്ഞ് നടന്നു.

“ഒന്ന്ണ്ട് വന്നേ” അവളവനെ ഇടവഴിയിലേയ്ക്ക് ക്ഷണിച്ചു. അവൻ വന്നതും സംഗീതയുടെ കണ്ണുനിറഞ്ഞു, അവനെ കാണാനാവുന്നില്ല. തൊണ്ടയിടറുന്നു, ഒന്നുരിയാടാനാവുന്നില്ല!

“എന്തേ ചേച്ച്യേ?” അംജദ് കൂസലില്ലാതെ ചോദിച്ചു.

“അനക്കെന്തേലും പറയാണ്ടാ?”

“ചേച്ചി പറയ്”

“ഇനി ചേച്ചീന്ന് വിളിക്കണ്ട..ഇക്ക്ഷ്ടാ!”
“സത്യാ ചേച്ച്യെ? അല്ല സം‌..ഗീ..തേ” അവന് പെട്ടെന്നങ്ങിനെയൊന്ന് വിളിക്കാനൊരു മടിയായിരുന്നു. ഇത്രയും കാലം അങ്ങിനെ വിളിച്ച് ശീലിച്ചത് കൊണ്ടാവാം.

“ഇന്നാ ഞാൻ പോട്ടെ?” അവൻ ബാഗ് ശരിയാക്കി ചോദിച്ചു.

“വേറൊന്നും പറയാല്ലേ അംജദേ?” അവളുടെ കണ്ണുകൾ വിടർന്ന് സംവൃതയേക്കാൾ എത്രയോ സുന്ദരമായിരിക്കുന്നു.

“ഇണ്ട് കൊറേ നേരങ്ങ്നെ നിന്നാ ആരേലും കണ്ടാലോ?”

“പിന്നെന്താ ചിയ്യാ?” അവൾ വിഷമിച്ച് ചുണ്ടുകൾ മലർന്നു.

“അറിയുല്ല”

“ഇയ്യ് പാടത്ത് കളിക്കാൻ വരുല്ലേ? അപ്പോ ഇന്ന് കളിക്കാണ്ട് വാഴത്തോട്ടത്തീക്ക് വരോ?”

“ചേച്ചിക്ക് പേടില്ലെങ്കിൽ ഞാൻ വെരാ.. അല്ല സംഗീതക്ക്” അവൻ തിരുത്തിയത് കണ്ട് അവൾ പൊട്ടിച്ചിരിച്ചു. ചില്ലുപാത്രം വീണുടയുന്നത് പോലെ അതിമനോഹരം തന്നെ. ഒന്നും കുറവില്ല. കൂടുതലായിട്ടെന്തെങ്കിലുമുണ്ടെങ്കിൽ അത് സൗന്ദര്യം മാത്രമാണ്.

“പേടിക്കേ… അംജദിനേ?” അവളുടെ ചിരി‌‌ മായുന്നേയുള്ളായിരുന്നു. അതുകൊണ്ടുതന്നെ കേൾക്കാൻ സുഖമുള്ളൊരു ചോദ്യമായിരുന്നത്. നിളയൊഴുകും പോൽ സുന്ദരമായ സ്വരം!

“ആരേലും കാണോന്ന് പേടിണ്ടാന്ന്”

“പിന്നേ..ആര് കണ്ടാലും കൊഴപ്പൊന്നുല്ല”

“ന്നാ ഞാൻ വരാ”

“ഞാൻ കാത്തിരിക്കാം”

“ഉം..”

അവർ ഇടവഴി വിട്ട് നടന്നു നീങ്ങി. ഇടവഴിയിൽ നിന്നവർ കയറി വരുന്നത് നടന്നടുത്ത സംവൃത കണ്ടുവോ?
അവളവനോട് സംശയം പ്രകടിപ്പിച്ചു.

“അത് കണ്ടാലും സാരല്ലാ.. ഞാന്ല്ലേ പേടിക്കണ്ട” അവനാ പറഞ്ഞത് അവൾക്ക് മനസ്സിലായില്ലെങ്കിലും അവനുള്ളത് വല്ലാത്തൊരു ധൈര്യം തന്നെ. ഏത് രാത്രിയിലും കൂടെപ്പോവാൻ പേടിക്കേണ്ടതില്ല. അത്രയ്ക്കും വിശ്വാസമായിരുന്നു അംജദിനെ.

അവർ നടന്ന് നീങ്ങുന്നത് കണ്ട് സംവൃതയുടെ കണ്ണും മനസ്സും നിറഞ്ഞു.
‘സന്തോഷിക്കട്ടെ ചെക്കൻ.പക്ഷേ, അത്..,അത് നടക്കാൻ പാടില്ല! പിന്നെയവൻ എന്റെയടുത്ത് വരില്ല. അത്രയ്ക്ക് അസൂയപ്പെടുത്തുന്ന നിറവും ഭംഗിയുമാണ് പെണ്ണിന്. അവളെക്കണ്ടാൽ പെണ്ണുങ്ങൾക്ക് തന്നെ വല്ലതുമൊക്കെ തോന്നും. എന്നാലും രണ്ടുപേരും നല്ല ചേർച്ചയുള്ള കുട്ടികളാണ്. അവരുടെ ഇടയിൽ കയറി ബുദ്ധിമുട്ടിക്കരുതെന്ന് കരുതി അവൾ പതിയെ നടന്നു.

സംഗീത അവനോട് യാത്രചൊല്ലി കുട്ടിപ്പട്ടാളം നിറഞ്ഞ നാലുകെട്ടിലേയ്ക്ക് നടന്നു കയറുന്നത് കണ്ട പാർവ്വതിക്ക് സംഗതി പിടികിട്ടി.

“എന്തായീ? ഒപ്പിച്ച്ട്ത്തല്ലേ?”

“ഉം.. അവളാകെ നാണിച്ച് മുറിയിലേയ്ക്ക് കയറി കതകടച്ചു.”

അന്ന് പാർവ്വതിയോട് പറയാതെ അടുത്ത വീട്ടിലേയ്ക്കെന്ന് പറഞ്ഞ് സംഗീത പോയത് പാർവ്വതിയിൽ സംശയമുണ്ടാക്കി.

‘എങ്ങോട്ടാവും അവൾ പോകുന്നത്?’‌ അവളുടെയാ പോക്ക് പന്തിയല്ലെന്ന് കണ്ട പാർവ്വതി ആടിനെയഴിക്കാനെന്ന് അമ്മയോട് പറഞ്ഞ് ദൂരെയായി അവളെ അനുഗമിച്ചു. അവൾ വാഴത്തോട്ടത്തിലേയ്ക്ക് കയറിയതിൽ ഏകദേശം കാര്യം പിടികിട്ടി. പാർവ്വതി ശബ്ദമുണ്ടാക്കാതെ കിണറ്റിൽ കരയോട് ചേർന്ന് വാഴയില താഴ്ത്തി മറഞ്ഞു നിന്നു.
സംഗീത അസ്വസ്ഥയായി ചുറ്റും നോക്കിക്കൊണ്ടിരിക്കേ അതാ വരുന്നു കാത്തിരുന്നവൻ! അംജദിനെ കണ്ട് പാർവ്വതിക്ക് സമാധാനമായി. വേറാരെങ്കിലുമായിരുന്നെങ്കിൽ‌ അവൾ സശയിച്ചേനേ. നടന്നു വരുന്ന അംജദിനെ അവൾ ഓടിച്ചെന്ന് വിളിച്ച് തോട്ടത്തിനുള്ളിലേയ്ക്ക് കയറി. അവർ ഒന്നും മിണ്ടാതെയങ്ങിനെ നിൽക്കുന്നത് കാണാനെന്ത് ചന്തം! ശരിക്കും ചേരേണ്ടവർ തന്നെ. അവർ എന്തൊക്കെയോ സംസാരിക്കാനൊരുങ്ങുന്നു. പക്ഷേ വ്യക്തമായി കേൾക്കില്ലല്ലോ എന്ന് കണ്ട് അവൾ രണ്ടു ചുവടുകൂടിയടുത്തു. ഇപ്പോൾ വ്യക്തമായി കേൾക്കാം.

“അംജദേ പേടിണ്ടാ അനക്ക്?”

“ഇല്ല അനക്ക്ണ്ടാ?”

“ഉം..ഹും” അവൾ തലയാട്ടി മൊഴിഞ്ഞു.

“എന്താ പറയാള്ളത് സംഗീതേ?”

“ഇന്റെ കൈയൊന്ന് പിടിക്കോ അംജദേ?”അവളാശയിൽ കൈനീട്ടിയവനെ ക്ഷണിച്ചു. അവനവളോട് ചേർന്നിരുന്ന് അവളുടെ ഇടത് കൈ തന്റെ വലതു കയ്യിൽ കോരിയെടുത്തു.

” ഇന്നെ മറക്കോ സംഗീതേ?”

“ഒരിക്കലുല്ല”

“വാക്കാ?”

“വാക്ക്”

“എന്ത് രസാ ചേച്ചിടെ..അല്ല സംഗീതടെ കൈ പിടിക്കാൻ. നല്ല ഭംഗിണ്ട്. കരിവളട്ട കാരണം ഭംഗി കൂടി.” അത് കേട്ടവൾക്ക് രസിച്ചു.

“ഇന്നാ ഇത് പോവുമ്പോ കൊണ്ടെയ്ക്കോ”

“എന്ത് കൈയാ?”

“അനക്ക് വേണ്ട്യേതൊക്കെ കൊണ്ടോയ്ക്കടാ” അവൾ സ്നേഹപൂർവ്വം മൊഴിഞ്ഞു. അവളവന്റെ കൈയിൽ പിടിച്ച് തന്റെ മടിയിൽ വച്ചു.

“നല്ല സുഖണ്ട് മടീൽ വെക്കാൻ”

“ന്റെ മടീൽ കെട്ക്കണാ അനക്ക്?”

“ഉം..” അതും പറഞ്ഞവൻ കാത്തിരുന്നു.
അവൾ മടിയൊന്നുമില്ലാതെ പ്രിയനെ തോളിൽ പിടിച്ച് മടിയിൽ കിടത്തി.

“കോറേ നേരം ഇങ്ങനെ കെട്ക്കാൻ തോന്ന്ണ്”

“കെട്ന്നെടാ. മത്യായ്ട്ട്ണീച്ചാ മതിട്ടാ” അവളുടെ പകരം വെക്കാനാവാത്ത സ്നേഹത്തിനു മുന്നിൽ അവൻ തലകുനിച്ച് കിടന്നു. അവന്റെ മുടിയിഴകളിൽ സ്നേഹത്തിന്റെ വിരൽസ്പർശം ഒഴുകി നടന്നു. സംഗീതയുടെ മടിയിലെ ചൂടിൽ സംവൃതയിൽ നിന്ന് കിട്ടാത്തതെന്തോ അവൻ അനുഭവിച്ചറിഞ്ഞു. അവൻ തന്റെ പ്രണയിനിയെ അരയിൽ കെട്ടിപ്പിടിച്ച് മടിയിൽ മുഖം പൂഴ്ത്തി വെണ്ണിലാപെണ്ണിന്റെ വഴിഞ്ഞൊഴുകും ചെമ്പക ഗന്ധം മനസ്സിൽ നിറച്ചു.

അവളവനെ മുതുകിൽ തലോടി സ്നേഹം പകർന്നപ്പോൾ അവിടെയൊഴുകിയ തണുത്ത കാറ്റവരെ തഴുകി കാതോരമോതി.., നിങ്ങളെ കണ്ടെനിക്ക് കൊതിതീരുന്നില്ല,വീണ്ടും വരുമ്പോൾ ചേർന്ന് നിൽക്കണേ ഇല്ലെങ്കിലെന്റെ ചങ്ക് പിടഞ്ഞ് ചുടുകാറ്റായിവിടം കരിഞ്ഞു പോകും!
അവരുടെ സ്നേഹം കണ്ട് പാർവ്വതി താൻ ചെയ്തതെത്ര തെറ്റാണെന്ന് പശ്ചാത്തപിച്ചു. ‘വേറെയെന്തെങ്കിലുമാവുമെന്ന് സംഗീതയെ തെറ്റിദ്ധരിച്ചു. ച്ഛേ മോശമായിപ്പോയി.’ അവരുടെ മുന്നിൽ താനൊന്നുമല്ലായെന്നവൾ ചിന്തിച്ചു. അവളുടെ കാലിൽ വീണ് കരയാൻ തോന്നി പാർവ്വതിയ്ക്ക്. അവളുടെ ഹൃദയം നീറിപ്പുകഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *