“ജാബിറെ” ഇന്ന് ഓട്ട മില്ലെടാ…
“അടുക്കളയിൽ നിന്നും സാധാരണ ഞാൻ എഴുന്നേറ്റ് വരുന്ന സമയം ആയിട്ടും കാണാത്തത് കൊണ്ട് ഉമ്മ യുടെ ഉറക്കെ യുള്ള വിളിയാണ് കേൾക്കുന്നത് “..
ഇല്ല ഉമ്മ.. ഇന്ന് സ്കൂൾ ഇല്ല… കിടക്ക പായയിൽ കിടന്നു അതിന് ഉത്തരമെന്നോണം ഞാൻ പറഞ്ഞു…
വെറുതെ അല്ല നീ പോത്ത് പോലെ കിടന്നുറങ്ങുന്നത്… ഉമ്മ വീണ്ടും എന്തെക്കെയോ പിറു പിറുക്കുന്നുണ്ട്…
ഹോ.. ആ ഫ്ലോ അങ്ങോട്ട് പോയി.. എന്റെ ഉറക്കം പോയ ദേഷ്യത്തിൽ കട്ടിലിൽ നിന്നും എഴുന്നേറ്റ് മുറു മുറുപ്പോടെ ഇരുന്നു..
ഒന്ന് നല്ലത് പോലെ 12 മണി വരെ ഉറങ്ങാൻ കരുതിയത് ആയിരുന്നു..
ഞാൻ ജാബിർ.. ഉമ്മാക് നാലു മക്കളിൽ അവസാനത്തെ സന്ധതി…
വേറെ രണ്ടു ഇത്ത മാരും ഒരു ഇക്കയും ഉണ്ട്.. ഉപ്പ ചെറുപ്പത്തിൽ തന്നെ പടച്ചോനെ കാണാൻ പോയത് കൊണ്ട് എനിക്ക് കാണാൻ പറ്റിയില്ല..
ഓട്ടോ ഓടിക്കൽ ആണ് എന്റെ പണി.. നാട്ടിലെ തന്നെ രാജേഷേട്ടന്റെ ഓട്ടോ ദിവസ വാടകക്ക് ഓടിക്കും.. അല്ലറ ചില്ലറ വരുമാനവും ആയി മുന്നോട്ട് പോകുന്ന സമയം…
എനിക്ക് ഉണ്ടായ കുറച്ചു അനുഭവങ്ങൾ ആണ് ഞാൻ പറയുന്നത്..
പറയുന്നത് സത്യം മാത്രം.. തള്ളല്ല മക്കളെ its ട്രൂ…
ഇതെന്റെ കഥയാണ്. എന്റെ മാത്രം കഥ..
❤
ഉമ്മ.. ചായ..
ഹ്മ്മ്.. പതിനൊന്നു മണിക്ക് എഴുന്നേറ്റ് വരുന്നവനൊന്നും ചായ ഉണ്ടാക്കി കൊടുക്കാൻ എനിക്ക് ആവില്ല.. വേണേൽ ഉണ്ടാക്കി കുടിച്ചോ..
ഉമ്മ ഇന്ന് നല്ല ചൂടിൽ ആണെന്ന് തോന്നുന്നു..
പേടിക്കണ്ട.. ചായ അടുപ്പത് തന്നെ ഉണ്ടാവും ഇത് വെറുതെ നമ്മളെ കളിയാക്കാൻ പറയുന്നത് അല്ലെ..
എന്നാൽ പിന്നെ ഉമ്മാക് ഇട്ടു ഒരു പണി കൊടുക്കാം എന്നും കരുതി ഞാൻ ഉമ്മറത്തേക് നടന്നു…
എന്നാൽ പിന്നെ ഞാൻ പുറത്ത് നിന്നും കഴിച്ചോളാം ഉമ്മ എന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങുവാൻ തുടങ്ങിയപ്പോൾ ആണ്…
മര്യദക് ആ ഉണ്ടാക്കി വെച്ചത് കഴിച്ചു പൊയ്ക്കോ അല്ലേൽ ഉച്ചക്ക് ഒരു വറ്റ് ഞാൻ എടുത്തു വെക്കില്ല…ഉമ്മ അടുത്ത. അടവ് പുറത്തെടുത്തു…
ഹ്മ്മ്.. ഭീഷണി.. അതും നമ്മളോട്..
അല്ലേൽ വേണ്ട ഇനി അതിന് ഹോട്ടലിൽ കേറിയാൽ പത്തു നൂറു രൂപയാകും ഞാൻ പെട്ടന്ന് തന്നെ അടുക്കളയിലേക് തന്നെ നടന്നു..
ആ സമയം ആണ് അടുത്ത വീട്ടിലെ ആസിയ ത്ത ഉമ്മ യോട് കുശലം പറയാൻ വന്നത്..
എന്താ ഉമ്മയും മോനും രാവിലെ തന്നെ…
ഒന്നും പറയണ്ട പെണ്ണെ.. എണീക്കല് തന്നെ ഉച്ചക്ക് ആണ്.. എന്നിട്ടോ ഇവിടെ ഉണ്ടാക്കിയത് ഒന്നും ഓന് പറ്റില്ല..
എന്തിനാ ഉമ്മ ഓനോ ചീത്ത പറയുന്നത്.. ഇപ്പോയതെ ചെക്കന്മാർ അല്ലെ രാത്രി എന്തെല്ലാം പരിവാടി ഉണ്ടാവും അപ്പോ കുറച്ചു നേരമൊക്കെ വൈകില്ലേ.. എന്നെ ഒന്ന് കണ്ണിറുക്കി കാണിച്ചു ഉമ്മയോടായി പറഞ്ഞു..
അവനെന്ത് പണി.. എന്നും രാത്രി സിനിമ കാണാൻ പോണം എന്നിട്ട് നേരം വൈകി വരണം അതെല്ലേ ഇത്ര പണി.. ഉമ്മ എന്നെ വിടുവാൻ മട്ടില്ലാതെ വീണ്ടും പറഞ്ഞു..
പോട്ടെ ഉമ്മ..
എടാ നീ എനിക്ക് ഒരു സഹായം ചെയ്യണം ഞാൻ അതിനാ വന്നത്..
എന്താടി വീട്ടിലേക് എന്തേലും വേടിക്കാൻ ഉണ്ടോ അത് അവൻ വരുമ്പോൾ കൊണ്ട് വരും നീ ലിസ്റ്റ് കൊടുത്താൽ മതി.. വടക്കേരിയായിലെ പണി കഴിഞ്ഞു അടുക്കളയിലേക് കയറുന്നതിനു ഇടയിൽ ഉമ്മ തന്നെ ആസിയ ത്ത യോട് പറഞ്ഞു..
ഹേയ് ഇത് അതൊന്നും അല്ല ഒന്ന് റീചാർജ് ചെയ്യണം..
നീ കടയിൽ നിന്നും ചെയ്താൽ മതി… കാർഡ് കൊണ്ട് വന്നാൽ നേരം വൈകും എനിക്ക് ഇക്കയെ ഒന്ന് വിളിക്കാനാണ്.. ഒരു കടലാസ് എന്റെ നേരെ നീട്ടി കൊണ്ട് ഇത്ത പറഞ്ഞു..
ഞാൻ അത് വേഗം വാങ്ങി കീശയിലേക്ക് ഇട്ടു..
മറക്കല്ലേ ട്ടോ ജാബി… ഇത്ത വീണ്ടും ഓർമിപ്പിച്ചു പുറത്തേക് ഇറങ്ങി..
ആസി ഓൻ പോയിട്ട് രണ്ടു ദിവസം അല്ലെ ആയിട്ടുള്ളു….
ആ ഉമ്മ.. പക്ഷെ ഉപ്പാക് എന്തോ മോനോട് പറയാൻ ഉണ്ടെന്ന് പറഞ്ഞു.. ഇത്ത അതും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി..
ടാ പോകുമ്പോൾ തന്നെ ചെയ്തു കൊടുത്തോ.. മറക്കരുത് ട്ടോ.. ഞാൻ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ വീണ്ടും ആസിയ യുടെ മുബൈൽ റീചാർജ് ചെയുവാൻ ഉമ്മ ഓർമ്മിപ്പിച്ചു…
