പാവക്കൂത്ത്‌ – 2 LikeNew 

എല്ലാം കഴിഞ്ഞു ഒന്ന് ഫ്രീ ആയപ്പോൾ മായേച്ചിയെ ഒന്ന് വിളിച്ചാലോ എന്ന് മാനസി ചിന്തിച്ചു,, ഇന്നലെ പറഞ്ഞ ജോലിയുടെ കാര്യം ഉറപ്പു വരുത്താൻ തന്നെ,,,

പക്ഷെ വ്യക്തമല്ലാത്ത എന്തൊക്കെയോ ചില ചിന്തകൾ മാനസിയെ അതിൽ നിന്നും മറുത്തു ചിന്തിപ്പിക്കുന്നു,,,

എല്ലാം ശരി തന്നെ,,, മായേച്ചി തൻ്റെ മാളൂട്ടിക്ക് വിലപിടിപ്പുള്ള ഷൂസ് ഗിഫ്റ്റ് ആയി വാങ്ങിക്കൊടുത്തു,,, തനിക്കും വളരെ നിലവാരമേറിയ റസ്റ്റോറൻറ്റിൽ നിന്നും വയറു നിറയെ ഭക്ഷണം വാങ്ങിച്ചു തന്നു,, ശരിക്കും ഒരു കൂടപ്പിറപ്പിനെ പോലെയാണ് മായേച്ചി തന്നെ കാണുന്നത്,, സ്നേഹിക്കുന്നത്,,,

പക്ഷെ ഇതിനു മാത്രമുള്ള ബന്ധം നമ്മൾക്കിടയിൽ ഉണ്ടായിരുന്നില്ലല്ലോ,, അവർ മുമ്പ് അയല്പക്കമായിരുന്ന കാലം ഏറ്റവും കുറഞ്ഞ ബന്ധമുള്ള അയൽക്കാർ ഇവർ ആയിരുന്നു,, കാരണം അവർ അങ്ങനെ ഒരു ഉൾവലിഞ്ഞ കൂട്ടർ ആയിരുന്നു,, പക്ഷെ ഇപ്പോൾ മായേച്ചിക്ക് വന്ന മാറ്റം?? തന്നോട് കാണിക്കുന്ന ഈ അടുപ്പം??

എന്തോ,, മായേച്ചി മാനസിയോട് കാണിക്കുന്ന ഈ കരുതലും, സ്നേഹവും അതേ അളവിൽ തിരിച്ചു തോന്നാൻ മാനസിയുടെ മനസ്സ് ഇപ്പോഴും ഒരുക്കമായിരുന്നില്ല!!

എത്രയോ പേർ സ്വപ്നം കാണുന്ന തരത്തിലുള്ള ഒരു ജോലി,, ഒരു പ്രയത്നവും കൂടാതെ തൻ്റെ ഉള്ളം കയ്യിൽ വന്നു നില്കുന്നു,, തൻ്റെ ദുരഭിമാനം കാരണം ഒന്ന് ചോദിക്കാതെ പോയാൽ, തനിക്ക് ആ ജോലി നഷ്ടമാകുമോ എന്ന ഭയം ഒരു ഭാഗത്തു,,,

ഒരുപക്ഷെ തൻ്റെ അവസ്ഥകൾ കേട്ടപ്പോൾ, ഒന്നും ചിന്തിക്കാതെ ഒരു എടുത്തുചാട്ടത്തിനു മായേച്ചി ഇങ്ങനെ ഒരു ഓഫർ തന്നു പോയതാണെങ്കിലോ?? അങ്ങനെയെങ്കിൽ ഇപ്പോൾ ആ ജോലിയെ കുറിച്ച് ചോദിച്ചാൽ മായേച്ചി തന്നെ പറ്റി എന്ത് കരുതും??

ഒരു അവസരം കിട്ടിയപ്പോൾ മുതലെടുക്കുന്നവൾ എന്നോ?? അങ്ങനെ ആകുമ്പോൾ നമ്മുടെ ഈ ബന്ധവും,, ഞാനും അവർക്കു ഒരു ബാധ്യത ആവില്ലേ,,,

കുറെ നേരത്തോളം മാനസിയുടെ മനസ്സ് ഇതുപോലുള്ള കുറേ അനാവശ്യ ചിന്തകളിലൂടെ കടന്നു പോയി,,, പക്ഷെ ധീർക നേരത്തെ ആ മനോസഞ്ചാരത്തിനു ഒടുക്കം മാനസി ഒരു ഉറച്ച തീരുമാനത്തിൽ എത്തിച്ചേർന്നു!!

ഇല്ല!! താൻ ആയിട്ട് ഒരിക്കലും മായേച്ചിയോടു ഈ ജോലിക്കാര്യത്തെ പറ്റി ചോദിക്കില്ല,, പക്ഷെ ഇനി എപ്പോയെങ്കിലും മായേച്ചി ഈ ജോലിക്കാര്യം ഒന്നൂടെ മുന്നോട്ടു വച്ചാൽ താൻ അത് നിരസിക്കാനും പോകുന്നില്ല,, തീർച്ചയായും സന്തോഷത്തോടെ സ്വീകരിക്കും.

മറുഭാഗത്തു മായയുടെ മാനസികാവസ്ഥയും വ്യത്യസ്തമായിരുന്നില്ല,,, താൻ ഓഫർ ചെയ്ത ജോലിക്കാര്യത്തെ പറ്റി എന്ത് തീരുമാനിച്ചു എന്ന് മനസിയോട് ചോദിക്കാൻ അവർ ഫോൺ കയ്യിൽ എടുത്തതാണ്,,

പക്ഷെ,, താൻ ഇത്ര ദൃതി കാണിച്ചാൽ മാനസിക്ക് തൻ്റെ ഉദ്ദേശ ശുദ്ദിയിൽ വല്ല സംശയവും തോന്നുമോ എന്ന ഭയം മായയെ അതിൽ നിന്നും പിന്തിരിപ്പിച്ചു,,,

മാനസിയെ വർഷങ്ങൾക്കു ശേഷം, അവിചാരിതമായി ആ മാളിൽ കണ്ട നിമിഷം തന്നെ മായയുടെ ഉള്ളിൽ തിരയിളക്കം സംഭവിച്ചിരുന്നു,,,

മാനസി ഇപ്പോൾ താൻ വർഷങ്ങൾക്കു മുമ്പ് കണ്ട ആ മെലിഞ്ഞുണങ്ങിയ പതിനാറുകാരിയല്ല,,, അവൾ ഇപ്പോൾ ഒരു ഒത്ത പെണ്ണായിരിക്കുന്നു,,,

കൂടുതൽ അലങ്കാരച്ചമയങ്ങൾ ഇല്ലാതെ തന്നെ ഒരു സുന്ദരിയാണ് ഇപ്പോൾ മാനസി,, ഒന്ന് മനസ്സ് വച്ചാൽ അവർ രണ്ടുപേർക്കും ഗുണമുള്ള ഒരുപാടു കാര്യങ്ങൾ സാധിച്ചെടുക്കാൻ മാത്രം മെയ്‌ക്കൊഴുപ്പ് ഇപ്പോൾ മാനസിക്ക് ഉണ്ടെന്ന കാര്യം ‘മായ’ ആദ്യ നോട്ടത്തിൽ തന്നെ മനസ്സിലാക്കിയിരുന്നു,,,

കുറഞ്ഞ സമയം കൊണ്ട് അത്യാവശ്യം വലിയ കണക്കു കൂട്ടലുകൾ നടത്തിയതിനു ശേഷമായിരുന്നു മായ ആ പിങ്ക് ഷൂസിനുള്ള അയ്യായിരം രൂപ കാഷ്യർക്കു കൈമാറിയതും,,,

എന്നിരുന്നാലും, മാനസി ഒരു നാടൻ പെണ്ണാണ്,,, ഒരു ഭാര്യയാണ്,, ഒരു അമ്മയാണ്,,, പട്ടണത്തിൽ പട്ടാപ്പകൽ പോലും എല്ലാവരെയും അന്ധരാക്കി നടത്തുന്ന വ്യാപാരങ്ങളെ പറ്റി മാനസിക്ക് അറിവുണ്ടാവണം എന്നില്ല,, സാധാ കുടുമ്പത്തിൽ പിറന്ന സുന്ദരികളായ പെൺകുട്ടികൾ,, പട്ടണത്തിൽ വന്നു ഒന്ന് ഇരുട്ടി വെളുക്കുമ്പോൾ പണക്കാരാകുന്ന കുറുക്കു വിദ്യകളെ പറ്റിയും ചിലപ്പോൾ മാനസി കേട്ട് കാണില്ല.

പക്ഷെ ഒരു കാര്യം മായയ്ക്ക് ഉറപ്പുണ്ട്,,, മാനസി തൻ്റെ വരുതിയിൽ വന്നാൽ അത് തനിക്ക് തീർച്ചയായും വലിയ ഒരു മുതൽ കൂട്ടാവും,, തൻ്റെ ബിസിനസ് ഒന്നൂടെ നല്ല രീതിയിൽ മെച്ചപ്പെടും,,,

കഴിഞ്ഞ തവണ ലഞ്ചിന്‌ വന്ന മാനസി അവളുടെ ഇപ്പോഴത്തെ അവസ്ഥകൾ പറഞ്ഞു കേൾപ്പിച്ചപ്പോൾ മാനസി കൂടുതൽ താമസമില്ലാതെ തൻ്റെ കെണിയിൽ വീഴുമെന്ന ആത്മവിശ്വാസവും മായയിൽ വർധിച്ചിരുന്നു!!

********
ഇരു സ്ത്രീകളുടെയും തീരുമാനത്തിന് മാറ്റമൊന്നും സംഭവിക്കാത്തതിനാൽ,, രണ്ട് ആഴ്ചയോളം പുതിയ സംഭവങ്ങൾ ഒന്നുമില്ലാതെ കടന്നു പോയി,,,

പക്ഷെ രണ്ടാഴ്ച കഴിഞ്ഞുള്ള ഒരു തിങ്കളാഴ്ച, മാനസിയുടെ തീരുമാനത്തിന് മാറ്റം വന്നു,, അന്ന് കാലത്തു അവൾ മായേച്ചിയെ കോൾ ചെയ്തു,,,

മാനസിയുടെ മനസ്സ് മാറാൻ സാഹചര്യം ഒരുക്കിയത് ഹർഷൻ തന്നെ ആയിരുന്നു,, കഴിഞ്ഞ രണ്ടു ആഴ്ചക്കുള്ളിൽ ഹർഷൻ തൻ്റെ കൂട്ടുകാരെ വീട്ടിൽ വരുത്തി സല്കരിച്ചതു നാല് തവണയാണ്,,, അതും ഒരു തവണ കൂട്ടുകാരുടെ കുടുമ്പസമേതം !!

പ്രതീക്ഷ കൈവിട്ടു പോകുന്നു എന്ന് വിചാരിച്ചു ഇരിക്കുമ്പോഴായിരുന്നു മായയ്ക് മാനസിയുടെ കോൾ വരുന്നത്,, അത്യന്തം ഉത്സാഹത്തോടെ ആയിരുന്നു മായ മാനസിയുടെ കോൾ അറ്റൻഡ് ചെയ്തത്,, എങ്കിലും തൻ്റെ ‘ആവേശം’ സംസാരത്തിലൂടെ പുറത്തു വരാതിരിക്കാൻ മായ പ്രത്യേകം ശ്രദ്ധിച്ചിരുന്നു,,,

ആ ഫോൺ കോളിൽ സുഖ വിവരവും, മറ്റു ചില കുശലാന്വേഷണങ്ങളും കഴിഞ്ഞതിൽ പിന്നെ അവർക്കിടയിൽ കുറച്ചു നിമിഷത്തേക്ക് മൗനം നിലകൊണ്ടു,,, പെട്ടെന്നെന്തോ രണ്ടു പേർക്കും സംവാദിക്കാൻ വിഷയങ്ങൾ കിട്ടാത്ത കണക്കെ!!

രണ്ടുപേർക്കും ചോദിക്കാനുള്ളതും പറയാനുള്ളതും ഒരേ വിഷയമാണ്,,, മാനസിയുടെ ജോലിക്കാര്യം,,, പക്ഷെ ഒരാൾ മറ്റൊരാൾ ചോദിച്ചു തുടങ്ങട്ടെ എന്ന തീരുമാനത്തിൽ നില്കുന്നു,, ചിലപ്പോൾ അത് തന്നെയാവാം അവർക്കിടയിൽ പെട്ടെന്ന് കടന്നു വന്ന ആ മൗന നിമിഷങ്ങൾക്കും കാരണം!!

ഒടുക്കം ആ മൗനത്തിനു തീർപ്പു നൽകിക്കൊണ്ട് മാനസി തന്നെ സംസാരിച്ചു തുടങ്ങി,,,

മാനസി: അല്ലാ,, അന്ന് കണ്ടു പിരിഞ്ഞതിൽ പിന്നെ ചേച്ചിയുടെ ഒരു വിവരവും അറിഞ്ഞില്ല,, അതുകൊണ്ടു ഞാൻ വെറുതെ ഒന്ന് വിളിച്ചെന്നേ ഉള്ളൂ (ഇപ്പോഴും ആ ജോലിക്കാര്യത്തെ പറ്റി നേരെ അങ്ങ് ചോദിക്കാൻ മാനസിയുടെ അഭിമാനം സമ്മതിക്കുന്നില്ല).

മായ: ആ,, മാനസി,, ഞാൻ അല്പം ജോലിത്തിരക്കിൽ ആയിരുന്നു,, നിന്നെ പറ്റി ഓർക്കാറുണ്ട് ബട്ട് വിളിക്കാൻ സമയം കിട്ടിയില്ല,,

Leave a Reply

Your email address will not be published. Required fields are marked *