നീലക്കണ്ണുള്ള രാജകുമാരി – 2

രാത്രിയിൽ ടെൻഷനും ആക്രാന്തവും കാരണം പാലുപോലും കുടിച്ചില്ലല്ലോ എന്നോർത്ത് …. തിരിഞ്ഞ് നോക്കുമ്പോൾ അവളും അത് കണ്ടെന്ന് മനസ്സിലായി….ചിരിച്ച് നിൽക്കുന്ന അഞ്ജലിയുടെ കയ്യിൽ പിടിച്ച് വലിച്ച് തന്റെ നെഞ്ചിലേക്കിട്ടു…… അയ്യോ ഏട്ടാ…. വേണ്ടാ… വിട്…. ഞാൻ കുളിച്ചതാ… അഞ്‌ജലി കുതറി മാറാൻ ശ്രമിച്ചു കൊണ്ടിരുന്നു…ബലമായ് തന്നെ അവളെ കൈക്കുള്ളിൽ അമർത്തി പിടിച്ചു….എന്നിട്ട് കവിളിൽ ഉമ്മവച്ച് ഒരു കടികൊടുത്തു………..

അഞ്‌ജലി :” ആാാ…ഹ് …നന്ദേട്ടാ..പ്ലീസ്‌…വിട്….. വാതില് തുറന്ന് കിടക്കുവാണ് കേട്ടോ …… അമ്മയിങ്ങോട്ട് വരുട്ടോ”……

ഞാൻ : “സാരമില്ല വരട്ടെ”…. “അടങ്ങികിടക്കെടി പെണ്ണെ അവിടെ”….

അവൾ പിന്നെയും കൊഞ്ചിക്കൊണ്ടിരുന്നു…….

ഞാൻ : “ഇതെന്താ രാവിലെ കുളിച്ചൊരുങ്ങി… സെറ്റ് സാരിയൊക്കെ ഉടുത്ത്”…..പുതുമോടി ആയത് കൊണ്ടാണോ…?

അഞ്‌ജലി : “അയ്യേ…അതൊന്നുമല്ല…… വീട്ടിലാണെങ്കിലും ഞാൻ സ്കൂളിൽ പോകാത്ത ദിവസവും രാവിലെ കുളിക്കും……പിന്നെ സാരി ഉടുത്തത് അമ്മ പറഞ്ഞിട്ടാണ്… അമ്പലത്തിൽ പോകാൻ……. നന്ദേട്ടനെ വിളിക്കാൻ പറഞ്ഞു…… വിട്… ഏട്ടാ.. പോയ്‌ കുളിയ്ക്ക്…..

മ്മ്..ഞാൻ മൂളിക്കൊണ്ട് അവളെ കെട്ടിപിടിച്ച് കഴുത്തിലേയ്ക്ക് ചുണ്ടുകൾ അടിപ്പിച്ചു.. പെട്ടെന്നാണ് എന്റെ നെഞ്ചിൽ ഒരു പിച്ച് കിട്ടിയത് …. “ആാാ..ഹ്… അമ്മേ ” ഞാൻ വേദനയാൽ നിലവിളിച്ചു പോയിരുന്നു…..കയ്യ് അയഞ്ഞതും അവൾ തള്ളിമാറ്റി ഓടുകയും ചെയ്തു…. ഞാൻ നെഞ്ചിൽ തടവി…..ബെഡ്ഷീറ്റെടുത്തു അരയിൽ ചുറ്റി അവളെ പിടിക്കാൻ കട്ടിലിൽ നിന്നിറങ്ങാൻ തുടങ്ങിയതും….

“അവൻ എണീറ്റില്ലേ മോളെ “…. ന്ന് ചോദിച്ച് അമ്മ ഉള്ളിലേക്ക് കയറി വന്നതും ഒരുമിച്ചായിരുന്നു ……

അഞ്‌ജലി : “എണീറ്റമ്മേ”…. എന്നെ നോക്കി ചിരിച്ച്… മുഖംകൊണ്ട് കോട്ടി കാണിച്ച് പറഞ്ഞു….

അമ്മ :” നന്ദാ.. നീ കുളിച്ചിട്ട് മോളേം കൊണ്ട്…. പനയ്ക്കൽ വരെ പോയിട്ട് വാ”….

ഞാൻ : “മ്മ്….. ഞാൻ മൂളി… ചായ എടുത്ത് കുടിച്ചു..

അമ്മ അഞ്ജലിയോട് എന്തൊക്കെയോ സംസാരിച്ചിരുന്നു……റൂമിൽ നിന്ന് പോകാനുള്ള ഒരു ലക്ഷണവും കാണാത്തതിനാൽ… ഞാൻ കുളിയ്ക്കാനായ് ബാത്റൂമിലേക്ക് കയറി….. അപ്പോഴും അഞ്‌ജലി എന്നെ നോക്കി ചിരിയ്ക്കുന്നുണ്ടായിരുന്നു……………………………………………………………………………………………………………………..

തന്റെ കുടുംബത്തിന്റെ പരദേവതയായ ദുർഗ്ഗാക്ഷേത്രവും… സർപ്പക്കാവും ക്ഷേത്രകുളവും….വലിയ ചിറയും കൂടി ചേർന്ന പനയ്ക്കൽ ഭഗവതിയുടെ മുന്നിൽ തൊഴുത് ഇറങ്ങുമ്പോൾ….. നെറുകയിൽ സിന്ദൂരവും…. നെറ്റിയിൽ ചന്ദനകുറിയും …. തലമുടിയിൽ തുളസിക്കതിരും ചാർത്തി…. സെറ്റ് സാരിയിൽ അതിസുന്ദരിയായ്…. തന്റെ ഭാര്യ അഞ്‌ജലികുട്ടി എന്റെ നെറ്റിയിൽ ചന്ദനക്കുറി തൊടുവിച്ച് കൊണ്ട്….. “നന്ദേട്ടാ….. എന്തോ സർപ്രൈസ് തരാമെന്ന് പറഞ്ഞിട്ട്”……?

ഞാൻ :” സർപ്രൈസ് ഒന്നുമല്ലടോ …. ഒരു കാര്യം കാണിച്ചു തരാം…. താൻ വാ”…….

അവളുടെ കയ്യും പിടിച്ച് ക്ഷേത്രമതിൽ കെട്ടിനപ്പുറത്തേയ്ക്ക്….കയ് ചൂണ്ടിക്കാണിച്ച് അഞ്ജലിയെയും കൊണ്ട് അവിടേയ്ക്ക് നടന്നു…….

“ആ വലിയ പുരയിടത്തിന്റെ ഒത്തനടുക്ക് പഴയകാലത്തെ ഓർമിപ്പിക്കുന്ന…..തടിയിൽ കൊത്തിയ ചിത്രപണികളോട് കൂടിയ…തൂണുകളും ഭിത്തികളു മുള്ള ……കാടുപോലെ ചെടികളും പുല്ലുകളും മേൽക്കൂരയിലേക്ക് വളർന്ന്… ഉണങ്ങിയ നാളികേരങ്ങളും …..കരിയോലകളും… കൊതുമ്പുകളും മച്ചങ്ങകളും വീണ് വികൃതമായ്…. ചിതലരിച്ച് നശിച്ചു കഴിഞ്ഞിരുന്ന… ഒരു പഴയ തറവാടിന്റെ മുറ്റത്തേയ്ക്കാണവർ ചെന്ന് നിന്നത്”…..

ഒന്നും മനസ്സിലാവാതെ അഞ്‌ജലി എന്റെ മുഖത്തേക്ക് നോക്കി……അവളുടെ തോളിൽ കയ്യിട്ട്

ഞാൻ : “ഇതാണ് മോളെ അച്ചു…. ഈ നന്ദൻ ജനിച്ച് …. പിച്ചവെച്ച്…. ഓടിക്കളിച്ച് വളർന്ന പനയ്ക്കൽ തറവാട്”….

അഞ്‌ജലി വിശ്വസിക്കാനാവാതെന്നപ്പോലെ…. ഉണ്ടക്കണ്ണുകൾ വിരിയിച്ച്…ആ പഴയ വീടിന്റെ ഭംഗിയും ഇപ്പോഴത്തെ അവസ്ഥയും നോക്കി നിന്നു… പിന്നെ തിരിഞ്ഞ് എന്നെനോക്കി..

അഞ്‌ജലി : “സത്യമായിട്ടും ഇത് നന്ദേട്ടന്റെ വീടാണോ”…?

ഞാൻ : “മ്മ്… അതെ സത്യം……ഇഷ്ടപ്പെട്ടോ”….?

അഞ്‌ജലി : “സത്യമായിട്ടും ഒത്തിരി ഇഷ്ടായ്… ഇത്രയും ഭംഗിയുള്ള വീട് എന്തിനാ ഏട്ടാ നശിപ്പിക്കുന്നത് “…. ഇത് ശരിയാക്കിയാൽ പോരായിരുന്നോ…? അല്ലെങ്കിൽ ഇത്രെയും സ്ഥലം ഉണ്ടായിട്ട് ഇവിടെ വീട് വെച്ചാൽ പോരായിരുന്നോ നന്ദേട്ടന്” …?

അവളുടെ വാ തോരാതെയുള്ള സംസാരം കേട്ട് ചിരിച്ചുകൊണ്ട്

ഞാൻ : “തനിക്കങ്ങ് പിടിച്ചു പോയെന്ന് തോന്നുന്നല്ലോ….”അതൊക്കെ വലിയ കഥയാണ്…… താൻ വാ വഴിയേ പറയാം”…

അഞ്‌ജലി : ” മ്മ്…..സത്യം ഒത്തിരി ഇഷ്ടപ്പെട്ടു… എനിക്ക് ഇങ്ങനെ യുള്ള പഴയ വീടാണ് ഇഷ്ടം നന്ദേട്ടാ….നമുക്കിത് ശെരിയാക്കിക്കൂടെ”… ഇങ്ങനെ നശിപ്പിക്കാതെ”…

ഞാൻ : “എനിയ്ക്കും ആഗ്രഹം ഉണ്ടെടോ….. പക്ഷെ കയ്യിൽ എന്തെങ്കിലും വേണ്ടേ….. ഇപ്പോൾ തന്നെ വീട് വെച്ചതിന്റെ കടങ്ങൾ ബാക്കിയാണ്……. വേറെയും ചെറിയ കടങ്ങൾ ബാക്കിയുണ്ട്.. അതൊക്കെ കഴിയട്ടെ നമുക്ക് നോക്കാം…..ഞാൻ പറഞ്ഞത് കേട്ട്….. ചിന്തിച്ചു നിന്ന ശേഷം…..

അഞ്‌ജലി : “സാരമില്ലേട്ടാ… എല്ലാം ശെരിയാകും… ഇനി ഞാനും ഇല്ലേ നന്ദേട്ടന്റെ കൂടെ”…… അവളെന്റെ അവസ്ഥകൾ വേഗം മനസ്സിലാക്കു ന്നുണ്ടെന്ന് ഓർത്തപ്പോൾ വല്ലാത്ത സന്തോഷം തോന്നി…..ഇന്നലെ രാത്രിയിൽ കണ്ട പെണ്ണല്ലന്ന് തോന്നി…..

ഞാൻ : “മ്മ് ” ശരി താൻ വാ പോകാം…..

അഞ്‌ജലി : “അതല്ലെങ്കിൽ നമുക്ക് വിശ്വേട്ടനോട് പറയാം…..വിശ്വേട്ടന് ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾ വലിയ താല്പര്യമാണ് “…..

ആ പറഞ്ഞതെനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും… അവളെ കളിയാക്കാൻ വേണ്ടി ചിരിച്ചു കൊണ്ട്…

ഞാൻ : “അതെന്താ വിശ്വേട്ടന്റെ കയ്യിൽ കോടികൾ എടുക്കാനുണ്ടോ…..? ഉണ്ടെങ്കിൽ കുറച്ചു നമ്മൾ പാവത്തുങ്ങൾക്കും തരാൻ പറ…..

അവളുടെ വിരലിലെ കൂർത്ത നഖങ്ങൾ കൊണ്ട് എന്റെ കയ്യിൽ അള്ളിപിടിച്ചു ചെറുതായി വേദനിപ്പിച്ചു കൊണ്ട്….

അഞ്‌ജലി :” കളിയാക്കണ്ട..ട്ടോ…ഞാൻ പറഞ്ഞത് സത്യമാണ്…. വിശ്വേട്ടന്റെ കയ്യിൽ നല്ല പൈസ ഉണ്ട്….. ഇപ്പോൾ കൃഷി ചെയ്യുന്നത് കണ്ടിട്ടാണോ…? ആള് നല്ല എഡ്യൂക്കേറ്റഡ് ആണ്…. എറണാകുളത്തു സോഫ്റ്റ്‌വെയർ കമ്പനിയൊക്കെയുണ്ട്…..കണ്ടാൽ തോന്നില്ലെങ്കിലും…മുടിഞ്ഞ കാശാണ്….

അഞ്‌ജലി പറഞ്ഞെത് കേട്ട് സത്യത്തിൽ ഞാൻ ചെറുതായ് ഞെട്ടി ….. കാരണം അതെനിക്കൊരു പുതിയ അറിവായിരുന്നു…..റബ്ബറും വാഴ കൃഷിയും മൊക്കെ ചെയ്യുന്നത് അറിയാമായിരുന്നെങ്കിലും ഇത് അവൾ എന്നോട് ഇത് വരെ പറഞ്ഞിട്ടു ണ്ടായിരുന്നില്ല……. അവളെ നോക്കി ചിരിച്ച് കൊണ്ട്….

ഞാൻ : ” സമ്മതിച്ചു പൈസ ഉണ്ട്.”…. വീട് വൃത്തി യാക്കുന്നതിന് മുൻപ്….ഇന്ന് തന്നെ നിന്റെ വിരലിലെ നഖങ്ങൾ ആണ് ആദ്യം വെട്ടി ക്കളയേണ്ടത്……

Leave a Reply

Your email address will not be published. Required fields are marked *