ഞാൻ : അല്ലാ, വെള്ളം വന്ന സ്ഥിതിക്ക് വള്ളംകളി തുടങ്ങിയാലോ?
ആ കോമഡി ഏറ്റില്ല. ആരും ചിരിച്ചില്ല, ഞാൻ തേഞ്ഞു.
മായ: ഓഹ് ചത്ത് ചത്ത് ചത്ത്, ആ കോമഡി ചത്ത് 🤣🤣🤣
പാറു: ഞാൻ ഗ്ലാസ് എടുത്തോണ്ടുവരാം
ഞാൻ: ഋഷി, താൻ എന്താ അടിക്കരുത്? Rum, brandy, beer, whiskey? (ഞാനും അജുവും എപ്പോഴും സാധനം സ്റ്റോക്ക് വെച്ചിട്ടുണ്ടാവും, എല്ലാദിവസവും അടിയില്ല, അവധിയുള്ള ദിവസങ്ങൾ മാത്രം അടിക്കും)
ഋഷി: rum ഇഷ്ടമാണ്, എന്തായാലും കുഴപ്പമില്ല.
ഞാൻ: അനു തനിക്കോ?
അനു: ഇപ്പൊ beer മതി.
ഞാൻ: ഓക്കേ, ടാ അജു അകത്തുന്നു ആ rum എടുത്തോണ്ടുവാടാ, beer ഞാൻ എടുത്തോളാം.
അജു: അഹ് ഒരു 5min.
അങ്ങനെ ഞങ്ങൾ പരുപാടി തുടങ്ങി, പാറു എന്റെ അടുത്ത് വന്നിരുന്നു, ഞാൻ സ്പീക്കർ ഓണാക്കി പാട്ടുവെച്ചു.
“ഇതളൂർന്നു വീണ പനിനീർ ദളങ്ങൾ”
നല്ല മൂഡ് ആയി എല്ലാർക്കും. ഋഷി നല്ല കീറാണ്, ഞങ്ങൾ 1 പെഗ് അടിക്കുമ്പോൾ ഋഷി 3 അടിക്കും. നല്ല ടാങ്ക് ആണ്. ഞാൻ അജുനെ നോക്കി ചിരിച്ചു. ഋഷിക്കു പല പല സംശയങ്ങൾ ആണ്.
ഋഷി: ഇവിടെ ആരാ ജോലിക്ക് വരുന്നേ?
ആ ചോദ്യം ആ ഒരു മൂഡിൽ വളരെ അരോചകമായി തോന്നി.
ഞാൻ: മനസ്സിലായില്ല
ഋഷി: ഈ വീട് വൃത്തിയാക്കാനും, പിന്നെ തുണി അലക്കാനും ആരാ വരുന്നേ? ഏതെലും ക്ലീനിങ് ലേഡി ആണോ? (അവൻ ഇളക്കിതുടങ്ങി, വെറും കഴപ്പ് അല്ലാതെ എന്ത്?)
മായയും പാറുവും ഇതുക്കെട്ട് ചിരിച്ചു🤣🤣
ഞാൻ: ഇല്ല അങ്ങനെ ആരും ഇല്ല. വൃത്തിയാക്കൽ ഓക്കേ അജുവും ഞാനും ആണ്. ഞങ്ങൾക്ക് ഫ്ലാറ്റ് എപ്പോഴും വൃത്തിയായി ഇരിക്കണം.
മായ: ഇങ്ങനെ 2 വൃത്തിരക്ഷസന്മാർ. ഒരു പൊടി വീഴാൻ സമ്മതിക്കില്ല, കള്ളുകുടിച്ചു എത്ര ഫിറ്റ് ആയാലും അവന്മാർ ക്ലീനിങ് കഴിഞ്ഞേ ഉറങ്ങാൻപോകു.
അനു: ഞാൻ അതാ ഓർത്തെ, സാധാരണ ബാച്‌ലർ റൂംസ് ഒക്കെ കണക്കാ പക്ഷെ ഈ ഫ്ലാറ്റ് നല്ല രീതിയിൽ മെയ്ന്റെയ്ൻ ചെയ്തിട്ടുണ്ട്. ബാത്രൂം എവിടാ?
ഞാൻ: ബെഡ്‌റൂമിൽ ഉണ്ട്
അനു എഴുന്നേറ്റു ബാത്‌റൂമിൽ പോയി
ഋഷി: ഇതിനു എത്ര വാടക?
ഞാൻ: ഇത് ഞാനും അജുവും മായേം കൂടി ഒന്നിച്ചു വാങ്ങിയതാണ് 3 വർഷം മുന്നേ.
ഇതൊക്കെ പാറുവിനു നേരത്തെ അറിയാം.
ഋഷി: അഹ് ക്യാഷ് ഉള്ളവർക്ക് വാങ്ങാം
അജു: ക്യാഷ് ഉണ്ട് പക്ഷെ ഇത് ഞങ്ങൾ ജോലി ചെയ്തു കഷ്ടപ്പെട്ട് വാങ്ങിയതാ, നിങ്ങള്ക്ക് അറിയില്ല ഞാനും ഇവനും എന്തൊക്കെ പണി ചെയ്തിട്ടുണ്ടെന്ന്. നല്ലപോലെ കഷ്ട്ടപെട്ടാ ഈ അവസ്ഥയിൽ എത്തിയത് അല്ലാതെ അപ്പന്റെ ക്യാഷ് കൊണ്ടല്ല. (അജു സ്വരം ഒന്ന് കടുപ്പിച്ചു)
ഞാൻ അജുനെ കണ്ണടച്ച് കാണിച്ചു മിണ്ടാതിരിക്കാൻ ആംഗയം കാണിച്ചു. അപ്പോഴേക്കും ഇതെല്ലാം കേട്ട് അനു വന്നു
അനു: അത് കിടുക്കി, ഈ ചെറുപ്രായത്തിൽ തന്നെ സ്വന്തം ഫ്ലാറ്റ്, ഞങ്ങൾക്കൊക്കെ നിങ്ങൾ ഒരു ഉദാഹരണം ആണ് അല്ലെ ഋഷി?
ഋഷി: ശെരിക്കും, ഇതുപോലൊക്കെ ജീവിക്കണം. (പുച്ഛം)
ഞാൻ: നല്ലപോലെ പണി എടുത്താൽ മതി, ഞാനും അജുവും കോളേജിൽ 2year പഠിക്കുമ്പോൾ ഹോട്ടലുകളിൽ തറ തുടക്കാൻ വരെ നിന്നിട്ടുണ്ട് അല്ലെ ടാ (ഞാൻ അജുനെ നോക്കി)
അജു: താറായോ? അപ്പൊ ബാക്കിയൊക്കെ?
ഞാൻ: അഹ് അതുവിട്
അങ്ങനെ സമയം പോയി 9:30 ആയി. ഞാൻ മെല്ലെ ഒരു സിഗരറ്റ് വലിക്കാൻ പോയി. എല്ലാരും എന്റെ പിന്നാലെ വന്നു. കൂട്ടം കൂടി നിന്നു വലിച്ചാൽ ആകെ പുകമയം ആകുമെന്ന് ഞാൻ പറഞ്ഞു. മായേം അജുവും അനുവും അക്കത്തേക്കുപോയി. ഞങ്ങൾ വീടിന്റെ ഉള്ളിൽ വലിക്കില്ല, ബാൽക്കണി അല്ലെങ്കിൽ ടോയ്ലറ്റ്.
പാറു: ഋഷി, രോഹൻ cutoff തരില്ല, അവനു അത് ഇഷ്ടമല്ല.
ഋഷി: ഓക്കേ
അങ്ങനെ ഞങ്ങൾ അവിടെ നിന്നു വലിച്ചു. ഋഷി ഉള്ളിൽ പോയി പാറു എന്നെ വന്നു കെട്ടിപിടിച്ചു.
ഞാൻ: ഫിറ്റ് ആയോ?
പാറു: കുറച്ചു, ഞാൻ ഇതിനുമുന്നേ rum കഴിച്ചിട്ടില്ല അതുകൊണ്ടാ
ഞാൻ: ഇനി ബ്രാൻഡ് മാറ്റി അടിക്കേണ്ട നാളെ നല്ല തലവേദന ഉണ്ടാവും.
പാറു: അഹ് ഞാൻ മതിയാക്കി
മായ: ടാ കഴിക്കാം ബാ
ഞങ്ങൾ കഴിക്കാൻ പോയി. ഋഷി ഇപ്പോഴും അടിക്കുന്നുണ്ടാരുന്നു, കുറഞ്ഞത് ഒരു 7 പെഗ് അവൻ അടിച്ചിട്ടുണ്ട്. അനു ഒരു 3 beer അടിക്കുന്നതും ഞാൻ കണ്ടു. അഹ് എന്തേലും കാണിക്കട്ടെ. ഞാൻ കഴിക്കാൻ തുടങ്ങി, നല്ല വിശപ്പുണ്ടാരുന്നു. കുറച്ചു കഴിഞ്ഞപ്പോ ഋഷി നല്ല ഫിറ്റ് ആയി അനുവും. ഋഷി ഇപ്പൊ വാളുപണിയും എന്ന് എനിക്ക് തോന്നി, ഞാൻ അത് അജുനോടും പറഞ്ഞു. അനു അവനെ കൂട്ടി എന്റെ റൂമിൽ പോയി, വാളുവെക്കുന്നതിന്റെ ഒച്ച പുറത്തു കേട്ടു, ഒപ്പം അനുവിന്റെ അയ്യേ എന്നൊരു വിളിയും. അജുവും പാറുവും കഴിച്ചു കഴിഞ്ഞിരുന്നു, അവർ പോയി നോക്കി, അപ്പൊ ഋഷി വാളുവെച്ചു ബാത്തൂമിന്റെ തറയിൽ ഇരിക്കുന്നു, അനുവിന്റെ ഡ്രെസ്സിൽ ഒക്കെ ഉണ്ട് വാള്.
