പാവക്കൂത്ത്‌ – 2 LikeNew 

മാനസി വീണ്ടും ഒരു ഉത്തരം കണ്ടെത്താൻ ബുദ്ദിമുട്ടി,,, അത് മനസ്സിലാക്കിയ ദത്തൻ അയാളുടെ സംസാരം തുടർന്നു,,

ശരി,, ഞാൻ ഇതേ ചോദ്യം മറ്റൊരു രീതിയിൽ ചോദിക്കാം,,,

മാനസിയുടെ കയ്യിലേക്ക് ആവശ്യത്തിൽ കൂടുതൽ പണം വന്നു ചേർന്നു എന്ന് കരുതുക,, അതിൽ നിന്നും നിങ്ങൾ കൂടുതൽ സൗകര്യപ്രദമായ ഒരു വീട് വെച്ചു, പിന്നെ നിങ്ങടെയും മക്കളുടെയും ഭാവി സുരക്ഷിതമാകാനുള്ള പണം ബാങ്കിൽ നിക്ഷേപിച്ചും കഴിഞ്ഞു,, എന്നിട്ടും നിങ്ങടെ കയ്യിൽ ഒരുപാടു പണം ബാക്കിയുണ്ടെങ്കിൽ നിങ്ങൾ എന്താകും ആ പണം കൊണ്ട് ചെയ്യുക??

മാനസി: യാ,,, (മാനസി ഉത്തരം പറയാൻ തുടങ്ങുമ്പോയേക്കും ദത്തൻ വീണ്ടും സംസാരിച്ചു തുടങ്ങി)

ദത്തൻ: സോറി,, ‘യാത്ര’ എന്ന് ദയവു ചെയ്തു ഉത്തരം പറയരുത് അത് എല്ലാവരും തിരഞ്ഞെടുക്കുന്ന ഒരു കോമ്മൺ ഓപ്ഷൻ ആണ്,,,

സത്യത്തിൽ മാനസിയും ആ ഓപ്ഷൻ തന്നെയായിരുന്നു തിരഞ്ഞെടുക്കാൻ പോയത്,,,

മാനസി വീണ്ടും ആലോചനയോടെ നഖം കടിക്കുമ്പോയേക്കും ആ റൂമിന്റ്റെ കോളിംഗ് ബെൽ നല്ല ശബ്ദത്തോടെ മുഴങ്ങിക്കേട്ടു,,,

ഒരു സംശയത്തോടെ മുറി വാതിലിലേക്ക് ഉറ്റു നോക്കുന്ന മാനസിക്കും, ദത്തനും മായ പെട്ടെന്നു ഉത്തരം നൽകി,,,

ഓഹ്,, അത് നമുക്കുള്ള ലഞ്ച് ആയിരിക്കും,, സമയം ലഭിക്കാൻ വേണ്ടി ഞാൻ ലഞ്ച് ഇങ്ങോട്ടു ഓർഡർ ചെയ്തിരുന്നു,,,

ഒരു ട്രോളിയിൽ അവർക്കുള്ള ഭക്ഷണവുമായി വന്ന ആ ചെരുപ്പുക്കാരൻ തീന്മേശയിൽ പ്ളേറ്റുകളും, ഭക്ഷണ വിഭവങ്ങളും നിരത്തുമ്പോയേക്കും അവർ എല്ലാവരും ആ മേശയ്ക്കു ചുറ്റും ഇരിപ്പ് ഉറപ്പിച്ചിരുന്നു,,,

“”പെയിന്റ്റിങ്സ്”” പെട്ടെന്നായിരുന്നു അവിടുത്തെ ആ നിശബ്ദതയെ തകർത്തു കൊണ്ട് മാനസിയുടെ വായിൽ നിന്നും ആ വാക്ക് പുറത്തേക്കു വന്നത്,,,

“സോറി മാം,, എനിക്ക് മനസ്സിലായില്ല,,” മാനസി തന്നോട് എന്തെങ്കിലും പറഞ്ഞതായിരിക്കും എന്ന് കരുതി ആ വെയിറ്റർ താഴ്മയോടെ പറഞ്ഞു,,

എന്നാൽ മാനസി ആ വെയിറ്റർ പയ്യനെ തീർത്തും അവഗണിച്ചു കൊണ്ട് ദത്തൻറെ നേർക്ക് നോക്കിക്കൊണ്ടു പറഞ്ഞു,,

“”പെയിന്റ്റിങ്സ്”” തീർച്ചയായും അതായിരിക്കും ഞാൻ കൂടുതൽ കാശ് കയ്യിൽ വന്നാൽ വാങ്ങിക്കാൻ പോകുന്നത്,,, ഒരുപാട് നല്ല പെയിൻന്റിങ്‌സ് അല്ലെങ്കിൽ ഒരു മ്യൂസിയം തന്നെ,, മാനസി വാചാലയായി,,,

ബ്രില്ലിയൻറ്റ്!! ഇതായിരുന്നു,, ഇങ്ങനെ ഒരു ഉത്തരമായിരുന്നു ഞാനും മാനസിയിൽ നിന്നും പ്രതീക്ഷിക്കുന്നത് (ദത്തൻ നിറപുഞ്ചിരിയോടെ പറഞ്ഞു) ഒപ്പം അഭിനന്താർഹമായി മാനസിയുടെ ഷോൾഡറിൽ രണ്ടു തട്ടു തട്ടുകയും ചെയ്തു !!

ആദ്യത്തെ ഉത്തരത്തിൽ തന്നെ പുച്ഛിച്ച ദത്തൻ തൻ്റെ ഇപ്പോഴത്തെ ഉത്തരത്തിനു തന്നെ പ്രശംസിച്ചപ്പോൾ മാനസിക്ക് അതിയായ സന്തോഷം തോന്നി,, സ്വയം മതിപ്പു തോന്നി!!

സൊ,, യു ആർ എൻ ആർട്ടിസ്ററ്?? ദത്തൻ മാനസിയോടായി കൗതുകത്തോടെ ചോദിച്ചു,,,

ഏയ്,, അങ്ങനെ ഒരു ആർട്ടിസ്റ്റ് എന്നൊന്നും പറയാൻ ആയിട്ടില്ല (ചെറു നാണത്തിൽ മുങ്ങിയ ചിരിയോടെ ആയിരുന്നു മാനസിയുടെ ആ മറുപടി) ശേഷം മാനസി തുടർന്നു,,,

പെയിന്റ്റിങ്സ് കാണാൻ എനിക്ക് വളരെ ഇഷ്ട്ടമാണ്,, അതുപോലെ വരക്കാനും!!

സൊ,, ഹൂ ഈസ് യുവർ ഫെവ്‌റേറ്റെ ആർട്ടിസ്റ്റ് ??

ദത്തൻ വീണ്ടും മാനസിയെ കുഴപ്പിക്കുന്ന ഒരു ചോദ്യം എടുത്തിട്ടു,,,

ഏയ്,, എനിക്ക് അങ്ങനെ ആരുടേയും പേരൊന്നും അറിയില്ല,, പക്ഷെ നല്ല ചിത്രങ്ങൾ നോക്കിയിരിക്കാൻ ഇഷ്ട്ടമാണ്,,, മാനസി നിഷ്കളങ്കമായി ഉത്തരം കൊടുത്തു,,

മാനസിയുടെ ആ ഉത്തരത്തിൽ നിന്നും,, അവർക്കു ഈ വരയെ പറ്റിയും,, ചിത്രങ്ങളെ കുറിച്ചും പരിമിതമായ അറിവ് മാത്രമേ ഉള്ളൂവെന്നും ദത്തൻ മനസ്സിലാക്കി!!

ഓക്കേ,, ഒക്കെ,, ഇനി ഭക്ഷണം കഴിച്ചിട്ടാവാം നിങ്ങടെ ബാക്കി ഇന്റർവ്യൂ,, (ആ വൈയിറ്റർ പയ്യൻ എല്ലാം ഒരിക്കയിതിനു ശേഷം മുറി വിട്ടു പോയതും മായ ഒരു കളിപോലെ പറഞ്ഞു).

ചൈനീസ് ഫുഡ് ആയിരുന്നു മായ ഇത്തവണ ഓർഡർ ചെയ്തത്,, ദത്തനും, മാനസിക്കും തുല്യ അളവിൽ ഫ്രൈഡ് റൈസും, നൂഡിൽസും സെർവ് ചെയ്തതിനു ശേഷമാണു മായ തൻ്റെ സ്വന്തം പാത്രത്തിലേക്ക് ഭക്ഷണം വിളമ്പിയത്,,

ആ ആവി പറക്കുന്ന ഭക്ഷണത്തിൻറെ മണം അടിച്ചപ്പോൾ തന്നെ മാനസിയുടെ വായിൽ വെള്ളം ഊറിത്തുടങ്ങിയിരുന്നു,, പക്ഷെ ഭക്ഷണം കഴിച്ചു തുടങ്ങാൻ തുനിന്നപ്പോഴാണ് മാനസി മറ്റൊരു പ്രശ്നം മനസ്സിലാക്കുന്നത്,,,

ചൈനീസ് ഫുഡ് ആയതുകൊണ്ട് തന്നെ അതിനൊപ്പം വന്നത് വെറും ചോപ്സ്റ്റിക്ക് മാത്രമായിരുന്നു,,, അല്ലാതെ ഫോർക് & സ്പൂൺ ഉണ്ടായിരുന്നില്ല,, മാനസി ഒരു ചോപ്സ്റ്റിക്ക് ഇത്ര അടുത്തു നിന്ന് കാണുന്നത് പോലും ഇത് ആദ്യമായിട്ടായിരുന്നു!

ശരിക്ക് പറഞ്ഞാൽ,, ഇത് ദത്തനും മായയും ചേർന്നു മനപ്പൂർവം ഒരുക്കിയ ഒരു കെണിയായിരുന്നു,, മാനസിയെ പോലെ ഒരു ഇടത്തരം കുടുമ്പത്തിൽ നിന്നും വരുന്ന ഒരാൾക്ക് ചോപ്സ്റ്റിക്ക് ഉപയോഗിക്കാൻ അറിവുണ്ടാകില്ല എന്നു അവർക്കു ഉറപ്പായിരുന്നു,,,

മാനസി തങ്ങളേക്കാൾ എത്ര കുറഞ്ഞ നിലവാരത്തിലാണ് ജീവിക്കുന്നത് എന്ന അവളെ ബോധ്യപ്പെടുത്താനുള്ള ഒരു ചെറിയ കെണി!!

മായേച്ചി,,, മാനസി ഒരു ചമ്മിയ മുഖത്തോടെ വിളിച്ചു,,,

എന്താ മോളെ? എന്ത് പറ്റി?? (മായ ഒന്നും അറിയാത്ത കണക്കെ മാനസിയുടെ നേർക്ക് നോക്കി)

അത് മായേച്ചി,,, വല്ല സ്പൂണോ,, ഫോർക്കോ കിട്ടിയിരുന്നെങ്കിൽ,,, ഇരുകൈകളിലും ഓരോ ചോപ്സ്റ്റിക്ക് വെറുതെ പിടിച്ചു കൊണ്ട് നല്ല ചമ്മലോടെ മാനസി തൻ്റെ ആവശ്യം അറിയിച്ചു,,,

മായ: ഓഹ്,, സോറി മോളെ,,, ഇവിടെ ചൈനീസ് ഫുഡ് സെർവ് ചെയ്യുമ്പോൾ ഈ സ്റ്റിക് മാത്രമേ ഒപ്പം വെക്കാറുള്ളു,, ഞാനാണെങ്കിൽ നിനക്ക് ഇത് പരിചയമുണ്ടാവില്ല എന്നു കാര്യം ഓർത്തുമില്ല,,,

ഒരു രണ്ടു മിനിറ്റ്,, കട്ട്ലറീസ് കൊണ്ട് വരാൻ ഞാൻ വിളിച്ചു പറയാം എന്നും പറഞ്ഞു മായ ഫോണിൻറെ അടുത്തേക്ക് നടക്കാൻ തുടങ്ങിയതും ദത്തൻ മായയെ തടഞ്ഞു,,,

ദത്തൻ: അതിൻ്റെ ഒന്നും ആവശ്യമില്ല മായ,,, ദേ,, മാനസി ഇങ്ങോട്ടു നോകിയെ എന്നും പറഞ്ഞു കൊണ്ട് ദത്തൻ ആദ്യം അയാൾ ആ ചോപ്സ്റ്റിക്ക് എങ്ങനെയാ പിടിച്ചിരിക്കുന്നെ എന്ന് മാനസിക്ക് കാണിച്ചു കൊടുത്തു,, ശേഷം അതുപയോഗിച്ചു എങ്ങനെയാണ് ഭക്ഷണം കഴിക്കേണ്ടത് എന്നു രീതിയും അയാൾ അവൾക്കു കാട്ടിക്കൊടുത്തു,,,

ആദ്യമായി കാണുന്ന ഒരാളുടെ മുന്നിൽ വെച്ചു തനിക്ക് ഇതൊന്നും അറിയില്ല എന്ന് പറയാൻ മാനസിക്ക് നല്ല ചമ്മൽ തോന്നിയിരുന്നെങ്കിലും ഇപ്പോൾ ദത്തൻ തന്നെ അവളെ അതൊക്കെ പഠിപ്പിക്കാൻ മുൻകൈ എടുക്കുന്നത് കണ്ടപ്പോൾ മാനസിക്ക് ദത്തനോട് കൂടുതൽ ബഹുമാനം തോന്നി,,, ഒപ്പം വെറും രണ്ടു നേർത്ത കൊള്ളികൾ മാത്രം ഉപയോഗിച്ച് അയാൾ നിഷ്പ്രയാസം ചോറ് കഴിക്കുന്നത് കണ്ടപ്പോൾ ആശ്ചര്യവും തോന്നി,,,

Leave a Reply

Your email address will not be published. Required fields are marked *