നീലിമയിലൂടെ 28

നീലിമയിലൂടെ

Neelimayiloode | Author : Appus


ഡാ പട്ടി എഴുന്നേൽക്കട മണി 9 ആയി.

പുറത്ത് കൊണ്ട അടിയുടെ വേദന കണ്ടപ്പോഴേ ഞാൻ ഊഹിച്ചു തിരിഞ്ഞു നോക്കിയപ്പോൾ അതാ കുളി ഒക്കെ കഴിഞ്ഞു കണ്ണാടിക്ക് മുന്നിൽ നിന്ന് റെഡി ആവുകയാണ് കക്ഷി. വേറെ ആരു നീലിമ

എന്റെ പൊന്നൂസ്സ്

ഞാൻ ഒന്ന് ചുമച്ചു. ഹ്മ്മ്

എന്താ? അവിടെ നിന്ന് ചോദ്യം എത്തി

എങ്ങോട്ടേക്ക് ആണ് ആവോ ഒരു സംശയം ആയി ചോദിച്ചു

ഒരു കല്യാണം കഴിക്കാൻ ഉത്തരം സ്പോർട്ടിൽ കിട്ടി.

ആകെ പ്ലിങ്ങ്യ മുഖവും ആയി ഞാൻ തിരിഞ്ഞു കിടന്നു അല്ലെങ്കിലും എനിക്ക് എന്തിന്റെ കേട് ആയിരുന്നു വെറുധേ അവളുടെ വായിൽ നിന്നും കേട്ടു.

എന്തായാലും നാറി ഇനി ഒന്ന് തിരിച്ചു കൊടുകാം എന്ന് തീരുമാനിച്ചു.

പോന്നൂസേ അല്ലെങ്കിലും ഞാൻ പറയാൻ നിൽക്കുക ആയിരുന്നു നീ വേറെ ഒരാളെ കെട്ടണം

അല്ലെങ്കിലും നിന്നെ കെട്ടാൻ എന്താ യോഗ്യത എനിക്കുള്ളെ?

പക്ഷെ മറുഭാഗത്തു നിന്ന് ഒരു അനക്കവും ഇല്ല ഞാൻ വിടുമോ.

നിറം ഉണ്ടോ ഇല്ല.

ഭംഗി ഉണ്ടോ ഇല്ല

ഒരു ജോലി ഉണ്ടോ ഇല്ല

ബുദ്ധിയും ഇല്ല. മറുഭാഗത്തു നിന്ന് മറുബടി എത്തി

അയ്യേ പിന്നെയും പ്ലിങ്ങി പിന്നെ ഒന്നും നോക്കിയില്ല പതുക്കെ കട്ടിലിൽ നിന്നും വലിഞ്ഞു. വെറുദെ എന്തിനാ അടുത്തതും

വാങ്ങുന്നെ നേരെ പോയി ഒന്ന് കുളിച്ചു.

ബാക്കി പരുവാടി ഒക്കെ കഴിഞ്ഞു പുറത്ത് ഇറങ്ങി നോക്കുമ്പോൾ ആൾ അതാ ബെഡിൽ കിടക്കുന്നു.കാൽ പുറത്തേക്ക് ഇട്ടിട്ടാണ് കിടക്കുന്നെ ഞാൻ പതുക്കെ കാലിലേക്ക് നോക്കി അവളുടെ സ്വർണ പാദസരം എടുത്തു കാണുന്നു അവളുടെ കാലിൽ നിന്നും അത്രക്കും വെളുപ്പാണ് പെണ്ണിന്

അപ്പുസേ അവടെ നിന്ന് വായെ നോക്കാദെ ഇങ്ങട്ട് വായോ അല്ലെഗിൽ ഇന്ന് ഞാൻ കോഴിക്കറി വെക്കും. ദേ പിന്നെയും അഭാമാനം.

വേഗം അവിടേക്ക് ചെന്നു അല്ലെഗിൽ അവള് ശെരിക്കും കോഴിക്കറി വെക്കും.

ഞാൻ ചെന്ന് അലമാരയിൽ നിന്ന് ഒരു ഷോർട്സും ട്ടീഷർട്ടും എടുത്തു ഇട്ടു

അവളെ മൈന്റ് ചെയ്യധേ അടുക്കളയിലേക്ക് പോയി അവിടെ ചെന്ന് പത്രം ഒക്കെ തുറന്നു നോക്കി അതിൽ ഒന്നും ഇല്ലാ. ഹലോ ബാക്കിൽ നിന്നും ആശരിരി കേട്ടു

ഞാൻ തിരിഞ്ഞു നോക്കി

ഇന്ന് ഒന്നും ഉണ്ടാക്കിയില്ല അപ്പൂസ്സേ

ഇന്ന് പുറത്തു നിന്ന് ഫുഡ്‌ വരുത്താം

പുറത്തു നിന്ന് വരുത്താൻ നീ ആരു കുട്ടിച്ചാത്തൻ ആണോ ഹഹ ഹാ…………….

 

 

എന്റെ പൊന്നു അപ്പുസേ നീ ഇമ്മാതിരി ചളി

അടിച്ചാൽ ഞാൻ ഉറപ്പായും നിന്നെ ഡിവേഴ്സ് ചെയ്യും.

അവൾ കൈ കൂപ്പി പറഞ്ഞു.

പിന്നെ ഞാൻ ഒന്നും നോക്കീല

അവടെ നിന്ന് പുറത്തേക്ക് പോയി

ചെറുതായി സങ്കടം വന്നിരുന്നു എനിക്ക്.

ഫോൺ ഓപ്പൺ ആക്കി അതിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ ചായയും ആയി പൊന്നൂസ്സ് വരുന്നതു.

എന്താ ഡാ മോനെ സങ്കടം ആയോ

ഇല്ല പോന്നുസേ നീ പറഞ്ഞതു ശെരി തന്നെ അല്ലെ എനിക്ക് ഒരു കഴിവും ഇല്ല ഒന്നും ഇല്ല നിന്നെ ഇപ്പൊ സ്നേഹിക്കാനും വയ്യ.

വെറുധേ ചളി അടിക്കാൻ മാത്രം അറിയാ

അതു പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു.

അപ്പുസേ അപ്പൊ നിനക്ക് എന്നോട് ഇപ്പൊ

സ്നേഹം ഒന്നും ഇല്ലേ

അതു കേട്ടപ്പോൾ എനിക്ക് ചിരി വന്നു. ചിരി ഓതിക്കികൊണ്ട് ഞാൻ പറഞ്ഞു “ഇല്ല”

എന്തായാലും പറഞ്ഞത് അവൾക്ക് നന്നായി കൊണ്ടു എനിക്ക് മനസിലായി പെണ്ണിന്റെ മുഖം മാറിയിരിക്കുന്നു.

ഹാ ഹാ ജെകെ just kiding

ഞാൻ പറഞ്ഞു പിന്നെ ഒറ്റ ചിരി ആയിരുന്നു ഞാൻ

എന്റെ ഇന്നത്തെ തിരിച്ചു വരവ് ഇതാ

ഠപ്പേ….

ചായക്കപ്പ് ചെന്ന് ചുമരിൽ ഇടിച്ചു

ഞാൻ നോക്കിയപ്പോ പൊന്നൂസ്സ് അതാ എന്തൊക്കെ പറഞ്ഞു ചവിട്ടി തുള്ളി പോകുന്നു. പിന്നെ ഒന്നും നോക്കീല അവളുടെ ഒപ്പം വെച്ച്പി ടിച്ചു.പോന്നുസേ സോറി അവടെ നിക്ക് ഞാൻ ഒന്ന് പറയട്ടെ.

അവൾ ചെന്ന് ബെഡിൽ കിടന്നു കരയാൻ തുടങ്ങി ഞാൻ ചെന്ന് പിറകിൽ നിന്ന് കെട്ടി പിടിച്ചു പക്ഷേ എന്തെ കൈ അവൾ തട്ടി മാറ്റി

ഞാൻ പിന്നെയും പിടിച്ചു

പൊയ്ക്കോ എങ്ങോട്ടേലും പൊയ്ക്കോ എന്നെ തോടേണ്ട നീ എന്റെ ആരും അല്ല

ദേ നോക്കിയേ പോന്നുസേ ഞാൻ ശെരിക്കും പോകുവെ ഞാൻ ഒന്ന് ഭീഷണി ഇട്ടു നോക്കി എവടെ ഒത്തില്ല .

Leave a Reply

Your email address will not be published. Required fields are marked *