പാവക്കൂത്ത്‌ – 2 LikeNew 

നിങ്ങൾ നിങ്ങളുടെ ചാരിറ്റിയും, പൊതു പ്രവർത്തനവും എല്ലാം കഴിഞ്ഞു തുച്ഛമായ ബാക്കി ശമ്പളം എന്നെ ഏല്പിക്കും,, അതുകൊണ്ടു ഞാൻ രണ്ടറ്റം എങ്ങനെയാ മുട്ടിക്കുന്നേ എന്ന് നിങ്ങൾ എപ്പോയെങ്കിലും ചിന്തിച്ചിട്ടുണ്ടോ?? നമുക്ക് തന്നെ കഷ്ട്ടിച്ചു കഴിഞ്ഞു പോകാൻ ഉള്ള ചിലവിൽ നിന്നും ഒന്നരാടം ദിവസം നിങ്ങളുടെ കൂട്ടുകാർക്കും വെച്ച് വിളമ്പിക്കൊടുക്കണം,,,

മാനസി,, എൻ്റെ കൂട്ടുകാർ വരുന്നത്,,, അതിഥി ദേവോ,, (മാനസി പറയുന്നതിനിടയിൽ ഹർഷൻ കയറി സംസാരിക്കാൻ ശ്രമിച്ചെങ്കിലും മാനസി വിട്ടുകൊടുത്തില്ല)

അതെ,, അതെ,, അതിഥി ദേവോ ഭവാ,,, ഇതൊക്കെ ഞാനും കുറേ കേട്ടിട്ടുണ്ട്,,, പക്ഷെ ‘ചാരിറ്റി സ്റ്റാർട്സ് ഫ്രം ഹോം’ എന്ന ഇംഗ്ലീഷ് വാക്യം നിങ്ങൾ എപ്പോയെങ്കിലും കേട്ടിട്ടുണ്ടോ???

മാനസിയുടെ മൊത്തത്തിലുള്ള ഭാവവും, സംസാര ഭാഷയും കണ്ടപ്പോൾ ഹർഷൻ മൗനം പാലിച്ചു,, അതിനു രണ്ടു കാരണങ്ങൾ ഉണ്ട്,,

ഒന്ന്: എന്തിന്റെ പേരിൽ ആയാലും മാനസിയുമായി അതിരുവിട്ടു തർക്കിച്ചു സംസാരിക്കാൻ ഹർഷൻ നിൽക്കാറില്ല (സ്നേഹം ഉള്ളത് കൊണ്ട് തന്നെ).

രണ്ടു: ഇപ്പോൾ മാനസി പറയുന്ന കാര്യങ്ങൾ ശരിയാണ് എന്ന തിരിച്ചറിവ്,,

മാനസി തുടർന്നു,,,

നിങ്ങൾ എന്താ പറഞ്ഞത് ?? ഞാൻ തമ്പുരാട്ടി ആണെന്നോ?? നിങ്ങൾ തന്നുകൊണ്ടിരിക്കുന്ന ജീവിത സൗകര്യങ്ങളിൽ ഞാൻ ഹാപ്പി അല്ലെന്നോ?? എനിക്ക് പണക്കൊതി ആണെന്നോ??

നിങ്ങൾ തരുന്ന ജീവിത സൗകര്യത്തിൻറെ കാര്യങ്ങളെ പറ്റിയൊന്നും ഞാൻ കൂടുതൽ വിശദീകരിക്കുന്നില്ല ഹർഷൻ,, എനിക്ക് ഇപ്പോൾ അങ്ങനെ ആഗ്രഹങ്ങളോ, മോഹങ്ങളോ ഒന്നും തന്നെയില്ല,,, പക്ഷെ നമ്മുടെ മോൾ,,

ഹർഷൻ എന്നാണ് നമ്മുടെ മോൾക്ക് അവസാനമായി പുതിയ ഒരു ഉടുപ്പ് വാങ്ങിച്ചു കൊടുത്തതു?? ഒരു കളിപ്പാട്ടം?? പോട്ടെ,, അവൾക്കു ഇഷ്ടപ്പെട്ട നല്ല ഒരു ഭക്ഷണം ??

മാനസിയുടെ ശരങ്ങൾ പോലെയുള്ള ചോദ്യങ്ങൾക്കു മുന്നിൽ തല കുനിച്ചു നിക്കയല്ലാതെ ഹർഷനു,, ഒരു മറുപടിയും ഉണ്ടായിരുന്നില്ല,,,

എൻ്റെ കാര്യങ്ങൾ വിട്ടേക്ക്,, പക്ഷെ എൻ്റെ മോൾക്ക് അവളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണം എന്ന ഒരു മോഹം എനിക്കുണ്ട്, അത് ഒരു ‘അമ്മ എന്ന നിലയിൽ എൻ്റെ ഉത്തരവാദിത്തമാണ്,,, അതിനു എനിക്ക് സ്വന്തമായ ഒരു ജോലിയും അതിൽ നിന്ന് വരുന്ന ശമ്പളവും ആവഷ്യമാണ്,, ഇതിനു നിങ്ങൾ ‘പണക്കൊതി’ എന്നാണ് വ്യാഖ്യാനം കൊടുക്കുന്നതെങ്കിൽ,, അതെ എനിക്ക് പണക്കൊതി തന്നെയാണ്!!

ശരി,, ശരി,, നിനക്ക് ജോലിക്ക് പോകണമെങ്കിൽ പോയിക്കോ,,, അതോടെ നിൻറ്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആകും എന്ന് നിനക്ക് തോന്നുന്നുണ്ടെങ്കിൽ അങ്ങനെ തന്നെ ആവട്ടെ,,,

ശ്വാസം വിടാതെ മാനസി ഇങ്ങനെ തൻ്റെ നേർക്ക് കുത്തുവാക്കുകളുടെ അസ്ത്രങ്ങൾ തൊടുത്തു കൊണ്ടേ ഇരുന്നപ്പോൾ ഹർഷനു അങ്ങനെ പ്രതികരിക്കാൻ അല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ല,,,

പക്ഷെ എന്നിട്ടും മാനസിയുടെ ദേഷ്യം അടങ്ങിയിരുന്നല്ല,,,

മാനസി വീണ്ടും വാദിച്ചു,,,

അതേ,,, എൻ്റെ മാത്രം പ്രശ്നനങ്ങൾ തീർക്കാനല്ല,, നമ്മുടെ എല്ലാവരുടെയും ആവശ്യങ്ങൾ മുന്നിൽ കണ്ടു കൊണ്ട എനിക്ക് ജോലിക്ക് പോകണം എന്ന് പറയുന്നത്,,, മാളൂട്ടി നമ്മുടെ മോളാണ് അല്ലാതെ എൻ്റെ മാത്രമല്ല!!

ആയിക്കോട്ടെ,,, അല്ല,, ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?? ഞാൻ നിന്നോട് എപ്പോഴാ ഒരു ജോലിക്കു പോകണ്ട എന്ന് പറഞ്ഞത് (അത്യാവശ്യം ഗൗരവത്തിലും തൻ്റെ പുരികങ്ങൾ മേല്പോട്ട് ഉയർത്തിപ്പിടിച്ചുമായിരുന്നു ഹർഷൻ അത് ചോദിച്ചത്)

പോകണ്ട എന്ന് നിങ്ങൾ പറഞ്ഞില്ല,, പക്ഷെ സമ്മതവും തന്നില്ല,, പുറമെ എന്നെ പരിഹസിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളും (മാനസിയും വിട്ടു കൊടുത്തില്ല)

ഞാൻ നിന്നെ പരിഹസിച്ചതല്ല,,, പക്ഷെ പെട്ടെന്ന് നീ ഒരു ജോലിക്ക് ശ്രമിക്കുന്നു,, ഇപ്പോഴുള്ള ജീവിതത്തിൽ നീ ഹാപ്പി അല്ല എന്നൊക്കെ കേട്ടപ്പോൾ,, എന്തോ പെട്ടെന്ന് ഞാൻ അങ്ങനെ പ്രതികരിച്ചു പോയി,, സോറി!

അവർക്കിടയിൽ കുറച്ചു നേരം മൗനം തളം കെട്ടി നിന്നു!!

അപ്പോ,, എനിക്ക് ജോലിക്കു പോകാം അല്ലെ? ഇപ്രാവശ്യം വളരെ ശാന്തമായിരുന്നു മാനസിയുടെ ചോദ്യം,,, എന്നാൽ അവളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിരിനാളം ഉണ്ടായിരുന്നു,,,

ഹ്മ്മ്,,, എന്ന ഒരു മൂളൽ മാത്രമായിരുന്നു ഹർഷൻ്റെ മറുപടി

അത് ചിലപ്പോൾ ഒരു അർധ സമ്മതമാകാം,, അല്ലെങ്കിൽ നിവർത്തികേട്‌ കൊണ്ട് സമ്മതിച്ചു കൊടുത്തതും ആവാം,,,

എന്തോ,,, മാനസിക്ക് ഹർഷൻ്റെ ആ മൂളലിൽ ഒരു തൃപ്തി തോന്നിയിരുന്നില്ല,,, എത്രയൊക്കെ തർക്കിച്ചാലും,, അല്പം കയർത്തു സംസാരിച്ചാലും ‘മാനസി’ എന്ന ഭാര്യയ്ക്ക് ഹർഷൻ്റെ പൂർണ്ണ സമ്മതം ഇല്ലാതെ ഒന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല,, അതിനു അവളുടെ മനസ്സ് അനുവദിക്കുമായിരുന്നില്ല!!

മാനസിയുടെ ഭാവം കണ്ട ഹർഷനും അത് മനസ്സിലായിരുന്നു,, അതാണ് അവർക്കിടയിലുള്ള മനപ്പൊരുത്തം!! ഒരാളുടെ മനസ്സ് ഒന്ന് നൊന്താൽ അവർ അത് പരസ്പരം പറയാതെ തന്നെ തിരിച്ചറിയും,,,

അൽപ നേരത്തെ ആലോചനയ്ക്കു ശേഷം ഹർഷൻ പതിയെ സംസാരിച്ചു തുടങ്ങി,,,

ഹ്മ്മ്,, അല്ലെങ്കിലും ഇക്കാലത്തു ഒരു ജോലിക്ക് പോകുന്നതിൽ എന്താണ് തെറ്റ്?? പക്ഷെ എനിക്ക് ഒന്നേ പറയാനുള്ളൂ,, ഒരു ജോലി എന്ന് പറയുമ്പോൾ അത് പണം സമ്പാദിക്കാൻ വേണ്ടി മാത്രം ചെയ്യുന്ന ഒരു പ്രക്രിയ ആവരുത്,, ആദ്യം സംതൃപ്തി,, ശേഷം പണം!!

ശരി മാഷേ!! ഹർഷൻ പെട്ടെന്ന് സ്കൂൾ ടീച്ചറുടെ കുപ്പായമണിഞ്ഞു തന്നോട് സംസാരിച്ചു തുടങ്ങിയപ്പോൾ,, ചെറിയ ഒരു കുണുങ്ങിച്ചിരിയോടെ മാനസി ഉത്തരം നൽകി,,

അവളുടെ ആ സരസമായ സംസാരത്തിൽ ഹർഷനും ചെറുതായി ഒന്ന് പൊട്ടിച്ചിരിച്ചു,,,

മാനസി കുറച്ചുടെ ഹർഷൻ്റെ അടുത്തേക്ക് ചേർന്ന് നിന്നു,, ഒരു അമ്മയുടെ വാത്സല്യമെന്നപോൽ കവിളിൽ തലോടിക്കൊണ്ട് ഒരിക്കൽ കൂടെ ഒന്ന് ഉറപ്പു വരുത്തുവാനായി ചോദിച്ചു,,

ശരിക്കും,,, ഞാൻ ഒരു ജോലിക്ക് പോകുന്നതിൽ ഏട്ടന് വിഷമം ഒന്നും ഇല്ലല്ലോ,, പൂർണ സമ്മതം തന്നെയല്ലേ??

അതിനു മറുപടിയായി ഹർഷൻ അതെ എന്ന് പറയുന്ന കണക്കെ കണ്ണുകൾ അടച്ചു തലയിളക്കി കാണിച്ചു ,, ചെറു പുഞ്ചിരിയുടെ അകമ്പടിയോടെ,,,

തൻ്റെ സന്തോഷം മാനസി ഹർഷനെ അറിയിച്ചത് അയാളുടെ കവിളിൽ അമർത്തി ഒരു ചുംബനം അർപ്പിച്ചു കൊണ്ടായിരുന്നു,,,

ശേഷം അവർ ഇരുവരും നിറഞ്ഞ മനസ്സോടെ കൈകൾ കോർത്തിണക്കിക്കൊണ്ടു ബെഡ്റൂമിലേക്ക് പ്രവേശിച്ചു,,,
*****************

അടുത്ത ദിവസം രാവിലെ,, മാനസി പതിവ് പോലെ ഹർഷനെയും, മോളെയും സ്കൂളിലേക്ക് പറഞ്ഞയച്ചതിനു ശേഷം അടുക്കളയും, വീടും എല്ലാം ഒന്ന് വൃത്തിയാക്കി, കുളിച്ചു ഇറങ്ങുമ്പോയേക്കും സമയം പത്തു കഴിഞ്ഞിരുന്നു,,,

Leave a Reply

Your email address will not be published. Required fields are marked *