ഞങ്ങൾ ഡ്രസ്സ് ഒക്കെ ചെയ്ത് പുറത്ത് വന്നു….അനുവും ഋഷിയും ഉണർന്നിട്ടുണ്ട്, ഞാൻ അവരോട് ഒന്നും മിണ്ടാതെ നേരെ പോയി ഒരു സിഗരറ്റ് വലിച്ചു, ഇന്നലത്തെ സംഭവം ഞാൻ മറന്നിട്ടില്ല…..പിന്നെ ഞാൻ അവനെ മൊത്തത്തിൽ വെറുത്തു…. അവളേം….
മായേം അജൂം വന്നു, അവർ സാധാരണ പോലെ സംസാരിച്ചു, ഋഷിക്ക് വയറുവേദന, നല്ലൊരെണ്ണം അജുന്റെ കയ്യിൽനിന്നും കിട്ടിയതല്ലേ……ഓർമ കാണും, എങ്ങനെ മറക്കാനാ അല്ലെ….
ഞാൻ ഫുഡ് ഉണ്ടാകണമെന്ന് പറഞ്ഞു…..നല്ല ചൂട് ഗോതമ്പു പുട്ടും പിന്നെ ചിക്കൻ കറിയും….എല്ലാരും ok പറഞ്ഞു….
മായ: ടാ ഞാൻ ഹെല്പ് ചെയ്യാം
ഞാൻ: ok മാഡം
അങ്ങനെ മായ മെല്ലെ പച്ചക്കറി ഒക്കെ റെഡി ആക്കി, അപ്പോഴേക്കും ഞാൻ പുട്ടിനു വേണ്ടതൊക്കെ സെറ്റ് ആക്കി, പുട്ടിനു കുഴയ്ക്കാൻ ഇത്തിരി പാട വെള്ളം കൂടിയാൽ പിന്നെ അത് മൊത്തം പോക്കാ…ഞാൻ തേങ്ങ തിരുമ്മി, മാവും റെഡി ആക്കി, അങ്ങനെ പുട്ടിനു വേണ്ട സാധനങ്ങൾ റെഡി, ഞാൻ ചിക്കൻ കഴുകി വൃത്തിയാക്കി കറി ഉണ്ടാക്കാൻ തുടങ്ങി,
മായ: ടാ നീ ok അല്ലെ? എന്നോട് എന്തേലും നിനക്ക് പറയാൻ ഉണ്ടോ?
ഞാൻ: എന്താ ഡി എന്ത് പറ്റി?
മായ: അല്ല നീ ok അല്ലെ? എന്നോട് നീ ഇപ്പൊ ഒന്നും സംസാരിക്കാറ് പോലും ഇല്ല, പ്രത്യേകിച്ച് ഇവിടെ വന്ന ശേഷം
ഞാൻ: അയ്യേ, എന്റെ മായമ്മേ, നീ എന്റെ ഫാമിലി അല്ലെ? ഞാൻ നിന്നെ വിട്ട് എങ്ങോട്ട് പോവാനാ?????
മായ: എനിക്ക് നല്ല വിഷമം ഉണ്ട്.
ഞാൻ: എന്തിന്? എനിക്ക് ഒരു കുഴപ്പവും ഇല്ല, നിനക്കറിയാല്ലോ, എനിക്ക് കിട്ടാതെ കിട്ടിയ ഒരു റിലേഷൻ ആണ് പാറു, എനിക്ക് പറ്റിയ പെണ്ണ്, അവൾക്ക് കുറച്ച് ആഗ്രഹങ്ങൾ ഉണ്ട് അതൊക്കെ എനിക്ക് സാധിച്ചുകൊടുക്കണം
മായ: അതിന് എന്നെ avoid ചെയ്യണോ???
ഞാൻ: നിന്നെ ഞാൻ എന്തിനാ avoid ചെയ്യുന്നേ….
മായെടെ കണ്ണ് ചെറുതായി നിറഞ്ഞു, ഞാൻ അവളെ കെട്ടിപ്പിടിച്ചു,
ഞാൻ: avoid ചെയ്തെങ്കിൽ sorry, ഇനി ഉണ്ടാവില്ല കേട്ടോ, നീ കരയേണ്ട
മായ: എനിക്ക് നീ മാത്രേ ഉള്ളൂ
ഞാൻ: അപ്പൊ അജുവോ?
മായ: അവൻ എന്റെ life പാർട്ണർ അല്ലെ, നീ എന്റെ ഏട്ടൻ അല്ലെ…..
ഞാൻ: അതൊക്ക ശെരിയാ
അജു: എന്താണ് ആങ്ങളേം പെങ്ങളും രാവിലെ തന്നെ സെന്റി ആണോ.
ഞാൻ: ടാ ഇവൾ പറയുവാ ഞാൻ ഇവളെ avoid ചെയ്‌തെന്ന്….ആദ്യം ഇവളോടെ എന്നെ ഒന്ന് വിടാൻ പറ ഞാൻ കറി ഉണ്ടാക്കട്ടെ
അജു: ഇത് ഞാൻ അവളോട് ഇന്നലെ രാത്രി മുഴുവൻ ഇരുന്ന് പറഞ്ഞതാ, പൊട്ടത്തിക്കു മനസ്സിലാവണ്ടേ
ഞാൻ: ആഹാ….അപ്പൊ ഇത് രാത്രി തുടങ്ങിയതാണോ?
മായ: ടാ നീ അമ്മേ വിളിച്ചിട്ട് എത്ര ദിവസം ആയി?
ഞാൻ: അമ്മ സാധാരണ എന്നെ അല്ലെ വിളിക്കാറ്? എന്റെ വിളി ഒക്കെ കണക്കല്ലേ, നീ ഇങ്ങനെ കാടുകെറല്ലേ
അജു: ഇങ്ങനെ പറഞ്ഞ് പറഞ്ഞ് വെല്ല്യ പ്രശ്നമാകും, ഇത് ഇവിടെ ഇപ്പൊ നിർത്തണം
മായ: അല്ല ഞാൻ വഴക്കിടാൻ പറഞ്ഞതല്ല
ഞാൻ: ഞാൻ പ്രേമിക്കാത്തതിൽ നിനക്കൊക്കെ അല്ലാരുന്നോ പ്രശ്നം? ഇപ്പോ പ്രേമിക്കുന്നതാണോ പ്രശ്നം?
മായ: എടാ അതല്ല പറഞ്ഞ്, പാറുനെ നിന്നെക്കാളും ഇഷ്ടമാ ഞങ്ങൾക്ക്, ഒരു ചെറിയ gap വന്നു അത്രേ ഉള്ളൂ….
അജു: അത് വിട്, നിർത്ത്…..
മായ എന്നെ വീണ്ടും കെട്ടിപ്പിടിച്ചു
മായ: sorry ടാ
ഞാൻ: സോറി, പക്ഷെ നീ sorry ഒന്നും പറയേണ്ട…..
അജു: അപ്പൊ ഇന്നെന്താ പരുപാടി?
ഞാൻ: നമ്മുക്ക് വേറെ ചില ബീച്ചിൽ ഒക്കെ പോയി night ഒരു പാർട്ടി സെറ്റ് ആക്കാം….പിന്നെ നാളത്തേക്ക് ബൈക്ക് ഒക്കെ സെറ്റ് ആക്കണ്ടേ?
അജു: അതും വേണമെല്ലോ….അപ്പൊ ഒരുകാര്യം ചെയ്യാം, നമ്മുക്ക് ഉച്ചക്ക് ഇറങ്ങാം, പുറത്തുന്ന് ഫുഡ് അടിച്ച് പിന്നെയാവാം കറക്കം ഒക്കെ
ഞാൻ: അതാ നല്ലത്
ഞാൻ മായേ കൂട്ടികൊണ്ട് പോയി കുറച്ചുനേരം അവളെ സമാധാനിപ്പിച്ചു, അമ്മയെ ഫോൺ ചെയ്തു, അമ്മ അവൾക്ക് കാര്യം പറഞ്ഞ് മനസ്സിലാക്കി, അതായത് ഞാൻ ഇപ്പൊ ഒരു റിലേഷലിൽ ആയിട്ടല്ലേ ഉള്ളൂ, പാറുന്റെ കൂടെ gap വിടാതെ കൂടെ ഉണ്ടാവണം എന്നൊക്കെ അമ്മ അവൾക്ക് ഉപദേശം കൊടുത്തു…..അങ്ങനെ മായ ok ആയി….ഞാൻ പുട്ടും ചിക്കൻ കറിയും ഉണ്ടാക്കി…നേരെ മുറിയിൽ ചെന്നപ്പോൾ പാറു നല്ല ഉറക്കം, അവൾ ഇതൊന്നും അറിഞ്ഞില്ല, നന്നായി….
