പാവക്കൂത്ത്‌ – 2 26

ശരി മാഷേ!! ഹർഷൻ പെട്ടെന്ന് സ്കൂൾ ടീച്ചറുടെ കുപ്പായമണിഞ്ഞു തന്നോട് സംസാരിച്ചു തുടങ്ങിയപ്പോൾ,, ചെറിയ ഒരു കുണുങ്ങിച്ചിരിയോടെ മാനസി ഉത്തരം നൽകി,,

അവളുടെ ആ സരസമായ സംസാരത്തിൽ ഹർഷനും ചെറുതായി ഒന്ന് പൊട്ടിച്ചിരിച്ചു,,,

മാനസി കുറച്ചുടെ ഹർഷൻ്റെ അടുത്തേക്ക് ചേർന്ന് നിന്നു,, ഒരു അമ്മയുടെ വാത്സല്യമെന്നപോൽ കവിളിൽ തലോടിക്കൊണ്ട് ഒരിക്കൽ കൂടെ ഒന്ന് ഉറപ്പു വരുത്തുവാനായി ചോദിച്ചു,,

ശരിക്കും,,, ഞാൻ ഒരു ജോലിക്ക് പോകുന്നതിൽ ഏട്ടന് വിഷമം ഒന്നും ഇല്ലല്ലോ,, പൂർണ സമ്മതം തന്നെയല്ലേ??

അതിനു മറുപടിയായി ഹർഷൻ അതെ എന്ന് പറയുന്ന കണക്കെ കണ്ണുകൾ അടച്ചു തലയിളക്കി കാണിച്ചു ,, ചെറു പുഞ്ചിരിയുടെ അകമ്പടിയോടെ,,,

തൻ്റെ സന്തോഷം മാനസി ഹർഷനെ അറിയിച്ചത് അയാളുടെ കവിളിൽ അമർത്തി ഒരു ചുംബനം അർപ്പിച്ചു കൊണ്ടായിരുന്നു,,,

ശേഷം അവർ ഇരുവരും നിറഞ്ഞ മനസ്സോടെ കൈകൾ കോർത്തിണക്കിക്കൊണ്ടു ബെഡ്റൂമിലേക്ക് പ്രവേശിച്ചു,,,
*****************

അടുത്ത ദിവസം രാവിലെ,, മാനസി പതിവ് പോലെ ഹർഷനെയും, മോളെയും സ്കൂളിലേക്ക് പറഞ്ഞയച്ചതിനു ശേഷം അടുക്കളയും, വീടും എല്ലാം ഒന്ന് വൃത്തിയാക്കി, കുളിച്ചു ഇറങ്ങുമ്പോയേക്കും സമയം പത്തു കഴിഞ്ഞിരുന്നു,,,

എല്ലാം കഴിഞ്ഞു ഒന്ന് ഫ്രീ ആയപ്പോൾ മായേച്ചിയെ ഒന്ന് വിളിച്ചാലോ എന്ന് മാനസി ചിന്തിച്ചു,, ഇന്നലെ പറഞ്ഞ ജോലിയുടെ കാര്യം ഉറപ്പു വരുത്താൻ തന്നെ,,,

പക്ഷെ വ്യക്തമല്ലാത്ത എന്തൊക്കെയോ ചില ചിന്തകൾ മാനസിയെ അതിൽ നിന്നും മറുത്തു ചിന്തിപ്പിക്കുന്നു,,,

എല്ലാം ശരി തന്നെ,,, മായേച്ചി തൻ്റെ മാളൂട്ടിക്ക് വിലപിടിപ്പുള്ള ഷൂസ് ഗിഫ്റ്റ് ആയി വാങ്ങിക്കൊടുത്തു,,, തനിക്കും വളരെ നിലവാരമേറിയ റസ്റ്റോറൻറ്റിൽ നിന്നും വയറു നിറയെ ഭക്ഷണം വാങ്ങിച്ചു തന്നു,, ശരിക്കും ഒരു കൂടപ്പിറപ്പിനെ പോലെയാണ് മായേച്ചി തന്നെ കാണുന്നത്,, സ്നേഹിക്കുന്നത്,,,

പക്ഷെ ഇതിനു മാത്രമുള്ള ബന്ധം നമ്മൾക്കിടയിൽ ഉണ്ടായിരുന്നില്ലല്ലോ,, അവർ മുമ്പ് അയല്പക്കമായിരുന്ന കാലം ഏറ്റവും കുറഞ്ഞ ബന്ധമുള്ള അയൽക്കാർ ഇവർ ആയിരുന്നു,, കാരണം അവർ അങ്ങനെ ഒരു ഉൾവലിഞ്ഞ കൂട്ടർ ആയിരുന്നു,, പക്ഷെ ഇപ്പോൾ മായേച്ചിക്ക് വന്ന മാറ്റം?? തന്നോട് കാണിക്കുന്ന ഈ അടുപ്പം??

എന്തോ,, മായേച്ചി മാനസിയോട് കാണിക്കുന്ന ഈ കരുതലും, സ്നേഹവും അതേ അളവിൽ തിരിച്ചു തോന്നാൻ മാനസിയുടെ മനസ്സ് ഇപ്പോഴും ഒരുക്കമായിരുന്നില്ല!!

എത്രയോ പേർ സ്വപ്നം കാണുന്ന തരത്തിലുള്ള ഒരു ജോലി,, ഒരു പ്രയത്നവും കൂടാതെ തൻ്റെ ഉള്ളം കയ്യിൽ വന്നു നില്കുന്നു,, തൻ്റെ ദുരഭിമാനം കാരണം ഒന്ന് ചോദിക്കാതെ പോയാൽ, തനിക്ക് ആ ജോലി നഷ്ടമാകുമോ എന്ന ഭയം ഒരു ഭാഗത്തു,,,

ഒരുപക്ഷെ തൻ്റെ അവസ്ഥകൾ കേട്ടപ്പോൾ, ഒന്നും ചിന്തിക്കാതെ ഒരു എടുത്തുചാട്ടത്തിനു മായേച്ചി ഇങ്ങനെ ഒരു ഓഫർ തന്നു പോയതാണെങ്കിലോ?? അങ്ങനെയെങ്കിൽ ഇപ്പോൾ ആ ജോലിയെ കുറിച്ച് ചോദിച്ചാൽ മായേച്ചി തന്നെ പറ്റി എന്ത് കരുതും??

ഒരു അവസരം കിട്ടിയപ്പോൾ മുതലെടുക്കുന്നവൾ എന്നോ?? അങ്ങനെ ആകുമ്പോൾ നമ്മുടെ ഈ ബന്ധവും,, ഞാനും അവർക്കു ഒരു ബാധ്യത ആവില്ലേ,,,

കുറെ നേരത്തോളം മാനസിയുടെ മനസ്സ് ഇതുപോലുള്ള കുറേ അനാവശ്യ ചിന്തകളിലൂടെ കടന്നു പോയി,,, പക്ഷെ ധീർക നേരത്തെ ആ മനോസഞ്ചാരത്തിനു ഒടുക്കം മാനസി ഒരു ഉറച്ച തീരുമാനത്തിൽ എത്തിച്ചേർന്നു!!

ഇല്ല!! താൻ ആയിട്ട് ഒരിക്കലും മായേച്ചിയോടു ഈ ജോലിക്കാര്യത്തെ പറ്റി ചോദിക്കില്ല,, പക്ഷെ ഇനി എപ്പോയെങ്കിലും മായേച്ചി ഈ ജോലിക്കാര്യം ഒന്നൂടെ മുന്നോട്ടു വച്ചാൽ താൻ അത് നിരസിക്കാനും പോകുന്നില്ല,, തീർച്ചയായും സന്തോഷത്തോടെ സ്വീകരിക്കും.

മറുഭാഗത്തു മായയുടെ മാനസികാവസ്ഥയും വ്യത്യസ്തമായിരുന്നില്ല,,, താൻ ഓഫർ ചെയ്ത ജോലിക്കാര്യത്തെ പറ്റി എന്ത് തീരുമാനിച്ചു എന്ന് മനസിയോട് ചോദിക്കാൻ അവർ ഫോൺ കയ്യിൽ എടുത്തതാണ്,,

പക്ഷെ,, താൻ ഇത്ര ദൃതി കാണിച്ചാൽ മാനസിക്ക് തൻ്റെ ഉദ്ദേശ ശുദ്ദിയിൽ വല്ല സംശയവും തോന്നുമോ എന്ന ഭയം മായയെ അതിൽ നിന്നും പിന്തിരിപ്പിച്ചു,,,

Leave a Reply

Your email address will not be published. Required fields are marked *