നീലക്കണ്ണുള്ള രാജകുമാരി – 2 1

ഞാൻ : “ഓഹോ അങ്ങനെയാണോ… എങ്കിൽ അതൊന്ന് കാണണമല്ലോ”…

കട്ടിലിൽ നിന്ന് ഇറങ്ങുന്ന എന്നെ കണ്ട് അഞ്‌ജലി ചിരിച്ചോണ്ട് പുറത്തേക്കോടി…. ഉടുതുണിയില്ലാത്ത തിനാൽ ബെഡ്ഷീറ്റും വാരികെട്ടി അവളുടെ പിറകെ താഴെക്കോടി…..ഞാൻ വരുന്നത് കണ്ട് അടുക്കള വഴി അവൾ പുറത്തേക്കോടി… അടുക്കള വാതിലിൽ പാറുക്കുട്ടിയ്ക്ക് പാലിൽ കലക്കിയ…. ബിസ്‌ക്കറ്റ് കുറുക്ക് കോരികൊടുത്ത് കൊണ്ടിരുന്ന അമ്മ ഞങ്ങളെ കണ്ട്……….”ഒരു പെൺകൊച്ചിന്റെ തന്തേം തള്ളേം ആയി എന്നിട്ടും കുട്ടിക്കളി മാറിയിട്ടില്ല രണ്ടിനും…. നിനക്കെങ്കിലും ഇത്തിരി വിവരം ഉണ്ടോ പെണ്ണേ ? .. അവനോ വെളിവില്ലാത്തവൻ …..

ഞാൻ : “അമ്മ ദയവ് ചെയ്ത് ഇതിൽ ഇടപെടരുത്.. അവളെന്തിനാ എന്റെ തലയിൽ വെള്ളം കോരി ഒഴിച്ചതെന്ന് എനിക്ക് അറിയണം ….ഇനി അറിഞ്ഞാലും ഇല്ലെങ്കിലും….അവൾക്ക് ഞാൻ തിരിച്ച് പണി കൊടുത്തിരിക്കും….നന്ദനാ ഈ പറയുന്നത് “…..നിന്നെ എന്റെ കയ്യിൽ കിട്ടും… .ഞാൻ പറയുന്നത് കേട്ട് ഉണ്ടക്കണ്ണ് വിടർത്തി നോക്കിയിട്ട്…

അഞ്‌ജലി : “അയ്യടാ….നോക്കിയിരുന്നോ ഇപ്പൊ കിട്ടും….ഇന്നലെ എന്നോട് പറഞ്ഞതാ അമ്മേ എനിക്ക് ചെടി നടാൻ സഹായിക്കാമെന്നും…. അത് കഴിഞ്ഞ് കടമ്പനാട്ട് കൊണ്ടുപോകാമെന്നും…. രാവിലെ കുഞ്ഞിനെ ഒന്ന് എടുക്കാൻ പറഞ്ഞിട്ട് പോലും കേൾക്കാതെ…. പോത്ത് പോലെ കിടന്നുറങ്ങുന്നു ….അത്കൊണ്ടാ ഞാൻ ഇച്ചിരി വെള്ളം മുഖത്തു തളിച്ചത്…..അതിനിപ്പോ ഇത്ര വല്യ പ്രശ്നം ആക്കണ്ട കാര്യം ഒന്നുമില്ല…..ഒന്ന് തോർത്തിയാൽ പോരെ പിന്നെന്താ…?

ഞാൻ : “എങ്കിൽ വാ തോർത്തി താടി…“ ചെയ്തത് തെറ്റല്ലെങ്കിൽ പിന്നെ എന്തിനാ നീ പറമ്പിൽ പോയ് നിൽക്കുന്നത് ?… ഇങ്ങോട്ട് കയറി വാ നീ…….

അഞ്‌ജലി : “അതുവേണ്ട ഞാൻ ഇവിടെ നിന്നോളാം… .നിങ്ങളുടെ അമ്മ പറഞ്ഞത് കേട്ടില്ലേ നിങ്ങൾക്ക് വെളിവില്ലന്ന്….അപ്പൊ പിന്നെ എങ്ങനെ കയറി വരാനാ അങ്ങോട്ട്…… അടുക്കളയിൽ കാപ്പിയും പലഹാരവും ഉണ്ടാക്കി വച്ചിട്ടുണ്ട്.. അത് കഴിച്ചിട്ട് എന്റെ മോൻ ചെല്ല്… പോയിക്കിടന്നുറങ്ങ്.”..

ഞാൻ : ” അവിടെ നിന്ന് പ്രസംഗിക്കാതെ ധൈര്യം ഉണ്ടെങ്കിൽ ഇങ്ങോട്ട് കേറി വാടി …നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ….

അഞ്‌ജലി : “പിന്നെ ഇങ്ങ്…വാ…. എന്നെ എന്തെങ്കിലും ചെയ്താൽ ഞാനും തിരിച്ചു തരും”…..

ഞാൻ : “നിനക്ക് നിന്റെ വീട്ടിൽ പോകണം അല്ലെ…അതും കാറിൽ തന്നെ പോകണം…അല്ലേ നോക്കിയിരുന്നോ”…?

അഞ്‌ജലി : “ഓഹ് വേണ്ടായേ ….നമുക്ക് ലക്ഷങ്ങൾ വിലയുള്ള ഒന്നാന്തരം ബസ് റോഡിലുണ്ട്… ഞാൻ അതിൽ പൊയ്ക്കോളാമേ… ഇങ്ങേരുടെ ഒണക്ക കാർ ആർക്ക് വേണം….എന്നെകൊണ്ട് കൂടുതൽ പറയിപ്പിക്കാതെ പോ മനുഷ്യ…….

ഞാൻ : ” ഓഹോ അങ്ങനെയാണോ…? എങ്കിൽ എന്റെ മോളങ്ങ് ഒറ്റയ്ക്ക് പോയാൽ മതി നിന്റെ വീട്ടിലോട്ട്…. ഞാൻ വരില്ല…..

അത് കേട്ടതും അമ്മ കേൾക്കാതെ എന്റെ മുഖത്ത് നോക്കി…. ” പോടാ”….ന്ന് വിളിച്ച് അപ്പുറത്തേക്ക് അവൾ ഓടി……. ഈ പെണ്ണിന്റെ ഒരു കാര്യം മനസ്സിൽ പറഞ്ഞ്…. ചിരിച്ചു കൊണ്ട് ഞാൻ റൂമിലേക്ക് പോയ്‌ വസ്ത്രങ്ങൾ മാറി….കല്യാണം കഴിഞ്ഞതിന് ശേഷം അവൾ ബാത്‌റൂമിൽ….. സിഗരറ്റ് വലിയ്ക്കാൻ സമ്മതിക്കാത്തത് കൊണ്ട് സിഗരറ്റുമെടുത്ത് പുറത്തെ ബാത്റൂമിലേയ്ക്ക് പോയ്‌………………………………… …………………………………………………………………………….

പ്രഭാത കർമ്മങ്ങൾ നിർവഹിച്ച് തിരിച്ചു വന്നപ്പോൾ… അമ്മ ബ്രേക്ക്‌ ഫാസ്റ്റ് എടുത്ത് വച്ചു… അതും കഴിച്ച് റൂമിലെത്തി ഫോണിൽ കളിച്ചുകൊണ്ട് കിടന്നു…. ഉച്ചയായിട്ടും അവൾ മുകളിലേയ്ക്ക് വരാത്തത് കൊണ്ട്… ഞാൻ എണീറ്റ് താഴേക്ക് ചെന്നു……. അമ്മയും അഞ്‌ജലിയും ജോലിയൊക്കെ ഒതുക്കി ഉമ്മറത്തിരിപ്പുണ്ട്……. പാറുക്കുട്ടി അമ്മയുടെ കയ്യിലിരുന്ന് കളിക്കുന്നു…. അഞ്ജലി പടിയിൽ ഇരുന്ന് മൊബൈലിൽ നോക്കിയിരിക്കുന്നു…..ഇതിനേക്കാൾ നല്ല അവസരം ഇനി കിട്ടില്ല……ഒരു ബക്കറ്റ് വെള്ളം എടുത്ത് അവളുടെ തലവഴി കോരിയൊഴിച്ചു…. വെള്ളം വീണതും അഞ്‌ജലി ഞെട്ടി എണീറ്റ് തിരിഞ്ഞു….. ചിരിച്ചു കൊണ്ട് നിക്കുന്ന എന്നെ കണ്ടതും…..ഒന്നും പറയാനാകാതെ കുറച്ച് നേരം മിണ്ടാതെ നിന്നു……അമ്മ അവളെ നോക്കി ചിരിക്കുന്നത് കണ്ട് ദേഷ്യത്തോടെ….എന്നെ നോക്കി അലറി “നന്ദേട്ടാ… ട്ടാ… ഫോൺ കയ്യിലിരിക്കുന്നത് കണ്ടില്ലേ”….. നൈറ്റി മുഴുവൻ നനഞ്ഞ് കുളിച്ച അവളെ നോക്കി ചിരിച്ചിട്ട്……

Leave a Reply

Your email address will not be published. Required fields are marked *