പെണ്ണ് വളയും നാട് – 3 Like

ഞാൻ ശ്വാസം എടുത്തു… പതുക്കെ എല്ലാം പറയാൻ തുടങ്ങി… എന്റെ ജീവിതവും എന്റെ നാടും… അമ്മയുടെ മരണവും, വളയുടെ കാര്യവും ഇവിടെ എത്തിയതും അടക്കം എല്ലാം അവളോട് ഒന്ന് വിടാതെ തുറന്ന് പറഞ്ഞു….

അത്രെയും പറഞ്ഞപ്പോൾ തന്നെ എന്റെ മനസ് ഒന്ന് ശാന്തം ആയത്‌ പോലെ….

നിക്കി ഇത് എല്ലാം കേട്ട് വിശ്വാസം വരാതെ എന്നെ നോക്കി ഇരുന്നു . എന്നിട്ട് ഒറ്റ ചിരി ആയിരുന്നു….

ആകാംഷയോടെ കാര്യങ്ങൾ ചോദിക്കും എന്ന് വിചാരിച്ച ഞാൻ ഇത് കണ്ടു അന്തം വിട്ടു നിന്നു… എനിക്ക് ഇവളെ എങ്ങനെ വിശ്വസിപ്പിക്കണം എന്ന് അറിയില്ല .

ഞാൻ അവളെ നിർവികാരം ആയി നോക്കി.

അവൾ കട്ടിലിൽ കിടന്നു കുടഞ്ഞിട്ട് ചിരിക്കുകയാണ്… എപ്പോഴോ എന്റെ ഭാവം കണ്ട അവൾ ചിരി നിർത്തി എന്നെ നോക്കി എഴുന്നേറ്റു…

എന്റെ പൊന്നെ എന്റെ ജീവിതത്തിൽ ഇതേ പോലെ ഞാൻ ചിരിച്ചിട്ടില്ല ഒത്തിരി നന്ദി ഉണ്ട്. എവിടുന്ന് കിട്ടി ഈ കഥ … അവൾ ചിരിയോടെ ചോദിച്ചു…

എന്റെ മുഖം കണ്ടിട്ട് ഞാൻ കഥ പറയുവാണ് എന്നാണോ നീ വിചാരിച്ചത്.. ഞാൻ ഒരു മണ്ടൻ ആണെന്ന് തോന്നുന്നോ….

ഞാൻ നിയന്ത്രണം വിട്ടു അവളോട് അലറി… എന്റെ ഇത് വരെ കാണാത്ത ഭാവം കണ്ട് അവൾ പകച്ചു ഇരുന്നു…

നീ ദേഷ്യപെടാതെ ഇരിക്ക്.. സമാധാനപെടു ശാന്തം ആവ്..

അവൾ എന്റെ കയ്യിൽ പിടിച്ചു സമാധാനിപ്പിച്ചു…

ഇവിടെ ഇരിക്ക് ഞാൻ ഇപ്പോൾ വരാം….

അവൾ എഴുനേറ്റ് ഒരു മേശയുടെ ഡ്രോ തുറന്നു ഒരു നീല കല്ല് പതിപ്പിച്ച ഒരു മാല എടുത്ത് അവളുടെ കഴുത്തിലേക്ക് ഇട്ടു… തിരികെ എന്റെ അടുക്കൽ എത്തി..
അവളുടെ നേരെ എന്നെ പിടിച്ച് ഇരുത്തി.. ചെറു വിരലും പേരു വിരലും ഒരു പ്രേതെക രീതിയിൽ വച്ചു അവൾ അവളുടെ നെറ്റിയിലേക്ക് ചേർത്ത് എന്തോ മന്ത്രം ജപിക്കാൻ തുടങ്ങി.. അവൾ കൈ മടക്കി ചൂണ്ട് വിരൽ മാത്രം ഉയർത്തി എന്റെ നെറ്റിയിൽ വച്ചു…

നെറ്റിയിൽ കൈ വച്ചതും എന്റെ കണ്ണുകൾ താനേ അടഞ്ഞു… അവളുടെ വിരൽ വഴി എന്നിലേക്ക് ഒരു കറണ്ട് കയറിയത് പോലെ ഞാൻ ഒന്ന് വിറച്ചു… ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ അപ്പോഴും അവളുടെ കൈ എന്റെ നെറ്റി മേൽ ഉണ്ടായിരുന്നു…. പതിയെ അവളുടെ മാല നീല പ്രകാശത്തിൽ മിന്നി കൊണ്ട് ഇരിക്കുന്നു …

ആ മാലയിലെ പ്രകാശവും അവളുടെ മുഖത്ത് മാറി മാറി വരുന്ന ഭാവങ്ങളും ഞാൻ നോക്കി ഇരുന്നു.. അവസാനം അവളുടെ കൺ പോളകൾക്ക് ഇടയിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി… അവൾ പതിയെ കണ്ണ് തുറന്നു…

അപ്പോൾ…. അപ്പോൾ നീ തിരികെ പോകുമോ.. എന്നെ വിട്ട് പോകുമോ… എന്റെ ഉടുപ്പിൽ പിടിച്ച് കുലുക്കി അവൾ ചോദിച്ചു…

എനിക്ക് അറിയില്ല.. എനിക്ക് ഒന്നും അറിയില്ല.. ഇവിടെ വന്നത് പോലും ഞാൻ അറിയാതെ ആണ്.. അങ്ങനെ എങ്കിൽ എങ്ങനെ ആണ് അറിഞ്ഞു കൊണ്ട് പോകുക..

ഞാൻ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു… തീർച്ച ആയും ഇതിന് ഒരു പരിഹാരം കാണും അത് അറിയാൻ വേണ്ടി ആണ് നിന്റെ അടുക്കൽ വന്നത് നീ അതിനെക്കാൾ കഷ്ടം… ഞാൻ പറഞ്ഞു..

അത് പിന്നെ നീ പോകും എന്ന് പറഞ്ഞപ്പോൾ എനിക്ക് അത് ഉൾക്കൊള്ളാൻ പറ്റിയില്ല അതാ…

അവൾ എന്റെ നെഞ്ചിൽ ഒന്ന് കടിച്ചുകൊണ്ട് പറഞ്ഞു….

ഇതിന് നിനക്ക് മാത്രമേ ഒരു പരിഹാരം കാണാൻ പറ്റു…

അവൾ എന്നെ ഒന്ന് നോക്കി പിന്നെ ആ വളയെയും… നിനക്ക് ഇതൊന്നു ഊരി തരാൻ പറ്റുമോ വളയെ പിടിച്ചു അവൾ ചോദിച്ചു….

എങ്ങനെ പറ്റാൻ ആണ് ഇവിടെ വന്നതിന് ശേഷം ഇത് എന്റെ കയ്യിലേക്ക് മുറുകി ഇരിക്കുക ആണ്.. ഊരാൻ പല തവണ നോക്കി പറ്റില്ല…
നിരാശയോടെ ഞാൻ അവളെ നോക്കി പറഞ്ഞു…

അവളും അത് വലിച്ചു ഊരാൻ നോക്കി.. എന്റെ കൈ വേദനിക്കുക അല്ലാതെ വേറെ ഒരു ഗുണവും ഇല്ല..

നിൽക്ക് ഇപ്പോൾ ശെരി ആക്കാം..

അവൾ മുകളിലേക്ക് രണ്ടു കൈകളും ഉയർത്തി ഒരു പ്രേതെക രീതിയിൽ വിരലുകൾ ചലിപ്പിച്ചു… അവളുടെ കയ്യിൽ ഒരു മിനുക്കങ്ങൾ പ്രകാശിച്ചു. ഒരു ശക്തി ആർജിക്കും പോലെ… ആ ശക്തി എന്റെ വളയിലേക്ക് ഇട്ടു..

ഒരു മാറ്റവും വന്നില്ല എന്നല്ല വളയെ ഒന്ന് അനക്കാൻ പോലും അവളുടെ ശക്തിക്ക് ആയില്ല

അവൾ എന്നെ അതിശയത്തോടെ നോക്കി . അവൾ വീണ്ടും ശക്തി ഉപയോഗിച്ച് ഇത്തവണയും മാറ്റം ഒന്നും ഉണ്ടായില്ല…

Leave a Reply

Your email address will not be published. Required fields are marked *