പിറന്നാൾ സമ്മാനം 1

“എന്നാലും മോളെ… ആർക്കെങ്കിലും മനസ്സിലായാൽ നാണം കെടില്ലേ… അതും ഞാനിങ്ങനെ…

“അച്ഛൻ ധൈര്യമായിട്ട് വാ… ഇതൊരു സൂപ്പർ ത്രില്ലാണ് …

“ഉം ശെരി… എന്റെ മെക്കപ്പൊക്കെ കറക്റ്റല്ലേ…

“ഒരു കുഴപ്പോമില്ല… – ഞാൻ ഡോർ തുറന്ന് പുറത്തിറങ്ങി… ഒപ്പം അച്ചനും… അച്ഛൻ സാരിയൊക്കെ ഒന്ന് നേരെയാക്കി…

“പോവല്ലേ… ഒരു മിനിറ്റ്…

“എന്താ… – അച്ഛൻ മുന്താണിയുടെ പിന്നഴിച്ച് പ്ലീറ്റ് നിവർത്തി സാരി തോളത്ത് പിൻ ചെയ്തു… സാരിത്തുമ്പ് പിന്നിലൂടെയെടുത്ത് മുന്നിൽ പിടിച്ചു..

“പോവാം….

“ആഹാ… – ഇപ്പഴാ ശെരിക്കും അച്ഛനെന്റെ അമ്മയായത്….

“പോടീ… – ഞങ്ങൾ ഹാളിലേക്ക് നടന്നു… വാതിൽക്കൽ നിന്ന ഏതോ അമ്മാവൻ ഇപ്പഴാണോ വരുന്നതെന്നൊക്കെ ചോദിച്ച് അകത്തേക്ക് ആനയിച്ചു… ഞങ്ങൾ സ്റ്റെജിലെ ഫോട്ടോയെടുപ്പും പരിപാടികളുമൊക്കെ കുറച്ച് നേരം നോക്കി നിന്നു…

“മോളെ.. ആരൊക്കെയോ ശ്രദ്ധിക്കുന്നപോലെ…

“അത് പിന്നെ ശ്രദ്ധിക്കാതിരിക്കുമോ അച്ഛാ… ഈ ഹാളിലെ ആണുങ്ങളിൽ പലരും ഇപ്പൊ നമ്മളെയാ നോക്കുന്നത്… നമ്മളെന്ന് വെച്ചാ അച്ഛനെ… അച്ഛന്റെ നേരെ ഇടത് ഒരു ജിമ്മൻ ചെക്കനെ കണ്ടോ…നമ്മളിവിടെ വന്നപ്പോ മുതൽ അവൻ അച്ഛന്റെ ചോര കുടിക്കുവാ…

“ശോ… ഒന്ന് പോ… – അച്ഛനത് കേട്ടപ്പോൾ ആകെ നാണമായി… കുറച്ച് നേരം ഞങ്ങളവിടെ കറങ്ങി നടന്നു… അതിനിടക്ക് ആരൊക്കെയോ വന്ന് കുശലം ചോദിച്ചു… അവസാനം ഞങ്ങൾ കാര്യപരിപാടിയിലെക്ക് കടന്നു… ഉഗ്രൻ ബൊഫെ… കഴിച്ച് കഴിഞ്ഞ് ഞങ്ങൾ നൈസായി ഇറങ്ങി… കാറിലേക്ക് കയറി…

 

“എങ്ങനുണ്ടായിരുന്നു അച്ഛാ…

“അടിപൊളി….എന്തൊരു രസാ… ആണുങ്ങളുടെ നോട്ടവും സൈറ്റടിയും പഞ്ചാരയടിയും… ഹോ…

“അതിനിടക്ക് ഒരു ചേച്ചി വന്ന് എന്തോ ചോദിക്കുന്ന കേട്ടല്ലോ…

“ഓ….അതവരുടെ മോന് നിന്നെ കെട്ടിച്ച് കൊടുക്കുമോന്ന്…

“ഹ… ഹ… അച്ഛനെന്ത്‌ പറഞ്ഞു…

“ആലോചിക്കാമെന്ന്… നമ്പറും കൊടുത്തു…

“അയ്യോ….ഇനി അവര് വിടില്ല…

“നമ്പർ കൊടുത്തപ്പോ രണ്ട് നമ്പർ തെറ്റിപോയതുകൊണ്ട് കുഴപ്പമുണ്ടോ…

“എടി ഭയങ്കരി അച്ഛാ… പറ… ഇനിയെന്താ…

“ഇനി ഞാൻ ഓടിക്കാം…

“ലുലു മാളിൽ ഒന്ന് കറങ്ങിയാലോ…

“ഞാൻ റെഡി…

“എന്നാ പോട്ടെ വണ്ടി ഇടപ്പള്ളിക്ക്… – ഞങ്ങൾ ലുലു മാളിലേക്ക് പോയി… കുറേനേരം അവിടൊക്കെ കറങ്ങി….സോച്ചിലും സെലിബ്രേറ്റിലുമൊക്കെ കയറിയിറങ്ങി… എനിക്ക് കുറച്ച് ഡ്രസ്സുകൾ മേടിച്ചു.. എന്റെ ബർത്ത്ഡേ ഗിഫ്റ്റായി അച്ഛനൊരു സാരി… ഞങ്ങൾ തിരികെ വീട്ടിലേക്ക് പോന്നു…

 

വീട്ടിൽ വന്ന് വാങ്ങിച്ചതൊക്കെ ഹാളിൽ തന്നെ വച്ച് മുറിയിലേക്ക് പോയി… ഞാൻ സാരിയൊക്കെ അഴിച്ച് മാറ്റി നേരത്തെ ഇട്ട നൈറ്റിയിട്ടു… അച്ഛൻ സാരിയും ബ്ലൗസും അഴിച്ച് മാറ്റി എന്റെ ടോപ്പും അടിപാവാടയുമിട്ടു…

 

“എങ്ങനുണ്ടായിരുന്നച്ചാ അച്ഛന്റെ ബർത്ത് ഡേ…

“എന്റെ പൊന്നുമോളെ… ജീവിതത്തിൽ ഇതുപോലെ സന്തോഷിച്ച ഒരു ദിവസം ഉണ്ടായിട്ടില്ല…

“ഞാനും അച്ഛാ… അച്ഛൻ ബാംഗ്ലൂർക്ക് വാ… അമ്മയായിട്ട്… നമുക്ക് അടിച്ചുപൊളിക്കാം…ഇതിപ്പോ ഒരു ദിവസത്തെക്കുള്ള വരവായിരുന്നില്ലെ…

“മോൾക്ക് രണ്ട് ദിവസം കഴിഞ്ഞ് പോയാൽ പോരെ

“അയ്യോ… രണ്ട് ദിവസത്തെ ക്ലാസ് പോയത് തന്നെ പ്രശ്നമാ അച്ഛാ… നാളെ പോണം.. അച്ഛൻ ബാംഗ്ലൂർക്ക് വാ…

“ഞാൻ വരുന്നുണ്ട്… നാളെ എപ്പഴാ ബസ്സ്‌…

“അഞ്ച് മണിക്ക്… വൈറ്റിലെന്ന്…

“ആണോ… സമയം പന്ത്രണ്ടായി… മോളെന്നാ ഉറങ്ങിക്കോ… ഞാനെല്ലാം ഒന്ന് ഒതുക്കി വെക്കട്ടെ…

“ആ…

 

– അച്ഛൻ വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്…

“മോളെ….നാല് മണിയായി… റെഡിയായിക്കോ… ബസ്സ്‌ കിട്ടാതിരിക്കണ്ട… – ഞരങ്ങി മൂളി ഞാനെഴുന്നേറ്റു… അച്ഛൻ അതുപോലെ തന്നെ എന്റെ ടോപ്പും മേക്കപ്പുമൊക്കെയുണ്ട്…

“അച്ഛനുറങ്ങീല്ലേ…

“ഇല്ല… ഞാനങ്ങനെ ഇരുന്നു… – ഞാൻ എഴുന്നേറ്റ് റെഡിയായി… പുതിയതായി വാങ്ങിച്ചതൊക്കെ വച്ച് എന്റെ ബാഗ് പാക്ക് ചെയ്തു… ഞാനൊരുങ്ങി…

“യൂബർ വിളിക്കട്ടെ മോളെ… റെഡിയായില്ലേ…

“ഊബറൊക്കെ എന്തിനാ… അച്ഛനെന്നെ വിട്ടാൽ മതി… നേരം വെളുക്കാൻ ഇനീം സമയമുണ്ടല്ലോ…