പൊന്നുവിന്റെ അനു – 3

പൊന്നുവിന്റെ അനു 3

Ponnuvinte AnuPart 3 | Author : Gandharvan

[ Previous Part ]

 


 

രണ്ടാം ഭാഗം എല്ലാവർക്കും ഇഷ്ട്ടപ്പെട്ടെന്ന് കരുതുന്നു, നിങ്ങളുടെ വിലയേറിയ ലൈക്കുകളും അഭിപ്രായങ്ങളുമാണ് എന്നെ വീണ്ടും വീണ്ടും കഥയെഴുതാൻ പ്രചോദിപ്പിക്കുന്നത്. കഥ വായിക്കുന്ന എല്ലാവരും ലൈക്കും കമന്റും രേഖപ്പെടുത്താൻ മറക്കരുത്.

അവർ അയച്ച ആ വീഡിയോ കണ്ടതോടെ എൻ്റെ മനസ്സമാധാനം പോയി എന്ന് വേണമെങ്കിൽ പറയാം, എനിക്ക് കയ്യും കാലും വിറക്കാനും ശരീരം മുഴുവൻ വിയർക്കാനും തുടങ്ങി. ഞാൻ വേഗം അടുക്കളയിൽ പോയി ഫ്രിഡ്ജ് തുറന്ന് ഒരു ബോട്ടിൽ വെള്ളം മുഴുവൻ കുടിച്ചു തീർത്തു, എനിക്ക് അത്രത്തോളം ടെൻഷൻ ഉണ്ടായിരുന്നു ആ സമയത്ത്.

ഞാൻ വേഗം അനുവിനെ ഫോണിൽ വിളിച്ചു, അവൾ ആണെങ്കിൽ നടന്ന കാര്യത്തിനെ ചൊല്ലി എന്നോട് ദേഷ്യത്തിൽ ആയിരുന്നു, എൻ്റെ കോളുകൾ ഒന്നും അവൾ എടുക്കുന്നില്ല, ഞാൻ അഞ്ചാറ് തവണ വിളിച്ചു, അവൾ കോൾ കട്ട് ചെയ്തു കൊണ്ടിരിക്കുന്നു.

ഞാൻ എന്നിട്ടും നിർത്തിയില്ല കോൾ ചെയ്യുന്നത് തുടർന്ന് കൊണ്ടിരുന്നു, കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ ഫോൺ സ്വിച്ച് ഓഫ് ആക്കി വച്ചു, എനിക്ക് വീണ്ടും ടെൻഷൻ ആവാൻ തുടങ്ങി, ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ എന്നൊക്കെ പറയുന്നതെ കേട്ടിട്ടുള്ളൂ അന്ന് ഞാൻ അത് ശരിക്കും അനുഭവിച്ചു.

ഞാൻ വീഡിയോ അയച്ച ആ നമ്പറിലും വിളിച്ചുനോക്കി പക്ഷേ അതൊരു ഫോറിൻ നമ്പർ ആയിരുന്നു അതിലോട്ടു കോൾ പോകുന്നില്ല. ഞാൻ ആ നമ്പറിൽ മെസ്സേജ് അയച്ചു, പക്ഷേ അവർ ആ മെസ്സേജ് നോക്കുന്നുണ്ടായിരുന്നില്ല, എനിക്ക് ടെൻഷൻ കാരണം തല പെരുക്കുന്ന പോലെ തോന്നി.

ഞാൻ പിന്നെ എൻ്റെ റൂമിൽ ഞാൻ ഒളിച്ച് വെച്ച കുപ്പിയെടുത്ത് വെള്ളം പോലും ഒഴിക്കാതെ ഒറ്റ വലിക്ക് കുടിച്ചു, അതിൻ്റെ ഒരു ലഹരിയിൽ എനിക്ക് പതുക്കെ ഉറക്കം വന്ന് തുടങ്ങി, ഞാൻ അങ്ങനെ ഉറങ്ങി. രാവിലെ തന്നെ നല്ല തലവേദനയോടുകൂടിയാണ് ഞാൻ എഴുനേറ്റത്, മുഖം കഴുകി ഞാൻ ഒരു ഗ്ലാസ്സ് ചായ അടുക്കളയിൽ പോയി എടുത്തു, ചായ കുടിച്ചുകൊണ്ട് ഞാൻ എൻ്റെ മൊബൈൽ എടുത്ത് നോക്കി,

അനുവിൻ്റെ മെസ്സേജ് “എനിക്ക് നിന്നെ കാണണം ഞാൻ ബസ്റ്റോപ്പിൽ നിൽക്കാം” അത് കണ്ടതും ഞാൻ വേഗം കുളിച്ച് റെഡിയായി ബൈക്ക് എടുത്ത് നേരെ ഞങ്ങൾ എന്നും കാണാറുള്ള ബസ്റ്റോപ്പിലോട്ട് പോയി. ഞാൻ എത്തുമ്പോൾ അനു അവിടെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു, സ്റ്റോപ്പിൽ ആരും ഉണ്ടായിരുന്നില്ല, ഞാൻ പോയതും അനു സോറി സോറി സോറി എല്ലാം ഞാൻ നമ്മുടെ നല്ലതിന് വേണ്ടിയാണ് ചെയ്തത് എനിക്ക് നിന്നോട് പറഞ്ഞ് വിവരിക്കാൻ ആവശ്യമായ സമയം ഉണ്ടായിരുന്നില്ല അതുകൊണ്ടാണ് ഇന്നലെ അങ്ങനെയൊക്കെ നടന്നത് എന്നൊക്കെ പറഞ്ഞ് അവളെ ഒന്ന് സമാധാനിപ്പിക്കാൻ നോക്കി പക്ഷെ…

അനു: നീ ഇനി ഒന്നും എന്നോട് പറയണം എന്നില്ല, എനിക്ക് നിൻ്റെ വൃത്തികെട്ട സ്വഭാവം മനസ്സിലായി, അതുകൊണ്ട് ഇനി ഈ ബന്ധം തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല സോ ലെറ്റ്സ് ബ്രേക്ക് അപ്പ്. ഞാൻ: അനു സോറി, ഞാൻ ചെയ്തത് തെറ്റാണ് എന്ന് അറിയാം, പക്ഷേ എൻ്റെ മുന്നിൽ വേറെ വഴിയൊന്നും ഇല്ലായിരുന്നു, ഇതിലും നല്ല ജോബ് ഓഫർ നമ്മുടെ ജീവിതത്തിൽ ഇനി കിട്ടില്ല, ഒന്ന് മനസിലാക്ക്.

അനു: നീ ഒന്നും പറയണ്ട, ഇനി എന്നെ കാണാൻ വരരുത് എന്ന് പറയാനാണ് നിന്നെ വിളിച്ചത്. എന്നും പറഞ്ഞുകൊണ്ട് അവൾ പോവാൻ നിന്നു, ഞാൻ വേഗം അവളുടെ കയ്യിൽ പിടിച്ചു, അവൾ തട്ടി മാറ്റാൻ നോക്കി, ഞാൻ വിട്ടില്ല.

ഞാൻ: ശരി എനിക്ക് പറയാനുള്ള ഒരു കാര്യം നീ കേൾക്ക്, നമ്മുടെ ജീവിത പ്രശ്നമാണ്, ഒന്ന് സമാധാനത്തോടെ കേൾക്കണം

അനു: എന്താന്ന് വച്ചാ വേഗം പറഞ്ഞിട്ട് പോ ഞാൻ: ഇത് നോക്ക്

എന്നും പറഞ്ഞ് ഞാൻ എൻറെ മൊബൈൽ എടുത്ത് കാണിച്ചു കൊടുത്തു, എന്നിട്ട് അവർ അയച്ച മെസ്സേജ് വീഡിയോ അവൾക്ക് പ്ലേ ചെയ്തു കാണിച്ചു, അവൾ ഒരു നിമിഷം ഷോക്കായി പോയി, അവളുടെ കണ്ണുകളെല്ലാം ചുവന്ന് തുടങ്ങി

അനു: ഓഹോ അപ്പൊ ഇതും നീ വീഡിയോ എടുത്തു വെച്ചിട്ടുണ്ടായിരുന്നോ?

ഞാൻ: എടി അത് ഞാൻ എടുത്ത് വെച്ചതല്ല, ആ ലോഡ്ജിൽ ഉള്ള ഒളിക്യാമറ വെച്ച് അവർ ആരോ എടുത്തതാണ്, നീ കണ്ടില്ലേ അത് വേറൊരു നമ്പറിൽ നിന്നാണ് വന്നിരിക്കുന്നത് അനു: എന്റെ ദൈവമേ ഇനി എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാവും, എല്ലാവരും കാണില്ലേ, എല്ലാത്തിനും നിൻ്റെ ഈ ആഗ്രഹങ്ങളാണ് കാരണം.

എന്നും പറഞ്ഞ് അവൾ കരയാൻ തുടങ്ങി ഞാൻ: ഇനിയിപ്പോൾ പഴയതൊന്നും പറഞ്ഞിട്ട് കാര്യമില്ല, വീഡിയോ അവർ പുറത്ത് വിട്ടിട്ടില്ല, അവരുടെ ആവശ്യം എന്താണെന്ന് എനിക്ക് അറിയില്ല, ഇതൊരു ഫോറിൻ നമ്പർ ആയതുകൊണ്ട് തിരിച്ചു വിളിക്കാനും പറ്റുന്നില്ല, മെസ്സേജ് അയക്കുന്നത് ഒന്നും അവർ നോക്കുന്നില്ല.

അനു: എടാ പ്ലീസ് എന്നെ ഇതിൽ നിന്നും ഒന്ന് രക്ഷിക്ക്.

ഞാൻ: അനു നീയൊന്നു കൊണ്ടും പേടിക്കേണ്ട, ഞാനുണ്ട് ഇത് നിന്റെ മാത്രം പ്രശ്നമല്ല ഞാനും ഉൾപ്പെടുന്നതാണ്

അനു: മ്മ് ഞാൻ: നീ പേടിക്കാതെ ക്ലാസ്സിൽ പോ, ഞാൻ എന്തേലും വഴിയുണ്ടോ എന്ന് ആലോചിക്കട്ടെ. അവൾ പതിയെ റോഡ് മുറിച്ച് കടന്ന് കോളേജിൽ പോയി, ഞാൻ ഒരു കോഫി ഷോപ്പിൽ കേറി ഒരു കോഫി ഒഡർ ചെയ്തു,

ഞാൻ കോഫി കുടിച്ചുകൊണ്ട് എന്തേലും വഴിയുണ്ടോ എന്ന് ചിന്തിക്കാൻ തുടങ്ങി. പെട്ടന്നാണ് എനിക്കൊരു കാര്യം ഓർമ്മ വന്നത്, എൻ്റെ കോളേജിലെ ഒരു ജൂനിയർ പയ്യൻ ഹാക്കറാണ് പേര് ഹരി, അവൻ ഫസ്റ്റ് ഇയർ ജോയിൻ ചെയ്യാൻ വന്നപ്പോൾ ഞാൻ അവനെ ഒരു പാട്ടു പാടിച്ചിരുന്നു.

പയ്യനെ കണ്ടാൽ ഒരു പാവം പയ്യൻ കണ്ണട വച്ച് എപ്പോഴും ഫോർമൽ ഡ്രസ്സ് ധരിച്ച് വരുന്ന ഒരു ശുദ്ധൻ, പക്ഷേ പിന്നീടാണ് ഞാൻ അവൻ ഒരു ഹാക്കർ ആണെന്ന് അറിഞ്ഞത്, ചെക്കന് വെറും 19 വയസ്സേ ഉള്ളൂ, പക്ഷേ അവൻ ഞങ്ങളുടെ കോളേജ് വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഞങ്ങളുടെ ഇന്റേണൽ മാർക്കും അറ്റൻഡൻസ് പേഴ്സൻ്റേജ് എല്ലാം കൂട്ടി തന്നിടുണ്ട്.

എന്തായാലും ഇനി അവനെയൊന്നു പോയി കണ്ടിട്ടേ ബാക്കിയുള്ളൂ, ഞാൻ എൻ്റെ കോളേജിൽ പോയി, എന്നിട്ട് നേരെ അവൻ്റെ ക്ലാസ്സിൽ പോയി അവനെ അന്വേഷിച്ചു, പക്ഷെ അവൻ വന്നിടുണ്ടായിരുന്നില്ല, അവൻ ഹോസ്റ്റലിലാണ് താമസിക്കുന്നത്, ഞാൻ അവൻ്റെ റൂമിൽ പോയി നോക്കി. ദേ അവൻ ഒരു ലാപ്ടോപ്പും പിടിച്ച് ബെഡിൽ ഇരിക്കുന്നു.

ഞാൻ: എടാ ഹരി നീ ക്ലാസ്സിലും പോവാതെ ഇവിടെ ഇരിക്കുവാണോ.

അവൻ എന്നെ കണ്ടതും ഒന്ന് പേടിച്ചു ഹരി: ഏട്ടാ എനിക്ക് നല്ല തലവേദന അതുകൊണ്ടു ഇന്ന് ലീവ് എടുത്തു ഞാൻ: അതിന് എന്തിനാ നീ പേടികുന്നെ എന്നെ കണ്ടിട്ട്, ഞാൻ ചുമ്മാ നിന്നെ കാണാൻ വന്നതാ. അളിയാ നീ മരുന്ന് വല്ലതും കഴിച്ചോ

Leave a Reply

Your email address will not be published. Required fields are marked *