പാവക്കൂത്ത്‌ – 2 LikeNew 

അല്ല,, ഇവിടെ ആ പയ്യന്മാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല,, കാണാൻ ഭംഗിയുള്ള യൗവ്വനയുക്തയായ ഒരു സ്ത്രീ,,, ഇത്രയും വലിയ ഹോട്ടെലിൽ വളരെ ട്രഡീഷണൽ വസ്ത്രത്തിൽ വന്നിരിക്കുന്നു,, അവർ ഇവിടെ അല്ല താമസം എന്നും പറയുന്നു,, അപ്പോൾ ഏതേലും ഗസ്റ്റിനു സർവീസ് കൊടുക്കാൻ വന്ന ഒരു കോൾ-ഗേൾ ആണെന്ന് അവർ സംശയിച്ചെങ്കിൽ, അത് തീർത്തും സ്വാഭാവികം!!

യെസ് മാം,, ഹൌ ക്യാൻ ഐ ഹെല്പ് യു ? ആ റിസപ്ഷൻ പയ്യൻറെ വകയായിരുന്നു ചോദ്യം,,

അത് ഞാൻ മായേച്ചിയെ,, അല്ല,, സോറി,, മായാ സുരേഷിനെ കാണാൻ വേണ്ടി,,, ആ പയ്യൻമാരുടെ ഇടയിൽ നിന്നും രക്ഷപ്പെട്ടു വന്ന പരിഭ്രാന്തി മാറാത്ത കണക്കെ മാനസി തപ്പിത്തടഞ്ഞു പറഞ്ഞു,,,

ഓ,, മായാ മേടത്തിനെ കാണാൻ വന്നതാണോ,, ഒരു നിറഞ്ഞ പുഞ്ചിരിയോടെ ആയിരുന്നു ആ റിസപ്ഷനിസ്റ്റ് ചോദിച്ചത്,,,

ശേഷം അയാൾ ഐപാഡിൽ ബുക്കിംഗ് ലിസ്റ്റ് നോക്കിയതിനു ശേഷം,, നിങ്ങളുടെ പേര് മാനസി എന്നാണോ എന്ന് ചോദിച്ചു ഉറപ്പു വരുത്തി,, എന്നിട്ടയാൾ ഒരു ആക്‌സസ് കാർഡ് മാനസിക്ക് കൈമാറി മാടത്തിനെ കാണാനുള്ള അനുവാദവും കൊടുത്തു,,,

തൻ്റെ കയ്യിൽ കിട്ടിയ ആക്സസ് കാർഡ് ഒരു പകപ്പോടെ തിരിച്ചും മറിച്ചും നോക്കുന്ന മാനസിയോടായി അയാൾ ചെറുചിരിയോടെ പറഞ്ഞു,,

അത് മായാ മാഡം താമസിക്കുന്ന ഫ്ലോറിലേക്കുള്ള ആക്സസ് കാർഡാണ്,, മാഡം ഇവിടെ ഒരു വി ഐ പി സ്യൂട്ടിലാണ് താമസം ,, ആ ഫ്ലോറിലേക്കു ആക്സസ് കാർഡില്ലാതെ പ്രവേശിക്കാൻ സാധിക്കില്ല,,,

‘മാനസി’ എല്ലാം മനസ്സിലായി എന്ന കണക്കെ തലയിളക്കി അവിടെ നിന്നും നടക്കാൻ തുടങ്ങിയതും,, മാഡത്തിന് ലിഫ്റ്റ് ഉപയോഗിക്കാം,, 35th ഫ്ലോർ,, റൂം നമ്പർ 3502 എന്നും അയാൾ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു,,,

മാനസി ആ തിളക്കമേറിയ ലിഫ്റ്റിൽ കയറി മുകളിലേക്ക് യാത്ര തിരിച്ചു,, ശര വേഗത്തിൽ താൻ മുപ്പത്തിഅഞ്ചാം നിലയിൽ എത്തി എന്ന് തിരിച്ചറിഞ്ഞ മാനസി ഒന്ന് അദ്ബുദ്ധപ്പെട്ടു,,, തൻ്റെ നാല് നിലയുള്ള ഫ്ളാറ്റിലെ ലിഫ്റ്റ് ഇതിനേക്കാൾ സമയമെടുക്കും എന്നവൾ ഓർത്തു പോയി,,

ഇടനാഴിയിലൂടെ മായേച്ചിയുടെ റൂം ലക്‌ഷ്യം വച്ച് നടക്കുമ്പോൾ,, ആ ഫ്ളോറിന്റെ ഭംഗി കണ്ടു മാനസിയുടെ കണ്ണ് മഞ്ഞളിച്ചു പോയി,, ലോഞ്ച് ഏരിയയെ കാളും അതി ഗംഭീരമായിരുന്നു ആ വി ഐ പി സ്യൂട്ട് ഫ്ലോർ,,,

പുറത്തു ഡോർബെൽ ഉണ്ടായിരുന്നെങ്കിലും അത് ശ്രദ്ധയിൽ പെടാതിരുന്ന മാനസി കതകിൽ തട്ടുകയാണ് ചെയ്തത്,,

പെട്ടെന്ന് തന്നെ ഡോർ തുറക്കപ്പെട്ടു,, പക്ഷെ ഡോർ തുറന്നതു ഒരു പുരുഷനായിരുന്നു,,

അത്യാവശ്യം പ്രായം തോന്നിക്കുന്ന, നല്ല ഉയരവും, കഷണ്ടി തലയും ചെറിയ രീതിയിൽ വയറു ചാടിയിട്ടുള്ള ഒരു മനുഷ്യൻ,, കോട്ടും സൂട്ടുമായിരുന്നു അയാളുടെയും വേഷം,,,

ഒട്ടും പ്രതീക്ഷിക്കാതെ ആ അപരിചിതൻ വാതിൽ തുറന്നതും മാനസി രണ്ടടി പിന്നോട്ട് വെച്ച് വാതിലിൻറെ മുകളിലുള്ള റൂം നമ്പറിലേക്ക് ഒരിക്കൽ കൂടെ നോക്കി,,,

മാനസിയുടെ നോട്ടം പിന്തുടർന്ന അയാളും ആ റൂം നമ്പറിലേക്ക് നോക്കി,, ശേഷം ചെറു പുഞ്ചിരിയോടെ മാനസിയോടായി പറഞ്ഞു,,,

പേടിക്കണ്ട,, നിങ്ങൾ വന്ന സ്ഥലം തെറ്റിയിട്ടില്ല,, നിങ്ങൾ മാനസി അല്ലെ ??

മാനസി അയാൾക്കു എന്തെങ്കിലും മറുപടി കൊടുക്കുന്നതിനു മുന്നേ മായയുടെ ശബ്ദം ആ മുറിക്കകത്തു നിന്നും വന്നു

മാനസി,, ഇങ്ങു കേറിപ്പോര്,, ഞാൻ ഇവിടെയുണ്ട്,,

മായേച്ചിയുടെ ശബ്ദം കേട്ടതും മാനസി ഒരു ആശ്വാസ്ത്തിന്റെ നെടുവീർപ്പ് വിട്ടു,, അപ്പോഴും അവളെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന അയാൾക്കു ഒരു പുഞ്ചിരി സമ്മാനിച്ച് കൊണ്ട് മാനസി മുറിയിലേക്കു പ്രവേശിച്ചു,, അയാൾ അല്പം മാറി നിന്ന് വാതിൽ കൂടുതൽ തുറന്നു മാനസിയെ വരവേറ്റു,,

ആ ഭീമൻ,, നിന്നെ പേടിപ്പിച്ചോ ?? അതായിരുന്നു മാനസിയെ കണ്ട മായേച്ചിയുടെ ആദ്യത്തെ ചോദ്യം,,

ഏയ്,, ഇല്ല എന്ന് മാനസി ഒരു ചെറു ചിരിയോടെ മറുപടി പറഞ്ഞു,,,

ശേഷം മായ അയാളെ മാനസിക്ക് പരിചയപ്പെടുത്തിക്കൊടുത്തു,,

ഇത് ദത്തൻ,, ഞങ്ങടെ പഴയ ഒരു ഫാമിലി ഫ്രണ്ട് ആണ്,, ഒരുപാടു ബിസിനെസ്സുകൾ ഉണ്ട് ഈ ഭീമന്,, ഇപ്പൊ ഡൽഹി സെറ്റൽഡ് ആണ്,, എന്നാലും ഇടയ്ക്കു ഇങ്ങു കൊച്ചിയിലോട്ടും ഇറങ്ങും,,

മായയുടെ പരിചയപ്പെടുത്തൽ കഴിഞ്ഞതും മാനസിയും, ദത്തനും പരസ്പരം പുഞ്ചിരികൾ കൈമാറി,,,

മാനസി അവിടെയുള്ള ഒരു 2 സീറ്റർ സോഫയിൽ ഇരിപ്പുറപ്പിച്ചു,, ദത്തൻ അവൾക്കഭിമുഖമായി ഒരു 1 സീറ്റെർ സോഫയിലും,,

നല്ല തണുത്ത ഒരു ബിയർ എടുക്കട്ടേ?? അടുത്തുള്ള ടേബിളിൽ നിന്നും തൻ്റെ ബിയർ ഗ്ലാസ് കയ്യിൽ എടുക്കുന്നതിനിടെ ആയിരുന്നു ദത്തൻ മാനസിയോട് അത് ചോദിച്ചത്,,

ഇല്ല,, ഞാൻ കഴിക്കാറില്ല,, മാനസി സൗമ്യമായി പറഞ്ഞു,,,

ഹ്മ്മ്,, നിനക്ക് ഞാൻ ഒരു ഓറഞ്ചു ജ്യൂസ് എടുക്കാം എന്നും പറഞ്ഞു മായ ഒരു കർട്ടന്റെ മറവിലേക്കു നീങ്ങി,,

മായയുടെ അഭാവത്തിൽ അവർക്കിടയിൽ കുറച്ചു നേരത്തേക്ക് മൗനം തളം കെട്ടി നിന്നു,,,

നിങ്ങൾ കുറേ വർഷമായോ കൊച്ചിയിൽ?? പെട്ടെന്നായിരുന്നു ദത്തൻറ്റെ ഭാഗത്തു നിന്നും ആ ചോദ്യം വന്നത്,,,

ആ,, കുറച്ചു വർഷങ്ങളായി,, അല്പം മടിച്ചാണ് മാനസി മറുപടി നൽകിയത്,,

നിങ്ങളുടെ ശരിക്കുള്ള സ്ഥലം എവിടെയാ അപ്പോൾ?? ദത്തൻറ്റെ അടുത്ത ചോദ്യം,,

ട്രിവാൻഡ്രം,,, ദയവു ചെയ്തു എന്നെ ‘നിങ്ങൾ’ എന്നൊന്നും വിളിക്കണ്ട (മറുപടിക്കൊപ്പം മാനസി കൂട്ടിച്ചേർത്തു)

ഓഹ്,, സോറി,, കൂടുതൽ പരിചയം ഇല്ലാത്തവരെ ‘നീ’ എന്ന് സംബോധന ചെയ്യുന്നത് എനിക്ക് ഇഷ്ട്ടമല്ല

അതല്ല,, എന്നേക്കാൾ പ്രായത്തിനു മൂത്ത ആള് എന്നെ ‘നിങ്ങൾ’ എന്ന് വിളിക്കുമ്പോൾ എനിക്ക് എന്തോ പോലെ,, (മാനസി ഉള്ള കാര്യം തുറന്നു പറഞ്ഞു)

അപ്പോൾ ഞാൻ ഒരു കിളവൻ ആണെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത് ?? മുഖത്തു ഒരു കള്ള ദേഷ്യം അഭിനയിച്ചായിരുന്നു ദത്തൻ അത് ചോദിച്ചത്,,

എന്തുകൊണ്ടോ അയാളുടെ ആ സംസാരം കേട്ട മാനസി അറിയാതെ ചിരിച്ചു പോയി ,,,

മാ,, മാനസി,, അതാണ് എൻ്റെ പേര്,, സാർ എന്നെ അങ്ങനെ വിളിച്ചാൽ മതി,,

ഓക്കേ,, ഞാൻ ഇനി മാനസി എന്ന് വിളിച്ചോളാം,, ബട്ട് ഓൺ 1 കണ്ടീഷൻ,, എന്നെ മാനസി സാർ എന്ന് വിളിക്കരുത്,, യൂ ക്യാൻ കാൾ മി ദത്തൻ,, ഡീൽ?? (മുഷ്ടി ചുരുട്ടി തള്ളവിരൽ ഉയർത്തിപ്പിടിച്ചായിരുന്നു ദത്തൻ ആ ഡീൽ എന്ന വാക് ഉപയോഗിച്ചത്)

അയാളുടെ സരസമായ ആ ചോദ്യത്തിന് മാനസി ചെറുതായി ഒന്ന് കുണുങ്ങിച്ചിരിച്ചു കൊണ്ട് തിരിച്ചു അയാളുടെ നേർക്കും തന്റ്റെ തള്ളവിരൽ ഉയർത്തിക്കാണിച്ചു ഡീൽ ഉറപ്പിച്ചു,,,

എന്താ ഇവിടെ ഒരു ചിരിയും കളിയുമൊക്കെ,,, നിങ്ങൾ ഇപ്പോയെ ഫ്രണ്ട്‌സ് ആയോ?? ജ്യുസുമായി തിരിച്ചു വന്ന മായ നിറപുഞ്ചിരിയോടെ ആയിരുന്നു അത് ചോദിച്ചത്,,,

Leave a Reply

Your email address will not be published. Required fields are marked *