” എന്താടാ നിന്നേ കോളേജിലേക്ക് ഒന്നും കാണാനില്ലല്ലോ
നീ വല്ല ആത്മഹത്യയും ചെയ്തോ ……… ”
ഇത്തവണയും അതേ പൊട്ടിച്ചിരി…….
എനിക്ക് വ്യക്തമായി തന്നെ ആളെ മനസ്സിലായി
വാസുദേവൻ……. അതെ അവൻ തന്നെ നിളയുടെ അച്ഛൻ……..
” നീ അങ്ങനെയൊക്കെ പറഞ്ഞിട്ട് പോയപ്പോൾ എന്റെ മോളെ നിനക്ക് കെട്ടിച്ച് തരുമെന്ന് കരുതിയോടാ……. നിനക്ക് തെറ്റി…… നീയറിഞ്ഞിരിക്കുമല്ലോ അല്ലെ……നിന്നെക്കാളും പത്തിരട്ടി യോഗ്യതയുള്ള ചെറുക്കനാണ് അവളെ കിട്ടിയത് aഅവള് സന്തോഷമായിരിക്കുന്നു നീ എന്താ പറഞ്ഞത് നീ ഇല്ലെങ്കിൽ അവളെ ചത്തുകളയുമെന്നോ…. നിനക്ക് തെറ്റിയെടാ…….”
മൂന്നെണ്ണത്തിന്റെയും പല്ലുകൾ ഒരുപോലെ ഞെരിഞ്ഞു………
എനിക്കാണേൽ ഒരു ഭാവവത്യാസവുമില്ല…. അല്ലെങ്കിൽ തന്നെ എല്ലാം കഴിഞ്ഞു ഇനി എന്ത് ചെയ്യാനാണ്……
ബാക്കിയയാൾ പറയുന്നതിനു മുമ്പ് അരവിന്ദ് കോൾ കട്ട് ആക്കിരുന്നു…….
ഞാൻ വെറുതെ കാർ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി…
അവന്മാർ ആണേൽ എന്റെ ഈ അവസ്ഥയിൽ അങ്ങേർക്ക് ശരിക്കൊരു മറുപടി കൊടുക്കാതത്തിൽ ഇരുന്നു പുകയുന്നുണ്ടായിരുന്നു…..
” എടാ ജഗാ…. എന്തേലും പറയെടാ….. ഇങ്ങനെ ഇരിക്കാതെ……. ഞങ്ങൾക്ക് നീയില്ലാതെ…… ”
രാഹുലിന്റെ വാക്കുകൾ പാതിക്ക് വെച്ചു മുറിഞ്ഞു…..
ഞാനവനെ നോക്കി…. വീണ്ടും നോട്ടം പുറത്തേക്ക് പായിച്ചു…..
അവന്മാർ മൂന്ന് പേരും ഇടയ്ക്കിടെ കണ്ണ് തുടയ്ക്കുന്നുണ്ട്…..
ഇല്ല….. എനിക്കിനി മാറാൻ പറ്റുമോ…… ഇവരുടെ പഴയ ജഗൻ ആകാൻ എനിക്ക് കഴിയുമോ….അമ്മേടേം അച്ഛന്റേം പഴയ ജിത്തു ആകുവാൻ എനിക്ക് കഴിയുമോ…….
പിന്നെ നാല് മാസം നീണ്ട യുദ്ധമായിരുന്നു….പഴയ ജഗത്തിനെ വീണ്ടെടുക്കാനുള്ള യുദ്ധം…..അവളെ കൂടെ ഇല്ലെങ്കിൽ പോലും അവൾ പറഞ്ഞിരുന്ന ഓരോ കാര്യങ്ങളും അതേപടി ഞാൻ അനുസരിച്ചു പോന്നിരുന്നു…..
എന്റെ മനസ്സിൽ അവൾ തിരിച്ചു വരും എന്ന് തന്നെ ഞാൻ ഉറച്ചു വിശ്വസിച്ചു…….. ഞാൻ ആശുപത്രിയിൽ നിന്നും ഇറങ്ങിയപ്പോഴേക്കും അവസാന എക്സമായിരുന്നു……..അവൾക്ക് വേണ്ടി മാത്രമാ ഡിഗ്രി ഞാൻ എഴുതി…… അപ്പോഴൊക്കെയും ഞാനും വാസുദേവനും തമ്മിൽ കാണാതിരിക്കാൻ അവന്മാർ പ്രതേകം ശ്രദ്ധിച്ചിരുന്നു……..
ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എനിക്ക് കാര്യമായി മാറാൻ പറ്റിയില്ല…… ആദ്യ പ്രണയത്തിന്റെ നല്ല ഓർമകളുമായി ഞാനങ്ങനെ നടന്നു…..കോളേജ് കഴിഞ്ഞ് നാല് മാസത്തോളമായി…. അവന്മാർ ഇപ്പോഴും എപ്പോഴും വരും….. എന്റെ കൂടെ തന്നെ ആയിരുന്നു പലപ്പോഴും…. കാരണം എന്നെ തിരിച്ചു കൊണ്ട് വരേണ്ടത് അവരുടെ കൂടെ ആവശ്യം ആണല്ലോ…..
അവളുടെ ഓരോ കാര്യങ്ങൾ അവന്മാർ പറയാൻ തുടങ്ങുമ്പോ ഞാൻ നിർത്തിക്കും…..
അവൾ വരും…… ”
അത്രമാത്രം ഞാൻ പറഞ്ഞു നിർത്തും……..
അങ്ങനെയിരിക്കെ ഒരു ദിവസം അച്ഛനെന്നെ വിളിപ്പിച്ചു…..
“ജിത്തൂ…. നീ ഓക്കേ ആണോ മോനെ…… ”
ഞാൻ അച്ഛനെ നോക്കി വെറുതെ ഒന്ന് ചിരിച്ചു….
” എനിക്കറിയാടാ….നിന്നേ എന്റെ കൂടെ കൂട്ടണമെനിക്ക്….. നിനക്ക് എവിടേലും മാറി നീക്കണമെങ്കിൽ യൂ ക്യാൻ….. നിന്നേ എനിക്ക് തിരിച്ചു വേണെമെടാ…….അതിനു ഞാൻ ഏതറ്റം വരെയും പോകാം….. പറ നീ എവിടേക്കെങ്കിലും മാറുന്നുവോ….. ”
അതൊരു ചോദ്യമായി എന്റെ മനസ്സിൽ കിടന്നു…
മാറണോ……..
മാറുന്നതായിരിക്കും നല്ലത്… എന്നെ എനിക്ക് വേണ്ടെങ്കിലും ഇവർക്ക് വേണം… അതിന് വേണ്ടിട്ടെങ്കിലും……
” ശെരി അച്ഛാ…… ”
അതായിരുന്നു എന്റെ മാറ്റത്തിന്റെ ആദ്യ പടി….അച്ഛൻ തന്നെയാണ് ഇവിടെ ജോലിയും ഫ്ലാറ്റും ഓക്കേ ആക്കി തന്നതും …. എന്റെ സ്വന്തം കമ്പനിയിൽ തന്നെയാണ്…. പക്ഷെ അവിടെ ഇൻചാർജ് ഉള്ള ഹെഡിന് പോലും അറിയില്ല ഞാൻ അവരുടെ എംഡി യുടെ മകൻ ആണെന്ന്……
ഞാൻ തന്നെയാണ് അച്ഛനോട് അത് പറഞ്ഞതും …….
വളരെ പതിയെ നിളയുടെ കാര്യവുമായി ഞാൻ പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു ……… പക്ഷെ അവളെ മറക്കാൻ മാത്രം പറ്റിയില്ല മാത്രവുമല്ല അവളെ വീണ്ടും വീണ്ടും ഞാൻ പ്രണയിച്ചുകൊണ്ടിരുന്നു എന്തിനെന്നറിയാതെ……
അങ്ങനെ ഇങ്ങനെ തട്ടി മുട്ടി പോകുമ്പോഴാണ് തനു എന്റെ ലൈഫിലേക്ക് വരുന്നതും ഞാനിത്രയും മാറിയതും….. നിളയ്ക്ക് മാത്രം യാതൊരു മാറ്റവും സംഭവിച്ചില്ല……..
