അവള കണ്ടപ്പോൾ ആ വരികളാണ് എന്റെ മനസ്സിലോടി വന്നത് !!
ഒന്നും അവളെന്നെ കടന്ന് പോയി വെറുതെ തിരിഞ്ഞ് നോക്കി. അവളും തിരിഞ്ഞ് നോക്കിയത് യാദൃശ്ചികമായിരുന്നു. അവൾ പെട്ടന്ന് തലത്തിരിച്ച് നടന്ന് പോയി.
ഒരു ഞായറാഴ്ച ഓഫീസില്ലാത്തതിനാൽ ഞാൻ എണീറ്റ് കുളിച്ച് റെഡിയായി നിൽക്കുമ്പോൾ കൂട്ടികൾ ബഹളം കൂട്ടുന്നു. ഗായത്രി എവിടെയോ പോയിട്ട് വന്നിട്ടില്ല, ക്ലാസ്സ് തുടങ്ങിയിട്ടില്ല, ലളിതചേച്ചി വന്ന് പറഞ്ഞു:
ചേച്ചി ഇപ്പോ വരും, പുറത്ത് പോയതാ!! മക്കൾ അകത്ത് കേറി ഇരുന്നോ!
ഒരു രസത്തിന് കൂട്ടികളുടെ അടുത്തേക്ക് ചെന്നു ഞാൻ, ആൺകുട്ടികളും പെൺകുട്ടികളും ഉണ്ട് , എല്ലാതെയും വിളിച്ചിരുത്തി, പരിചയപ്പെട്ടു. പിന്നെ അവരെ രസിപ്പിക്കൻ പണ്ട് കോളേജിൽ പാടിയ ഒരു പാട്ട് ഞാൻ പാടിക്കൊടുത്തു.
കൂട്ടികൾ ശാന്തരായിരുന്ന് കേട്ടു ഞാൻ പാടിക്കൊണ്ടിരിക്കുവേ, ഒരുകൂട്ടി എന്തോ പുറത്തേക്ക് നോക്കി ആംഗ്യം കാണിക്കുന്നത് കണ്ടു, ഞാൻ നോക്കുമ്പോൾ ഗായത്രി, പെട്ടെന്ന് എന്റെ ശബ്ദം ഇടറി, വളരെ പാട് പെട്ട് ഞാൻ പുറത്തേക്ക് കടക്കുമ്പോൾ അവൾ പറഞ്ഞു:
പാട്ട് കൊള്ളാം കേട്ടോ!! എന്തേ നിർത്തിയത്? ഞാൻ മറുപടി പറയാതെ മുറിയിൽ നിന്ന് പുറത്ത് കടന്നു. അന്നുച്ഛക്ക് ഭക്ഷണവുമായി വന്നത് ഗായത്രിയാണ്!! പത്തിവില്ലാതെ അവൾ ഞാൻ ഭക്ഷണം കഴിക്കുന്നതും നോക്കി അവിടെ തന്നെ ഇരുന്നു.
കറിയൊക്കെ ഇഷ്ടാവുന്നുണ്ടോ?
ഊം!! എത്രയായാലും ഫോമിലി ഫുഡ് അല്ലേ!! അത് തന്നെ ഭാഗ്യം
പിന്നെ ഇത്തിരി നേരം കൊണ്ട് ഒത്തിരി കാര്യങ്ങൾ സംസാരിച്ചു. ഞങ്ങാം. സമാന്തര രേഖകൾ ശൂന്യതയിൽ സന്ധിക്കുന്നു!! എന്ന പോലെയായിരുന്നു അത് എന്റെ പാട്ടിലുള്ള താൽപര്യവും, ചെറുതായി പാടാനുള്ള കഴിവും അതായിരുന്നു ഞങ്ങളിലെ അടുപ്പത്തിന് നാഴിക കല്ലായത്.
ഞങ്ങൾ തമ്മിൽ ഉള്ള ദൂരം കുറഞ്ഞില്ലാതായി. അമ്പലത്തിലേക്ക് ഞങ്ങളിടക്ക് ഒരുമിച്ച് പോകും, കളിയുമെല്ലാമായി നീങ്ങി. അവളിൽ ഗായത്രിയുടെ മറ്റൊരു മുഖം കണ്ട് ഞാൻ അതിശയിച്ചുപോയി.
പെണ്ണല്ലേ! ഒരു നിമിഷം തരൂ നിന്നില്ലിയാൻ, ഒരു യുഗം തരൂ നിന്നെയറിയാൻ
എന്നല്ലേ കവി പറയുന്നത്
ഇടക്കൊക്കെ അവൾ സന്ധ്യ നേരത്ത് എന്റെ മുറിയിൽ വരും. ഞങ്ങാം സംസാരിച്ചിരിക്കും, അവളുടെ വിഷാദ ഭാവങ്ങളെ എന്റെ സാമീപ്യം അകറ്റി, » അവൾ നിർബന്ധിച്ചെന്നെക്കൊണ്ട് പാടിക്കുമായിരുന്നു. അവളുടെ സന്തോഷത്തിനായി ഞാൻ അതനുസരിച്ചു.
യേശുദാസിന്റെ എനിക്കേറ്റവും ഇഷ്ടപെട്ട ആ ഗാനം അവളുടെ മുന്നിൽ പാടിയപ്പോൾ അവൾ പ്രേമ തരളിതയായപോലെനിക്ക് തോന്നി. അവളുടെ സ്വകാര്യതകൾ എന്നോടൊപ്പം പങ്കിട്ടു, അന്താക്ഷരി ചൊല്ലി, കരയുമ്പോൾ ഞാൻ ആശ്വസിപ്പിച്ചു. തിരിച്ചവളും. ലളിതചേച്ചിയുടെ മുന്നിലും എനിക്ക് നല്ല ഇമേജായിരുന്നു. ഇടക്ക് ശങ്കരേട്ടനെ ആശുപത്രിയിൽ കൊണ്ട് പോകാൻ ഞാൻ കൂടെ ചെല്ലും, അവരുടെ ബന്ധുക്കളെല്ലാം അനിയത്തിയുടെ ഒളിച്ചോട്ട പ്രശ്നത്തോടെ അത്ര അടുപ്പത്തിൽ അല്ലാതായിരുന്നു.
ബസ്സിൽ നിന്നിറങ്ങുമ്പോൾ ഒരു തവണ കാൽ തെറ്റി വീണു. ആശുപത്രിയിൽ പോയി മരുന്നെല്ലാം .വാങ്ങി കാൽ ഉയർത്തി വച്ച് റെസ്റ്റ് ചെയ്യാൻ ഡോക്ടർ പറഞ്ഞു.
ഞാൻ വളരെ പാട് പെട്ടാണ് മേലേക്ക് കയറിയത്, കാരണം കാൽ മടക്കാൻ പറ്റുമായിരുന്നില്ല. കേറിപ്പോകുമ്പോൾ ലളിതേച്ചി കണ്ട് ചോദിച്ചു; എന്ത് പറ്റി? ഞാൻ വിവരം പറഞ്ഞു.
രാത്രി ചേച്ചി ഭക്ഷണം കൊണ്ട് വന്ന് തന്നു, ഞാൻ ഗായത്രിയെ ഒന്ന് കാണാൻ കൊത്തിച്ചു. പിറ്റേന്ന് രാവിലെ അവൾ വന്നെന്നോട് ദേഷ്യപ്പെട്ടു;
എന്നാലും എന്നോട് ഒന്ന് പറഞ്ഞില്ലല്ലോ? അല്ലെങ്കിലും ഞാനാരാ അല്ലേ? അവൾ പരിഭവത്തോടെ എൻറടുത്ത് വന്നിരുന്നു.
അമ്മ പറഞ്ഞത്, അപ്പൊ തന്നെ വരണം എന്നുണ്ടായിരുന്നു. പക്ഷേ അമ്മ!!
ഇപ്പൊ എങ്ങനെയുണ്ട്? അവൾ കാലിൽ തടവിക്കൊണ്ട് ചോദിച്ചു. ഞാൻ ചിരിച്ചത്തേയുള്ളൂ.
ഞാനും തന്നെ കൂട്ടണം എന്ന് കരുതിയിരുന്നു! ! അത് പറഞ്ഞപ്പോൾ അവൾ ആശ്ചര്യത്തോടെ എന്നെ നോക്കി.
