നിറമുള്ള കനവുകൾ – 2 8

ഇങ്ങിനെ എന്തെല്ലാം ചോദിക്കാം..
ഇതിങ്ങിനെയൊരു മുരടൻ..

“ അച്ചന് പ്രത്യേകിച്ചൊന്നുമില്ല ശിവേട്ടാ..
നട്ടെല്ലിന് പരിക്ക് പറ്റിയതല്ലേ..ഇനി എഴുന്നേറ്റ് നടക്കുമെന്ന പ്രതീക്ഷയൊന്നുമില്ല…”

“ ഓപ്പറേഷനൊക്കെ ചെയ്താൽ എന്തേലും ചാൻസുണ്ടോടീ..?’”

ഇയാളിത് കാര്യത്തോടടുക്കുന്നില്ലല്ലോ ദൈവമേ…

“ ഓപ്പറേഷൻ കൊണ്ടൊന്നും ഇനി വല്യ കാര്യമില്ല ശിവേട്ടാ..ഇപ്പോ ആഴ്ചയിൽ രണ്ട് ദിവസം ഒരു വൈദ്യൻ വന്ന് ഉഴിയും…”

താനുദ്ദേശിച്ച റൂട്ടിതല്ല.. റൂട്ട് മാറ്റണം… തന്റെ കുടുംബകാര്യം പറയാനുള്ള സമയമല്ലിത്..
വേറെന്തെല്ലാം പറയാനുണ്ട്…

“ ശിവേട്ടൻ കഴിച്ചോ… ?”

ഒരു കാമുകിയുടെ എല്ലാ ഭാവത്തോടെയും അവൾ ചോദിച്ചു.

“ ഉം… കഴിച്ചു… റൂമിൽ വന്ന് കിടക്കുകയാ… “

ഇനിയെന്ത് ചോദിക്കും..?
അവനെന്തെങ്കിലും ചോദിക്കണം.. അതിന് ചിണുങ്ങലോടെ, കൊഞ്ചലോടെ മറുപടി പറയണം,, അതാണ് പ്രിയകരുതിയത്..
ഈ സ്വഭാവം വെച്ച് അങ്ങിനെയെന്തെങ്കിലും അവൻ ചോദിക്കുമെന്ന് തോന്നുന്നില്ല.

പക്ഷേ, തനിക്കത് പോര..
കൊഞ്ചിക്കുഴഞ്ഞ്, ചിണുങ്ങിക്കുറുകി,
ശരിക്കും ഒരു കാമുകിയാവണം. ശിവേട്ടനെ തന്റെ റൂട്ടിലേക്ക് കൊണ്ടുവരണം..
അതുടനേ നടക്കുമെന്ന് തോന്നുന്നില്ല. എന്നാലും ശ്രമിക്കണം..ആ കലിപ്പനെ മാറ്റിയെടുക്കണം.

“ എന്താ ശിവേട്ടൻ കഴിച്ചേ… ?”

“ രാത്രി ചോറ് കഴിച്ചു.. അല്ലാതെന്ത്..?”

കഴിഞ്ഞു..

ഇതിനെ മെരുക്കിയെടുക്കാൻ കുറച്ച് പാട് പെടും..

“ അതല്ല ശിവേട്ടാ… എന്തൊക്കെയാ കറികള്… ? മീനും ഇറച്ചിയുമൊക്കെ ഉണ്ടായിരുന്നോ… ?
അതോ സാമ്പാറും അവിയലുമായിരുന്നോ… ?
അതാ ഞാൻ ചോദിച്ചേ…?”

 

ഈ സംസാരം എങ്ങിനെയെങ്കിലും നീട്ടിക്കൊണ്ട് പോവണം എന്ന് കരുതിത്തന്നെ പ്രിയ വെറുതെ ഓരോന്ന് ചോദിച്ചു.

“ ഉം… മീനും ഇറച്ചിയും കിട്ടിയത് തന്നെ..അതെങ്ങാനും വീട്ടിൽ കയറ്റിയാൽ അമ്മയെന്നെ അടിച്ചിറക്കും.. ഇവിടെ എന്നും പച്ചക്കറിയാടീ..”

ചെറുതായി കയറി വരുന്നുണ്ട് ശിവേട്ടൻ.. ഇനി പിടിവിടരുത്.

“ അപ്പോ ശിവേട്ടൻ മീനും ഇറച്ചിയുമൊന്നും കഴിക്കില്ല…?”

“ ഞാനെല്ലാം കഴിക്കുമെടീ… പക്ഷേ വീട്ടിൽ പറ്റില്ല… പുറത്തൂന്ന് എല്ലാം കഴിക്കും… നീ കഴിക്കോ, മീനും ഇറച്ചിയുമൊക്കെ,…?”

“ ഞാനെല്ലാം കഴിക്കും ശിവേട്ടാ… എല്ലാം നന്നായിട്ട് ഉണ്ടാക്കുകയും ചെയ്യും..”

പ്രിയ ഒരു കൊളുത്തെറിഞ്ഞ് നോക്കി.

“എന്റെ ഭാഗ്യം…”

അത് തന്നെയല്ലേ ശിവേട്ടൻ പറഞ്ഞത് എന്നറിയാൻ അവളൊന്നൂടി ചോദിച്ചു.

“എന്താ ശിവേട്ടൻ പറഞ്ഞേ… ?’”

“ അല്ല… നീയെല്ലാം നന്നായിട്ട് പാചകം ചെയ്താൽ അതെന്റെ ഭാഗ്യമല്ലേ… ?”

“ അതെങ്ങിനെയാ ശിവേട്ടന്റെ ഭാഗ്യമാകുന്നത്… ഞാനുണ്ടാക്കുന്നത് ശിവേട്ടനെങ്ങിനെ കഴിക്കാനാ… ?”

ഇതിനവന്റെ മറുപടി എന്തായിരിക്കുമെന്നറിയാൻ പ്രിയ ചെവി കൂർപ്പിച്ചു.ആ മറുപടിയിലായിരിക്കും ഇനിയങ്ങോട്ടുള്ള തന്റെ ജീവിതം..

“പിന്നെ എന്റെ ഭാര്യയായി വീട്ടിലേക്ക് വന്നാൽ എനിക്കിഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കിത്തരണ്ടേ… ?
അപ്പോ അതെന്റെ ഭാഗ്യമല്ലേടീ പോത്തേ… ?”

ഫോൺ ബെഡിലേക്കിട്ട്,നിലത്തേക്കിറങ്ങി രണ്ട് ചാട്ടം പ്രിയ…
അവൾക്ക് സന്തോഷം സഹിക്കാനായില്ല…
ഇഷ്ടപ്പെട്ട കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെയവൾ തുള്ളിച്ചാടി.

നൈറ്റിക്കുള്ളിൽ ഫ്രീയായിക്കിടന്ന അവളുടെ മാറിലെ മുയൽകുഞ്ഞുങ്ങളും കൂടെച്ചാടി…

വീണ്ടുമവൾഫോണെടുത്ത് ബെഡിലേക്ക് മലർന്ന് വീണു.
അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു.

“എന്താടീ ഭയങ്കര കിതപ്പ്… ?”

ശിവൻ ചോദിച്ചു.

“ ഒന്നൂല്ല ശിവേട്ടാ… സന്തോഷം….കൊണ്ടാ…”

പ്രിയ വിക്കി.

“ അധികം സന്തോഷിക്കണ്ട… ഇവിടെ നാളെത്തന്നെ എന്നെ പിടിച്ച് കെട്ടിക്കുമെന്നും പറഞ്ഞ് അമ്മ ഒറ്റക്കാലിലാ… രണ്ട്കൊല്ലമൊക്കെ അമ്മയെ എന്ത് പറഞ്ഞ് പിടിച്ച് നിർത്തുമെന്നാ…”

അതോടെ പ്രിയയുടെ മുഖം മങ്ങി.
രണ്ട്കൊല്ലമാണ് ശിവേട്ടനോട് താൻ പറഞ്ഞ സമയം. അതിന് മുൻപ് ഒരു വിവാഹം ചിന്തിക്കാനേ കഴിയില്ല. അത്രയും ഭാരമുണ്ട് തന്റെ ചുമലിൽ. രണ്ട് വർഷം കഴിഞ്ഞാലും ഭാരമൊഴിയില്ലെങ്കിലും, അതിലേറെ സമയം ശിവേട്ടനോട് ചോദിക്കാൻ കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *