നീർക്കുമിളകൾ – 1

ആ ചെറിയ സന്തോഷത്തിൽ ഞങ്ങൾ നന്നായി ആസ്വദിച്ചു ജീവിച്ചു വന്നു.

ആദ്യത്തെ വർഷത്തിൽ തന്നെ ഞങ്ങൾക്ക് ഒരു മകളുണ്ടായി.

ഞങ്ങളുടെ സന്തോഷകരമായ ജീവിതത്തിലെ പുതിയ അതിഥി.എല്ലാവർക്കും സന്തോഷത്തിന്റെ നാളുകൾ.

വീടിൽ ചെറിയ പണികളൊക്കെ വരുത്തി അത്യാവശ്യം അടച്ചുറപ്പുള്ളതാക്കി.പകൽ ഞാനും മോളും പിന്നെ ചേട്ടൻ ഒരു അമ്മച്ചിയെ സഹായത്തിനു ഏർപ്പാടാക്കി തന്നു.

വർഷങ്ങൾ കഴിഞ്ഞു മോളെ സ്കൂളിൽ ചേർത്തു.ചേട്ടൻ എനിക്ക് ഒരു തയ്യൽ മെഷീൻ വാങ്ങി തന്നു.അത്യാവശ്യം തയ്യൽ ജോലികളൊക്കെ വന്നു തുടങ്ങി.

വണ്ടി ഒന്ന് മാറണം എന്ന ആഗ്രഹത്തിൽ ഇൻഡിക്ക കാർ കൊടുത്തു.ഒരു ടാറ്റ സുമോ വാങ്ങാനായിരുന്നു ചേട്ടന്റെ ആഗ്രഹം.എന്റെ കയ്യിലുണ്ടായിരുന്ന സ്വർണം എടുക്കാൻ ചേട്ടൻ സമ്മതിച്ചില്ല.
ചേട്ടൻ തന്നെ എവിടുന്നൊക്കെയോ പൈസ ശരിയാക്കി എല്ലാ കാര്യങ്ങളും നടത്തി..

ഞങ്ങൾ രണ്ടാൾക്കും വരുമാനവും ഒപ്പം ചേട്ടന്റെ കുറച്ചു വസ്തുവിലുള്ള റബ്ബർ ഷീറ്റും ഒക്കെ കൊണ്ട് സാമാന്യം തരക്കേടില്ലാതെ കഴിഞ്ഞു പോയി.

നാല് ഷീറ്റു കിട്ടുന്നുണ്ടായിരുന്നു.ചേട്ടൻ തന്നെയാണ് റബര് വെട്ടുന്നത്.

മോൾ അഞ്ചാം ക്ലാസ്സിലായി.അവൾക്ക് ഒരു കുറവുമില്ലാതെ ഞങ്ങൾ നോക്കി.

ആയിടക്ക് ഞാൻ വീണ്ടും ഗർഭിണി ആയി..ആദ്യത്തെ പ്രസവത്തിലെ എന്റെ മുലകൾ വീണ്ടും വലുതായിരുന്നു.ശരീരം ഒന്ന് കൂടി ചീർത്തു..

അതും പെണ്കുഞ്ഞു.രണ്ടു പ്രസവവും നോർമൽ ആയിരുന്നു.

എന്റെ തയ്യൽ ജോലികൾ തല്ക്കാലം എനിക്ക് നിർത്തി വെക്കേണ്ടി വന്നു.

മോൾക്ക് രണ്ടു വയസ്സായപ്പോൾ ആണ് എനിക്ക് ആ ദുരന്തം സംഭവിച്ചത്.

പെട്ടന്ന് ഒരു ഫോൺ വന്നു .ശ്രീച്ചേട്ടൻ ആശുപ്രത്രിയിലാണ്.ഒരു ടാക്സി വീട്ടിലേക്കു വിട്ടിട്ടുണ്ട് ലിജി വേഗം ആശുപതിയിലേക്കു വരണമെന്ന്.എനിക്കാകെ പേടി ആയി..ഞാൻ എന്റെ ഒരു സഹോദരനെ ഫോൺ ചെയ്തു.പുള്ളി കണമല ബാങ്കിലെ ക്ലെർക്കാണ്.

നീ വേഗം ആശുപതിയിലോട്ട് ചെല്ല് ഞാൻ വന്നേക്കാം എന്ന് ചേട്ടൻ പറഞ്ഞു..

ഞാൻ മോളെയും കൊണ്ട് വന്ന വണ്ടിയിൽ ആശുപത്രിയിലേക്ക് പോയി.വണ്ടിക്കാരനോട് ചോദിച്ചപ്പോൾ ഒന്നും വിട്ടു പറയുന്നില്ല..

ആശുപത്രി icu വിനു മുൻപിൽ നിറയെ ടാക്സി ഡ്രൈവർമാർ.അപ്പോളേക്കും ചേട്ടനും വന്നു.

ഡോക്ടർ പുറത്തേക്കു വന്നു ശ്രീകുമാറിന്റെ ബന്ധുക്കൾ ആരാ ഉള്ളത്.

എനിക്ക് ശബ്ദം പൊങ്ങുന്നില്ല..

ഞാൻ അളിയനാണ്‌ ഡോക്ടർ.ഇതാണ് ഭാര്യ,

ഡോക്ടർ ചേട്ടനെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

ശ്രീച്ചേട്ടൻ മരിച്ചു.

പെട്ടന്നുള്ള അറ്റാക്ക് ആയിരുന്നു.ആശപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ ജീവൻ പോയി…
അപ്പോളേക്കും എന്റെയും ശ്രീച്ചേട്ടന്റെയും ബന്ധുക്കൾ കുറെ പേര് വന്നു.

എന്നെ അന്ന് വീട്ടിലുണ്ടായിരുന്ന ആ ചേച്ചിമാർ ഒരു ബെഞ്ചിലിരുത്തി അവർ ഇരു വശങ്ങളിലുമായി ഇരുന്നു..

എന്റെ സഹോദരൻ പുറത്തു വന്നു വിവരങ്ങൾ എന്നോട് പറഞ്ഞു.വേറെ ആരോടും പറയാൻ ഇല്ലാതിരുന്ന കൊണ്ട് ആയിരിക്കാം..നേരിട്ട് എന്നോട് തന്നെ പറഞ്ഞത്..മോളെ സ്കൂളിന് വിളിക്കാൻ ആരോ പോയിരുന്നു അവളും എത്തി…

എല്ലാ യാത്രാത്യവും മനസ്സിലാക്കി.സംസ്കാര ചടങ്ങുകളും മറ്റും അന്ന് തന്നെ നടത്തി.വേറെ ആരെയും കാത്തിരിക്കാനില്ല…പിന്നെ….

നാളുകൾ എടുത്തു എനിക്ക് സത്യവുമായി പൊരുത്തപ്പെടാൻ..

ഒന്ന് രണ്ടു മാസം ആ ചേച്ചിമാർ മാറി മാറി വന്നു.പിന്നെ അവർക്ക് അത് ഒരു ബുദ്ധിമുട്ടായി തുടങ്ങി.

എന്നെ എന്റെ സഹോദരങ്ങൾ വീട്ടിൽ വന്നു നിക്കാൻ ആവശ്യപ്പെട്ടു.പക്ഷെ ആരെയും ബുദ്ധിമുട്ടിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല..

തയ്യൽ ഞാൻ വീണ്ടും ആരംഭിച്ചു.റബര് വെട്ടാൻ ഒരു ആളെ ചേട്ടന്റെ ഡ്രൈവർ സുഹൃത്തുക്കൾ ഏർപ്പാടാക്കി തന്നു..

ടാറ്റ സുമോ സി സി ക്കാർ കൊണ്ടുപോയി.

ചെറിയ മോളും ഞാനും വീട്ടിൽ മൂത്ത മോൾ സ്കൂളിൽ പോകുന്നുണ്ട്.

ഒരു ആറുമാസം കഴിഞ്ഞു കാണും.ഒരു ജീപ്പ് വീട്ടിലേക്കു വന്നു.

ജുബ്ബയും മുണ്ടും ഉടുത്ത ഒരു അച്ചായനും അയാളുടെ ഡ്രൈവറും ആയിരുന്നു.

മോളെ ഒരു ഗ്ലാസ് വെള്ളം കുടിക്കാനിങ്ങെടുത്തേടി കൊച്ചെ …
ആരാണ് എനിക്ക് ഒരു പിടിയും കിട്ടിയില്ല .

ഇത്ര അധികാരത്തിൽ വീട്ടിൽ വന്നു ഇങ്ങനെയൊക്കെ സംസാരിക്കാൻ…

വണ്ടി എന്നാപറ്റിയെടി കൊച്ചെ..

ആരാ മനസിലായില്ല….

അഹ് …ഞാൻ ടോമി..ടോമിച്ചൻ എന്ന് വിളിക്കും.

ചെറിയ തോട്ടം ബിസിനസ്സും,പിന്നെ ചില്ലറ പലിശപ്പരിപാടിയുമൊക്കെയായി..ഇങ്ങനെ ജീവിക്കുന്നു..

മുണ്ടക്കയം സിറ്റിലാ ഓഫീസ്..

അതിനിവിടെന്താ കാര്യം? ഞാൻ ചോദിച്ചു?
അയ്യോടാ..നിന്റെ മാപ്പള ഒന്നും പറഞ്ഞില്ലാരുന്നോ?

അവൻ മരിച്ച കാര്യമൊക്കെ ഞാൻ അറിഞ്ഞാരുന്നു….അന്ന് വരാൻ പറ്റിയില്ല …

പാലയിലൊരു കല്യാണമുണ്ടാരുന്നു..

ഡാ ജോമോനെ നീ ആ കടലാസിങ്ങെടുത്തോണ്ട് വന്നേ..

അയാളുടെ ഡ്രൈവർ ഒരു ഫയൽ കൊണ്ട് കൊടുത്തു.

എന്താടി കൊച്ചെ നിന്റെ പേര്???

അയാളെന്നോട് ചോദിച്ചു.

ലത…

കൊച്ചുങ്ങൾ എത്ര എണ്ണമുണ്ട്…

രണ്ടു പെണ്മക്കളാണ്..ഒരാൾ സ്കൂളിൽ പഠിക്കുന്നു ഇത് ഇളയകുട്ടിയാണ്..

ശരി..അപ്പൊ എങ്ങനെയാ ചിലവും കാര്യങ്ങളുമൊക്കെ…

തയ്യലുണ്ട്…പിന്നെ നാല് ഷീറ്റു കിട്ടും..അങ്ങനെയൊക്കെ കഴിയുന്നു സാർ…

ഞാൻ അയാളെ സാർ എന്ന് അഭിസംബോധന ചെയ്തു…

അയ്യോടാ …ഞാൻ സാറൊന്നുമല്ല കൊച്ചെ….നിന്റെ പേര് അങ്ങോട്ട് നാവിൽ വരുന്നില്ല അതാ..ഈ കൊച്ചെന്നു വിളിക്കുന്നെ..

എന്നാ വാ നമുക്ക് അകത്തിരുന്നു സംസാരിക്കാം…ടോമിച്ചൻ തന്നെ അതും പറഞ്ഞു വീടിനുള്ളിലേക്ക് കയറി ഇരുന്നു.

ഡ്രൈവർ പുറത്തു നിന്നതേ ഉള്ളൂ…

മോൾ ഉറക്കം ആയിരുന്നു…

ഞാൻ വെള്ളം കൊണ്ട് കൊടുത്തു..

അതെ ഞാനും നിന്റെ മാപ്പിളയും കൂടി ചെറിയ കാശിന്റെ ഇടപാടുണ്ടായിരുന്നു.അവൻ പറഞ്ഞിട്ടുണ്ടാകും എന്നാ ഞാൻ കരുതിയത്.

നല്ലവനായിരുന്നു…പലിശ ഒന്നും മുടക്കിയിട്ടില്ല….അവൻ മരിച്ചതിൽ പിന്നെ മൊതലുമില്ല പലിശയുമില്ല..

വണ്ടി വാങ്ങാൻ ഒരു ഒന്നര ലക്ഷം രൂപ ഈ വീടും പറമ്പും വെച്ച് അവൻ എടുത്തിരുന്നു..

എനിക്കങ്ങനെ ദാനം കൊടുത്തു ശീലമില്ല കൊച്ചെ..

നീ വേണ്ടപ്പെട്ടവരെ ആരെയെങ്കിലും വിളിച്ചു ഇതിനൊരു തീരുമാനം ഉണ്ടാക്കണം..
അല്ലെങ്കിൽ പറമ്പും വീടും ഞാൻ എടുത്തോളാം ..

ബാക്കി വല്ലോം ഉണ്ടെങ്കിൽ കൊച്ചിന് തന്നേക്കാം…

എന്റെ തല കറങ്ങുന്നപോലെ തോന്നി…ഞാൻ മേശയിൽ പിടിച്ചു നിന്നു.

സാർ എനിക്കിതിനെക്കുറിച്ചൊന്നും അറിയില്ല..

ഞാൻ എന്താ ചെയ്യേണ്ടത്?

എനിക്ക് കുറച്ചു സാവകാശം വേണം..

അയാൾ കടുംപിടുത്തം…അവസാനം എന്തോ എന്റെ അവസ്ഥ ഒക്കെ കണ്ടിട്ടാവും..അടുത്ത മാസം മുതൽ പലിശ എന്റെ ഡ്രൈവർ ജോമോൻ വരും .അവന്റെ കയ്യിൽ കൃത്യമായി കിട്ടിയിരിക്കണം.

ബാക്കി പിന്നെ പറയാം..

ശരി ഞാനിറങ്ങട്ടെടി കൊച്ചെ..

Leave a Reply

Your email address will not be published. Required fields are marked *